bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Kings 18
2 Kings 18
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 19 →
1
ഇസ്രായേല്‍രാജാവായ ഏലായുടെ മകന് ഹോശേയയുടെ മൂന്നാം ഭരണവര്‍ഷം യെഹൂദാരാജാവായ ആഹാസിന്റെ പുത്രന് ഹിസ്ക്കീയാ യെഹൂദായില്‍ രാജാവായി.
2
അപ്പോള്‍ അദ്ദേഹത്തിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമില്‍ ഇരുപത്തൊമ്പതു വര്‍ഷം രാജ്യഭരണം നടത്തി. സെഖര്യായുടെ പുത്രി അബി ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്.
3
പൂര്‍വപിതാവായ ദാവീദിനെപ്പോലെ അദ്ദേഹം സര്‍വേശ്വരനു പ്രസാദകരമായവിധം ജീവിച്ചു.
4
അദ്ദേഹം പൂജാഗിരികള്‍ നീക്കിക്കളഞ്ഞു; സ്തംഭങ്ങള്‍ തകര്‍ത്തു; അശേരാപ്രതിഷ്ഠകള്‍ വെട്ടിനുറുക്കി. മോശ ഉണ്ടാക്കിയതും നെഹുഷ്ഠാന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നതുമായ ഓട്ടുസര്‍പ്പത്തെ അദ്ദേഹം തകര്‍ത്തുകളഞ്ഞു. ജനം അതിനു ധൂപം അര്‍പ്പിച്ചുവന്നിരുന്നു.
5
ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരനില്‍ അദ്ദേഹം ആശ്രയിച്ചു. യെഹൂദാരാജാക്കന്മാരുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ മുന്‍ഗാമികളിലോ പിന്‍ഗാമികളിലോ ആരുംതന്നെ അദ്ദേഹത്തിനു തുല്യനായി ഉണ്ടായിരുന്നില്ല.
6
അദ്ദേഹം സര്‍വേശ്വരനോടു ചേര്‍ന്നുനിന്നു. അവിടുന്നു മോശയ്ക്കു നല്കിയ കല്പനകളെല്ലാം അനുസരിക്കുകയും അവിടുത്തെ പിന്തുടരുകയും ചെയ്തു.
7
അവിടുന്ന് അദ്ദേഹത്തോടൊത്ത് ഉണ്ടായിരുന്നു; തന്റെ ഉദ്യമങ്ങളിലെല്ലാം അദ്ദേഹം വിജയശ്രീലാളിതനാകുകയും ചെയ്തു. അദ്ദേഹം അസ്സീറിയാരാജാവിനു വിധേയനാകാതെ എതിര്‍ത്തുനിന്നു.
8
ഹിസ്ക്കീയാ ഗസ്സയുടെ അതിര്‍ത്തിവരെ ഫെലിസ്ത്യരെ തോല്പിച്ചു; കാവല്‍ഗോപുരം തൊട്ട് കോട്ട കെട്ടി ഉറപ്പിച്ച വന്‍നഗരംവരെ അദ്ദേഹം അവരെ പരാജയപ്പെടുത്തി.
9
ഹിസ്ക്കീയാരാജാവിന്റെ വാഴ്ചയുടെ നാലാം വര്‍ഷം അസ്സീറിയാരാജാവായ ശല്മനേസെര് ശമര്യക്കെതിരെ ചെന്ന് അതിനെ ഉപരോധിച്ചു. അത് ഇസ്രായേല്‍രാജാവും ഏലായുടെ പുത്രനുമായ ഹോശേയയുടെ ഏഴാം ഭരണവര്‍ഷത്തിലായിരുന്നു.
10
ഉപരോധത്തിന്റെ മൂന്നാം വര്‍ഷം അയാള്‍ അതു പിടിച്ചടക്കി. ഹിസ്ക്കീയാരാജാവിന്റെ വാഴ്ചയുടെ ആറാം വര്‍ഷത്തില്‍ അതായത് ഇസ്രായേല്‍രാജാവായ ഹോശേയയുടെ ഒമ്പതാം ഭരണവര്‍ഷത്തില്‍ ആയിരുന്നു ശല്മനേസെര് ശമര്യ അധീനമാക്കിയത്.
11
അസ്സീറിയാരാജാവ് ഇസ്രായേല്യരെ അസ്സീറിയായിലേക്കു കൊണ്ടുപോയി. അവരെ ഹലഹിലും ഗോശാന്‍നദീതീരത്തുള്ള ഹാബോരിലും മേദ്യപട്ടണങ്ങളിലും പാര്‍പ്പിച്ചു.
12
അവര്‍ തങ്ങളുടെ ദൈവമായ സര്‍വേശ്വരനെ അനുസരിച്ചില്ല. അവിടുത്തെ ഉടമ്പടിയും അവിടുത്തെ ദാസനായ മോശയുടെ കല്പനകളും അവര്‍ ലംഘിച്ചു. അവര്‍ അതു ശ്രദ്ധിക്കുകയോ അനുസരിക്കുകയോ ചെയ്തില്ല.
13
യെഹൂദാരാജാവായ ഹിസ്ക്കീയായുടെ പതിനാലാം ഭരണവര്‍ഷം അസ്സീറിയാരാജാവായ സെന്‍ഹേരീബ് യെഹൂദ്യയിലെ കോട്ടകെട്ടി ഉറപ്പിച്ച പട്ടണങ്ങളെല്ലാം ആക്രമിച്ചു കീഴടക്കി.
14
അപ്പോള്‍ യെഹൂദാരാജാവായ ഹിസ്ക്കീയാ ലാഖീശില്‍ അസ്സീറിയാരാജാവിന് ഇപ്രകാരം ഒരു സന്ദേശമയച്ചു: “ഞാന്‍ തെറ്റു ചെയ്തുപോയി. എന്നെ വിട്ടു മടങ്ങിപ്പോയാലും. അങ്ങു നിശ്ചയിക്കുന്ന ഏതു പിഴയും ഞാന്‍ അടച്ചുകൊള്ളാം.” അസ്സീറിയാ രാജാവ് യെഹൂദാരാജാവായ ഹിസ്ക്കീയായ്‍ക്ക് മുന്നൂറു താലന്ത് വെള്ളിയും മുപ്പതു താലന്ത് സ്വര്‍ണവും പിഴ കല്പിച്ചു.
15
ഹിസ്ക്കീയാ സര്‍വേശ്വരമന്ദിരത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും ഉണ്ടായിരുന്ന വെള്ളിയെല്ലാം എടുത്ത് അസ്സീറിയാരാജാവിനു കൊടുത്തു.
16
ദേവാലയത്തിന്റെ വാതിലുകളിലും കട്ടിളകളിലും താന്‍തന്നെ പൊതിഞ്ഞിരുന്ന സ്വര്‍ണവും ഇളക്കിയെടുത്ത് അദ്ദേഹത്തിനു നല്കി.
17
അസ്സീറിയാരാജാവ് ലാഖീശില്‍നിന്നു തന്റെ പ്രധാന ഉദ്യോഗസ്ഥരായ തര്‍ഥാനെയും റബ്-സാരീസിനെയും റബ്-ശാക്കെയെയും ഒരു വലിയ സൈന്യത്തോടു കൂടി ഹിസ്ക്കീയായോടു പടവെട്ടാന്‍ യെരൂശലേമിലേക്ക് അയച്ചു. അവര്‍ യെരൂശലേമിലെത്തി അലക്കുകാരന്റെ വയലിലേക്കുള്ള പെരുവഴിയില്‍ മുകള്‍ഭാഗത്തെ കുളത്തിലേക്കുള്ള ചാലിന്റെ അടുത്ത് നിലയുറപ്പിച്ചു.
18
ഹിസ്ക്കീയാരാജാവിനെ കാണണമെന്ന് അവര്‍ ആവശ്യപ്പെട്ടപ്പോള്‍ രാജധാനിവിചാരകനും ഹില്ക്കീയായുടെ പുത്രനുമായ എല്യാക്കീമും കൊട്ടാരം കാര്യസ്ഥനായ ശെബ്നയും ആസാഫിന്റെ പുത്രനും രേഖസൂക്ഷിപ്പുകാരനുമായ യോവാഹും അവരുടെ അടുക്കല്‍ ചെന്നു.
19
റബ്-ശാക്കേ അവരോടു പറഞ്ഞു: “ഹിസ്ക്കീയായോടു പറയുക; നിനക്ക് ഈ ധൈര്യം എവിടെനിന്നു കിട്ടി എന്നു മഹാനായ രാജാവ് ചോദിക്കുന്നു.
20
യുദ്ധതന്ത്രവും ശക്തിയും കൊണ്ട് സാധിക്കേണ്ടത് വെറും പൊള്ളവാക്കുകള്‍കൊണ്ടു സാധിക്കാമെന്നാണോ നീ കരുതുന്നത്? ആരില്‍ ആശ്രയിച്ചാണ് നീ എന്നെ എതിര്‍ക്കുന്നത്?
21
ഈജിപ്താണല്ലോ നിന്റെ ആശ്രയം? അത് ചതഞ്ഞ ഓടത്തണ്ടാണ്. ഊന്നി നടക്കുന്നവന്റെ കൈയില്‍ അതു കുത്തിക്കയറും. തന്നില്‍ ആശ്രയിക്കുന്നവര്‍ക്ക് ഈജിപ്തിലെ രാജാവായ ഫറവോ അങ്ങനെയാണ്.
22
ഞങ്ങളുടെ ദൈവമായ സര്‍വേശ്വരനിലാണ് ഞങ്ങള്‍ ആശ്രയിക്കുന്നതെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ? യെരൂശലേമിലെ ഈ യാഗപീഠത്തില്‍ മാത്രമേ ആരാധിക്കാവൂ എന്ന് യെഹൂദായോടും യെരൂശലേമിനോടും പറഞ്ഞുകൊണ്ട് സര്‍വേശ്വരന്റെ പൂജാഗിരികളും യാഗപീഠങ്ങളും അല്ലേ ഹിസ്ക്കീയാ നശിപ്പിച്ചത്.
23
എന്റെ യജമാനനായ അസ്സീറിയാരാജാവിനോട് വാതുകെട്ടുക. രണ്ടായിരം കുതിരപ്പടയാളികള്‍ എങ്കിലും നിങ്ങള്‍ക്കുണ്ടെങ്കില്‍ ഞാന്‍ രണ്ടായിരം കുതിരകളെ തരാം.
24
രഥങ്ങള്‍ക്കും കുതിരപ്പടയാളികള്‍ക്കുംവേണ്ടി ഈജിപ്തിനെ ആശ്രയിക്കുന്ന നിനക്ക് എന്റെ യജമാനന്റെ സേവകന്മാരില് ഏറ്റവും ചെറിയ ഒരു പടനായകനെയെങ്കിലും തോല്പിക്കാന് കഴിയുമോ?
25
സര്‍വേശ്വരന്റെ സഹായം കൂടാതെയാണോ ഞാന്‍ ഈ രാജ്യത്തെ നശിപ്പിക്കാന്‍ വന്നിരിക്കുന്നത്? ഈ ദേശം ആക്രമിച്ചു നശിപ്പിക്കാന്‍ അവിടുന്ന് എന്നോട് അരുളിച്ചെയ്തിരിക്കുന്നു.”
26
അപ്പോള്‍ ഹില്ക്കീയായുടെ പുത്രന് എല്യാക്കീമും ശെബ്നയും യോവാഹും റബ്-ശാക്കെയോടു പറഞ്ഞു: “ഞങ്ങളോട് അരാമ്യഭാഷയില്‍ സദയം സംസാരിച്ചാലും; അതു ഞങ്ങള്‍ക്കു മനസ്സിലാകും. കോട്ടയുടെ മുകളിലുള്ള ജനം നാം പറയുന്നതു കേട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എബ്രായഭാഷയില്‍ സംസാരിക്കാതിരുന്നാലും.”
27
റബ് - ശാക്കെ പ്രതിവചിച്ചു: “സ്വന്തം വിസര്‍ജനവസ്തുക്കള്‍ തിന്നാനും കുടിക്കാനും വിധിക്കപ്പെട്ടിരിക്കുന്നവരല്ലേ ആ കോട്ടയുടെ മുകളില്‍ ഇരിക്കുന്നത്. അവരോടു സംസാരിക്കാതെ നിങ്ങളോടും നിങ്ങളുടെ യജമാനനോടും മാത്രമായി സംസാരിക്കാനാണോ എന്നെ അയച്ചിരിക്കുന്നത്?
28
റബ്-ശാക്കെ നിവര്‍ന്നു നിന്നുകൊണ്ട് എബ്രായഭാഷയില്‍ ഉറക്കെ വിളിച്ചുപറഞ്ഞു: “അസ്സീറിയാ മഹാരാജാവിന്റെ വാക്കുകള്‍ കേള്‍ക്കുവിന്‍, രാജാവു കല്പിക്കുന്നു;
29
ഹിസ്ക്കീയാ നിങ്ങളെ വഞ്ചിക്കാനിടയാകരുത്. നിങ്ങളെ എന്റെ കൈയില്‍നിന്നു രക്ഷിക്കാന്‍ അവനു കഴിയുകയില്ല.
30
സര്വേശ്വരന് നമ്മെ നിശ്ചയമായും രക്ഷിക്കും; ഈ നഗരം അസ്സീറിയാരാജാവിന്റെ കൈയില്‍ ഏല്പിക്കുകയില്ല എന്നു പറഞ്ഞ് സര്‍വേശ്വരനില്‍ ആശ്രയിക്കാന്‍ ഹിസ്ക്കീയാ നിങ്ങള്‍ക്ക് ഇടയാക്കാതിരിക്കട്ടെ.
31
ഹിസ്ക്കീയാ പറയുന്നതു നിങ്ങള്‍ ശ്രദ്ധിക്കരുത്?” അസ്സീറിയാരാജാവു കല്പിക്കുന്നു: “നിങ്ങള്‍ സമാധാന ഉടമ്പടി ചെയ്ത് എന്നോടു ചേരുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ സ്വന്തം മുന്തിരിയുടെയും അത്തിയുടെയും ഫലം അനുഭവിക്കും; നിങ്ങള്‍ സ്വന്തം കിണറ്റിലെ വെള്ളം കുടിക്കുകയും ചെയ്യും.
32
പിന്നീട് ഞാന്‍ വന്നു നിങ്ങളെ ഈ ദേശത്തിനു സദൃശമായ ഒരു നാട്ടിലേക്കു കൊണ്ടുപോകും. ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഒലിവെണ്ണയും തേനും ഉള്ള ദേശത്തേക്കുതന്നെ. എന്നാല്‍ നിങ്ങള്‍ മരിക്കുകയില്ല; ജീവിക്കും. ‘സര്വേശ്വരന് നമ്മെ വിടുവിക്കും’ എന്നു പറഞ്ഞു നിങ്ങളെ വഴിതെറ്റിക്കുന്ന ഹിസ്ക്കീയായുടെ വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിക്കരുത്.
33
ഏതെങ്കിലും ദേവന് അസ്സീറിയാരാജാവിന്റെ കൈയില്‍നിന്നു തന്റെ ദേശത്തെ രക്ഷിച്ചിട്ടുണ്ടോ?
34
ഹമാത്തിന്റെയും അര്‍പ്പാദിന്റെയും ദേവന്മാര് എവിടെ? സെഫര്‍വയീം, ഹേനാ, ഇവ്വാ എന്നിവയുടെ ദേവന്മാരും എവിടെ? ശമര്യയെ എന്റെ കൈയില്‍നിന്നു രക്ഷിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ടോ?
35
ഒരു ദേവനും തന്റെ രാജ്യത്തെ എന്റെ കൈയില്‍നിന്ന് രക്ഷിക്കാന്‍ കഴിയാതിരിക്കെ യെരൂശലേമിനെ രക്ഷിക്കാന്‍ സര്‍വേശ്വരനു കഴിയുമോ?”
36
എന്നാല്‍ ജനം നിശ്ശബ്ദരായിരുന്നു. അയാളോട് ഒന്നും മറുപടി പറഞ്ഞില്ല. കാരണം ഒരു മറുപടിയും പറയരുതെന്നായിരുന്നു രാജകല്പന.
37
അപ്പോള്‍ കൊട്ടാരവിചാരകനും ഹില്ക്കീയായുടെ പുത്രനുമായ എല്യാക്കീം, കൊട്ടാരം കാര്യസ്ഥനായ ശെബ്ന, ആസാഫിന്റെ പുത്രനും രേഖസൂക്ഷിപ്പുകാരനുമായ യോവാഹ് എന്നിവര്‍ തങ്ങളുടെ വസ്ത്രം കീറി; അവര്‍ ഹിസ്ക്കീയായുടെ അടുക്കല്‍ വന്നു റബ്-ശാക്കെ പറഞ്ഞതെല്ലാം അദ്ദേഹത്തെ അറിയിച്ചു.
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 19 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25