bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Kings 3
2 Kings 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 4 →
1
യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനെട്ടാം ഭരണവര്‍ഷം ശമര്യയില്‍ ആഹാബിന്റെ പുത്രനായ യെഹോരാം ഇസ്രായേലിന്റെ രാജാവായി; അയാള്‍ പന്ത്രണ്ടു വര്‍ഷം ഭരിച്ചു.
2
യെഹോരാം സര്വേശ്വരന് അനിഷ്ടമായി പ്രവര്‍ത്തിച്ചു; എങ്കിലും തന്റെ മാതാപിതാക്കളെപ്പോലെ ദുഷ്ടത പ്രവര്‍ത്തിച്ചില്ല. പിതാവ് നിര്‍മ്മിച്ച ബാല്‍വിഗ്രഹം അയാള്‍ നീക്കിക്കളഞ്ഞു.
3
എങ്കിലും ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യെരോബെയാമിന്റെ വഴികളില്‍നിന്നു വിട്ടുമാറാതെ പാപപ്രവൃത്തികള്‍ ചെയ്തുപോന്നു.
4
മോവാബുരാജാവായ മേശ ധാരാളം ആടുകളെ വളര്‍ത്തിയിരുന്നു. അയാള്‍ വര്‍ഷംതോറും ഇസ്രായേല്‍രാജാവിന് ഒരുലക്ഷം കുഞ്ഞാടുകളെയും ഒരുലക്ഷം മുട്ടാടുകളുടെ രോമവും കൊടുക്കേണ്ടിയിരുന്നു.
5
ആഹാബിന്റെ മരണശേഷം മോവാബുരാജാവ് ഇസ്രായേല്‍രാജാവിനോട് കലഹിച്ചു.
6
അപ്പോള്‍ യെഹോരാം രാജാവ് ശമര്യയില്‍നിന്നു വന്ന് ഇസ്രായേല്‍ജനത്തെയെല്ലാം ഒരുമിച്ചുകൂട്ടി.
7
അയാള്‍ യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചു: “മോവാബ് രാജാവ് എന്നെ എതിര്‍ത്ത് കലാപം ഉണ്ടാക്കുന്നു. അയാളോടു യുദ്ധം ചെയ്യുന്നതിന് അങ്ങ് എന്റെകൂടെ പോരുമോ” എന്നു ചോദിച്ചു. “ഞാന്‍ അങ്ങയെപ്പോലെയും എന്റെ ജനം അങ്ങയുടെ ജനത്തെപ്പോലെയും എന്റെ കുതിരകള്‍ അങ്ങയുടെ കുതിരകളെപ്പോലെയും വര്‍ത്തിക്കും” എന്ന് യെഹോശാഫാത്ത് മറുപടി പറഞ്ഞു.
8
“നാം ഏതുവഴി നീങ്ങണം” യെഹോശാഫാത്ത് ചോദിച്ചു; “എദോംമരുഭൂമിയിലൂടെ പോകാം” യെഹോരാം പറഞ്ഞു.
9
അങ്ങനെ ഇസ്രായേല്‍രാജാവ് യെഹൂദാരാജാവിനോടും എദോംരാജാവിനോടും കൂടി പുറപ്പെട്ടു. വളഞ്ഞ പാതയിലൂടെ ഏഴു ദിവസത്തെ യാത്ര കഴിഞ്ഞപ്പോള്‍ അവര്‍ സംഭരിച്ചിരുന്ന വെള്ളം തീര്‍ന്നു. സൈനികര്‍ക്കും അവരെ അനുഗമിച്ച മൃഗങ്ങള്‍ക്കും കുടിക്കാന്‍ വെള്ളം ഇല്ലാതെയായി.
10
അപ്പോള്‍ ഇസ്രായേല്‍രാജാവു പറഞ്ഞു: “കഷ്ടം! സര്വേശ്വരന് ഈ മൂന്നുരാജാക്കന്മാരെയും വിളിച്ചുവരുത്തി മോവാബ്യരുടെ കൈയില്‍ ഏല്പിച്ചിരിക്കുന്നുവല്ലോ.”
11
യെഹോശാഫാത്ത് ചോദിച്ചു: “സര്‍വേശ്വരന്റെ ഹിതം ആരായുന്നതിന് അവിടുത്തെ ഒരു പ്രവാചകനും ഇവിടെയില്ലേ?” ഇസ്രായേല്‍രാജാവിന്റെ ഒരു ഭൃത്യന് പറഞ്ഞു: “ഏലിയായുടെ സഹായിയും ശാഫാത്തിന്റെ പുത്രനുമായ എലീശ എന്നൊരാള്‍ ഉണ്ട്.”
12
യെഹോശാഫാത്ത് പറഞ്ഞു: “അദ്ദേഹം ഒരു യഥാര്‍ഥ പ്രവാചകന്‍തന്നെ.” അങ്ങനെ ഇസ്രായേല്‍രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും എദോംരാജാവും എലീശയുടെ അടുക്കല്‍ ചെന്നു.
13
എലീശ ഇസ്രായേല്‍രാജാവിനാടു ചോദിച്ചു: “താങ്കള്‍ എന്തിന് എന്റെ അടുത്തു വന്നു? അങ്ങയുടെ മാതാപിതാക്കന്മാരുടെ പ്രവാചകന്മാരെ സമീപിക്കരുതോ” ഇസ്രായേല്‍രാജാവ് അദ്ദേഹത്തോടു പറഞ്ഞു: “അങ്ങനെയല്ല, ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കൈയില്‍ സര്വേശ്വരന് ഏല്പിക്കാന് പോകുന്നു.”
14
എലീശ പറഞ്ഞു: “ഞാന്‍ ആരാധിക്കുന്ന സര്‍വശക്തനായ സര്‍വേശ്വരന്റെ നാമത്തില്‍ പറയുന്നു: യെഹൂദാരാജാവായ യെഹോശാഫാത്തിനോടുള്ള ബഹുമാനം കൊണ്ടാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്; അല്ലായിരുന്നെങ്കില്‍ ഞാന്‍ നിങ്ങളെ ശ്രദ്ധിക്കുകയോ നോക്കുകയോ പോലുമില്ലായിരുന്നു.”
15
എലീശ തുടര്‍ന്നു പറഞ്ഞു: “ഏതായാലും ഒരു ഗായകനെ എന്റെ അടുക്കല്‍ കൊണ്ടുവരിക.” ഗായകന് വന്നു പാടിയപ്പോള്‍ സര്‍വേശ്വരന്റെ ശക്തി എലീശയുടെമേല്‍ വന്നു.
16
എലീശ പറഞ്ഞു: “സര്വേശ്വരന് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ വരണ്ട അരുവിത്തടങ്ങള്‍ ജലംകൊണ്ടു നിറയും.
17
കാറ്റോ മഴയോ ഇനി ഉണ്ടായില്ലെങ്കിലും അരുവിത്തടം ജലംകൊണ്ടു നിറഞ്ഞിരിക്കും; നീയും നിന്റെ കന്നുകാലികളും മറ്റു മൃഗങ്ങളും അവിടെനിന്നു വെള്ളം കുടിക്കും;
18
ഇത് സര്വേശ്വരന് ഒരു നിസ്സാരകാര്യമാണ്. അവിടുന്നു മോവാബ്യരെ നിങ്ങളുടെ കൈയില്‍ ഏല്പിക്കും;
19
കോട്ട കെട്ടി ഉറപ്പാക്കിയിട്ടുള്ള മനോഹരനഗരങ്ങള്‍ നിങ്ങള്‍ ആക്രമിക്കും. ഫലവൃക്ഷങ്ങള്‍ വെട്ടിവീഴ്ത്തും; നീരുറവുകളെല്ലാം അടച്ചുകളയും; നല്ല നിലങ്ങള്‍ കല്ലുകൊണ്ടു മൂടും.”
20
അടുത്ത ദിവസം പ്രഭാതയാഗത്തിനു സമയമായപ്പോള്‍ എദോംദേശത്തുനിന്നു വെള്ളം വന്ന് അവിടെ നിറഞ്ഞു.
21
രാജാക്കന്മാര് തങ്ങളെ ആക്രമിക്കാന്‍ വന്നിരിക്കുന്നു എന്ന് അറിഞ്ഞ മോവാബ്യര്‍ പ്രായഭേദമെന്യേ ആയുധമെടുക്കുന്നതിനു പ്രാപ്തിയുള്ളവരെയെല്ലാം വിളിച്ചുകൂട്ടി; അവര്‍ അതിര്‍ത്തിയില്‍ അണിനിരന്നു.
22
മോവാബ്യര്‍ രാവിലെ ഉണര്‍ന്നു നോക്കിയപ്പോള്‍ വെള്ളം രക്തംപോലെയിരിക്കുന്നതു കണ്ടു.
23
അവര്‍ പറഞ്ഞു: “ഇതു രക്തം തന്നെയാണ്; ആ രാജാക്കന്മാര് അന്യോന്യം യുദ്ധം ചെയ്ത് നശിച്ചിരിക്കുന്നു; നമുക്കു പോയി അവിടം കൊള്ളയടിക്കാം.” അങ്ങനെ അവര്‍ ഇസ്രായേല്യരുടെ പാളയത്തില്‍ എത്തി.
24
തങ്ങളുടെ പാളയത്തില്‍ എത്തിയ മോവാബ്യരെ ഇസ്രായേല്യര്‍ ആക്രമിച്ച് ഓടിച്ചു; ഓടിപ്പോയവരെ അവര്‍ പിന്തുടര്ന്ന് വെട്ടിക്കൊന്നു.
25
പട്ടണങ്ങള്‍ അവര്‍ തകര്‍ത്തു. നല്ല നിലങ്ങള്‍ കല്ലിട്ടു മൂടി; നീരുറവുകള്‍ അടച്ചു; ഫലവൃക്ഷങ്ങള്‍ വെട്ടിവീഴ്ത്തി; കീര്‍ഹരേശെത്ത് പട്ടണത്തിന്റെ കല്ലുകള്‍ മാത്രം ശേഷിച്ചു. കവിണക്കാര്‍ അവിടം വളഞ്ഞു; അതിനെ നശിപ്പിച്ചു.
26
യുദ്ധം തനിക്ക് പ്രതികൂലമാണെന്നു മനസ്സിലാക്കിയ മോവാബ്രാജാവ് ആയുധധാരികളായ എഴുനൂറുപേരെ കൂട്ടിക്കൊണ്ട് എദോംരാജാവിന്റെ അണി മുറിച്ചു മുമ്പോട്ടു നീങ്ങാന്‍ ശ്രമം നടത്തി; എന്നാല്‍ അവര്‍ വിജയിച്ചില്ല.
27
അപ്പോള്‍ മോവാബ്രാജാവ് കിരീടാവകാശിയായ തന്റെ ആദ്യജാതനെ മതിലിന്മേല് ദഹനയാഗമായി അര്‍പ്പിച്ചു; ഇസ്രായേല്യര്‍ കൊടുംഭീതിയോടെ മോവാബ്‍രാജാവിനെ വിട്ടു പിന്‍വാങ്ങി സ്വന്തം നാട്ടിലേക്കു മടങ്ങി.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25