bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Kings 7
2 Kings 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 8 →
1
അപ്പോള്‍ എലീശ പറഞ്ഞു: “സര്‍വേശ്വരന്റെ അരുളപ്പാടു കേള്‍ക്കുക. നാളെ ഈ സമയത്ത് ശമര്യയുടെ പടിവാതില്ക്കല് ഒരു ശേക്കെലിന് ഒരിടങ്ങഴി നേരിയ മാവോ, രണ്ടിടങ്ങഴി ബാര്‍ലിയോ വാങ്ങുവാന്‍ നിങ്ങള്‍ക്കു കഴിയുമെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.”
2
രാജാവിന്റെ അംഗരക്ഷകന് അപ്പോള്‍ പ്രവാചകനോടു ചോദിച്ചു: “സര്വേശ്വരന് ആകാശത്തിന്റെ കിളിവാതിലുകള്‍ തുറന്നാല്‍പോലും ഇതു സാധ്യമാണോ?” പ്രവാചകന് പ്രതിവചിച്ചു: “നിന്റെ കണ്ണുകള്‍കൊണ്ടുതന്നെ നീ അതു കാണുമെങ്കിലും നീ അതില്‍നിന്നു യാതൊന്നും ഭക്ഷിക്കുകയില്ല.”
3
നാലു കുഷ്ഠരോഗികള്‍ ശമര്യയുടെ പടിവാതില്ക്കല് ഇരിക്കുകയായിരുന്നു. അവര്‍ അന്യോന്യം പറഞ്ഞു: “നാം ഇവിടെ മരിക്കുവോളം ഇരിക്കുന്നതെന്തിന്?
4
പട്ടണത്തില്‍ പ്രവേശിച്ചാല്‍ അവിടെ ക്ഷാമംകൊണ്ടു മരിക്കും; നാം ഇവിടെ ഇരുന്നാലും മരിക്കും. അതുകൊണ്ട് നമുക്ക് സിറിയാക്കാരുടെ പാളയത്തിലേക്കു പോകാം. അവര്‍ നമ്മെ ജീവനോടെ ശേഷിപ്പിച്ചാല്‍ നാം ജീവിച്ചിരിക്കും; അതല്ല അവര്‍ കൊല്ലുന്നെങ്കില്‍ നാം മരിക്കട്ടെ.”
5
അങ്ങനെ അവര്‍ സന്ധ്യയായപ്പോള്‍ സിറിയാക്കാരുടെ പാളയത്തിലേക്ക് പുറപ്പെട്ടു; അവര്‍ പാളയത്തിന്റെ അടുത്തെത്തി; അവിടെ ആരും ഉണ്ടായിരുന്നില്ല.
6
കാരണം രഥങ്ങളും കുതിരകളുമടങ്ങിയ ഒരു വലിയ സൈന്യം അവരുടെ നേരെ വരുന്നതുപോലുള്ള ശബ്ദം സര്വേശ്വരന് സിറിയന്‍സൈന്യത്തെ കേള്‍പ്പിച്ചു. “നമ്മെ ആക്രമിക്കാന്‍ ഇസ്രായേല്‍രാജാവ് ഹിത്യരുടെയും ഈജിപ്തുകാരുടെയും രാജാക്കന്മാരെ കൂലിക്കെടുത്തിരിക്കുന്നു” അവര്‍ അന്യോന്യം പറഞ്ഞു.
7
അതിനാല്‍ അവര്‍ സന്ധ്യയായപ്പോള്‍ എഴുന്നേറ്റ് ഓടിപ്പോയി. തങ്ങളുടെ കൂടാരങ്ങള്‍, കുതിരകള്‍, കഴുതകള്‍ എന്നിവയെ ഉപേക്ഷിച്ചിട്ടായിരുന്നു അവര്‍ ജീവനുംകൊണ്ട് ഓടിപ്പോയത്.
8
കുഷ്ഠരോഗികള്‍ പാളയത്തില്‍ എത്തി ഒരു കൂടാരത്തില്‍ കടന്ന് ഭക്ഷണപാനീയങ്ങള്‍ കഴിച്ചു. അതിനുശേഷം അവിടെ ഉണ്ടായിരുന്ന സ്വര്‍ണവും വെള്ളിയും വസ്ത്രങ്ങളും എടുത്തുകൊണ്ടുപോയി ഒളിച്ചുവച്ചു. പിന്നീട് മറ്റൊരു കൂടാരത്തില്‍ കടന്ന് അവിടെ ഉണ്ടായിരുന്ന സാധനങ്ങളും എടുത്ത് ഒളിച്ചുവച്ചു. പിന്നീട് വേറൊരു കൂടാരത്തില്‍ കടന്ന് അവിടെയും അങ്ങനെതന്നെ ചെയ്തു.
9
അവര്‍ അന്യോന്യം പറഞ്ഞു: “നാം ചെയ്യുന്നതു ശരിയല്ല; ഇന്നു സദ്വാര്‍ത്തയുടെ ദിനമാണ്; നാം പ്രഭാതംവരെ മിണ്ടാതെയിരുന്നാല് കുറ്റക്കാരാകും. അതുകൊണ്ട് നമുക്കു പോയി കൊട്ടാരത്തില്‍ വിവരമറിയിക്കാം.”
10
അവര്‍ പട്ടണവാതില്ക്കലുള്ള കാവല്ക്കാരോടു പറഞ്ഞു. “ഞങ്ങള്‍ സിറിയാക്കാരുടെ പാളയത്തില്‍ പോയിരുന്നു; കെട്ടിയിട്ടിരിക്കുന്ന കുതിരകളും കഴുതകളുമല്ലാതെ ഒരു മനുഷ്യനും അവിടെ ഉണ്ടായിരുന്നില്ല;
11
കൂടാരങ്ങള്‍ അതേപടി കിടക്കുന്നു.” വാതില്കാവല്ക്കാര് കൊട്ടാരത്തില്‍ ഈ വിവരം അറിയിച്ചു.
12
രാത്രിയില്‍ത്തന്നെ രാജാവ് എഴുന്നേറ്റ് സേവകന്മാരോടു പറഞ്ഞു: “സിറിയാക്കാര്‍ നമുക്കെതിരെ ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതി എന്തെന്നു ഞാന്‍ പറയാം. നാം വിശന്നു പൊരിഞ്ഞിരിക്കുകയാണെന്ന് അവര്‍ക്കറിയാം; അവര്‍ ഇപ്പോള്‍ പാളയത്തിനു പുറത്തു വിജനപ്രദേശത്ത് ഒളിച്ചിരിക്കുകയായിരിക്കും. നാം നഗരത്തിനു പുറത്തു ചെല്ലുമ്പോള്‍ നമ്മെ ജീവനോടെ പിടിക്കുകയും പട്ടണം പിടിച്ചടക്കുകയും ചെയ്യാം എന്നായിരിക്കും അവര്‍ വിചാരിച്ചിരിക്കുന്നത്.”
13
രാജസേവകരില്‍ ഒരാള്‍ പറഞ്ഞു: “ഇതിനകം മരിച്ചവരെപ്പോലെ നാമും ഈ പട്ടണത്തില്‍ മരണം പ്രതീക്ഷിച്ചു കഴിയുകയാണ്. അതുകൊണ്ട് നമ്മില്‍ അവശേഷിച്ചിട്ടുള്ളവരില്‍ ഏതാനും ആളുകളെ അഞ്ചു കുതിരകളുമായി അവിടേക്ക് അയച്ചുനോക്കാം.”
14
“പോയി നോക്കുക” എന്നു പറഞ്ഞ് രാജാവ് തേരാളികളെ രണ്ടു രഥങ്ങളില്‍ സിറിയാക്കാരുടെ പാളയത്തിലേക്ക് അയച്ചു. അവര്‍ യോര്‍ദ്ദാന്‍വരെ പോയി.
15
സിറിയാക്കാര്‍ പരിഭ്രാന്തരായി ഓടിപ്പോകുമ്പോള്‍ ഉപേക്ഷിച്ചുകളഞ്ഞ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വഴിയിലെങ്ങും ചിതറിക്കിടക്കുന്നത് അവര്‍ കണ്ടു. അവര്‍ മടങ്ങിവന്നു രാജാവിനെ വിവരം അറിയിച്ചു.
16
ശമര്യയിലെ ജനം പുറപ്പെട്ട് സിറിയാക്കാരുടെ പാളയം കൊള്ളയടിച്ചു. സര്വേശ്വരന് അരുളിച്ചെയ്തതുപോലെതന്നെ ഒരു ശേക്കെലിനു ഒരിടങ്ങഴി നേരിയ മാവും അതേ വിലയ്ക്കു രണ്ടിടങ്ങഴി ബാര്‍ലിയും വിറ്റു.
17
ഇസ്രായേല്‍രാജാവ് പട്ടണവാതിലിന്റെ ചുമതല ഏല്പിച്ചിരുന്നത് തന്റെ അംഗരക്ഷകനെ ആയിരുന്നു. പട്ടണവാതില്ക്കല് തിങ്ങിക്കൂടിയ ജനം അയാളെ ചവുട്ടി മെതിച്ചുകളഞ്ഞു. രാജാവിനോടു പ്രവാചകന് പറഞ്ഞതുപോലെ സംഭവിച്ചു.
18
പ്രവാചകന് രാജാവിനോട് “ഒരു ശേക്കെലിനു ഒരിടങ്ങഴി നേരിയമാവോ രണ്ടിടങ്ങഴി ബാര്‍ലിയോ നാളെ ഈ സമയത്ത് ശമര്യയുടെ പടിവാതില്ക്കല് വച്ചു വില്‍ക്കുമെന്നു പറഞ്ഞപ്പോള്‍,
19
സര്വേശ്വരന് ആകാശത്തിന്റെ കിളിവാതിലുകള്‍ തുറന്നാല്‍ പോലും ഇതു സംഭവിക്കുമോ” എന്ന് ഈ അംഗരക്ഷകന് പ്രവാചകനോട് ചോദിച്ചതാണ്. അപ്പോള്‍ പ്രവാചകന് പറഞ്ഞു: “നിന്റെ കണ്ണുകൊണ്ടു നീ കാണും; എങ്കിലും അതില്‍നിന്നു ഭക്ഷിക്കുകയില്ല.”
20
അതുപോലെതന്നെ അയാള്‍ക്കു സംഭവിച്ചു. നഗരവാതില്ക്കല്വച്ചു ജനം അയാളെ ചവുട്ടി മെതിച്ചു; അങ്ങനെ അയാള്‍ മരിച്ചു.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25