bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Samuel 19
1 Samuel 19
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 20 →
1
ദാവീദിനെ വധിക്കണമെന്നു തന്റെ പുത്രനായ യോനാഥാനോടും ഭൃത്യന്മാരോടും ശൗല്‍ കല്പിച്ചു; എന്നാല്‍ ശൗലിന്റെ പുത്രനായ യോനാഥാനു ദാവീദിനോടു വളരെ ഇഷ്ടമായിരുന്നു.
2
യോനാഥാന് ദാവീദിനോടു പറഞ്ഞു: “എന്റെ പിതാവ് നിന്നെ കൊല്ലാന്‍ നോക്കുകയാണ്; അതുകൊണ്ടു നീ രാവിലെ പോയി എവിടെയെങ്കിലും കരുതലോടെ ഒളിച്ചിരിക്കുക.
3
നീ ഒളിച്ചിരിക്കുന്ന വയലില്‍ വന്ന് എന്റെ പിതാവിനോട് നിന്നെപ്പറ്റി ഞാന്‍ സംസാരിക്കും; ഞാന്‍ എന്തെങ്കിലും അറിഞ്ഞാല്‍ അതു നിന്നെ അറിയിക്കാം.”
4
യോനാഥാന് തന്റെ പിതാവായ ശൗലിനോടു ദാവീദിന്റെ ഗുണഗണങ്ങളെപ്പറ്റി സംസാരിച്ചു; അവന് പറഞ്ഞു: “അങ്ങയുടെ ദാസനായ ദാവീദിനോട് ഒരു തിന്മയും പ്രവര്‍ത്തിക്കരുതേ! അയാള്‍ അങ്ങയോട് ഒരു തെറ്റും ചെയ്തിട്ടില്ല; അയാളുടെ പ്രവൃത്തികള്‍ അങ്ങേക്കു വളരെ നന്മയായിത്തീര്‍ന്നിട്ടേയുള്ളൂ.
5
തന്റെ ജീവന് അപകടത്തിലാക്കിക്കൊണ്ട് അവന് ആ ഫെലിസ്ത്യനെ വധിച്ചു; അങ്ങനെ ഒരു വന്‍വിജയം സര്വേശ്വരന് ഇസ്രായേല്യര്‍ക്കു നല്കി; അതു കണ്ട് അങ്ങ് സന്തോഷിച്ചതാണ്; ഇപ്പോള്‍ ഒരു കാരണവും കൂടാതെ ദാവീദിനെ വധിച്ചു നിഷ്കളങ്കരക്തം ചിന്തി പാപം ചെയ്യുന്നതെന്തിന്?”
6
യോനാഥാന്റെ വാക്കുകള്‍ ശൗല്‍ കേട്ടു; ദാവീദിനെ വധിക്കുകയില്ലെന്നു സര്‍വേശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്തു.
7
യോനാഥാന് ദാവീദിനെ വിളിച്ചു വിവരമെല്ലാം പറഞ്ഞു; അവന് ദാവീദിനെ ശൗലിന്റെ അടുക്കല്‍ കൂട്ടിക്കൊണ്ടു വന്നു; മുമ്പത്തെപ്പോലെ അവന് രാജസന്നിധിയില്‍ കഴിഞ്ഞു.
8
ഫെലിസ്ത്യരുമായി വീണ്ടും യുദ്ധമുണ്ടായി; ദാവീദ് അനേകം പേരെ വധിച്ചു; ഫെലിസ്ത്യര്‍ തോറ്റോടി.
9
ഒരു കുന്തവും ഏന്തി കൊട്ടാരത്തില്‍ ഇരിക്കുമ്പോള്‍ ശൗലിന്റെമേല്‍ സര്വേശ്വരന് അയച്ച ദുരാത്മാവ് ആവേശിച്ചു; അപ്പോള്‍ ദാവീദ് കിന്നരം വായിക്കുകയായിരുന്നു.
10
ശൗല്‍ അവനെ കുന്തംകൊണ്ടു ചുമരിനോട് ചേര്‍ത്തു തറയ്ക്കാന് ശ്രമിച്ചു; അയാള്‍ ഒഴിഞ്ഞുമാറിയതുകൊണ്ട് കുന്തം ചുവരില്‍ തറച്ചു.
11
ദാവീദ് ഓടി രക്ഷപെട്ടു. അടുത്ത പ്രഭാതത്തില്‍ ദാവീദിനെ കൊല്ലാന്‍വേണ്ടി അവന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് അവന് പാര്‍ക്കുന്ന സ്ഥലത്തേക്കു ശൗല്‍ ദൂതന്മാരെ ആ രാത്രിയില്‍ത്തന്നെ അയച്ചു; ദാവീദിന്റെ ഭാര്യ മീഖള്‍ അയാളോടു പറഞ്ഞു: “ഇന്നു രാത്രിതന്നെ അങ്ങു രക്ഷപെട്ടില്ലെങ്കില്‍ അവര്‍ നാളെ അങ്ങയെ വധിക്കും.”
12
ജനലില്‍ക്കൂടി ഇറങ്ങി രക്ഷപെടുന്നതിന് അവള് ദാവീദിനെ സഹായിച്ചു; അവന് ഓടി രക്ഷപെട്ടു.
13
മീഖള്‍ ഒരു ബിംബമെടുത്തു കട്ടിലില്‍ കിടത്തി; കോലാട്ടുരോമംകൊണ്ടുള്ള ഒരു തലയിണ തലയ്ക്കല്‍ വച്ചു; ഒരു തുണികൊണ്ട് അതു മൂടി.
14
ദാവീദിനെ പിടിക്കാന്‍ ശൗല്‍ അയച്ച ദൂതന്മാര് വന്നപ്പോള്‍ അവന് സുഖമില്ലാതെ കിടക്കുകയാണെന്ന് അവള് പറഞ്ഞു.
15
“എനിക്ക് അവനെ കൊല്ലണം; കിടക്കയോടെ അവനെ എടുത്തുകൊണ്ടു വരുവിന്‍” എന്ന കല്പനയോടുകൂടി ശൗല്‍ ദൂതന്മാരെ അയച്ചു;
16
അവര്‍ അകത്തു ചെന്നു നോക്കിയപ്പോള്‍ ആട്ടിന്‍രോമംകൊണ്ടുള്ള തലയിണയില്‍ തലവച്ചുകിടത്തിയിരിക്കുന്ന ബിംബമാണു കണ്ടത്.
17
ശൗല്‍ മീഖളിനോട് ചോദിച്ചു: “എന്റെ ശത്രുവിനെ രക്ഷപെടാന്‍ അനുവദിച്ചുകൊണ്ട് നീ എന്നോടു വഞ്ചന കാട്ടിയതെന്ത്?” മീഖള്‍ മറുപടി നല്കി: “എന്നെ വിട്ടയയ്ക്കുക; അല്ലെങ്കില്‍ ഞാന്‍ നിന്നെ കൊന്നുകളയും” എന്ന് അദ്ദേഹം എന്നോടു പറഞ്ഞു.
18
ദാവീദ് ഓടി രക്ഷപെട്ടു; രാമായില്‍ ശമൂവേലിന്റെ അടുക്കല്‍ എത്തി; ശൗല്‍ തന്നോടു പ്രവര്‍ത്തിച്ചതെല്ലാം ദാവീദ് ശമൂവേലിനെ ധരിപ്പിച്ചു. പിന്നീട് ദാവീദും ശമൂവേലും നയ്യോത്തില്‍ ചെന്നു പാര്‍ത്തു.
19
ദാവീദ് രാമായിലെ നയ്യോത്തില്‍ ഉണ്ടെന്നു ശൗലിന് അറിവുകിട്ടി.
20
അവനെ പിടിക്കാന്‍ ശൗല്‍ ദൂതന്മാരെ അയച്ചു; ഒരു സംഘം പ്രവാചകന്മാര് പ്രവചിക്കുന്നതും ശമൂവേല്‍ അവരുടെ നേതാവായിരിക്കുന്നതും ശൗലിന്റെ ഭൃത്യന്മാര് കണ്ടപ്പോള്‍ ദൈവത്തിന്റെ ആത്മാവ് അവരുടെമേല്‍ വന്നു; അവരും പ്രവചിച്ചു.
21
ശൗല്‍ ഈ വാര്‍ത്ത അറിഞ്ഞ ഉടനെ മറ്റു ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു. ശൗല്‍ മൂന്നാമതും ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു.
22
ഒടുവില്‍ ശൗല്‍തന്നെ രാമായിലേക്കു പുറപ്പെട്ടു; സേക്കൂവിലെ വലിയ കിണറിന്റെ അടുത്തെത്തിയപ്പോള്‍ ശമൂവേലും ദാവീദും എവിടെയെന്ന് അന്വേഷിച്ചു. അവര്‍ രാമായിലെ നയ്യോത്തിലുണ്ടെന്ന് ഒരാള്‍ പറഞ്ഞു;
23
അങ്ങനെ അദ്ദേഹം രാമായിലെ നയ്യോത്തിലേക്കു പോയി. ദൈവത്തിന്റെ ആത്മാവ് ശൗലിന്റെമേലും വന്നു; നയ്യോത്തില്‍ എത്തുന്നതുവരെ അദ്ദേഹവും പ്രവചിച്ചു.
24
അദ്ദേഹം വസ്ത്രം ഉരിഞ്ഞുകളഞ്ഞു; അന്നു രാത്രിയും പകലും ശമൂവേലിന്റെ മുമ്പില്‍ പ്രവചിച്ചുകൊണ്ടു നഗ്നനായി കിടന്നു. ‘ശൗലും പ്രവാചകഗണത്തിലോ?’ എന്ന പഴമൊഴിക്ക് ഇതു കാരണമായിത്തീര്‍ന്നു.
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 20 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31