bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Kings 4
2 Kings 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 5 →
1
പ്രവാചകഗണത്തില്‍പ്പെട്ട ഒരാളുടെ ഭാര്യ എലീശയുടെ അടുക്കല്‍ ചെന്നു കരഞ്ഞുകൊണ്ടു പറഞ്ഞു: “അങ്ങയുടെ ദാസനായ എന്റെ ഭര്‍ത്താവ് മരിച്ചുപോയി; അദ്ദേഹം ദൈവഭയമുള്ളവനായിരുന്നു എന്ന് അങ്ങേക്ക് അറിയാമല്ലോ. പക്ഷേ കടം നല്കിയിരുന്നവന് എന്റെ രണ്ടു കുട്ടികളെയും അടിമകളാക്കാന്‍ വന്നിരിക്കുന്നു.”
2
എലീശ അവളോടു ചോദിച്ചു: “ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണം? നിന്റെ വീട്ടില്‍ എന്തുണ്ട്?” “ഒരു ഭരണി എണ്ണയല്ലാതെ മറ്റൊന്നും ഈ ദാസിയുടെ വീട്ടില്‍ ഇല്ല” അവള് പ്രതിവചിച്ചു.
3
എലീശ പറഞ്ഞു: “നീ പോയി അയല്‍ക്കാരില്‍നിന്നു കുറെ ഒഴിഞ്ഞ പാത്രങ്ങള്‍ വായ്പ വാങ്ങുക.
4
പിന്നീട് നീയും നിന്റെ പുത്രന്മാരും വീട്ടില്‍ പ്രവേശിച്ച് വാതില്‍ അടച്ച് പാത്രങ്ങളില്‍ എണ്ണ പകരണം; നിറയുന്ന പാത്രങ്ങള്‍ മാറ്റി വയ്ക്കണം.”
5
അവള് പോയി തന്റെ പുത്രന്മാരെയും കൂട്ടിക്കൊണ്ട് വീട്ടിനുള്ളില്‍ പ്രവേശിച്ച് വാതില്‍ അടച്ചു. അവര്‍ കൊണ്ടുവന്ന പാത്രങ്ങളില്‍ അവള് എണ്ണ പകര്‍ന്നു.
6
പാത്രങ്ങള്‍ നിറഞ്ഞപ്പോള്‍ പിന്നെയും പാത്രങ്ങള്‍ കൊണ്ടുവരാന്‍ അവള് പുത്രന്മാരോടു പറഞ്ഞു. “പാത്രം ഇനിയുമില്ല” എന്ന് പുത്രന്മാരില് ഒരാള്‍ പറഞ്ഞ ഉടനെ പാത്രത്തില്‍നിന്നുള്ള എണ്ണയുടെ ഒഴുക്കു നിലച്ചു.
7
അവള് എലീശാപ്രവാചകന്റെ അടുക്കല്‍ ചെന്നു വിവരം അറിയിച്ചപ്പോള്‍: “എണ്ണ വിറ്റ് നിന്റെ കടം വീട്ടുക; ബാക്കിയുള്ളതുകൊണ്ടു നീയും പുത്രന്മാരും ഉപജീവനം കഴിക്കുക” എന്ന് അദ്ദേഹം പറഞ്ഞു.
8
ഒരിക്കല്‍ എലീശ ശൂനേമിലേക്കു പോയി; അവിടെ ധനികയായ ഒരു സ്ത്രീ പാര്‍ത്തിരുന്നു; അവള് പ്രവാചകനെ ഭക്ഷണത്തിനു ക്ഷണിച്ചു. പിന്നീട് അദ്ദേഹം ശൂനേമില്‍ പോകുമ്പോഴെല്ലാം അവളുടെ വീട്ടില്‍നിന്നാണു ഭക്ഷണം കഴിച്ചിരുന്നത്.
9
അവള് തന്റെ ഭര്‍ത്താവിനോടു പറഞ്ഞു: “ഇതിലേ പലപ്പോഴും പോകാറുള്ള ആ മനുഷ്യന് ഒരു വിശുദ്ധനായ ദൈവപുരുഷനാണ്.
10
നമ്മുടെ വീട്ടില്‍ ഒരു മാളികമുറി പണിത് അതില്‍ ഒരു കിടക്കയും മേശയും കസേരയും ഒരു വിളക്കും വയ്ക്കാം. നമ്മെ സന്ദര്‍ശിക്കുമ്പോഴെല്ലാം അദ്ദേഹത്തിന് അവിടെ വിശ്രമിക്കാമല്ലോ.”
11
ഒരിക്കല്‍ പ്രവാചകന് അവിടെ എത്തി വിശ്രമിക്കുകയായിരുന്നു.
12
അദ്ദേഹം തന്റെ ഭൃത്യനായ ഗേഹസിയോടു ശൂനേംകാരിയെ വിളിക്കാന്‍ പറഞ്ഞു. അവന് അവളെ വിളിച്ചു. അവള് വന്നു പ്രവാചകന്റെ മുമ്പില്‍ നിന്നു.
13
പ്രവാചകന് ഗേഹസിയോടു പറഞ്ഞു: “നീ ഈ സ്ത്രീയോടു പറയണം, ഞങ്ങള്‍ക്കുവേണ്ടി എത്രമാത്രം ബുദ്ധിമുട്ടുന്നു. അതിനു പകരം ഞാന്‍ എന്താണ് നിനക്ക് ചെയ്യേണ്ടത്? രാജാവിനോടോ സൈന്യാധിപനോടോ എന്തെങ്കിലും പറയേണ്ടതായിട്ടുണ്ടോ? അവളോടു ചോദിക്കുക.” അവള് പ്രതിവചിച്ചു: “ഞാന്‍ സ്വജനങ്ങളുടെ കൂടെയാണു പാര്‍ക്കുന്നത്. അതുകൊണ്ട് എനിക്ക് ഒന്നിനും ഒരു കുറവുമില്ല.”
14
“അവള്‍ക്കുവേണ്ടി എന്തു ചെയ്യണം” എന്ന് എലീശ വീണ്ടും ചോദിച്ചു: അപ്പോള്‍ ഗേഹസി പറഞ്ഞു: അവള്‍ക്ക് ഒരു പുത്രനില്ല; ഭര്‍ത്താവു വൃദ്ധനുമാണ്.
15
അവളെ വിളിക്കാന്‍ എലീശ പറഞ്ഞു; അവള് വാതില്ക്കല് വന്നു നിന്നു.
16
എലീശ പറഞ്ഞു: “അടുത്ത വര്‍ഷം ഈ സമയമാകുമ്പോള്‍ നീ ഒരു പുത്രനെ മാറോടണയ്ക്കും.” അതു കേട്ട് അവള് പറഞ്ഞു: “ഇല്ല പ്രഭോ, ദൈവപുരുഷനായ അങ്ങ് ഈ ദാസിയോടു വ്യാജം പറയരുതേ.”
17
എലീശ പറഞ്ഞതുപോലെ പിറ്റേ വര്‍ഷം ആ സമയത്തുതന്നെ അവള് ഒരു പുത്രനെ പ്രസവിച്ചു. അവന് വളര്‍ന്നു.
18
ഒരു ദിവസം അവന് കൊയ്ത്തുകാരുടെ കൂടെ ആയിരുന്ന പിതാവിന്റെ അടുക്കല്‍ ചെന്നു.
19
അവന് പിതാവിനോടു പറഞ്ഞു: “അയ്യോ! എന്റെ തല, എന്റെ തലയ്ക്കു കടുത്ത വേദന.” അവനെ അമ്മയുടെ അടുക്കലേക്കു കൊണ്ടുപോകാന്‍ പിതാവ് ഭൃത്യനോടു പറഞ്ഞു;
20
അവന് കുട്ടിയെ എടുത്ത് അമ്മയുടെ അടുക്കല്‍ കൊണ്ടുചെന്നു. അവള് ഉച്ചവരെ അവനെ മടിയില്‍ ഇരുത്തി. പിന്നീട് അവന് മരിച്ചു.
21
അവള് അവനെ മാളികമുറിയില്‍ കൊണ്ടുപോയി പ്രവാചകന്റെ കിടക്കയില്‍ കിടത്തിയശേഷം വാതില്‍ അടച്ച് പുറത്തുപോന്നു.
22
പിന്നെ അവള് ഭര്‍ത്താവിനെ വിളിച്ചു പറഞ്ഞു: “ഒരു ഭൃത്യനെ കഴുതയുമായി ഇങ്ങോട്ടയയ്ക്കുക; ഞാന്‍ പെട്ടെന്ന് പ്രവാചകന്റെ അടുക്കല്‍പോയി മടങ്ങിവരാം.”
23
അവളുടെ ഭര്‍ത്താവു പറഞ്ഞു: “നീ എന്തിനാണ് ഇന്നു പോകുന്നത്? ഇന്ന് ശബത്തോ അമാവാസിയോ അല്ലല്ലോ.” “അതുകൊണ്ട് നന്മയുണ്ടാകും” അവള് പറഞ്ഞു.
24
കഴുതയ്ക്ക് ജീനിയിട്ടശേഷം ഭൃത്യനോട് അവള് പറഞ്ഞു: “കഴുതയെ ഓടിക്കുക; ഞാന്‍ പറഞ്ഞിട്ടല്ലാതെ അതിന്റെ വേഗം കുറയ്ക്കരുത്.”
25
അവള് കര്‍മ്മേല്‍പര്‍വതത്തില്‍ പ്രവാചകന്റെ അടുക്കല്‍ എത്തി. ദൂരെ വച്ചുതന്നെ പ്രവാചകന് അവളെ കണ്ടു; അദ്ദേഹം തന്റെ ഭൃത്യനായ ഗേഹസിയോടു പറഞ്ഞു:
26
“അതാ ശൂനേംകാരി വരുന്നു; അവളുടെ അടുക്കലേക്കു ഓടിച്ചെല്ലുക; ‘അവള്‍ക്കു സുഖം തന്നെയോ; അവളുടെ കുഞ്ഞും ഭര്‍ത്താവും സുഖമായിരിക്കുന്നുവോ’ എന്ന് അവളോടു ചോദിക്കണം.” അവള് ഗേഹസിയോട് “സുഖം തന്നെ” എന്നു പറഞ്ഞു.
27
അവള് കര്‍മ്മേലില്‍ പ്രവാചകന്റെ അടുക്കല്‍ ചെന്ന് അദ്ദേഹത്തിന്റെ കാലില്‍ കെട്ടിപ്പിടിച്ചു. അവളെ മാറ്റുവാന്‍ ഗേഹസി മുമ്പോട്ടു വന്നപ്പോള്‍ പ്രവാചകന് പറഞ്ഞു: “അവളെ വിട്ടേക്കുക; അവള് കഠിനദുഃഖത്തിലാണ്. സര്വേശ്വരന് അതിന്റെ കാരണം എന്നില്‍നിന്ന് മറച്ചിരിക്കുകയാണ്.”
28
സ്ത്രീ പ്രവാചകനോടു പറഞ്ഞു: “പ്രഭോ, ഞാന്‍ ഒരു പുത്രനുവേണ്ടി അങ്ങയോട് ആവശ്യപ്പെട്ടിരുന്നില്ലല്ലോ? എന്നെ വഞ്ചിക്കരുതെന്നു ഞാന്‍ പറഞ്ഞതല്ലേ?”
29
പ്രവാചകന് ഗേഹസിയോടു പറഞ്ഞു: “ഉടന്‍ യാത്രയ്ക്കൊരുങ്ങി എന്റെ വടിയുമെടുത്ത് പുറപ്പെടുക; വഴിയില്‍ ആരെയും അഭിവാദനം ചെയ്യരുത്. ആരെങ്കിലും നിന്നെ അഭിവാദനം ചെയ്താല്‍ മറുപടി പറയാന്‍ നില്ക്കയുമരുത്. എന്റെ വടി ബാലന്റെ മുഖത്തു വയ്ക്കണം.”
30
സ്ത്രീ പ്രവാചകനോടു പറഞ്ഞു: “ഞാന്‍ അങ്ങയെ വിട്ടുപോകുകയില്ലെന്ന് അങ്ങയെയും സര്‍വേശ്വരനെയും സാക്ഷിയാക്കി പറയുന്നു.” അങ്ങനെ പ്രവാചകന് അവളെ അനുഗമിച്ചു.
31
ഗേഹസി അവര്‍ക്കു മുമ്പായി പോയി വടി കുട്ടിയുടെ മുഖത്തു വച്ചു. എന്നാല്‍ അനക്കമോ ജീവന്റെ ലക്ഷണമോ കണ്ടില്ല. അവന് മടങ്ങിവന്ന് “കുട്ടി ഉണര്‍ന്നില്ല” എന്ന് എലീശയോടു പറഞ്ഞു.
32
പ്രവാചകന് ചെന്നുനോക്കിയപ്പോള്‍ കുട്ടി കിടക്കയില്‍ മരിച്ചുകിടക്കുന്നതു കണ്ടു.
33
അദ്ദേഹം ഉള്ളില്‍ കടന്നു വാതിലടച്ചു; മുറിയില്‍ കുട്ടിയും അദ്ദേഹവും മാത്രമായി. എലീശ സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു.
34
പിന്നീട് കിടക്കയില്‍ കയറി തന്റെ വായ് കുട്ടിയുടെ വായോടും തന്റെ കണ്ണുകള്‍ അവന്റെ കണ്ണുകളോടും തന്റെ കൈകള്‍ അവന്റെ കൈകളോടും ചേര്‍ത്തുവച്ച് കുട്ടിയുടെമേല്‍ കിടന്നു. അപ്പോള്‍ അവന്റെ ശരീരത്തിനു ചൂടുപിടിച്ചു.
35
എലീശ എഴുന്നേറ്റു മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു; വീണ്ടും കുട്ടിയുടെമേല്‍ കിടന്നു. അവന് ഏഴു പ്രാവശ്യം തുമ്മിയശേഷം കണ്ണുതുറന്നു.
36
അപ്പോള്‍ എലീശ ഗേഹസിയെ വിളിച്ച് ശൂനേംകാരിയെ വിളിക്കാന്‍ പറഞ്ഞു: അവള് മുറിയില്‍ വന്നപ്പോള്‍ എലീശ അവളോടു പറഞ്ഞു. “നിന്റെ മകനെ എടുത്തുകൊണ്ടു പൊയ്ക്കൊള്ളുക.”
37
അവള് പ്രവാചകന്റെ കാല്ക്കല് സാഷ്ടാംഗം വീണു നമസ്കരിച്ചു; അതിനുശേഷം കുട്ടിയെ എടുത്തുകൊണ്ടു പോയി.
38
ഒരിക്കല്‍ ദേശത്തെല്ലാം ക്ഷാമമുണ്ടായപ്പോള്‍ എലീശ വീണ്ടും ഗില്ഗാലില് വന്നു. ഒരു പ്രവാചകഗണം അദ്ദേഹത്തിന്റെ മുമ്പില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹം ഭൃത്യനെ വിളിച്ച് പറഞ്ഞു: “നീ ഒരു വലിയ കലം അടുപ്പത്തുവച്ച് അവര്‍ക്കുവേണ്ടി സൂപ്പ് തയ്യാറാക്കുക.”
39
അവരില്‍ ഒരാള്‍ ഫലമൂലാദികള്‍ ശേഖരിക്കാന്‍ വയലില്‍ പോയപ്പോള്‍ ഒരു കാട്ടുമുന്തിരി കണ്ടു. അതിന്റെ കായ്കള്‍ അയാള്‍ മടി നിറയെ പറിച്ചെടുത്തു. അവ എന്താണെന്നറിയാതെ അരിഞ്ഞ് കലത്തിലിട്ടു.
40
അവിടെ ഉണ്ടായിരുന്നവര്‍ക്ക് സൂപ്പ് വിളമ്പി. അതു കുടിച്ചുതുടങ്ങിയപ്പോള്‍ അവര്‍ നിലവിളിച്ചു: “ദൈവപുരുഷാ, ഇതു മാരകമാണ്.” അവര്‍ക്ക് അതു ഭക്ഷിക്കാന്‍ കഴിഞ്ഞില്ല.
41
“കുറച്ചു മാവു കൊണ്ടുവരിക” എന്ന് എലീശ പറഞ്ഞു. പ്രവാചകന് മാവ് കലത്തില്‍ ഇട്ടശേഷം വിളമ്പി ഭക്ഷിച്ചുകൊള്ളാന്‍ പറഞ്ഞു. പിന്നീട് അതിന് ഒരു കുറ്റവും ഉണ്ടായില്ല.
42
മറ്റൊരിക്കല്‍ ബാല്‍-ശാലീശയില്‍നിന്ന് ഒരാള്‍ ആദ്യഫലങ്ങള്‍ കൊണ്ടുണ്ടാക്കിയ ഇരുപതു ബാര്‍ലിയപ്പവും കുറെ പുതിയ ധാന്യക്കതിരുകളും പ്രവാചകന്റെ അടുക്കല്‍ കൊണ്ടുവന്നു. “തന്നോടു കൂടെയുള്ളവര്‍ക്ക് അതു വിളമ്പുക; അവര്‍ ഭക്ഷിക്കട്ടെ.” എലീശ ഭൃത്യനോടു പറഞ്ഞു.
43
“ഇതു നൂറു പേര്‍ക്കു ഞാന്‍ എങ്ങനെ വിളമ്പും” അയാള്‍ ചോദിച്ചു. എലീശ പ്രതിവചിച്ചു: “അത് അവര്‍ക്കു വിളമ്പുക; അവര്‍ ഭക്ഷിച്ചുകഴിഞ്ഞു മിച്ചം വരുമെന്നു സര്വേശ്വരന് എന്നോട് അരുളിച്ചെയ്തിരിക്കുന്നു.”
44
ഭൃത്യന് അത് അവര്‍ക്കു വിളമ്പിക്കൊടുത്തു. അവിടുന്ന് അരുളിച്ചെയ്തതുപോലെ അവര്‍ ഭക്ഷിച്ച ശേഷം മിച്ചം വന്നു.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25