bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Kings 25
2 Kings 25
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
1
സിദെക്കീയായുടെ ഭരണത്തിന്റെ ഒമ്പതാം വര്‍ഷം പത്താം മാസം പത്താം ദിവസം ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ തന്റെ സര്‍വസൈന്യവുമായി യെരൂശലേമിനു നേരെ വന്ന് പാളയമടിക്കുകയും ചുറ്റും മണ്‍കൂന ഉയര്‍ത്തി ഉപരോധിക്കുകയും ചെയ്തു.
2
സിദെക്കീയാരാജാവിന്റെ വാഴ്ചയുടെ പതിനൊന്നാം വര്‍ഷംവരെ നഗരത്തെ അവര്‍ ഉപരോധിച്ചു.
3
ആ വര്‍ഷം നാലാം മാസം ഒമ്പതാം ദിവസമായപ്പോള്‍ നഗരത്തില്‍ ക്ഷാമം അതിരൂക്ഷമായി. ജനത്തിനു ഭക്ഷിക്കാന്‍ യാതൊന്നും ഇല്ലാതെയായി.
4
ബാബിലോണ്യര്‍ നഗരം വളഞ്ഞിരിക്കുമ്പോള്‍തന്നെ സിദെക്കീയാരാജാവും പടയാളികളും നഗരമതിലില്‍ വിള്ളലുണ്ടാക്കി രാത്രിയില്‍ അവര്‍ രാജാവിന്റെ ഉദ്യാനത്തിനടുത്ത് രണ്ടു മതിലുകളുടെ ഇടയ്ക്കുള്ള പടിവാതിലിലൂടെ ഓടി രക്ഷപെട്ടു. അരാബായിലേക്കുള്ള വഴിയിലൂടെയാണ് അവര്‍ ഓടിപ്പോയത്.
5
എന്നാല്‍ ബാബിലോണ്യസൈന്യം സിദെക്കീയാരാജാവിനെ പിന്തുടര്ന്ന് യെരീഹോ സമഭൂമിയില്‍വച്ചു അയാള്‍ക്കൊപ്പമെത്തി. തത്സമയം സൈനികരെല്ലാം രാജാവിനെ വിട്ട് ഓടിപ്പോയി.
6
ബാബിലോണ്യസൈന്യം രാജാവിനെ പിടിച്ച്, രിബ്ലായില്‍ ബാബിലോണ്‍രാജാവിന്റെ അടുക്കല്‍ കൊണ്ടുചെന്നു. അയാള്‍ സിദെക്കീയായ്‍ക്കു ശിക്ഷ വിധിച്ചു.
7
സിദെക്കീയായുടെ പുത്രന്മാരെ അയാള്‍ കാണ്‍കെ വധിച്ചു; കണ്ണുകള്‍ ചൂഴ്ന്നെടുത്ത ശേഷം അയാളെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി.
8
നെബുഖദ്നേസര്‍രാജാവിന്റെ വാഴ്ചയുടെ പത്തൊമ്പതാം വര്‍ഷം അഞ്ചാം മാസം ഏഴാം ദിവസം രാജാവിന്റെ അകമ്പടിസേനാനായകനായ നെബൂസരദാന് യെരൂശലേമിലെത്തി.
9
അയാള്‍ സര്‍വേശ്വരന്റെ ആലയവും രാജകൊട്ടാരവും യെരൂശലേമിലെ ഭവനങ്ങളും മാളികകളും അഗ്നിക്കിരയാക്കി.
10
അയാളുടെകൂടെ ഉണ്ടായിരുന്ന സൈന്യം യെരൂശലേമിന്റെ മതിലുകള്‍ ഇടിച്ചുനിരത്തി.
11
നഗരത്തില്‍ ശേഷിച്ചിരുന്ന ജനത്തെയും ബാബിലോണ്‍രാജാവിനെ അഭയം പ്രാപിച്ചവരെയും കരകൗശലപ്പണിക്കാരെയും അകമ്പടിസേനാനായകനായ നെബൂസരദാന് കൂട്ടിക്കൊണ്ടുപോയി.
12
മുന്തിരിത്തോട്ടത്തിലും വയലുകളിലും ജോലി ചെയ്യാന്‍ അയാള്‍ ദേശത്തുള്ള ഏറ്റവും ദരിദ്രരായ ചിലരെ മാത്രം അവിടെ അവശേഷിപ്പിച്ചു.
13
സര്‍വേശ്വരന്റെ ആലയത്തിലെ ഓട്ടുസ്തംഭങ്ങളും പീഠങ്ങളും വലിയ ജലസംഭരണിയും ബാബിലോണ്യര്‍ ഇടിച്ചുതകര്‍ത്തു; ഓട്ടുകഷണങ്ങള്‍ ബാബിലോണിലേക്കു കൊണ്ടുപോയി.
14
കലങ്ങളും ചട്ടുകങ്ങളും തിരി തെളിക്കാനുള്ള കത്രികകളും താലങ്ങളും ദേവാലയത്തിലെ ശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന താമ്ര ഉപകരണങ്ങളും അവര്‍ എടുത്തുകൊണ്ടുപോയി.
15
തീച്ചട്ടികളും കലശങ്ങളും പൊന്നും വെള്ളിയും കൊണ്ടുള്ള സകല ഉപകരണങ്ങളും അകമ്പടിസേനാനായകന്‍ കൊണ്ടുപോയവയില്‍ ഉള്‍പ്പെട്ടിരുന്നു.
16
സര്‍വേശ്വരന്റെ ആലയത്തിനുവേണ്ടി ശലോമോന് നിര്‍മ്മിച്ച രണ്ടു സ്തംഭങ്ങള്‍, ജലസംഭരണി, പീഠങ്ങള്‍ എന്നിവയുടെ താമ്രത്തിന്റെ തൂക്കം നിര്‍ണയിക്കാന്‍ കഴിയുമായിരുന്നില്ല.
17
ഒരേ വലിപ്പമുള്ള രണ്ടു സ്തംഭത്തില്‍ ഒന്നിന്റെ ഉയരം പതിനെട്ടു മുഴവും അതിന്റെ മുകളിലുള്ള ഓട്ടുമകുടത്തിന്റെ ഉയരം മൂന്നു മുഴവും ആയിരുന്നു. ഓരോ മകുടത്തിന്റെ ചുറ്റും ഓടുകൊണ്ടു നിര്‍മ്മിച്ച വലയും മാതളപ്പഴരൂപങ്ങളും ഉണ്ടായിരുന്നു. ഇവയെല്ലാം രണ്ടു സ്തംഭങ്ങള്‍ക്കും ഒരുപോലെയായിരുന്നു.
18
മഹാപുരോഹിതനായ സെരായായെയും പുരോഹിതന്മാരില് രണ്ടാമനായ സെഫന്യായെയും വാതില്കാവല്ക്കാരായ മൂന്നു പേരെയും അകമ്പടിസേനാനായകന്‍ പിടിച്ചുകൊണ്ടുപോയി.
19
നഗരത്തിലെ ഒരു സൈന്യാധിപനെയും രാജാവിന്റെ ഉപദേശകസമിതിയിലെ അഞ്ചു പേരെയും സൈന്യാധിപന്റെ കാര്യസ്ഥനെയും-ജനത്തെ വിളിച്ചുകൂട്ടിയിരുന്നത് ഇവനാണ്-നഗരത്തില്‍നിന്നു വേറെ അറുപതു പേരെയും കൂടി അയാള്‍ കൊണ്ടുപോയി.
20
നെബൂസരദാന് ഇവരെ രിബ്ലായില്‍ ബാബിലോണ്‍രാജാവിന്റെ അടുക്കല്‍ കൊണ്ടുചെന്നു.
21
ബാബിലോണ്‍രാജാവ് ഹമാത്തിലെ രിബ്ലായില്‍വച്ച് അവരെ വധിച്ചു. അങ്ങനെ യെഹൂദ്യനിവാസികള്‍ പ്രവാസികളായി പോകേണ്ടിവന്നു.
22
ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ യെഹൂദ്യയില്‍ ശേഷിപ്പിച്ച ജനത്തെ ഭരിക്കുന്നതിനു ശാഫാന്റെ പൗത്രനും അഹീക്കാമിന്റെ പുത്രനുമായ ഗെദല്യായെ ദേശത്തിന്റെ അധിപതിയായി നിയമിച്ചു.
23
ബാബിലോണ്‍രാജാവ് ഗെദല്യായെ അധിപതിയായി നിയമിച്ച വിവരം യെഹൂദാസൈന്യാധിപന്മാരായ നെഥന്യായുടെ പുത്രന് ഇശ്മായേല്‍, കാരേഹിന്റെ പുത്രന് യോഹാനാന്‍, നെതോഫാത്യനായ തന്‍ഹൂമെത്തിന്റെ പുത്രന് സെരായ്യാ, മാഖാത്യന്റെ പുത്രന് യാസന്യാ എന്നിവര്‍ അറിഞ്ഞപ്പോള്‍ തങ്ങളുടെ സൈന്യങ്ങളുമായി മിസ്പായില്‍ ഗെദല്യായുടെ അടുക്കല്‍ ചെന്നു.
24
ഗെദല്യാ അവരോടും അവരുടെ സൈന്യങ്ങളോടും സത്യംചെയ്തു പറഞ്ഞു: “നിങ്ങള്‍ ബാബിലോണ്യസേവകന്മാരെ ഭയപ്പെടേണ്ടാ; സ്വദേശത്തു പാര്‍ത്തു ബാബിലോണ്‍രാജാവിനെ സേവിക്കുക; അതായിരിക്കും നിങ്ങള്‍ക്കു നല്ലത്.
25
എന്നാല്‍ ഏഴാം മാസം രാജകുടുംബത്തില്‍പ്പെട്ട എലീശാമായുടെ പൗത്രനും നെഥന്യായുടെ പുത്രനുമായ ഇശ്മായേല്‍ പത്തുപേരോടുകൂടി മിസ്പായില്‍ ചെന്ന് ഗെദല്യായെ വധിച്ചു. അവിടെ ഉണ്ടായിരുന്ന യെഹൂദന്മാരെയും ബാബിലോണ്യരെയും അവര്‍ വാളിന് ഇരയാക്കി.
26
വലിയവരും ചെറിയവരുമായ ഇസ്രായേല്‍ജനമെല്ലാം ബാബിലോണ്യരെ ഭയന്ന്, സൈന്യാധിപന്മാരോടൊപ്പം ഈജിപ്തിലേക്കു തിരിച്ചു.
27
യെഹൂദാരാജാവായ യെഹോയാഖീന് പ്രവാസി ആയതിന്റെ മുപ്പത്തിയേഴാം വര്‍ഷം പന്ത്രണ്ടാം മാസം ഇരുപത്തേഴാം ദിവസം എവീല്‍-മെരോദക് ബാബിലോണ്‍രാജാവായി. അയാള്‍ക്ക് യെഹൂദാരാജാവായ യെഹോയാഖീനോടു കരുണ തോന്നുകയും അയാളെ കാരാഗൃഹത്തില്‍നിന്നു മോചിപ്പിക്കുകയും ചെയ്തു.
28
രാജാവ് അയാളോടു ദയാപൂര്‍വം പെരുമാറുകയും തന്റെ രാജ്യത്ത് പ്രവാസികളായി പാര്‍ത്തിരുന്ന മറ്റു രാജാക്കന്മാരെക്കാള് ഉയര്‍ന്ന സ്ഥാനം നല്‍കുകയും ചെയ്തു.
29
അയാള്‍ കാരാഗൃഹവസ്ത്രം ഉപേക്ഷിച്ചു; ജീവപര്യന്തം രാജാവിന്റെ കൂടെ ഭക്ഷണം കഴിച്ചു.
30
മരണംവരെ അയാളുടെ ദൈനംദിനാവശ്യങ്ങള്‍ക്കു വേണ്ട പണം രാജാവു നല്കിവന്നു.
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25