bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Kings 19
2 Kings 19
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 20 →
1
ഹിസ്ക്കീയാരാജാവ് അതു കേട്ടപ്പോള്‍ വസ്ത്രം കീറി, ചാക്കുതുണി ഉടുത്ത് സര്‍വേശ്വരന്റെ ആലയത്തില്‍ ചെന്നു.
2
കൊട്ടാരവിചാരകനായ എല്യാക്കീമിനെയും കൊട്ടാരം കാര്യദര്‍ശിയായ ശെബ്നയെയും മുതിര്‍ന്ന പുരോഹിതന്മാരെയും ആമോസിന്റെ പുത്രനായ യെശയ്യാപ്രവാചകന്റെ അടുക്കല്‍ അയച്ചു. അവരും ചാക്കുതുണി ഉടുത്തിരുന്നു.
3
അവര്‍ ഇപ്രകാരം പ്രവാചകനോടു പറയണമെന്നു രാജാവ് കല്പിച്ചിരുന്നു: “ഹിസ്ക്കീയാ പറയുന്നു: ഇന്നു കഷ്ടതയുടെയും ശകാരത്തിന്റെയും അപമാനത്തിന്റെയും ദിവസമാണ്. പിറക്കാറായ കുഞ്ഞിനെ പ്രസവിക്കാന്‍ ശക്തിയില്ലാത്ത സ്ത്രീയെപ്പോലെയാണ് ഞങ്ങള്‍.
4
ജീവിക്കുന്ന ദൈവത്തെ നിന്ദിക്കാന്‍ റബ്-ശാക്കെയെ അവന്റെ യജമാനനായ അസ്സീറിയാരാജാവ് അയച്ചിരിക്കുന്നു. അയാള്‍ പറഞ്ഞ വാക്കുകള്‍ അങ്ങയുടെ ദൈവമായ സര്വേശ്വരന് കേട്ടിരിക്കും; അവിടുന്ന് ആ വാക്കുകള്‍ നിമിത്തം അയാളെ ശിക്ഷിക്കുകയില്ലേ? അതുകൊണ്ട് അങ്ങ് അവശേഷിച്ചിരിക്കുന്ന നമ്മുടെ ജനത്തിനുവേണ്ടി പ്രാര്‍ഥിച്ചാലും.”
5
രാജസേവകന്മാര് യെശയ്യായുടെ അടുക്കല്‍ എത്തി സന്ദേശമറിയിച്ചപ്പോള്‍
6
അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങളുടെ യജമാനനോടു പറയുക, സര്വേശ്വരന് അരുളിച്ചെയ്യുന്നു: അസ്സീറിയാരാജാവിന്റെ ഭൃത്യന്മാര് എന്നെ നിന്ദിച്ച വാക്കുകള്‍ കേട്ട് നീ ഭയപ്പെടേണ്ടാ.
7
ഞാന്‍ അവന്റെ മനസ്സിനു വിഭ്രാന്തിയുണ്ടാക്കും; ഒരു കിംവദന്തി കേട്ട് അവന് സ്വദേശത്തേക്കു മടങ്ങും; അവിടെവച്ച് അവന് വാളിന് ഇരയാകാന്‍ ഞാന്‍ ഇടയാക്കും.”
8
റബ്-ശാക്കെ തിരിച്ചുപോയി അസ്സീറിയാ രാജാവിനെ കണ്ടു. രാജാവ് ലാഖീശ് വിട്ടുപോയെന്നും ലിബ്നയ്ക്കെതിരെ യുദ്ധം ചെയ്യുന്നു എന്നും അയാള്‍ കേട്ടിരുന്നു.
9
എത്യോപ്യ രാജാവായ തിര്‍ഹാക്കാ തനിക്കെതിരെ യുദ്ധം ചെയ്യാന്‍ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടപ്പോള്‍ അസ്സീറിയാരാജാവ് ഹിസ്ക്കീയാരാജാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ച് ഇപ്രകാരം അറിയിച്ചു:
10
“യെരൂശലേം അസ്സീറിയാ രാജാവിന്റെ കൈയില്‍ ഏല്പിക്കുകയില്ല എന്നു പറഞ്ഞ് നീ ആശ്രയിക്കുന്ന ദൈവം നിന്നെ വഞ്ചിക്കാന്‍ ഇടയാകരുത്.
11
അസ്സീറിയാരാജാക്കന്മാര് ഈ രാജ്യങ്ങളോടെല്ലാം പ്രവര്‍ത്തിച്ചതും അവയ്ക്ക് ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടില്ലേ. പിന്നെ നിനക്ക് എങ്ങനെ രക്ഷപെടാന്‍ കഴിയും?
12
ഗോസാന്‍, ഹാരാന്‍, രേസെഫ് എന്നീ നഗരങ്ങളെയും തെലസ്സാരിലെ എദേന്യരെയും എന്റെ പൂര്‍വികര്‍ നശിപ്പിച്ചപ്പോള്‍ അവരുടെ ദേവന്മാര് അവരെ വിടുവിച്ചിട്ടുണ്ടോ?
13
ഹമാത്ത്, അര്‍പ്പാദ്, സെഫര്‍വയീം, ഹേന, ഇവ്വാ എന്നീ നഗരങ്ങളിലെ രാജാക്കന്മാര് ഇപ്പോള്‍ എവിടെ?”
14
ഹിസ്ക്കീയാ ദൂതന്മാരുടെ കൈയില്‍നിന്നു കത്തു വാങ്ങി വായിച്ചശേഷം സര്‍വേശ്വരന്റെ ആലയത്തില്‍ പ്രവേശിച്ച് അത് അവിടുത്തെ സന്നിധിയില്‍ വച്ചു.
15
സര്‍വേശ്വരനോട് ഇപ്രകാരം പ്രാര്‍ഥിച്ചു: “കെരൂബുകളിന്മേല് ആരൂഢനായിരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരാ, ഭൂമിയിലുള്ള സകല രാജ്യങ്ങളുടെയും ദൈവം അവിടുന്നു മാത്രമാകുന്നു. അവിടുന്ന് ആകാശവും ഭൂമിയും സൃഷ്ടിച്ചു.
16
സര്‍വേശ്വരാ, കേള്‍ക്കണമേ; തൃക്കണ്ണുകള്‍ തുറന്നു കടാക്ഷിക്കണമേ; ജീവിക്കുന്ന ദൈവത്തെ അധിക്ഷേപിക്കുന്ന സെന്‍ഹേരീബിന്റെ വാക്കുകള്‍ കേള്‍ക്കണമേ.
17
സര്‍വേശ്വരാ, അസ്സീറിയാരാജാക്കന്മാര് അനേകം ജനതകളെയും അവരുടെ ദേശങ്ങളെയും നശിപ്പിച്ചു എന്നതു സത്യമാണ്.
18
അവരുടെ ദേവന്മാരെ അസ്സീറിയാക്കാര്‍ അഗ്നിക്കിരയാക്കി, അവര്‍ യഥാര്‍ഥത്തില്‍ ദേവന്മാരായിരുന്നില്ലല്ലോ; അവ മരത്തിലും കല്ലിലും കൊത്തി ഉണ്ടാക്കിയ വിഗ്രഹങ്ങള്‍ മാത്രം ആയിരുന്നു. അതുകൊണ്ട് അവ നശിച്ചു.
19
ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, അയാളുടെ കൈയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ; അങ്ങനെ അവിടുന്നു മാത്രമാണു ദൈവമെന്നു ഭൂമിയിലെ ജനതകളെല്ലാം അറിയട്ടെ.”
20
അപ്പോള്‍ ആമോസിന്റെ പുത്രനായ യെശയ്യാ ഹിസ്കീയായ്‍ക്ക് ഈ സന്ദേശം അയച്ചു: “ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: അസ്സീറിയാരാജാവായ സെന്‍ഹേരീബിനെക്കുറിച്ച് നീ ചെയ്ത പ്രാര്‍ഥന ഞാന്‍ കേട്ടിരിക്കുന്നു.
21
അയാളെപ്പറ്റി സര്‍വേശ്വരന്റെ അരുളപ്പാട് ഇതാണ്. കന്യകയായ സീയോന്‍പുത്രി, സെന്‍ഹേരീബിനെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നു; യെരൂശലേംനിവാസികള്‍ നിന്റെ പിന്നില്‍നിന്നു പരിഹാസത്തോടെ തല കുലുക്കുന്നു.
22
സെന്‍ഹേരീബേ, നീ ആരെയാണ് നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്തത്? ആരുടെ നേരെയാണ് നീ സ്വരം ഉയര്‍ത്തിയത്? ആരുടെ നേര്‍ക്കാണ് നീ ധിക്കാരത്തോടെ ദൃഷ്ടി ഉയര്‍ത്തിയത്? ഇസ്രായേലിന്റെ പരിശുദ്ധനായ സര്‍വേശ്വരനെതിരായിട്ടല്ലേ?
23
നിന്റെ ഭൃത്യന്മാര്വഴി നീ സര്‍വേശ്വരനെ നിന്ദിച്ചിരിക്കുന്നു. അനേകം രഥങ്ങളോടുകൂടി ഞാന്‍ പര്‍വതശിഖരങ്ങളില്‍ ലെബാനോന്റെ വിദൂരസങ്കേതങ്ങളില്‍ കയറി അവിടെയുള്ള ഏറ്റവും ഉയര്‍ന്ന ദേവദാരുക്കളും വിശിഷ്ടമായ സരളവൃക്ഷങ്ങളും വെട്ടി വീഴ്ത്തി. അതിന്റെ ഏറ്റവും വിദൂരസ്ഥമായ സങ്കേതങ്ങളില്‍, അതിന്റെ ഇടതൂര്‍ന്ന വനത്തിലേക്ക് ഞാന്‍ ചെന്നു.
24
വിദേശങ്ങളില്‍ ഞാന്‍ കിണറുകള്‍ കുഴിച്ച് അവയിലെ ജലം പാനം ചെയ്തു. എന്റെ ഉള്ളംകാലുകൊണ്ട് ഈജിപ്തിലെ സകല അരുവികളെയും വറ്റിച്ചു എന്നും നീ പറഞ്ഞു.
25
“ഇതെല്ലാം ഞാന്‍ പണ്ടുതന്നെ നിശ്ചയിച്ചതാണെന്നു നീ കേട്ടിട്ടില്ലേ? അവ ഇപ്പോള്‍ ഞാന്‍ നിറവേറ്റുന്നു. കോട്ട കെട്ടി ഉറപ്പിച്ച പട്ടണങ്ങളെ നീ തകര്‍ത്ത് നാശാവശിഷ്ടങ്ങളുടെ കൂമ്പാരമാക്കണം.
26
അപ്പോള്‍ അതിലെ നിവാസികള്‍ മനഃശക്തി ക്ഷയിച്ച് പരിഭ്രാന്തരും ആകുലരും ആകും. അവര്‍ വയലിലെ ചെടികള്‍പോലെയും ഇളംപുല്ലുപോലെയും വളരുംമുമ്പേ കരിഞ്ഞു പോകുന്ന മട്ടുപ്പാവിലെ പുല്ലുപോലെയും ആകും.
27
“നിന്റെ ഇരിപ്പും ഗമനാഗമനങ്ങളും എന്റെ നേരെ നിനക്കുള്ള ഉഗ്രകോപവും എനിക്കറിയാം.
28
എന്നോടുള്ള നിന്റെ ക്രോധാവേശംകൊണ്ടും നിന്റെ അഹങ്കാരത്തെക്കുറിച്ച് ഞാന്‍ കേട്ടിരിക്കുന്നതുകൊണ്ടും നിന്റെ മൂക്കില്‍ കൊളുത്തും നിന്റെ വായില്‍ കടിഞ്ഞാണും ഇടും. നീ വന്ന വഴിയേ ഞാന്‍ നിന്നെ തിരിച്ച് അയയ്ക്കും.”
29
യെശയ്യാ ഹിസ്കീയാരാജാവിനോടു പറഞ്ഞു: “ഇതു നിനക്കൊരു അടയാളമായിരിക്കും; ഈ വര്‍ഷവും അടുത്ത വര്‍ഷവും തനിയെ മുളച്ചുണ്ടാകുന്ന ധാന്യങ്ങള്‍ നീ ഭക്ഷിക്കും. മൂന്നാം വര്‍ഷം നീ വിതയ്ക്കുകയും കൊയ്യുകയും മുന്തിരിത്തോട്ടങ്ങള്‍ നട്ടു വളര്‍ത്തി അവയുടെ ഫലം ഭക്ഷിക്കുകയും ചെയ്യും.
30
യെഹൂദാഗൃഹത്തില്‍ അവശേഷിക്കുന്നവര്‍ ആഴത്തില്‍ വേരൂന്നി ഫലം കായ്ക്കും.
31
അവശേഷിക്കുന്നവരുടെ ഗണം യെരൂശലേമില്‍നിന്ന്-സീയോന്‍മലയില്‍നിന്ന്-പുറപ്പെടും. സര്‍വശക്തനായ സര്വേശ്വരന് ഇതു നിറവേറ്റാന്‍ നിശ്ചയിച്ചിരിക്കുന്നു.
32
“അസ്സീറിയാ രാജാവിനെപ്പറ്റി സര്വേശ്വരന് അരുളിച്ചെയ്യുന്നതു കേള്‍ക്കൂ:
33
‘അവന് ഈ നഗരത്തില്‍ പ്രവേശിക്കുകയോ അമ്പ് എയ്യുകയോ പരിച ധരിച്ചു മുന്നേറുകയോ ഉപരോധത്തിനുള്ള മണ്‍കൂന നിര്‍മ്മിക്കുകയോ ഇല്ല. അവന് ഈ നഗരത്തില്‍ പ്രവേശിക്കാതെ വന്ന വഴിയേ തന്നെ മടങ്ങിപ്പോകും’ എന്ന് സര്വേശ്വരന് അരുളിച്ചെയ്യുന്നു.
34
എനിക്കുവേണ്ടിയും എന്റെ ദാസനായ ദാവീദിനുവേണ്ടിയും ഞാന്‍ ഈ നഗരത്തെ പ്രതിരോധിച്ച് സംരക്ഷിക്കും.”
35
അന്നു രാത്രിയില്‍ സര്‍വേശ്വരന്റെ ദൂതന് അസ്സീറിയാപാളയത്തില്‍ കടന്ന് ഒരു ലക്ഷത്തി എണ്‍പത്തയ്യായിരം പേരെ സംഹരിച്ചു. ജനം രാവിലെ ഉണര്‍ന്നു നോക്കുമ്പോള്‍ അതാ അവരെല്ലാം മരിച്ചുകിടക്കുന്നു.
36
പിന്നീട് അസ്സീറിയാരാജാവായ സെന്‍ഹേരീബ് പിന്‍വാങ്ങി നിനെവേയില്‍ പോയി പാര്‍ത്തു.
37
ഒരു ദിവസം അയാള്‍ തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തില്‍ ആരാധിച്ചുകൊണ്ടിരിക്കുമ്പോള്‍ അയാളുടെ പുത്രന്മാരായ അദ്രമേലെക്കും ശരേസെരും ചേര്‍ന്ന് അയാളെ വാളിനിരയാക്കി. അതിനുശേഷം അവര്‍ അരാരത്തു ദേശത്തേക്ക് ഓടിപ്പോയി. അയാളുടെ മറ്റൊരു പുത്രന് എസെര്‍-ഹദ്ദോന്‍ തുടര്‍ന്നു രാജാവായി.
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 20 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25