bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Kings 24
2 Kings 24
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 25 →
1
യെഹോയാക്കീമിന്റെ വാഴ്ചക്കാലത്ത് ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ യെഹൂദ്യ ആക്രമിച്ചു. മൂന്നു വര്‍ഷക്കാലം യെഹോയാക്കീം അയാള്‍ക്കു കീഴടങ്ങിയിരുന്നു; എന്നാല്‍ പിന്നീട് അദ്ദേഹം അയാള്‍ക്കെതിരെ മത്സരിച്ചു.
2
അപ്പോള്‍ സര്വേശ്വരന് തന്റെ ദാസന്മാരായ പ്രവാചകരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെ ബാബിലോണ്യര്‍, സിറിയാക്കാര്‍, മോവാബ്യര്‍, അമ്മോന്യര്‍ എന്നിവരുടെ സൈന്യങ്ങളെ യെഹൂദായ്ക്കെതിരെ അയച്ചു.
3
മനശ്ശെ ചെയ്ത പാപങ്ങള്‍ നിമിത്തം യെഹൂദ്യരെ തന്റെ മുമ്പില്‍നിന്നു നീക്കിക്കളയും എന്ന സര്‍വേശ്വരന്റെ കല്പനപ്രകാരമാണ് അങ്ങനെ സംഭവിച്ചത്.
4
മനശ്ശെ നിര്‍ദ്ദോഷികളുടെ രക്തം ചൊരിയിച്ചു. അവരുടെ രക്തംകൊണ്ടു യെരൂശലേമിനെ നിറച്ചു. അതു മനശ്ശെയോടു ക്ഷമിക്കാന്‍ സര്‍വേശ്വരനു മനസ്സുവന്നില്ല.
5
യെഹോയാക്കീമിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
6
യെഹോയാക്കീം മരിച്ചു; പിതാക്കന്മാരോടു ചേര്‍ന്നു. പുത്രന് യെഹോയാഖീന് തുടര്‍ന്നു രാജാവായി.
7
ഈജിപ്തിന്റെ വടക്കേ അതിര്‍ത്തിമുതല്‍ യൂഫ്രട്ടീസ്നദിവരെ ഈജിപ്തിനുണ്ടായിരുന്ന സ്ഥലങ്ങളെല്ലാം ബാബിലോണ്‍രാജാവു പിടിച്ചെടുത്തതുകൊണ്ട് ഈജിപ്തുരാജാവ് ആക്രമണത്തിനായി തന്റെ രാജ്യത്തിനു പുറത്ത് പിന്നീടൊരിക്കലും പോയില്ല.
8
ഭരണമാരംഭിച്ചപ്പോള്‍ യെഹോയാഖീന് പതിനെട്ടു വയസ്സായിരുന്നു. അയാള്‍ യെരൂശലേമില്‍ മൂന്നു മാസം ഭരിച്ചു. യെരൂശലേംകാരനായ എല്‍നാഥാന്റെ പുത്രി നെഹുഷ്ഠ ആയിരുന്നു അയാളുടെ മാതാവ്.
9
അയാള്‍ തന്റെ പിതാവിനെപ്പോലെ ദൈവത്തിനു ഹിതകരമല്ലാത്തവിധം ജീവിച്ചു.
10
അയാളുടെ ഭരണകാലത്ത് ബാബിലോണ്‍രാജാവായ നെബുഖദ്നേസരിന്റെ സൈന്യം വന്ന് യെരൂശലേമിനെ ഉപരോധിച്ചു.
11
തന്റെ സൈന്യം നഗരം വളഞ്ഞിരിക്കുമ്പോള്‍തന്നെ നെബുഖദ്നേസരും യെരൂശലേമിലെത്തി.
12
യെഹൂദാരാജാവായ യെഹോയാഖീനും അയാളുടെ മാതാവ്, ഭൃത്യന്മാര്, പ്രഭുക്കന്മാര്, കൊട്ടാരം ഉദ്യോഗസ്ഥര്‍ എന്നിവരും ബാബിലോണ്യര്‍ക്കു കീഴടങ്ങി. നെബുഖദ്നേസരിന്റെ വാഴ്ചയുടെ എട്ടാം വര്‍ഷം യെഹോയാഖീന് തടവിലാക്കപ്പെട്ടു.
13
ദേവാലയത്തിലും കൊട്ടാരത്തിലുമുണ്ടായിരുന്ന നിക്ഷേപങ്ങളെല്ലാം ബാബിലോണ്‍രാജാവ് എടുത്തുകൊണ്ടുപോയി. സര്വേശ്വരന് അരുളിച്ചെയ്തിരുന്നതുപോലെ ഇസ്രായേല്‍രാജാവായ ശലോമോന് ദേവാലയത്തിനുവേണ്ടി സ്വര്‍ണംകൊണ്ടു നിര്‍മ്മിച്ചിരുന്ന ഉപകരണങ്ങളെല്ലാം നെബുഖദ്നേസര്‍ വെട്ടി നുറുക്കി.
14
സര്വേശ്വരന് മുന്‍കൂട്ടി അരുളിച്ചെയ്തതുപോലെയാണ് ഇതു സംഭവിച്ചത്. അയാള്‍ യെരൂശലേമിലെ ജനങ്ങളെയും സകല പ്രഭുക്കന്മാരെയും യുദ്ധവീരന്മാരെയും ബന്ധനസ്ഥരാക്കി കൊണ്ടുപോയി. അവര്‍ ഏകദേശം പതിനായിരം പേരുണ്ടായിരുന്നു. അവരെക്കൂടാതെ, ശില്പികള്, ലോഹപ്പണിക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള സകല കരകൗശലപ്പണിക്കാരെയും പിടിച്ചുകൊണ്ടുപോയി. ഏറ്റവും ദരിദ്രരായ ജനങ്ങള്‍ മാത്രം യെഹൂദ്യയില്‍ ശേഷിച്ചു.
15
യെഹോയാഖീനെയും അയാളുടെ മാതാവ്, ഭാര്യമാര്‍, ഉദ്യോഗസ്ഥന്മാര്, ദേശത്തിലെ യുദ്ധവീരന്മാര് എന്നിവരെയും നെബുഖദ്നേസര്‍ പ്രവാസികളായി ബാബിലോണിലേക്കു കൊണ്ടുപോയി.
16
അവരില്‍ ബലശാലികളായ ഏഴായിരം പേരും മരപ്പണിക്കാരും ലോഹപ്പണിക്കാരുമായി ആയിരം പേരും ഉണ്ടായിരുന്നു; അവരെല്ലാം അരോഗദൃഢഗാത്രരും യുദ്ധം ചെയ്യാന്‍ കഴിവുള്ളവരുമായിരുന്നു.
17
ബാബിലോണ്‍രാജാവ് യെഹോയാഖീനു പകരം അയാളുടെ പിതൃസഹോദരനായ മത്ഥന്യായെ രാജാവാക്കി; അയാളുടെ പേര് സിദെക്കീയാ എന്നു മാറ്റുകയും ചെയ്തു.
18
ഭരണം ആരംഭിച്ചപ്പോള്‍ സിദെക്കീയായ്‍ക്ക് ഇരുപത്തൊന്നു വയസ്സായിരുന്നു; അയാള്‍ പതിനൊന്നു വര്‍ഷം യെരൂശലേമില്‍ ഭരിച്ചു. ലിബ്നാക്കാരന്‍ യിരെമ്യായുടെ പുത്രിയായ ഹമൂതല്‍ ആയിരുന്നു അയാളുടെ മാതാവ്.
19
യെഹോയാക്കീമിനെപ്പോലെ അയാളും സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം ജീവിച്ചു.
20
സര്‍വേശ്വരന്റെ കോപം യെരൂശലേം യെഹൂദാ നിവാസികള്‍ക്കെതിരെ ജ്വലിക്കുകയും അവരെ തന്റെ മുമ്പില്‍നിന്നു നീക്കിക്കളയുകയും ചെയ്തു. സിദെക്കീയാ ബാബിലോണ്‍ രാജാവിനോടു മത്സരിച്ചു.
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 25 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25