bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Kings 11
2 Kings 11
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 12 →
1
അഹസ്യായുടെ അമ്മ അഥല്യാ തന്റെ മകന്റെ മരണവാര്‍ത്ത കേട്ട് രാജകുടുംബാംഗങ്ങളെയെല്ലാം വധിച്ചു.
2
എന്നാല്‍ അഹസ്യായുടെ സഹോദരിയും യെഹോരാംരാജാവിന്റെ പുത്രിയുമായ യെഹോശേബ വധിക്കപ്പെടാന്‍ പോകുന്ന രാജകുമാരന്മാരുടെ ഇടയില്‍നിന്ന് അഹസ്യായുടെ പുത്രന് യോവാശിനെയും ധാത്രിയെയും അഥല്യാ കാണാതെ കിടപ്പറയില്‍ ഒളിപ്പിച്ചു. അതുകൊണ്ട് അവന് കൊല്ലപ്പെട്ടില്ല.
3
ആറു വര്‍ഷം അവന് സര്‍വേശ്വരന്റെ ആലയത്തില്‍ ധാത്രിയോടുകൂടി ഒളിവില്‍ പാര്‍ത്തു; അക്കാലമത്രയും അഥല്യാ രാജ്യം ഭരിച്ചു.
4
ഏഴാം വര്‍ഷം യെഹോയാദ പുരോഹിതന് കാര്യരുടെയും അംഗരക്ഷകരുടെയും നായകന്മാരെ സര്‍വേശ്വരന്റെ ആലയത്തിലേക്കു വിളിച്ചുവരുത്തി; അവരുമായി ഒരു ഉടമ്പടി ഉണ്ടാക്കി അവരെക്കൊണ്ടു പ്രതിജ്ഞ ചെയ്യിച്ചശേഷം രാജകുമാരനെ അവര്‍ക്കു കാണിച്ചുകൊടുത്തു.
5
യെഹോയാദ അവര്‍ക്ക് ഈ കല്പന നല്കി: “ശബത്തില്‍ തവണ മാറിവരുന്ന നിങ്ങളില്‍ മൂന്നില്‍ ഒരു ഭാഗം കൊട്ടാരം കാക്കണം;
6
മൂന്നില്‍ ഒരു ഭാഗം സൂര് പടിവാതില്ക്കലും മൂന്നില്‍ ഒരു ഭാഗം അംഗരക്ഷകരുടെ പുറകിലുള്ള പടിവാതില്ക്കലും നില്‍ക്കണം;
7
തവണ കഴിഞ്ഞുപോകുന്ന രണ്ടു വിഭാഗങ്ങള്‍ ആയുധധാരികളായി സര്‍വേശ്വരന്റെ ആലയത്തില്‍ രാജാവിനെ സംരക്ഷിക്കാന്‍ എപ്പോഴും ഉണ്ടായിരിക്കണം.
8
നിങ്ങള്‍ ഓരോരുത്തനും ആയുധധാരികളായി രാജാവിനു കാവല്‍ നില്ക്കേണ്ടതാണ്. നിങ്ങളെ സമീപിക്കുന്നവന് ആരായാലും അവനെ കൊന്നുകളയണം. രാജാവിനോടൊത്ത് നിങ്ങള്‍ എപ്പോഴും ഉണ്ടായിരിക്കണം.”
9
യെഹോയാദ പുരോഹിതന് കല്പിച്ചതുപോലെ കാവല്‍പ്പടയാളികളുടെ നായകന്മാര് പ്രവര്‍ത്തിച്ചു. തവണ മാറി വരുന്നവരും പോകുന്നവരുമായ തങ്ങളുടെ ആളുകളെ അവര്‍ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവന്നു.
10
സര്‍വേശ്വരന്റെ ആലയത്തില്‍ സൂക്ഷിച്ചിരുന്ന ദാവീദ്രാജാവിന്റെ കുന്തങ്ങളും പരിചകളും പുരോഹിതന് അവരെ ഏല്പിച്ചു.
11
അംഗരക്ഷകര്‍ ആയുധധാരികളായി തെക്കുവശംമുതല്‍ വടക്കുവശംവരെ യാഗപീഠത്തിനും ആലയത്തിനും ചുറ്റും നിലയുറപ്പിച്ചു.
12
പിന്നീട് യെഹോയാദ പുരോഹിതന് യോവാശ് രാജകുമാരനെ പുറത്തു കൊണ്ടുവന്നു കിരീടമണിയിച്ചു. രാജാവ് അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ അടങ്ങിയ സാക്ഷ്യപുസ്തകം നല്കി. പിന്നീടവര്‍ കുമാരനെ രാജാവായി പ്രഖ്യാപിച്ച് അഭിഷേകം ചെയ്തു. “രാജാവ് നീണാള്‍ വാഴട്ടെ” അവര്‍ ആര്‍ത്തുവിളിച്ചു.
13
കാവല്‍ഭടന്മാരുടെയും ജനങ്ങളുടെയും ആര്‍പ്പുവിളി കേട്ട് അഥല്യാരാജ്ഞി സര്‍വേശ്വരന്റെ ആലയത്തിലെത്തി;
14
ആചാരപ്രകാരം തൂണിന്റെ അടുക്കല്‍ രാജാവ് നില്‍ക്കുന്നത് അഥല്യാ കണ്ടു. കാവല്‍പ്പടയാളികളുടെ നായകന്മാരും കാഹളം ഊതുന്നവരും രാജാവിന്റെ അടുക്കല്‍ ഉണ്ടായിരുന്നു. ജനമെല്ലാം ഉല്ലാസഭരിതരായി കാഹളം മുഴക്കി. അപ്പോള്‍ അഥല്യാരാജ്ഞി വസ്ത്രം കീറി “രാജദ്രോഹം” “രാജദ്രോഹം” എന്നു വിളിച്ചുപറഞ്ഞു.
15
യെഹോയാദ പുരോഹിതന് കാവല്‍സേനാനായകന്മാരോടു കല്പിച്ചു: “സൈന്യനിരകള്‍ക്കിടയിലൂടെ അവളെ പുറത്തു കൊണ്ടുപോകുവിന്‍; അവളെ ആരെങ്കിലും അനുഗമിച്ചാല്‍ അവനെ വധിക്കണം. സര്‍വേശ്വരന്റെ ആലയത്തില്‍വച്ച് അവളെ കൊല്ലരുത്.”
16
അവര്‍ രാജ്ഞിയെ പിടിച്ചുകൊണ്ടുപോയി, കൊട്ടാരത്തിന്റെ കുതിരവാതില്ക്കല്‍ വച്ചു വധിച്ചു.
17
യോവാശ്‍രാജാവും ജനങ്ങളും സര്‍വേശ്വരന്റെ ജനമായിരിക്കുമെന്നു യെഹോയാദ പുരോഹിതന് ജനങ്ങളെക്കൊണ്ട് ഉടമ്പടി ചെയ്യിച്ചു. രാജാവും ജനങ്ങളും തമ്മിലും ഉടമ്പടിയുണ്ടാക്കി.
18
പിന്നീട് ജനങ്ങളെല്ലാം ബാല്‍ക്ഷേത്രത്തില്‍ ചെന്ന് അതു തകര്‍ത്തുകളഞ്ഞു. ബലിപീഠങ്ങളും വിഗ്രഹങ്ങളും നശിപ്പിക്കയും ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പില്‍വച്ചുതന്നെ വധിക്കുകയും ചെയ്തു. പിന്നീട് യെഹോയാദ പുരോഹിതന് സര്‍വേശ്വരന്റെ ആലയം സൂക്ഷിക്കുന്നതിനു കാവല്ക്കാരെ ഏര്‍പ്പെടുത്തി.
19
അദ്ദേഹം കാവല്‍പടനായകന്മാരുടെയും കാര്യരുടെയും അംഗരക്ഷകരുടെയും സര്‍വജനങ്ങളുടെയും അകമ്പടിയോടുകൂടി രാജാവിനെ സര്‍വേശ്വരന്റെ ആലയത്തില്‍നിന്ന് കാവല്ക്കാരുടെ കവാടത്തിലൂടെ കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. യോവാശ് രാജസിംഹാസനത്തില്‍ ഇരുന്നു;
20
ജനമെല്ലാം സന്തോഷിച്ചു. കൊട്ടാരത്തില്‍ വച്ച് അഥല്യാ വധിക്കപ്പെട്ടതോടെ നഗരം ശാന്തമായി.
21
ഏഴാമത്തെ വയസ്സിലായിരുന്നു യോവാശ് രാജാവായത്.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25