bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Kings 14
2 Kings 14
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 15 →
1
ഇസ്രായേല്‍രാജാവായ യെഹോവാഹാസിന്റെ പുത്രന് യെഹോവാശിന്റെ രണ്ടാം ഭരണവര്‍ഷം യെഹൂദാരാജാവായ യോവാശിന്റെ പുത്രന് അമസ്യാ യെഹൂദ്യയില്‍ രാജ്യഭാരമേറ്റു;
2
ഭരണമാരംഭിച്ചപ്പോള്‍ അദ്ദേഹത്തിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമില്‍ ഇരുപത്തൊമ്പതു വര്‍ഷം ഭരിച്ചു. യെരൂശലേംകാരിയായ യെഹോവദ്ദിന്‍ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്.
3
പൂര്‍വപിതാവായ ദാവീദിനെപ്പോലെ ആയിരുന്നില്ലെങ്കിലും സര്‍വേശ്വരനു ഹിതകരമായവിധം അദ്ദേഹം ജീവിച്ചു; തന്റെ പിതാവായ യോവാശിനെപ്പോലെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.
4
പൂജാഗിരികള്‍ അദ്ദേഹം നശിപ്പിച്ചില്ല. ജനം അവിടെ യാഗങ്ങളും ധൂപവും അര്‍പ്പിച്ചുവന്നു.
5
രാജത്വം ഉറച്ചുകഴിഞ്ഞപ്പോള്‍ തന്റെ പിതാവിനെ വധിച്ച സേവകന്മാരെ അമസ്യാ കൊന്നുകളഞ്ഞു.
6
മോശയുടെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിരുന്നതനുസരിച്ച് അവരുടെ പുത്രന്മാരെ വധിച്ചില്ല. പിതാക്കന്മാര് പുത്രന്മാരുടെ പാപം നിമിത്തമോ പുത്രന്മാര് പിതാക്കന്മാരുടെ പാപം നിമിത്തമോ വധിക്കപ്പെടരുത്. ഓരോരുത്തന് താന്താങ്ങളുടെ പാപം നിമിത്തമേ വധിക്കപ്പെടാവൂ എന്ന് സര്‍വേശ്വരന്റെ കല്പന അതില്‍ രേഖപ്പെടുത്തിയിരുന്നു.
7
അമസ്യാ ഉപ്പുതാഴ്വരയില്‍വച്ച് പതിനായിരം എദോമ്യരെ കൊല്ലുകയും മിന്നലാക്രമണത്തിലൂടെ സേല പിടിച്ചടക്കി അതിന് ‘യൊക്തയേല്‍’ എന്ന പേരു കൊടുക്കുകയും ചെയ്തു; അത് ഇന്നും ആ പേരില്‍ അറിയപ്പെടുന്നു.
8
പിന്നീട് അമസ്യാ യേഹൂവിന്റെ പൗത്രനും യെഹോവാഹാസിന്റെ പുത്രനും ഇസ്രായേല്‍രാജാവുമായ യെഹോവാശിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ച്, “നമുക്കൊന്ന് ഏറ്റുമുട്ടി നോക്കാം” എന്നു പറയിച്ചു.
9
അപ്പോള്‍ ഇസ്രായേല്‍രാജാവായ യെഹോവാശ് യെഹൂദാരാജാവായ അമസ്യാക്ക് ഇപ്രകാരം മറുപടി അയച്ചു: “ലെബാനോനിലെ ഒരു മുള്‍ച്ചെടി അവിടെയുള്ള ദേവദാരുവിനോട് പറഞ്ഞു: ‘നിന്റെ പുത്രിയെ എന്റെ പുത്രനു ഭാര്യയായി നല്‍കുക.’ ലെബാനോനിലെ ഒരു വന്യമൃഗം ആ വഴി വന്ന് ആ മുള്‍ച്ചെടി ചവിട്ടിക്കളഞ്ഞു.
10
എദോമിനെ നീ തകര്‍ത്തു എന്നു വിചാരിച്ച് നീ അഹങ്കരിച്ചിരിക്കുന്നു. നിനക്കു ലഭിച്ച പ്രശംസകൊണ്ട് വീട്ടില്‍ അടങ്ങിക്കഴിഞ്ഞുകൊള്ളുക. നിനക്കും യെഹൂദായ്ക്കും നീ എന്തിനാണ് അനര്‍ഥം വിളിച്ചുവരുത്തുന്നത്.”
11
എന്നാല്‍ അമസ്യാ അതു കാര്യമാക്കിയില്ല. അതുകൊണ്ട് ഇസ്രായേല്‍രാജാവായ യെഹോവാശ് യുദ്ധത്തിനു പുറപ്പെട്ടു. യെഹൂദ്യയിലെ ബേത്ത്-ശേമെശില്‍ വച്ച് അവര്‍ ഏറ്റുമുട്ടി.
12
യെഹൂദാ ഇസ്രായേലിനോടു തോറ്റു. അവര്‍ തങ്ങളുടെ കൂടാരങ്ങളിലേക്ക് ഓടിപ്പോയി.
13
അഹസ്യായുടെ പൗത്രനും യോവാശിന്റെ പുത്രനുമായ യെഹൂദ്യയിലെ അമസ്യാരാജാവിനെ ഇസ്രായേല്‍രാജാവ് യെഹോവാശ് ബേത്ത്-ശേമെശില്‍വച്ച് ബന്ദിയാക്കി യെരൂശലേമിലേക്കു കൊണ്ടുവന്നു. ഇസ്രായേല്‍രാജാവ് എഫ്രയീം പടിവാതില്‍മുതല്‍ കോണ്‍പടിവാതില്‍വരെ നാനൂറു മുഴം നീളത്തില്‍ യെരൂശലേമിന്റെ മതില് ഇടിച്ചുനിരത്തി.
14
അയാള്‍ സര്‍വേശ്വരന്റെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളില് സൂക്ഷിച്ചിരുന്ന സ്വര്‍ണവും വെള്ളിയും പാത്രങ്ങളും കൊള്ളയടിച്ച് അവയോടൊപ്പം തടവുകാരായി പിടിച്ചവരെ ശമര്യയിലേക്കു കൊണ്ടുപോകുകയും ചെയ്തു.
15
യെഹോവാശിന്റെ മറ്റു പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ വീരപരാക്രമങ്ങളും യെഹൂദാരാജാവായ അമസ്യായുമായുള്ള യുദ്ധവും ഇസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
16
യെഹോവാശ് മരിച്ചു പിതാക്കന്മാരോട് ചേര്‍ന്നു. അദ്ദേഹത്തെ ശമര്യയില്‍ ഇസ്രായേല്രാജാക്കന്മാരുടെ കല്ലറയില്‍ സംസ്കരിച്ചു. പുത്രന് യെരോബെയാം രാജ്യഭാരമേറ്റു.
17
ഇസ്രായേല്‍രാജാവായ യെഹോവാഹാസിന്റെ പുത്രന് യെഹോവാശിന്റെ മരണശേഷം യെഹൂദാരാജാവും യോവാശിന്റെ പുത്രനുമായ അമസ്യാ പതിനഞ്ചു വര്‍ഷം കൂടി ജീവിച്ചു.
18
അമസ്യായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
19
തനിക്കെതിരെ യെരൂശലേമില്‍ ഗൂഢാലോചന നടക്കുന്ന വിവരമറിഞ്ഞ് അയാള്‍ ലാഖീശിലേക്ക് ഓടിപ്പോയി. എന്നാല്‍ ശത്രുക്കള്‍ ലാഖീശിലേക്ക് ആളയച്ച് അദ്ദേഹത്തെ അവിടെവച്ച് വധിച്ചു.
20
മൃതദേഹം കുതിരപ്പുറത്തു കൊണ്ടുവന്ന് ദാവീദിന്റെ നഗരമായ യെരൂശലേമില്‍ അദ്ദേഹത്തിന്റെ പിതാക്കന്മാരുടെ കല്ലറയില്‍ സംസ്കരിച്ചു.
21
പിന്നീട് യെഹൂദാജനങ്ങള്‍ പതിനാറു വയസ്സുള്ള ഉസ്സിയാരാജകുമാരനെ പിതാവായ അമസ്യാക്കു പകരം രാജാവാക്കി.
22
പിതാവിന്റെ മരണശേഷം ഉസ്സിയാ ഏലത്ത് വീണ്ടെടുത്ത് പുതുക്കിപ്പണിത് യെഹൂദായോടു ചേര്‍ത്തു.
23
യെഹൂദാരാജാവായ യോവാശിന്റെ പുത്രന് അമസ്യായുടെ പതിനഞ്ചാം ഭരണവര്‍ഷം ഇസ്രായേല്‍രാജാവായ യെഹോവാശിന്റെ പുത്രന് യെരോബെയാം രാജാവായി. അദ്ദേഹം ശമര്യയില്‍ നാല്പത്തൊന്നു വര്‍ഷം ഭരിച്ചു.
24
അദ്ദേഹം സര്വേശ്വരന് അഹിതകരമായവിധം ജീവിച്ചു. നെബാത്തിന്റെ പുത്രന് യെരോബെയാമിന്റെ പാതകള്‍ പിന്തുടര്ന്ന് ഇസ്രായേലിനെക്കൊണ്ടു തിന്മ ചെയ്യിച്ചു.
25
ഗത്ത്-ഹേഫര്‍കാരനായ അമിത്ഥായിയുടെ പുത്രനും സര്‍വേശ്വരന്റെ ദാസനുമായ യോനാപ്രവാചകനിലൂടെ ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് അരുളിച്ചെയ്തതുപോലെ വടക്കു ഹാമാത്തു മുതല്‍ തെക്ക് അരാബാ കടല്‍വരെ ഇസ്രായേലിന്റെ വകയായിരുന്ന പ്രദേശം മുഴുവന്‍ യെരോബെയാം വീണ്ടെടുത്തു.
26
ഇസ്രായേലിന്റെ അതികഠിനമായ ദുരിതം സര്വേശ്വരന് കണ്ടു. സ്വതന്ത്രനോ അടിമയോ ആയി ഒരാള്‍പോലും ഇസ്രായേലിനെ സഹായിക്കാന്‍ ഉണ്ടായിരുന്നില്ല.
27
എങ്കിലും ഇസ്രായേലിനെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റണമെന്നു സര്വേശ്വരന് ഉദ്ദേശിച്ചിരുന്നില്ല. അതിനാല്‍ അവിടുന്നു യെഹോവാശിന്റെ പുത്രനായ യെരോബെയാമിലൂടെ ഇസ്രായേലിനെ രക്ഷിച്ചു.
28
യെരോബെയാമിന്റെ മറ്റു പ്രവൃത്തികളും വീരപരാക്രമങ്ങളും യുദ്ധങ്ങളും യെഹൂദ്യയുടെ കൈവശത്തിലായിരുന്ന ദമാസ്ക്കസും ഹാമാത്തും വീണ്ടെടുത്ത് ഇസ്രായേലിനോടു ചേര്‍ത്തതുമെല്ലാം ഇസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
29
യെരോബെയാം മരിച്ച് ഇസ്രായേല്രാജാക്കന്മാരായ തന്റെ പിതാക്കന്മാരോടു ചേര്‍ന്നു. പുത്രന് സെഖര്യാ പകരം രാജാവായി.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 15 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25