bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Kings 17
2 Kings 17
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 18 →
1
യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ഭരണവര്‍ഷം ഏലായുടെ പുത്രനായ ഹോശേയ ഇസ്രായേല്‍രാജാവായി. ശമര്യയില്‍ അദ്ദേഹം ഒമ്പതു വര്‍ഷം ഭരിച്ചു.
2
സര്വേശ്വരന് അഹിതമായ പ്രവൃത്തികള്‍ അദ്ദേഹം ചെയ്തു. എങ്കിലും അദ്ദേഹം തന്റെ മുന്‍ഗാമികളായ ഇസ്രായേല്‍രാജാക്കന്മാരെപ്പോലെ ആയിരുന്നില്ല.
3
അസ്സീറിയാരാജാവായ ശല്മനേസെര് അദ്ദേഹത്തിനെതിരെ വന്നു; ഹോശേയ കപ്പം കൊടുത്ത് അയാളുടെ സാമന്തനായിത്തീര്‍ന്നു.
4
പിന്നീട് ഹോശേയ ഈജിപ്തുരാജാവായ സോയുടെ അടുക്കല്‍ സഹായത്തിനായി ദൂതന്മാരെ അയയ്ക്കുകയും അസ്സീറിയാരാജാവിനു വര്‍ഷംതോറും കൊടുത്തുവന്ന കപ്പം നിര്‍ത്തലാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ ദുഷ്ടത ഗ്രഹിച്ച അസ്സീറിയാരാജാവ് അയാളെ ബന്ധിച്ചു കാരാഗൃഹത്തിലാക്കി.
5
പിന്നീട് അസ്സീറിയാരാജാവ് ഇസ്രായേല്‍ ആക്രമിച്ചു ശമര്യയില്‍ എത്തി അതിനെ വളഞ്ഞു. ആ ഉപരോധം മൂന്നു വര്‍ഷം നീണ്ടുനിന്നു.
6
ഹോശേയരാജാവിന്റെ വാഴ്ചയുടെ ഒമ്പതാം വര്‍ഷം അസ്സീറിയാരാജാവ് ശമര്യ കീഴടക്കി. ഇസ്രായേല്‍ജനത്തെ ബന്ദികളാക്കി അസ്സീരിയായിലേക്കു കൊണ്ടുപോയി. അവരെ ഹലഹിലും ഗോസാനിലെ ഹാബോര്‍നദീതീരത്തും മേദ്യപട്ടണങ്ങളിലും പാര്‍പ്പിച്ചു.
7
ശമര്യയുടെ പതനത്തിനുള്ള കാരണം ഇതായിരുന്നു. ഈജിപ്തിലെ ഫറവോരാജാവിന്റെ അടിമത്തത്തില്‍നിന്നു തങ്ങളെ മോചിപ്പിച്ച തങ്ങളുടെ ദൈവമായ സര്‍വേശ്വരനെതിരെ ഇസ്രായേല്‍ജനം പാപംചെയ്തു. അന്യദേവന്മാരെ അവര്‍ ആരാധിച്ചു.
8
സര്വേശ്വരന് ഇസ്രായേല്‍ജനങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞ ജനതകളുടെ ആചാരങ്ങളും ഇസ്രായേല്രാജാക്കന്മാര് ഏര്‍പ്പെടുത്തിയ അനുഷ്ഠാനങ്ങളും അനുസരിച്ച് അവര്‍ നടന്നു.
9
ഇസ്രായേല്‍ജനം തങ്ങളുടെ ദൈവമായ സര്‍വേശ്വരനു ഹിതകരമല്ലാത്ത കാര്യങ്ങള്‍ രഹസ്യമായി ചെയ്തു. കാവല്‍ഗോപുരംമുതല്‍ കോട്ട കെട്ടി ഉറപ്പിച്ച പട്ടണംവരെ എല്ലായിടത്തും അവര്‍ പൂജാഗിരികള്‍ നിര്‍മ്മിച്ചു.
10
അവര്‍ എല്ലാ കുന്നുകളിലും പച്ചമരച്ചുവടുകളിലും സ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു.
11
ഇസ്രായേല്‍ജനങ്ങളുടെ മുമ്പില്‍നിന്നു സര്വേശ്വരന് നീക്കിക്കളഞ്ഞ ജനതകള്‍ ചെയ്തിരുന്നതുപോലെ അവര്‍ പൂജാഗിരികളിലെല്ലാം ധൂപാര്‍പ്പണം നടത്തി. അവര്‍ ദുഷ്കൃത്യങ്ങള്‍ ചെയ്ത് അവിടുത്തെ പ്രകോപിപ്പിച്ചു.
12
ആരാധിക്കരുതെന്ന് അവിടുന്നു വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവര്‍ ആരാധിച്ചു.
13
സര്വേശ്വരന് തന്റെ ദീര്‍ഘദര്‍ശികളെയും പ്രവാചകന്മാരെയും അയച്ച് യെഹൂദായ്ക്കും ഇസ്രായേലിനും ഇപ്രകാരം മുന്നറിയിപ്പ് നല്‍കിയിരുന്നു. നിങ്ങളുടെ പിതാക്കന്മാരോടു ഞാന്‍ കല്പിച്ചതും എന്റെ ദാസന്മാരായ പ്രവാചകരിലൂടെ നിങ്ങളെ അറിയിച്ചതുമായ എന്റെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും നിങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്ന് വിട്ടുതിരിയുകയും ചെയ്യണം.
14
എന്നാല്‍ അവര്‍ അത് അനുസരിച്ചില്ല. അവരുടെ ദൈവമായ സര്‍വേശ്വരനെ വിശ്വസിക്കാതിരുന്ന അവരുടെ പൂര്‍വപിതാക്കന്മാരെപ്പോലെ അവര്‍ ദുശ്ശാഠ്യക്കാരായിരുന്നു.
15
അവിടുന്നു നല്‍കിയിരുന്ന അനുശാസനങ്ങള്‍ അവര്‍ നിരാകരിച്ചു. അവരുടെ പിതാക്കന്മാരോടു ചെയ്തിരുന്ന ഉടമ്പടി അവര്‍ പാലിച്ചില്ല. അവിടുത്തെ മുന്നറിയിപ്പുകളെല്ലാം അവര്‍ അവഗണിച്ചു. വ്യര്‍ഥവിഗ്രഹങ്ങളെ ആരാധിച്ചതിന്റെ ഫലമായി അവരും വ്യര്‍ഥന്മാരായി. അവരുടെ ചുറ്റുമുള്ള ജനതകളെ അനുകരിക്കരുതെന്നു സര്വേശ്വരന് കല്പിച്ചിരുന്നെങ്കിലും അവര്‍ അവരെപ്പോലെ വര്‍ത്തിച്ചു.
16
അവര്‍ തങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ കല്പനകളെല്ലാം അവഗണിച്ചു. തങ്ങള്‍ക്ക് ആരാധിക്കാന്‍വേണ്ടി കാളക്കുട്ടികളുടെ രണ്ടു വിഗ്രഹങ്ങള്‍ വാര്‍ത്തുണ്ടാക്കി; അശേരാപ്രതിഷ്ഠ അവര്‍ സ്ഥാപിച്ചു; വാനഗോളങ്ങളെയും ബാല്‍ദേവനെയും അവര്‍ ആരാധിച്ചു.
17
അവര്‍ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയില്‍ ഹോമിച്ചു. അവര്‍ ശകുനം നോക്കുകയും മന്ത്രവാദം നടത്തുകയും ചെയ്തു; ഇങ്ങനെ സര്‍വേശ്വരനു ഹിതകരമല്ലാത്ത ദുഷ്പ്രവൃത്തികള്‍ ചെയ്ത് അവര്‍ അവിടുത്തെ പ്രകോപിപ്പിച്ചു.
18
അതുകൊണ്ട് അവിടുന്ന് ഇസ്രായേല്‍ജനങ്ങളോട് അത്യന്തം കുപിതനായി അവരെ തന്റെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു. യെഹൂദാഗോത്രം മാത്രം അവശേഷിച്ചു.
19
യെഹൂദാഗോത്രക്കാരും അവരുടെ ദൈവമായ സര്‍വേശ്വരന്റെ കല്പനകള് പാലിക്കാതെ ഇസ്രായേല്‍ജനത്തിന്റെ ആചാരങ്ങളെ അനുകരിച്ചു.
20
ഇസ്രായേലിന്റെ സന്താനങ്ങളെ അവിടുന്നു തള്ളിക്കളഞ്ഞു. അവരെ ശിക്ഷിച്ച് കവര്‍ച്ചക്കാരുടെ കൈയില്‍ അകപ്പെടുത്തി; അങ്ങനെ അവരെയെല്ലാം തന്റെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു.
21
സര്വേശ്വരന് ഇസ്രായേലിനെ യെഹൂദായില്‍നിന്ന് വേര്‍തിരിച്ചപ്പോള്‍, ഇസ്രായേല്‍ നെബാത്തിന്റെ പുത്രനായ യെരോബെയാമിനെ തങ്ങളുടെ രാജാവാക്കി. അയാള്‍ ഇസ്രായേലിനെ സര്‍വേശ്വരന്റെ വഴിയില്‍നിന്നു വ്യതിചലിപ്പിച്ചു; അവരെക്കൊണ്ട് മഹാപാപം ചെയ്യിച്ചു.
22
ഇസ്രായേല്‍ജനം യെരോബെയാമിന്റെ പാപങ്ങളില്‍ വ്യാപരിച്ചു; അവര്‍ അതില്‍നിന്നു പിന്തിരിഞ്ഞില്ല.
23
സര്വേശ്വരന് തന്റെ ദാസന്മാരായ പ്രവാചകരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെ ഇസ്രായേലിനെ തന്റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നതുവരെ അവര്‍ ആ പാപപ്രവൃത്തികള്‍ പിന്തുടര്ന്നു. അവര്‍ ഇന്നും അസ്സീറിയായില്‍ പ്രവാസികളായി കഴിയുന്നു.
24
അസ്സീറിയാരാജാവ് ബാബിലോണ്‍, കൂഥാ, അവ്വ, ഹമാത്ത്, സെഫര്‍വയീം എന്നിവിടങ്ങളില്‍നിന്നു ആളുകളെ കൊണ്ടുവന്ന് ഇസ്രായേല്‍ജനങ്ങള്‍ക്കു പകരം ശമര്യപട്ടണങ്ങളില്‍ പാര്‍പ്പിച്ചു. അവര്‍ ശമര്യപട്ടണങ്ങള്‍ കൈവശമാക്കി അവിടെ പാര്‍ത്തു;
25
അവര്‍ സര്‍വേശ്വരനെ ആരാധിച്ചിരുന്നില്ല. അതുകൊണ്ട് അവിടുന്ന് അവരുടെ ഇടയില്‍ സിംഹങ്ങളെ അയച്ചു. അവ അവരില്‍ ഏതാനും പേരെ കൊന്നുകളഞ്ഞു.
26
ശമര്യപട്ടണങ്ങളില്‍ കൊണ്ടുവന്നു പാര്‍പ്പിച്ച ജനം ഇസ്രായേലിലെ ദൈവത്തിന്റെ നിയമം അറിഞ്ഞിരുന്നില്ല. അതുകൊണ്ട് അവരുടെ ഇടയിലേക്ക് ദൈവം സിംഹങ്ങളെ അയയ്ക്കുകയും അവ അവരെ കൊന്നുകളയുകയും ചെയ്യുന്നു എന്ന വിവരം അസ്സീറിയാ രാജാവ് കേട്ടു.
27
അദ്ദേഹം കല്പിച്ചു: “അവിടെനിന്നു പിടിച്ചുകൊണ്ടുപോന്ന പുരോഹിതന്മാരില് ഒരാളെ അവിടേക്കു കൊണ്ടുചെല്ലുക. അയാള്‍ ആ ദേശത്തിലെ ദൈവത്തിന്റെ നിയമം അവരെ പഠിപ്പിക്കട്ടെ.”
28
അങ്ങനെ ശമര്യയില്‍നിന്നു പിടിച്ചുകൊണ്ടുപോയിരുന്ന പുരോഹിതന്മാരില് ഒരാള്‍ ബേഥേലില്‍ ചെന്നു പാര്‍ത്തു. സര്‍വേശ്വരനെ എങ്ങനെ ആരാധിക്കണമെന്ന് അയാള്‍ അവരെ പഠിപ്പിച്ചു.
29
എന്നാല്‍ ഓരോ ജനതയും തങ്ങളുടെ സ്വന്തം വിഗ്രഹങ്ങള്‍ നിര്‍മ്മിച്ച് തങ്ങള്‍ പാര്‍ത്തിരുന്ന പട്ടണങ്ങളില്‍ ശമര്യക്കാര്‍ പണിതിരുന്ന പൂജാഗിരികളില്‍ പ്രതിഷ്ഠിച്ചു.
30
ബാബിലോണ്യര്‍ സുക്കോത്ത്-ബെനോത്തിനെയും കൂഥാക്കാര്‍ നേര്‍ഗാലിനെയും ഹമാത്തുകാര്‍ അശീമയെയും
31
അവ്വക്കാര്‍ നിബ്ഹസ്, തര്‍ത്തക്ക് എന്നീ ദേവന്മാരെയുമാണ് പ്രതിഷ്ഠിച്ചത്. സെഫര്‍വക്കാര്‍ തങ്ങളുടെ ദേവന്മാരായ അദ്രമേലെക്കിനും അനമേലെക്കിനും സ്വന്തം മക്കളെ അഗ്നിയില്‍ ഹോമിച്ചു.
32
ഈ ജനതകളെല്ലാം സര്‍വേശ്വരനെയും ആരാധിച്ചു. പൂജാഗിരികളില്‍ ശുശ്രൂഷ ചെയ്യുന്നതിനു തങ്ങളുടെ ഇടയില്‍നിന്ന് എല്ലാത്തരത്തില്‍പ്പെട്ടവരെയും പുരോഹിതന്മാരായി നിയമിച്ചു. അവര്‍ അവിടങ്ങളില്‍ ബലിയര്‍പ്പിക്കുകയും ചെയ്തു.
33
അങ്ങനെ അവര്‍ സര്‍വേശ്വരനെ ആരാധിച്ചു; അതോടൊപ്പം തങ്ങള്‍ വിട്ടുപോന്ന ദേശങ്ങളിലെ ദേവന്മാരെയും സേവിച്ചു.
34
അവര്‍ ഇന്നും അങ്ങനെതന്നെ തുടരുന്നു. അവര്‍ സര്‍വേശ്വരനെ ഭയപ്പെടുന്നില്ല. ഇസ്രായേല്‍ എന്ന് അവിടുന്നു പേരു വിളിച്ച യാക്കോബിന്റെ സന്താനങ്ങള്‍ക്ക് നല്‍കിയിരുന്ന നിയമങ്ങളും ചട്ടങ്ങളും വിധികളും കല്പനകളുമൊന്നും അവര്‍ പാലിക്കുന്നുമില്ല.
35
സര്വേശ്വരന് അവരോട് ഒരു ഉടമ്പടി ചെയ്ത് ഇങ്ങനെ കല്പിച്ചിരുന്നു: “അന്യദേവന്മാരെ നിങ്ങള്‍ ആരാധിക്കരുത്; അവരെ നമസ്കരിക്കുകയോ, സേവിക്കുകയോ, അവയ്ക്കു ബലിയര്‍പ്പിക്കുകയോ അരുത്.
36
ഈജിപ്തില്‍നിന്ന് തന്റെ ശക്തമായ കരങ്ങള്‍ നീട്ടി നിങ്ങളെ മോചിപ്പിച്ചു കൊണ്ടുവന്ന സര്‍വേശ്വരനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കേണ്ടത്. അവിടുത്തെ നമസ്കരിക്കുകയും അവിടുത്തേക്ക് യാഗമര്‍പ്പിക്കുകയും വേണം.
37
അവിടുന്നു നിങ്ങള്‍ക്ക് എഴുതിത്തന്ന ചട്ടങ്ങളും നിയമങ്ങളും വിധികളും കല്പനകളും നിങ്ങള്‍ എന്നും പാലിക്കണം. അന്യദേവന്മാരെ നിങ്ങള്‍ ആരാധിക്കരുത്.
38
ഞാന്‍ നിങ്ങളുമായി ചെയ്ത ഉടമ്പടി മറക്കരുത്. അന്യദേവന്മാരെ നിങ്ങള്‍ ആരാധിക്കരുത്.
39
നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കുക; എന്നാല്‍ അവിടുന്നു നിങ്ങളെ സകല ശത്രുക്കളില്‍നിന്നും വിടുവിക്കും. അവര്‍ അതു ശ്രദ്ധിച്ചില്ല.
40
അവര്‍ പഴയ രീതിയില്‍ത്തന്നെ ജീവിച്ചു.
41
അങ്ങനെ ഈ ജനതകള്‍ സര്‍വേശ്വരനെയും അതോടൊപ്പം അവരുടെ വിഗ്രഹങ്ങളെയും ആരാധിച്ചു. അവരും അവരുടെ പിന്‍തലമുറകളും തങ്ങളുടെ പിതാക്കന്മാരെപ്പോലെ ഇന്നും അങ്ങനെ ചെയ്തുവരുന്നു.
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 18 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25