bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Kings 15
2 Kings 15
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 16 →
1
ഇസ്രായേല്‍രാജാവായ യെരോബെയാമിന്റെ ഇരുപത്തേഴാം ഭരണവര്‍ഷം യെഹൂദാരാജാവായ അമസ്യായുടെ പുത്രന് ഉസ്സിയാ രാജാവായി.
2
അപ്പോള്‍ അദ്ദേഹത്തിനു പതിനാറു വയസ്സായിരുന്നു. അമ്പത്തിരണ്ടു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ ഭരിച്ചു. യെരൂശലേംകാരി യെഖൊല്യാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്.
3
തന്റെ പിതാവായ അമസ്യായെപ്പോലെ അദ്ദേഹം സര്‍വേശ്വരനു ഹിതകരമായി ജീവിച്ചു.
4
എങ്കിലും പൂജാഗിരികള്‍ ദേശത്തുനിന്നു നീക്കിക്കളഞ്ഞില്ല; ജനം അവിടെ യാഗങ്ങളും ധൂപവും അര്‍പ്പിച്ചുവന്നു.
5
സര്വേശ്വരന് ഉസ്സിയായെ ശിക്ഷിച്ചു. തന്നിമിത്തം അദ്ദേഹം കുഷ്ഠരോഗിയായി; മരണംവരെ അദ്ദേഹം മറ്റുള്ളവരില്‍നിന്നു അകന്നു പ്രത്യേക കൊട്ടാരത്തില്‍ പാര്‍ക്കേണ്ടി വന്നു. പുത്രന് യോഥാം രാജധാനിയില്‍ പാര്‍ത്തുകൊണ്ട് ജനത്തിനു ന്യായപാലനം ചെയ്തു.
6
ഉസ്സിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
7
ഉസ്സിയാ മരിച്ചു; പിതാക്കന്മാരോടു ചേര്‍ന്നു. ദാവീദിന്റെ നഗരത്തില്‍ അദ്ദേഹത്തെ സംസ്കരിച്ചു; പുത്രന് യോഥാം പകരം രാജാവായി.
8
യെഹൂദാരാജാവായ ഉസ്സിയായുടെ മുപ്പത്തെട്ടാം ഭരണവര്‍ഷം യെരോബെയാമിന്റെ പുത്രന് സെഖര്യാ ഇസ്രായേലിന്റെ രാജാവായി. അദ്ദേഹം ശമര്യയില്‍ ആറു മാസം ഭരിച്ചു.
9
പിതാക്കന്മാരെപ്പോലെ സര്‍വേശ്വരന്റെ മുമ്പില്‍ അദ്ദേഹവും തിന്മ പ്രവര്‍ത്തിച്ചു. നെബാത്തിന്റെ പുത്രന് യെരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍നിന്ന് അദ്ദേഹം വിട്ടുമാറിയില്ല.
10
യാബേശിന്റെ പുത്രന് ശല്ലൂം സെഖര്യാക്കെതിരെ ഗൂഢാലോചന നടത്തുകയും ഇബ്ലെയാമില്‍വച്ച് അദ്ദേഹത്തെ വധിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ഇസ്രായേലിന്റെ രാജാവായി.
11
സെഖര്യായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
12
“നിന്റെ പുത്രന്മാര് ഇസ്രായേലിന്റെ സിംഹാസനത്തില്‍ നാലാം തലമുറവരെ വാഴും” എന്നു സര്വേശ്വരന് യേഹൂവിനു നല്‍കിയിരുന്ന വാഗ്ദാനം അങ്ങനെ നിറവേറി.
13
യെഹൂദാരാജാവായ ഉസ്സിയായുടെ മുപ്പത്തൊമ്പതാം ഭരണവര്‍ഷം യാബേശിന്റെ പുത്രനായ ശല്ലൂം ഇസ്രായേലിന്റെ രാജാവായി. അദ്ദേഹം ശമര്യയില്‍ ഒരു മാസം ഭരിച്ചു.
14
ഗാദിയുടെ പുത്രന് മെനഹേം തിര്‍സായില്‍നിന്നു ശമര്യയില്‍ വന്ന് യാബേശിന്റെ പുത്രന് ശല്ലൂമിനെ വധിച്ച് രാജാവായി.
15
ശല്ലൂമിന്റെ മറ്റു പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ ഗൂഢാലോചനകളുമെല്ലാം ഇസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
16
തിപ്സാനിവാസികള്‍ കീഴടങ്ങാതെ മെനഹേമിനുവേണ്ടി നഗരവാതില്‍ തുറക്കാഞ്ഞതുകൊണ്ട് ആ നഗരത്തെയും തിര്‍സാ മുതല്‍ അതിനു ചുറ്റുമുള്ള അതിര്‍ത്തി പ്രദേശങ്ങളെയും മെനഹേം നശിപ്പിച്ചു; ഗര്‍ഭിണികളുടെ ഉദരങ്ങള് പിളര്‍ക്കുകപോലും ചെയ്തു.
17
യെഹൂദാരാജാവായ ഉസ്സിയായുടെ മുപ്പത്തൊമ്പതാം ഭരണവര്‍ഷം ഗാദിയുടെ പുത്രന് മെനഹേം ഇസ്രായേല്‍രാജാവായി. അദ്ദേഹം ശമര്യയില്‍ പത്തു വര്‍ഷം ഭരണം നടത്തി;
18
സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം അദ്ദേഹം ജീവിച്ചു. നെബാത്തിന്റെ പുത്രന് യെരൊബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍നിന്ന് അദ്ദേഹം ഒരിക്കലും വിട്ടുമാറിയില്ല.
19
അസ്സീറിയാരാജാവായ ‘പൂല്’ ഇസ്രായേലിനെ ആക്രമിച്ചു. തന്റെ രാജസ്ഥാനം ഉറപ്പാക്കാനും പൂല് തന്നെ സഹായിക്കാനും വേണ്ടി മെനഹേം അദ്ദേഹത്തിന് ആയിരം താലന്ത് വെള്ളി സമ്മാനിച്ചു.
20
ഇസ്രായേലിലെ എല്ലാ ധനികരില്‍നിന്നും അമ്പതു ശേക്കെല്‍ വെള്ളിവീതം ശേഖരിച്ചാണ് മെനഹേം ഇതു സമ്പാദിച്ചത്. ദേശം ആക്രമിക്കാതെ അസ്സീറിയന്‍രാജാവ് പിന്തിരിഞ്ഞു.
21
മെനഹേമിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
22
മെനഹേം മരിച്ചു പിതാക്കന്മാരോടു ചേര്‍ന്നു. പുത്രന് പെക്കഹ്യാ പിന്നീട് രാജാവായി.
23
യെഹൂദാരാജാവായ ഉസ്സിയായുടെ അമ്പതാം ഭരണവര്‍ഷം മെനഹേമിന്റെ പുത്രന് പെക്കഹ്യാ ഇസ്രായേല്‍രാജാവായി; അദ്ദേഹം ശമര്യയില്‍ രണ്ടു വര്‍ഷം ഭരിച്ചു.
24
സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം അദ്ദേഹം ജീവിച്ചു. നെബാത്തിന്റെ പുത്രന് യെരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍നിന്ന് അദ്ദേഹം പിന്മാറിയില്ല.
25
പെക്കഹ്യായുടെ അകമ്പടിസേനാനായകനും രെമല്യായുടെ പുത്രനുമായ പേക്കഹ് അമ്പത് ഗിലെയാദ്യരോടൊത്ത് അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തി. അവര്‍ ശമര്യാരാജധാനിയുടെ കോട്ടയില്‍വച്ച് പെക്കഹ്യായെ വധിച്ചു. പിന്നീട് പേക്കഹ് രാജാവായി.
26
പെക്കഹ്യായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
27
യെഹൂദാരാജാവായ ഉസ്സിയായുടെ അമ്പത്തിരണ്ടാം ഭരണവര്‍ഷം രെമല്യായുടെ പുത്രന് പേക്കഹ് ഇസ്രായേല്‍രാജാവായി; അദ്ദേഹം ശമര്യയില്‍ ഇരുപതു വര്‍ഷം ഭരണം നടത്തി.
28
അദ്ദേഹം സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം ജീവിച്ചു. നെബാത്തിന്റെ പുത്രനായ യെരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങള്‍ അയാളും പിന്തുടര്ന്നു.
29
ഇസ്രായേല്‍രാജാവായ പേക്കഹിന്റെ കാലത്ത് അസ്സീറിയാരാജാവായ തിഗ്ലത്ത്-പിലേസര്‍ വന്ന് ഈയോന്‍, ആബേല്‍-ബേത്ത്-മയഖാ, യാനോവഹ്, കേദെശ്, ഹാസോര്‍, ഗിലെയാദ്, ഗലീല, നഫ്താലി എന്നീ പ്രദേശങ്ങള്‍ പിടിച്ചടക്കി; അവിടെയുള്ള ജനങ്ങളെ ബന്ദികളാക്കി അസ്സീരിയായിലേക്കു കൊണ്ടുപോയി.
30
ഏലായുടെ പുത്രനായ ഹോശേയാ രെമല്യായുടെ പുത്രനായ പേക്കഹിനെതിരെ ഗൂഢാലോചന നടത്തി. യെഹൂദാരാജാവായ ഉസ്സിയായുടെ പുത്രന് യോഥാമിന്റെ ഇരുപതാം ഭരണവര്‍ഷം ഹോശേയാ പേക്കഹിനെ വധിച്ച് രാജാവായി.
31
പേക്കഹിന്റെ മറ്റു പ്രവര്‍ത്തനങ്ങളെല്ലാം ഇസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
32
ഇസ്രായേല്‍രാജാവായ രെമല്യായുടെ പുത്രന് പേക്കഹിന്റെ രണ്ടാം ഭരണവര്‍ഷം ഉസ്സിയായുടെ പുത്രന് യോഥാം യെഹൂദ്യയില്‍ രാജാവായി.
33
അപ്പോള്‍ അദ്ദേഹത്തിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനാറു വര്‍ഷം യെരൂശലേമില്‍ ഭരിച്ചു; സാദോക്കിന്റെ പുത്രി യെരൂശാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്.
34
തന്റെ പിതാവായ ഉസ്സിയായെപ്പോലെ അദ്ദേഹം സര്‍വേശ്വരനു ഹിതകരമായവിധം ജീവിച്ചു.
35
എങ്കിലും പൂജാഗിരികള്‍ ദേശത്തുനിന്നു നീക്കിയില്ല. ജനം അവിടെ യാഗങ്ങളും ധൂപവും അര്‍പ്പിച്ചു. സര്‍വേശ്വരന്റെ ആലയത്തിന്റെ വടക്കേ പടിവാതില്‍ നിര്‍മ്മിച്ചതു യോഥാമായിരുന്നു.
36
യോഥാമിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്;
37
അക്കാലത്ത് സര്വേശ്വരന് സിറിയാരാജാവായ രെസീനെയും രെമല്യായുടെ പുത്രനും ഇസ്രായേല്‍രാജാവുമായ പേക്കഹിനെയും യെഹൂദായ്ക്കെതിരെ അയച്ചു.
38
യോഥാം മരിച്ചു പിതാക്കന്മാരോടു ചേര്‍ന്നു; തന്റെ പിതാവായ ദാവീദിന്റെ നഗരത്തില്‍ അദ്ദേഹത്തെ അടക്കം ചെയ്തു. തുടര്‍ന്ന് പുത്രന് ആഹാസ് രാജാവായി.
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 16 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25