bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Kings 10
2 Kings 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 11 →
1
ആഹാബ്‍രാജാവിന് എഴുപതു പുത്രന്മാരുണ്ടായിരുന്നു. അവര്‍ ശമര്യയിലാണ് പാര്‍ത്തിരുന്നത്. യേഹൂ ശമര്യയിലെ നഗരാധിപന്മാര്ക്കും ജനപ്രമാണികള്‍ക്കും ആഹാബിന്റെ പുത്രന്മാരുടെ രക്ഷിതാക്കള്‍ക്കും ഇപ്രകാരം കത്തുകളെഴുതി:
2
“നിങ്ങളുടെ യജമാനന്റെ പുത്രന്മാര് നിങ്ങളുടെ കൂടെയാണല്ലോ;
3
നിങ്ങള്‍ക്കു രഥങ്ങളും കുതിരകളും ആയുധങ്ങളും സുരക്ഷിതനഗരങ്ങളുമുണ്ട്. ഈ എഴുത്ത് കിട്ടുമ്പോള്‍ രാജകുമാരന്മാരില് ഏറ്റവും യോഗ്യനായ പുത്രനെ പിതാവിന്റെ സിംഹാസനത്തില്‍ അവരോധിച്ച് ആ രാജകുടുംബത്തിനുവേണ്ടി പോരാടുവിന്.
4
ഭയവിഹ്വലരായിത്തീര്‍ന്ന അവര്‍ തമ്മില്‍ പറഞ്ഞു: “രണ്ട് രാജാക്കന്മാര്ക്ക് അയാളെ എതിര്‍ത്തു നില്ക്കാന് കഴിഞ്ഞില്ല; പിന്നെ ഞങ്ങള്‍ക്കെങ്ങനെ കഴിയും.
5
അതുകൊണ്ട് കൊട്ടാരം വിചാരിപ്പുകാരനും നഗരാധിപനും ജനപ്രമാണികളും രാജകുമാരന്മാരുടെ രക്ഷിതാക്കളും ചേര്‍ന്ന് യേഹൂവിന് ഈ സന്ദേശമയച്ചു: “ഞങ്ങള്‍ അങ്ങയുടെ ദാസന്മാരാണ്; അങ്ങയുടെ ഇഷ്ടമനുസരിച്ച് ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളാം. ഞങ്ങള്‍ ആരെയും രാജാവായി വാഴിക്കുകയില്ല; അങ്ങയുടെ യുക്തംപോലെ പ്രവര്‍ത്തിച്ചാലും.”
6
അപ്പോള്‍ യേഹൂ അവര്‍ക്കു വീണ്ടുമെഴുതി: “നിങ്ങള്‍ ഞാന്‍ പറയുന്നതു അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍ നിങ്ങളുടെ യജമാനന്റെ പുത്രന്മാരുടെ ശിരസ്സുകളുമായി നാളെ ഈ നേരത്ത് ജെസ്രീലില്‍ എന്റെ അടുക്കല്‍ വരിക.” എഴുപതു രാജകുമാരന്മാരും നഗരപ്രമാണികളായ രക്ഷിതാക്കളുടെ സംരക്ഷണത്തിലായിരുന്നു.
7
എഴുത്തു കിട്ടിയപ്പോള്‍ ആ എഴുപതു രാജകുമാരന്മാരെയും വധിച്ച് അവരുടെ ശിരസ്സുകള്‍ കുട്ടകളിലാക്കി ജെസ്രീലില്‍ യേഹൂവിന്റെ അടുക്കല്‍ എത്തിച്ചു.
8
രാജകുമാരന്മാരുടെ ശിരസ്സുകള്‍ കൊണ്ടുവന്നിരിക്കുന്ന വിവരം അറിയിച്ചപ്പോള്‍: “അവ രണ്ടു കൂമ്പാരമായി കൂട്ടി പ്രഭാതംവരെ പടിവാതില്ക്കല് വയ്ക്കുക” എന്നു യേഹൂ കല്പിച്ചു.
9
പ്രഭാതമായപ്പോള്‍ അയാള്‍ പുറത്തുവന്നു ജനങ്ങളോടു പറഞ്ഞു: “നിങ്ങള്‍ കുറ്റക്കാരല്ല; എന്റെ യജമാനനെതിരെ ഗൂഢാലോചന നടത്തി അദ്ദേഹത്തെ വധിച്ചതു ഞാന്‍ തന്നെയാണ്.” “എന്നാല്‍ ആരാണ് ഇവരെയെല്ലാം വധിച്ചത്?
10
തന്റെ ദാസനായ ഏലിയായിലൂടെ സര്വേശ്വരന് ആഹാബിന്റെ കുടുംബത്തിനെതിരെ അരുളിച്ചെയ്ത വചനങ്ങള്‍ ഒന്നൊഴിയാതെ സത്യമായിരിക്കുന്നു” എന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുക.
11
ആഹാബിന്റെ ജെസ്രീലിലുള്ള എല്ലാ ചാര്‍ച്ചക്കാരെയും അയാളുടെ സുഹൃത്തുക്കളെയും പുരോഹിതന്മാരെയും പ്രമുഖന്മാരെയുമെല്ലാം യേഹൂ സംഹരിച്ചു.
12
യേഹൂ അവിടെനിന്നു ശമര്യയിലേക്കു പുറപ്പെട്ടു:
13
മാര്‍ഗമധ്യേ ‘ആട്ടിടയന്മാരുടെ താവളം’ എന്നറിയപ്പെടുന്ന സ്ഥലത്തെത്തിയപ്പോള്‍ യേഹൂ യെഹൂദാരാജാവായ അഹസ്യായുടെ ചാര്‍ച്ചക്കാരെ കണ്ടു. “നിങ്ങള്‍ ആരാണ്” എന്ന് അയാള്‍ ചോദിച്ചു. അവര്‍ പറഞ്ഞു: “ഞങ്ങള്‍ അഹസ്യായുടെ ചാര്‍ച്ചക്കാരാണ്; രാജാവിനെയും രാജ്ഞിയുടെ പുത്രന്മാരെയും മറ്റു രാജകുടുംബാംഗങ്ങളെയും സന്ദര്‍ശിക്കാന്‍ പോകുകയാണ്.”
14
“അവരെ ജീവനോടെ പിടിക്കുക” യേഹൂ കല്പിച്ചു. അനുചരന്മാര് അവരെ പിടിച്ചു; അവരെ നാല്പത്തിരണ്ടു പേരെയും ബെത്ത്-ഖേദിലെ കിണറ്റിനരികില്‍വച്ചു വധിച്ചു; ഒരാള്‍ പോലും ശേഷിച്ചില്ല.
15
യേഹൂ അവിടെനിന്നു പുറപ്പെട്ടു; വഴിയില്‍വച്ചു രേഖാബിന്റെ പുത്രനായ യോനാദാബിനെ കണ്ടു. യേഹൂ അയാളെ സ്വീകരിച്ചു കൊണ്ടു പറഞ്ഞു: “ഞാന്‍ നിന്നോട് ആത്മാര്‍ഥത പുലര്‍ത്തുന്നതുപോലെ എന്നോട് ആത്മാര്‍ഥമായി വര്‍ത്തിക്കുമോ?” “ഉവ്വ്, ഞാന്‍ അങ്ങനെ വര്‍ത്തിക്കും” യോനാദാബ് പ്രതിവചിച്ചു. “അങ്ങനെയെങ്കില്‍ എനിക്കു കൈ തരിക” യേഹൂ പറഞ്ഞു. അയാള്‍ കൈ കൊടുത്തു. യേഹൂ അയാളെ തന്റെ രഥത്തില്‍ കയറ്റി.
16
“എന്റെ കൂടെ വന്ന് സര്‍വേശ്വരനോടുള്ള എന്റെ ഭക്തിയുടെ തീവ്രത കാണുക” എന്നു പറഞ്ഞു. അവര്‍ ഒന്നിച്ചു രഥത്തില്‍ യാത്ര തുടര്‍ന്നു.
17
ശമര്യയിലെത്തിയപ്പോള്‍ ആഹാബിന്റെ വംശത്തില്‍ അവിടെ ശേഷിച്ചിരുന്നവരെയെല്ലാം യേഹൂ വധിച്ചു. ഇങ്ങനെ സംഭവിക്കും എന്ന് സര്വേശ്വരന് ഏലിയാ പ്രവാചകനിലൂടെ അരുളിച്ചെയ്തിരുന്നു.
18
യേഹൂ ജനത്തെയെല്ലാം വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ആഹാബ് ബാലിനെ അല്പം മാത്രം സേവിച്ചു; എന്നാല്‍ ഞാനാകട്ടെ അധികം സേവിക്കും.
19
അതുകൊണ്ട് ബാലിന്റെ സകല പ്രവാചകന്മാരെയും ആരാധകരെയും പുരോഹിതന്മാരെയും വിളിച്ചുകൂട്ടുക; ആരും വരാതിരിക്കരുത്. ഞാന്‍ ബാലിന് ഒരു മഹായാഗം അര്‍പ്പിക്കാന്‍ പോകുകയാണ്; പങ്കെടുക്കാതിരിക്കുന്നവര്‍ ജീവനോടെ ശേഷിക്കയില്ല.” ബാലിന്റെ ആരാധകരെയെല്ലാം വധിക്കാന്‍ യേഹൂ പ്രയോഗിച്ച ഒരു തന്ത്രമായിരുന്നു അത്.
20
“ബാലിന് ഒരു പെരുന്നാള്‍ ആഘോഷിക്കാം” എന്നു യേഹൂ കല്പിച്ചു. അവര്‍ അങ്ങനെ വിളംബരം ചെയ്തു.
21
ഇസ്രായേലിലെല്ലാം യേഹൂ ദൂതന്മാരെ അയച്ചു. ബാലിന്റെ ആരാധകരെല്ലാം ഒന്നൊഴിയാതെ അവിടെവന്നു. അവര്‍ ബാലിന്റെ ആലയത്തില്‍ പ്രവേശിച്ചു; ആലയം ആരാധകരെക്കൊണ്ടു നിറഞ്ഞുകവിഞ്ഞു.
22
“ബാലിന്റെ ആരാധകര്‍ക്ക് ആരാധനയ്ക്കുള്ള പ്രത്യേക വസ്ത്രങ്ങള്‍ കൊണ്ടുവരിക” യേഹൂ വസ്ത്രം സൂക്ഷിപ്പുകാരനോടു പറഞ്ഞു. അയാള്‍ അവ കൊണ്ടുവന്നു.
23
പിന്നീട് രേഖാബിനെ പുത്രനായ യോനാദാബിനോടുകൂടി യേഹൂ ബാലിന്റെ ദേവാലയത്തില്‍ പ്രവേശിച്ചു. അവന് അവിടെയുള്ളവരോടു പറഞ്ഞു: “ബാലിന്റെ ആരാധകരല്ലാതെ സര്‍വേശ്വരന്റെ ആരാധകരാരും ഇവിടെയില്ല എന്ന് ഉറപ്പുവരുത്തുക.”
24
പിന്നീട് ബാലിന് ഹോമയാഗങ്ങളും മറ്റു ബലികളും അര്‍പ്പിക്കുന്നതിനുള്ള ഒരുക്കങ്ങളാരംഭിച്ചു. എണ്പതു പേരെ യേഹൂ പുറത്തു കാവല്‍ നിര്‍ത്തിയിരുന്നു. അവരോടു പറഞ്ഞിരുന്നു: “ഞാന്‍ ഏല്പിച്ചുതരുന്നവരില്‍ ആരെങ്കിലും രക്ഷപെടാന്‍ അനുവദിച്ചാല്‍ അവന് തന്റെ സ്വന്തം ജീവന് പകരം നല്‍കേണ്ടിവരും.”
25
യാഗം തീര്‍ന്നപ്പോള്‍ അകമ്പടിസേവകരോടും കാവല്ക്കാരോടും യേഹൂ കല്പിച്ചു: “നിങ്ങള്‍ അകത്തു പ്രവേശിച്ച് അവരെ കൊല്ലുക; ഒരാള്‍പോലും രക്ഷപെടരുത്.” അവര്‍ ബാലിന്റെ ആരാധകരെയെല്ലാം സംഹരിച്ചശേഷം അവരെ പുറത്തേക്കു വലിച്ചെറിഞ്ഞു.
26
പിന്നീട് ബാല്‍ക്ഷേത്രത്തിന്റെ അന്തര്‍മന്ദിരത്തില്‍ പ്രവേശിച്ച് അവിടെ ഉണ്ടായിരുന്ന സ്തംഭം പുറത്തെടുത്ത് അഗ്നിക്കിരയാക്കി.
27
ബാലിന്റെ ക്ഷേത്രവും സ്തംഭവും തകര്‍ത്തശേഷം അത് ഒരു വിസര്‍ജനസ്ഥലമാക്കി മാറ്റി. അത് ഇന്നും അതേ നിലയില്‍ കിടക്കുന്നു.
28
അങ്ങനെ യേഹൂ ബാലിന്റെ ആരാധനയെ ഇസ്രായേലില്‍നിന്നു നീക്കിക്കളഞ്ഞു.
29
എന്നാല്‍ നെബാത്തിന്റെ പുത്രനായ യെരോബെയാം ഇസ്രായേല്‍ജനങ്ങളെക്കൊണ്ടു ചെയ്യിച്ച പാപത്തില്‍നിന്നു യേഹൂ പിന്മാറിയില്ല. ബേഥേലിലും ദാനിലുമുണ്ടായിരുന്ന സ്വര്‍ണകാളക്കുട്ടികളെ അയാള്‍ ആരാധിച്ചു.
30
സര്വേശ്വരന് യേഹൂവിനോടു പറഞ്ഞു: “നീ എന്റെ ഹിതാനുസരണം പ്രവര്‍ത്തിച്ചു; ആഹാബിന്റെ ഗൃഹത്തെ സംബന്ധിച്ചു ഞാന്‍ പറഞ്ഞതെല്ലാം നീ ചെയ്തു. അതുകൊണ്ട് നിന്റെ പുത്രന്മാര് ഇസ്രായേലിന്റെ രാജസിംഹാസനത്തില്‍ നാലാം തലമുറവരെ വാഴും.”
31
എന്നാല്‍ യേഹൂ ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരന്റെ ധര്‍മശാസനങ്ങള്‍ പൂര്‍ണഹൃദയത്തോടെ അനുസരിച്ചുനടന്നില്ല. ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യെരോബെയാമിന്റെ വഴികളില്‍നിന്ന് അയാള്‍ പിന്മാറിയതുമില്ല.
32
ആ കാലത്ത് സര്വേശ്വരന് ഇസ്രായേല്‍ദേശത്തിന്റെ ചില ഭാഗങ്ങള്‍ നീക്കിക്കളയാന്‍ തുടങ്ങി. സിറിയാരാജാവായ ഹസായേല്‍ ഇസ്രായേലിന്റെ അതിര്‍ത്തി പ്രദേശങ്ങളെ ആക്രമിച്ചു കീഴടക്കി.
33
യോര്‍ദ്ദാന്റെ കിഴക്കുവശം മുതല്‍ അര്‍ന്നോന്‍നദിയുടെ താഴ്വരയിലുള്ള അരോവേര്‍ പട്ടണംവരെയുള്ള പ്രദേശങ്ങള്‍ അതായത് ഗാദ്, രൂബേന്‍, മനശ്ശെ എന്നീ ഗോത്രക്കാര്‍ പാര്‍ത്തിരുന്ന ഗിലെയാദ്, ബാശാന് പ്രദേശങ്ങള്‍ അവന് പിടിച്ചടക്കി.
34
യേഹൂ ചെയ്ത മറ്റെല്ലാ പ്രവൃത്തികളും അയാളുടെ വീരപരാക്രമങ്ങളും ഇസ്രായേല്രാജാക്കന്മാരുടെ ദിനവൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
35
യേഹൂ മരിച്ച് തന്റെ പിതാക്കന്മാരോടു ചേര്‍ന്നു; ശമര്യയില്‍ അയാളെ സംസ്കരിച്ചു. അയാളുടെ പുത്രനായ യെഹോവാഹാസ് പകരം രാജാവായി;
36
യേഹൂ ഇസ്രായേല്യരുടെ രാജാവായി ഇരുപത്തെട്ടു വര്‍ഷം ശമര്യയില്‍ വാണു.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25