bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Kings 13
2 Kings 13
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 14 →
1
യെഹൂദാരാജാവായ അഹസ്യായുടെ പുത്രന് യോവാശിന്റെ ഇരുപത്തിമൂന്നാം ഭരണവര്‍ഷം യേഹൂവിന്റെ പുത്രന് യെഹോവാഹാസ് ഇസ്രായേല്‍രാജാവായി.
2
അദ്ദേഹം ശമര്യയില്‍ പതിനേഴു വര്‍ഷം ഭരിച്ചു. യെഹോവാഹാസ് സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം ജീവിച്ചു; നെബാത്തിന്റെ പുത്രന് യെരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍നിന്നു വിട്ടുമാറാതെ അദ്ദേഹം അവ തുടര്‍ന്നുപോന്നു.
3
അതിനാല്‍ സര്‍വേശ്വരന്റെ കോപം ഇസ്രായേലിനു നേരെ ജ്വലിച്ചു. അവിടുന്ന് അവരെ സിറിയാരാജാവായ ഹസായേലിന്റെയും അയാളുടെ പുത്രന് ബെന്‍-ഹദദിന്റെയും കൈകളില്‍ തുടര്‍ച്ചയായി ഏല്പിച്ചുകൊടുത്തു.
4
യെഹോവാഹാസ് സര്‍വേശ്വരന്റെ സഹായത്തിനായി പ്രാര്‍ഥിച്ചു. അവിടുന്ന് അയാളുടെ യാചന കേട്ടു; സിറിയാരാജാവ് ഇസ്രായേലിനെ ദ്രോഹിച്ചത് അവിടുന്നു കണ്ടു.
5
അവിടുന്ന് ഇസ്രായേലിന് ഒരു വിമോചകനെ നല്കി. ഇസ്രായേല്യര്‍ സിറിയാക്കാരുടെ കൈയില്‍നിന്നു വിമോചിതരായി. അങ്ങനെ ഇസ്രായേല്‍ജനം മുന്‍പെന്നപോലെ സുരക്ഷിതരായി പാര്‍ത്തു.
6
എങ്കിലും അവര്‍ ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച യെരോബെയാമിന്റെ പാപങ്ങളില്‍നിന്ന് പിന്മാറാതെ അയാളുടെ വഴികളില്‍ തന്നെ നടന്നു. അശേരാദേവിയുടെ പ്രതിഷ്ഠ ശമര്യയില്‍നിന്ന് അവര്‍ നീക്കിയില്ല.
7
യെഹോവാഹാസിന്റെ സൈന്യത്തില്‍ അമ്പതിലധികം അശ്വഭടന്മാരോ, പത്തിലധികം രഥങ്ങളോ, പതിനായിരത്തിലധികം കാലാള്‍പ്പടയോ ഉണ്ടായിരുന്നില്ല. ബാക്കിയുള്ളവയെല്ലാം സിറിയാരാജാവ് നശിപ്പിച്ച് മെതിക്കളത്തിലെ പൊടിപോലെ ആക്കിയിരുന്നു.
8
യെഹോവാഹാസിന്റെ മറ്റു പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ വീരപരാക്രമങ്ങളും ഇസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
9
യെഹോവാഹാസ് മരിച്ച് പിതാക്കന്മാരോടു ചേര്‍ന്നു. ശമര്യയില്‍ അദ്ദേഹത്തെ സംസ്കരിച്ചു; അദ്ദേഹത്തിന്റെ പുത്രന് യെഹോവാശ് പകരം രാജാവായി.
10
യെഹൂദാരാജാവായ യോവാശിന്റെ മുപ്പത്തേഴാം ഭരണവര്‍ഷം യെഹോവാഹാസിന്റെ പുത്രന് യെഹോവാശ് ഇസ്രായേല്‍രാജാവായി. അദ്ദേഹം ശമര്യയില്‍ പതിനാറു വര്‍ഷം ഭരിച്ചു;
11
അദ്ദേഹവും സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം ജീവിച്ചു. നെബാത്തിന്റെ പുത്രന് യെരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍നിന്നു വിട്ടുമാറാതെ അവയില്‍ ചരിച്ചു;
12
യെഹോവാശിന്റെ മറ്റു പ്രവര്‍ത്തനങ്ങളും യെഹൂദാരാജാവായ അമസ്യായുമായുള്ള യുദ്ധത്തില്‍ പ്രകടിപ്പിച്ച വീരപരാക്രമങ്ങളും ഇസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
13
യെഹോവാശ് മരിച്ചു; ശമര്യയിലുള്ള പിതാക്കന്മാരുടെ കല്ലറയില്‍ അദ്ദേഹത്തെ സംസ്കരിച്ചു. പുത്രന് യെരോബെയാം പകരം രാജാവായി.
14
എലീശ രോഗബാധിതനായി മരണത്തോടു സമീപിച്ചു; തത്സമയം ഇസ്രായേല്‍രാജാവായ യെഹോവാശ് അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്നു: “എന്റെ പിതാവേ, എന്റെ പിതാവേ, ഇസ്രായേലിന്റെ തേരും തേരാളികളുമേ”
15
എന്നു കരഞ്ഞുകൊണ്ടു പറഞ്ഞ് അമ്പും വില്ലും എടുത്തു.
16
“വില്ലു കുലയ്ക്കാന് തയ്യാറാകൂ” എന്ന് എലീശ പറഞ്ഞു. രാജാവ് അങ്ങനെ ചെയ്തു. എലീശ തന്റെ കൈകള്‍ അദ്ദേഹത്തിന്റെ കൈകളുടെമേല്‍ വച്ചശേഷം
17
“കിഴക്കോട്ടുള്ള ജനാല തുറക്കുക” എന്നു പറഞ്ഞു. അദ്ദേഹം അങ്ങനെ ചെയ്തു. “ഇനി അമ്പ് എയ്യുക” എലീശ പറഞ്ഞു. അദ്ദേഹം അങ്ങനെ പ്രവര്‍ത്തിച്ചു. അപ്പോള്‍ എലീശ പറഞ്ഞു: “ഇതു സര്‍വേശ്വരന്റെ വിജയശരം. സിറിയായ്‍ക്കെതിരെയുള്ള വിജയശരം. നീ അഫേക്കില്‍വച്ച് സിറിയാക്കാരോട് യുദ്ധം ചെയ്ത് അവരെ നശിപ്പിക്കും.”
18
പിന്നീട് എലീശ പറഞ്ഞു: “അമ്പുകളെടുത്തു നിലത്തടിക്കുക.” രാജാവ് അമ്പുകളെടുത്തു മൂന്നു തവണ നിലത്തടിച്ചു.
19
അപ്പോള്‍ പ്രവാചകന് ക്ഷുഭിതനായി പറഞ്ഞു: “നീ അഞ്ചോ ആറോ തവണ നിലത്തടിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ നീ സിറിയാക്കാരെ ആക്രമിച്ച് നിശ്ശേഷം നശിപ്പിക്കുമായിരുന്നു. നീ മൂന്നു പ്രാവശ്യം മാത്രമേ സിറിയാക്കാരെ തോല്പിക്കുകയുള്ളൂ.”
20
എലീശ മരിച്ചു; അവര്‍ അദ്ദേഹത്തെ സംസ്കരിച്ചു. വര്‍ഷംതോറും വസന്തത്തില്‍ മോവാബ്യര്‍ കൂട്ടമായി വന്ന് ഇസ്രായേലിനെ ആക്രമിച്ചിരുന്നു.
21
ഒരിക്കല്‍ ഒരു മനുഷ്യന്റെ മൃതദേഹം സംസ്കരിച്ചുകൊണ്ടിരിക്കെ മോവാബ്യരുടെ സംഘം വരുന്നതുകണ്ട് ഇസ്രായേല്യര്‍ ആ ജഡം എലീശയുടെ കല്ലറയിലേക്ക് എറിഞ്ഞു. എലീശയുടെ അസ്ഥികളെ സ്പര്ശിച്ചപ്പോള് ജഡം ജീവന് പ്രാപിച്ച് എഴുന്നേറ്റു നിന്നു.
22
യെഹോവാഹാസിന്റെ കാലം മുഴുവന്‍ സിറിയാരാജാവായ ഹസായേല്‍ ഇസ്രായേലിനെ പീഡിപ്പിച്ചുകൊണ്ടിരുന്നു.
23
എങ്കിലും അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും ചെയ്തിരുന്ന ഉടമ്പടി അനുസരിച്ച് സര്വേശ്വരന് ഇസ്രായേലിനോടു കരുണയും ദയയും കാണിച്ചു. അവരെ നശിപ്പിക്കുകയോ അവിടുത്തെ മുമ്പില്‍നിന്ന് ഇന്നുവരെ നീക്കിക്കളയുകയോ ചെയ്തില്ല.
24
സിറിയാരാജാവായ ഹസായേലിന്റെ മരണശേഷം പുത്രന് ബെന്‍-ഹദദ് രാജാവായി.
25
തന്റെ പിതാവായ യെഹോവാഹാസില്‍നിന്ന് ഹസായേല്‍ പിടിച്ചെടുത്തിരുന്ന പട്ടണങ്ങളെ ഹസായേലിന്റെ പുത്രനായ ബെന്‍-ഹദദിനെ മൂന്നു പ്രാവശ്യം തോല്പിച്ച് യെഹോവാശ് വീണ്ടെടുത്തു.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25