bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Kings 1
2 Kings 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 2 →
1
ആഹാബിന്റെ മരണശേഷം മോവാബ് ഇസ്രായേലിനു നേരെ കലാപം തുടങ്ങി.
2
ശമര്യയില്‍ വച്ച് മാളികമുറിയുടെ ജാലകത്തിലൂടെ വീണ് അഹസ്യാരാജാവ് കിടപ്പിലായി. താന്‍ രക്ഷപെടുമോ എന്നറിയാന്‍ എക്രോനിലെ ദേവനായ ബാല്‍-സെബൂബിന്റെ അടുക്കല്‍ അയാള്‍ ദൂതന്മാരെ അയച്ചു.
3
അപ്പോള്‍ സര്‍വേശ്വരന്റെ ദൂതന് തിശ്ബ്യനായ ഏലിയായോടു കല്പിച്ചു: “ഇസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടാണോ എക്രോനിലെ ദേവനായ ബാല്‍-സെബൂബിന്റെ അരുളപ്പാട് ചോദിക്കുന്നത്”
4
എന്നു ശമര്യാരാജാവിന്റെ ദൂതന്മാരുടെ അടുക്കല്‍ ചെന്നു ചോദിക്കണം. “രോഗക്കിടക്കയില്‍നിന്നു നീ ഇനി എഴുന്നേല്ക്കുകയില്ല; നീ തീര്‍ച്ചയായും മരിക്കും എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.” അവിടുന്നു കല്പിച്ചതുപോലെ ഏലിയാ ചെയ്തു.
5
ദൂതന്മാര് മടങ്ങി എത്തിയപ്പോള്‍ രാജാവ് ചോദിച്ചു: “എന്തുകൊണ്ട് നിങ്ങള്‍ ഇത്രവേഗം മടങ്ങിവന്നു?”
6
അവര്‍ പറഞ്ഞു: “ഞങ്ങള്‍ വഴിയില്‍വച്ച് ഒരാളെ കണ്ടുമുട്ടി; രാജാവിനോട് ഇങ്ങനെ പറയുക എന്നയാള്‍ പറഞ്ഞു. ‘ഇസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടാണോ അങ്ങ് എക്രോനിലെ ദേവനായ ബാല്‍-സെബൂബിന്റെ അടുക്കല്‍ അരുളപ്പാട് ചോദിക്കാന്‍ ആളുകളെ അയച്ചത്?’ അതുകൊണ്ട് ഈ രോഗക്കിടക്കയില്‍നിന്ന് അങ്ങ് എഴുന്നേല്ക്കുകയില്ല; അങ്ങ് നിശ്ചയമായും മരിക്കും.”
7
രാജാവ് അവരോടു ചോദിച്ചു: “നിങ്ങളെ ഈ കാര്യം അറിയിച്ച മനുഷ്യന് എങ്ങനെയുള്ളവനായിരുന്നു?”
8
അവര്‍ പറഞ്ഞു: “അയാള്‍ രോമവസ്ത്രവും അരയ്ക്കു തോല്‍വാറും ധരിച്ചിരുന്നു.” “അത് തിശ്ബ്യനായ ഏലിയാ തന്നെ” എന്നു രാജാവു പറഞ്ഞു.
9
രാജാവ് ഒരു പടനായകനെ അയാളുടെ അമ്പതു പടയാളികളോടുകൂടെ ഏലിയായുടെ അടുക്കലേക്ക് അയച്ചു. അവര്‍ ചെന്നപ്പോള്‍ ഏലിയാ മലമുകളില്‍ ഇരിക്കുകയായിരുന്നു. പടനായകന് ഏലിയായോടു പറഞ്ഞു: “ദൈവപുരുഷാ, ഇറങ്ങിവരിക എന്നു രാജാവു കല്പിക്കുന്നു.”
10
ഏലിയാ പ്രതിവചിച്ചു: “ഞാന്‍ ദൈവപുരുഷനാണെങ്കില്‍ ആകാശത്തുനിന്ന് അഗ്നിയിറങ്ങി നിന്നെയും നിന്റെ കൂടെയുള്ള അമ്പതു പേരെയും ദഹിപ്പിച്ചു കളയട്ടെ.” തല്‍ക്ഷണം അഗ്നിയിറങ്ങി പടനായകനെയും അവനോടൊപ്പം ഉണ്ടായിരുന്നവരെയും ദഹിപ്പിച്ചുകളഞ്ഞു.
11
വീണ്ടും രാജാവ് അമ്പതു പേരെ മറ്റൊരു പടനായകനോടൊപ്പം ഏലിയായുടെ അടുക്കലേക്ക് അയച്ചു; അയാളും ഏലിയായോട്: “ദൈവപുരുഷാ, വേഗം ഇറങ്ങിവരാന്‍ രാജാവ് കല്പിക്കുന്നു” എന്നു പറഞ്ഞു.
12
ഏലിയാ പ്രതിവചിച്ചു: “ഞാന്‍ ദൈവപുരുഷനാണെങ്കില്‍ ആകാശത്തുനിന്ന് അഗ്നിയിറങ്ങി നിന്നെയും കൂടെയുള്ള അമ്പതുപേരെയും ദഹിപ്പിച്ചുകളയട്ടെ.” ഉടനെ അഗ്നിയിറങ്ങി പടനായകനെയും കൂടെയുള്ളവരെയും ദഹിപ്പിച്ചു.
13
രാജാവ് മൂന്നാമതും മറ്റൊരു പടനായകനെ അമ്പതു പേരോടുകൂടി അയച്ചു. അയാള്‍ ഏലിയായുടെ മുമ്പില്‍ മുട്ടുകുത്തി അപേക്ഷിച്ചു: “ദൈവപുരുഷാ, എന്റെയും അങ്ങയുടെ ദാസന്മാരായ ഈ അമ്പതു പേരുടെയും ജീവനെ അങ്ങ് വിലയുള്ളതായി കാണണമേ.
14
എനിക്കുമുമ്പേ വന്ന രണ്ടു സൈന്യാധിപന്മാരെയും കൂടെയുണ്ടായിരുന്നവരെയും ആകാശത്തുനിന്ന് അഗ്നിയിറങ്ങി ദഹിപ്പിച്ചുകളഞ്ഞു. എന്നാല്‍ എന്റെ ജീവനെ അങ്ങ് വിലയുള്ളതായി ഗണിക്കണമേ.
15
അപ്പോള്‍ സര്‍വേശ്വരന്റെ ദൂതന് ഏലിയായോടു പറഞ്ഞു: “ഇറങ്ങി അവന്റെ കൂടെ ചെല്ലുക; നീ അവനെ ഭയപ്പെടേണ്ടാ.” ഏലിയാ അയാളുടെ കൂടെ രാജാവിന്റെ അടുക്കല്‍ ചെന്നു.
16
ഏലിയാ രാജാവിനോടു പറഞ്ഞു: “സര്വേശ്വരന് അരുളിച്ചെയ്യുന്നു: എക്രോനിലെ ദേവനായ ബാല്‍-സെബൂബിന്റെ അടുക്കല്‍ നീ ദൂതന്മാരെ അയച്ചത് എന്ത്? അരുളപ്പാടു ചോദിക്കാന്‍ ഇസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടായിരുന്നോ? അതുകൊണ്ട് നീ രോഗക്കിടക്കയില്‍നിന്ന് എഴുന്നേല്ക്കുകയില്ല; നീ നിശ്ചയമായും മരിക്കും.”
17
ഏലിയായിലൂടെ സര്വേശ്വരന് അരുളിച്ചെയ്തതുപോലെ അഹസ്യാ മരിച്ചു; അഹസ്യായ്‍ക്ക് പുത്രന്മാരില്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ സഹോദരന് യെഹോരാം രാജാവായി. യെഹൂദാരാജാവും യെഹോശാഫാത്തിന്റെ പുത്രനുമായ യെഹോരാമിന്റെ രണ്ടാം ഭരണവര്‍ഷത്തിലാണ് അദ്ദേഹം ഭരണം ആരംഭിച്ചത്.
18
അഹസ്യായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25