bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Kings 22
2 Kings 22
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 23 →
1
യോശീയാ ഭരണമാരംഭിച്ചപ്പോള്‍ അദ്ദേഹത്തിനു എട്ടു വയസ്സായിരുന്നു. മുപ്പത്തൊന്നു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ ഭരണം നടത്തി. ബൊസ്കത്തുകാരന്‍ അദായായുടെ മകള്‍ യെദീദാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്.
2
സര്‍വേശ്വരനു പ്രസാദകരമായവിധം അദ്ദേഹം ജീവിച്ചു. പൂര്‍വപിതാവായ ദാവീദിന്റെ പാതയില്‍നിന്ന് അദ്ദേഹം അല്പംപോലും വ്യതിചലിച്ചില്ല.
3
തന്റെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷം യോശീയാരാജാവ് മെശുല്ലാമിന്റെ പൗത്രനും അസല്യായുടെ പുത്രനും കൊട്ടാരം കാര്യസ്ഥനുമായ ശാഫാനെ ദേവാലയത്തിലേക്ക് അയച്ചുകൊണ്ട് പറഞ്ഞു:
4
“വാതില്‍ കാവല്ക്കാര് ജനത്തില്‍നിന്നു ശേഖരിച്ച പണത്തിന്റെ കണക്കു നോക്കാന്‍ മഹാപുരോഹിതനായ ഹില്ക്കീയായോട് ആവശ്യപ്പെടുക.
5
അയാള്‍ അത് ആലയത്തിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യിക്കുന്ന മേല്‍വിചാരകരുടെ കൈയില്‍ ഏല്പിക്കണം.
6
അവര്‍ അതു സര്‍വേശ്വരന്റെ ആലയത്തില്‍ അറ്റകുറ്റപ്പണി ചെയ്യുന്ന തച്ചന്മാര്, ശില്പികള്, കല്പണിക്കാര് എന്നിവര്‍ക്ക് കൊടുക്കുന്നതിനും പണിക്കാവശ്യമായ മരവും ചെത്തിയൊരുക്കിയ കല്ലും വാങ്ങുന്നതിനുമായി വിനിയോഗിക്കണം.
7
പണിയുടെ ചുമതല വഹിക്കുന്നവര്‍ വിശ്വസ്തരായതുകൊണ്ട് അവരോട് കണക്കു ചോദിക്കേണ്ടാ.”
8
നിയമപുസ്തകം സര്‍വേശ്വരമന്ദിരത്തില്‍നിന്നും കണ്ടുകിട്ടിയ വിവരം ഹില്ക്കീയാ മഹാപുരോഹിതന്റെ കാര്യസ്ഥനായ ശാഫാനോടു പറഞ്ഞു. ഹില്ക്കീയാ ആ പുസ്തകം ശാഫാന്റെ കൈയില്‍ കൊടുത്തു. അയാള്‍ അതു വാങ്ങി വായിച്ചു.
9
ശാഫാന്‍ രാജാവിന്റെ അടുക്കല്‍ ചെന്നു പറഞ്ഞു: “അങ്ങയുടെ ഭൃത്യന്മാര് ആലയത്തിലുണ്ടായിരുന്ന പണം മുഴുവന്‍ ദേവാലയത്തിലെ പണികളുടെ മേല്‍നോട്ടം വഹിക്കുന്നവരെ ഏല്പിച്ചു.”
10
ഹില്ക്കീയാപുരോഹിതന് ഒരു പുസ്തകം എന്റെ കൈയില്‍ തന്നു എന്നും ശാഫാന്‍ രാജാവിനെ അറിയിച്ചു. അയാള്‍ അതു രാജാവിനെ വായിച്ചു കേള്‍പ്പിച്ചു.
11
ഗ്രന്ഥം വായിച്ചു കേട്ടപ്പോള്‍, രാജാവു വസ്ത്രം കീറി.
12
ഉടനെ രാജാവ് ഹില്ക്കീയാപുരോഹിതനോടും ശാഫാന്റെ പുത്രന് അഹീക്കാം, മീഖായായുടെ പുത്രന് അക്ബോര്‍, കാര്യസ്ഥന് ശാഫാന്‍, രാജഭൃത്യന്‍ അസായാ എന്നിവരോടും കല്പിച്ചു:
13
“നിങ്ങള്‍ പോയി ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്ന ഗ്രന്ഥത്തിലെ വാക്യങ്ങള്‍ സംബന്ധിച്ച്, എനിക്കും ജനത്തിനും സകല യെഹൂദ്യര്‍ക്കുംവേണ്ടി സര്‍വേശ്വരനോട് അരുളപ്പാടു ചോദിക്കുക. നമ്മള് ചെയ്യണമെന്ന് ഈ ഗ്രന്ഥത്തില്‍ ആവശ്യപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ നമ്മുടെ പിതാക്കന്മാര് അനുസരിക്കാതിരുന്നതുകൊണ്ട് സര്‍വേശ്വരന്റെ ഉഗ്രകോപം നമ്മുടെമേല്‍ ജ്വലിച്ചിരിക്കുന്നു.”
14
ഹില്ക്കീയാപുരോഹിതനും അഹീക്കാം, അക്ബോര്‍, ശാഫാന്‍, അസായാ എന്നിവരും അര്‍ഹസിന്റെ പൗത്രനും തിക്വയുടെ പുത്രനും രാജവസ്ത്ര സൂക്ഷിപ്പുകാരനുമായ ശല്ലൂമിന്റെ ഭാര്യ ഹുല്‍ദാപ്രവാചകിയുടെ അടുക്കല്‍ ചെന്നു സംസാരിച്ചു. പ്രവാചകി യെരൂശലേമിന്റെ പുതിയ ഭാഗത്താണു പാര്‍ത്തിരുന്നത്.
15
പ്രവാചകി അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളെ എന്റെ അടുക്കല്‍ അയച്ചവനോടു പറയുക.
16
യെഹൂദാരാജാവു വായിച്ചുകേട്ട പുസ്തകത്തില്‍ എഴുതിയിരിക്കുന്നതുപോലെ, യെരൂശലേം പട്ടണത്തെയും അതിലെ നിവാസികളെയും ഞാന്‍ നശിപ്പിക്കാന്‍ പോകുകയാണ്.
17
അവര്‍ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാര്ക്കു ധൂപം അര്‍പ്പിച്ചു; തങ്ങളുടെ സകല പ്രവൃത്തികളാലും അവരെന്നെ പ്രകോപിപ്പിച്ചു. അതുകൊണ്ട് എന്റെ കോപം ഈ സ്ഥലത്തിനുനേരെ ജ്വലിക്കും; അതു ശമിക്കയില്ല.
18
സര്‍വേശ്വരന്റെ അരുളപ്പാട് ചോദിക്കാന്‍ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു പറയുക; അങ്ങു വായിച്ചു കേട്ട വാക്യങ്ങളെപ്പറ്റി ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു:
19
ഈ സ്ഥലത്തിനെതിരായുള്ള എന്റെ അരുളപ്പാട് കേട്ടപ്പോള്‍ നീ പശ്ചാത്തപിക്കുകയും എന്റെ മുമ്പില്‍ നീ വിനീതനാവുകയും ചെയ്തു. യെരൂശലേമിനെയും അതിലെ നിവാസികളെയും ഞാന്‍ ശൂന്യവും ശാപവുമാക്കുമെന്നു പറഞ്ഞപ്പോള്‍ നീ വസ്ത്രം കീറി എന്റെ മുമ്പില്‍നിന്നു കരഞ്ഞു. അതുകൊണ്ട് ഞാന്‍ നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു.
20
നീ സമാധാനത്തോടെ മരിച്ച് നിന്റെ പിതാക്കന്മാരുടെ കല്ലറയില്‍ സംസ്കരിക്കപ്പെടും. ഞാന്‍ ഈ സ്ഥലത്തു വരുത്തുമെന്നു പറഞ്ഞ അനര്‍ഥമൊന്നും നീ കാണുകയില്ല.” അവര്‍ മടങ്ങിവന്നു രാജാവിനെ ഈ വിവരം അറിയിച്ചു.
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 23 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25