bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Kings 9
2 Kings 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 10 →
1
എലീശാപ്രവാചകന്‍ പ്രവാചകശിഷ്യന്മാരില് ഒരാളെ വിളിച്ചുപറഞ്ഞു: “നീ യാത്രയ്ക്കു തയ്യാറായി തൈലപ്പാത്രവുമെടുത്ത് രാമോത്ത്-ഗിലെയാദിലേക്കു പോകുക.
2
അവിടെ നിംശിയുടെ പൗത്രനും യെഹോശാഫാത്തിന്റെ പുത്രനുമായ യേഹൂവിനെ അന്വേഷിക്കണം. അവനെ കൂട്ടാളികളില്‍നിന്നു മാറ്റി തനിച്ച് ഉള്‍മുറിയിലേക്കു കൊണ്ടുപോകണം.
3
അവന്റെ തലയില്‍ ഈ തൈലം ഒഴിച്ചുകൊണ്ട് ‘നിന്നെ ഇസ്രായേല്‍രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു’ എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു എന്നു പറയുക; പിന്നീട് വാതില്‍തുറന്ന് വേഗം ഓടിപ്പോരുക.”
4
അതനുസരിച്ച് ആ പ്രവാചകശിഷ്യന് രാമോത്ത്-ഗിലെയാദിലേക്കു പോയി.
5
അവിടെ ചെന്നപ്പോള്‍ സൈന്യാധിപന്മാര് ഒരുമിച്ചു കൂടിയിരിക്കുകയായിരുന്നു. “സൈന്യാധിപനായ അങ്ങയെ ഒരു സന്ദേശം അറിയിക്കാനുണ്ട്” എന്ന് അയാള്‍ പറഞ്ഞു. “ഞങ്ങളില്‍ ആരോടാണ് നീ സംസാരിക്കുന്നത്” യേഹൂ ചോദിച്ചു. “സൈന്യാധിപാ, അങ്ങയോടുതന്നെ” അയാള്‍ മറുപടി നല്കി.
6
അവര്‍ രണ്ടുപേരും ഉള്‍മുറിയിലേക്കു കടന്നു; പ്രവാചകശിഷ്യന് തൈലം യേഹൂവിന്റെ തലയില്‍ ഒഴിച്ചുകൊണ്ടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ എന്റെ ജനമായ ഇസ്രായേലിന് രാജാവായി അഭിഷേകം ചെയ്യുന്നു.
7
നീ നിന്റെ യജമാനന്റെ ഭവനത്തെ, ആഹാസിന്റെ ഗൃഹത്തെത്തന്നെ നശിപ്പിക്കണം. അങ്ങനെ ഞാന്‍ എന്റെ പ്രവാചകന്മാരുടെയും ദാസന്മാരുടെയും രക്തത്തിന് ഈസേബെലിനോടു പകരം ചോദിക്കും.
8
ആഹാബിന്റെ വംശം നശിക്കും; ആഹാബ്ഗൃഹത്തിന് ഇസ്രായേലിലുള്ള സ്വതന്ത്രനോ അടിമയോ ആയ സകല പുരുഷപ്രജകളെയും ഞാന്‍ നശിപ്പിക്കും.
9
ആഹാബിന്റെ കുടുംബത്തെ നെബാത്തിന്റെ പുത്രനായ യെരോബെയാമിന്റെയും അഹീയായുടെ പുത്രനായ ബയെശയുടെയും കുടുംബങ്ങളെപ്പോലെ ആക്കും.
10
ജെസ്രീലിന്റെ അതിര്‍ത്തിക്കുള്ളില്‍ വച്ചുതന്നെ ഈസേബെലിന്റെ ശരീരം നായ്ക്കള്‍ ഭക്ഷിക്കും. അത് ആരും സംസ്കരിക്കുകയില്ല.” ഇത്രയും പറഞ്ഞിട്ട് അയാള്‍ വാതില്‍ തുറന്ന് ഓടിപ്പോന്നു.
11
യേഹൂ തന്റെ സഹപ്രവര്‍ത്തകരുടെ അടുക്കല്‍ വന്നപ്പോള്‍ ഒരാള്‍ ചോദിച്ചു: “എന്താണ് വിശേഷം? ആ ഭ്രാന്തന് എന്തിനാണ് നിന്റെ അടുക്കല്‍ വന്നത്?” യേഹൂ പ്രതിവചിച്ചു: “അയാളെയും അയാള്‍ പറഞ്ഞ കാര്യങ്ങളും നിങ്ങള്‍ക്ക് അറിയാമല്ലോ.”
12
അവര്‍ പറഞ്ഞു: “അതു ശരിയല്ല; നീ കാര്യം ഞങ്ങളോടു പറയുക.” യേഹൂ പറഞ്ഞു: “നിന്നെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു” എന്ന് അയാള്‍ എന്നോട് പറഞ്ഞു.
13
അവര്‍ ഉടന്‍തന്നെ തങ്ങളുടെ മേലങ്കികള്‍ അവന്റെ കാല്ക്കല് പടികളില്‍ വിരിച്ചിട്ടു കാഹളം ഊതി; “യേഹൂ രാജാവായിരിക്കുന്നു” എന്ന് അവര്‍ വിളിച്ചുപറഞ്ഞു.
14
നിംശിയുടെ പൗത്രനും യെഹോശാഫാത്തിന്റെ പുത്രനുമായ യേഹൂ യോരാമിനെതിരെ ഗൂഢാലോചന നടത്തി. സിറിയാരാജാവായ ഹസായേലിനെതിരെ യോരാമും ഇസ്രായേല്‍സൈന്യവും രാമോത്ത്-ഗിലെയാദില്‍ പാളയമടിച്ചിരിക്കുകയായിരുന്നു.
15
രാമോത്ത്-ഗിലെയാദില്‍ വച്ച് സിറിയാരാജാവായ ഹസായേലുമായുണ്ടായ യുദ്ധത്തില്‍ തനിക്കേറ്റ മുറിവുകള്‍ സുഖമാക്കുന്നതിനു യോരാം ജെസ്രീലിലേക്ക് മടങ്ങിപ്പോയിരുന്നു. അതുകൊണ്ട് യേഹൂ സഹപ്രവര്‍ത്തകരോടു പറഞ്ഞു: “നിങ്ങള്‍ എന്റെ കൂടെ നില്ക്കുമെങ്കില് ഇവിടെനിന്ന് ആരും പോയി ജെസ്രീലില്‍ വിവരമറിയിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.”
16
പിന്നീട് യേഹൂ രഥത്തില്‍ കയറി ജെസ്രീലിലേക്ക് പുറപ്പെട്ടു. യോരാം അവിടെ അപ്പോഴും രോഗിയായി കഴിയുകയായിരുന്നു. യെഹൂദാരാജാവായ അഹസ്യാ യോരാമിനെ സന്ദര്‍ശിക്കാന്‍ അവിടെ എത്തിയിരുന്നു.
17
യേഹൂവും കൂട്ടരും വരുന്നത് ജെസ്രീല്‍ ഗോപുരത്തില്‍നിന്ന് കാവല്ക്കാരന് കണ്ടു. “ഇതാ, ഒരു സംഘം ആളുകള്‍ വരുന്നു” എന്ന് അയാള്‍ പറഞ്ഞു. യോരാം ഒരു കുതിരപ്പടയാളിയെ വിളിച്ചു: “സമാധാനദൗത്യവുമായിട്ടാണോ അവര്‍ വരുന്നത്” എന്നു ചോദിക്കാന്‍ അയച്ചു.
18
അങ്ങനെ അയാള്‍ അവരുടെ അടുക്കല്‍ ചെന്നു ആരാഞ്ഞു: “സമാധാനദൗത്യവുമായിട്ടാണോ നിങ്ങള്‍ വരുന്നത് എന്നു രാജാവ് ചോദിക്കുന്നു.” “സമാധാനവുമായി നിനക്കെന്തു കാര്യം? നീ എന്റെ പിന്നാലെ വരിക” യേഹൂ പറഞ്ഞു. ദൂതന് അവരുടെ അടുക്കല്‍ പോയിട്ടു മടങ്ങിവന്നില്ല എന്ന വിവരം കാവല്ക്കാരന് യോരാമിനെ അറിയിച്ചു.
19
അദ്ദേഹം മറ്റൊരാളെ കുതിരപ്പുറത്തയച്ചു. അയാളും അവരുടെ അടുക്കല്‍ ചെന്ന്; “സമാധാനദൗത്യവുമായിട്ടാണോ നിങ്ങള്‍ വരുന്നതെന്ന് രാജാവ് അന്വേഷിക്കുന്നു” എന്നു പറഞ്ഞു. യേഹൂ അവനോടും പറഞ്ഞു: “സമാധാനവുമായി നിനക്കെന്തു കാര്യം? നീ എന്റെ പിന്നാലെ വരിക.”
20
രണ്ടാമത് അയച്ചവനും അവരുടെ അടുക്കല്‍ ചെന്നിട്ട് മടങ്ങിവന്നില്ലെന്നു കാവല്ക്കാരന് പറഞ്ഞു. “രഥം ഓടിക്കുന്നവന് നിംശിയുടെ മകന് യേഹൂവിനെപ്പോലെയിരിക്കുന്നു; ഭ്രാന്തനെപ്പോലെയാണ് അവന് ഓടിച്ചുവരുന്നത്” എന്നും അയാള്‍ പറഞ്ഞു.
21
രഥം ഒരുക്കാന്‍ യോരാം കല്പിച്ചു; ഇസ്രായേല്‍രാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യായും തങ്ങളുടെ രഥങ്ങളില്‍ കയറി യേഹൂവിന്റെ നേരേ പുറപ്പെട്ടു. ജെസ്രീല്‍ക്കാരനായ നാബോത്തിന്റെ വയലില്‍ വച്ചു യേഹൂവിനെ കണ്ടുമുട്ടി.
22
“സമാധാനദൗത്യവുമായിട്ടാണോ വരുന്നത്” എന്നു യോരാം യേഹൂവിനോടു ചോദിച്ചു. യേഹൂ പറഞ്ഞു: “നിന്റെ അമ്മ ഈസേബെലിന്റെ വിഗ്രഹാരാധനയും ആഭിചാരവും വര്‍ധിച്ചിരിക്കെ സമാധാനം എവിടെ?”
23
അപ്പോള്‍ യോരാം രഥം തിരിച്ചോടിച്ചുകൊണ്ട് അഹസ്യായോട്: “ഇതു ചതിയാണല്ലോ” എന്നു വിളിച്ചുപറഞ്ഞു.
24
യേഹൂ വില്ലു കുലച്ച് സര്‍വശക്തിയോടുംകൂടി യോരാമിന്റെ തോളുകള്‍ക്കു മധ്യേ എയ്തു. അമ്പ് ശരീരത്തിലൂടെ തുളച്ചുകയറി ഹൃദയം പിളര്‍ന്നു. യോരാം തേരില്‍ മരിച്ചുവീണു.
25
യേഹൂ തന്റെ അംഗരക്ഷകന് ബിദ്കാരിനോടു പറഞ്ഞു: “അയാളെ എടുത്ത് ജെസ്രീല്യനായ നാബോത്തിന്റെ വയലില്‍ എറിയുക. ഞാനും നീയും കുതിരപ്പുറത്തു കയറി ആഹാബിന്റെ പിന്നാലെ പോയപ്പോള്‍ സര്വേശ്വരന് അയാള്‍ക്കെതിരായി അരുളിച്ചെയ്ത വചനങ്ങള്‍ ഓര്‍ക്കുക.
26
അവിടുന്ന് അരുളിച്ചെയ്തു: ‘നാബോത്തിനെയും അവന്റെ പുത്രന്മാരെയും കൊല ചെയ്തത് ഇന്നലെ ഞാന്‍ കണ്ടു; ഇവിടെ വച്ചുതന്നെ ഞാന്‍ അതിനു പ്രതികാരം ചെയ്യുമെന്നു സത്യം ചെയ്യുന്നു.’ സര്വേശ്വരന് കല്പിച്ചതുപോലെ അവനെ എടുത്തുകൊണ്ട് പോയി അവിടെ എറിയുക.”
27
സംഭവിച്ചതെല്ലാം അഹസ്യാ കണ്ടപ്പോള്‍ രഥത്തില്‍ കയറി ബെത്ത്-ഹഗാന്‍ ലക്ഷ്യമാക്കി പലായനം ചെയ്തു. യേഹൂ അയാളെ പിന്തുടര്ന്നു. “അവനെയും കൊല്ലുക” യേഹൂ കല്പിച്ചു. യിബ്ലെയാമിനു സമീപത്തുള്ള ഗൂര്‍ കയറ്റത്തില്‍ വച്ച് അവര്‍ അവനെ എയ്തു മുറിവേല്പിച്ചു. എങ്കിലും മെഗിദ്ദോവിലേക്ക് അയാള്‍ ഓടിപ്പോയി; അവിടെവച്ച് അയാള്‍ മരിച്ചു.
28
രണ്ടു സേവകന്മാര് അയാളുടെ ശരീരമെടുത്ത് ദാവീദിന്റെ നഗരമായ യെരൂശലേമില്‍ കൊണ്ടുചെന്നു പിതാക്കന്മാരുടെ കല്ലറയില്‍ അടക്കം ചെയ്തു.
29
ആഹാബിന്റെ പുത്രനായ യോരാമിന്റെ പതിനൊന്നാം ഭരണവര്‍ഷത്തിലായിരുന്നു അഹസ്യാ യെഹൂദായില്‍ രാജാവായത്.
30
യേഹൂ ജെസ്രീലില്‍ എത്തിയ വിവരം അറിഞ്ഞ് ഈസേബെല്‍ കണ്ണെഴുതി, മുടി ചീകി കിളിവാതിലിലൂടെ പുറത്തേക്കു നോക്കി.
31
യേഹൂ പടി കടന്നപ്പോള്‍ ഈസേബെല്‍ ചോദിച്ചു: “യജമാനനെ വധിച്ച ഘാതകാ, സിമ്രീ, നീ സമാധാനത്തിനാണോ ഇവിടെ വന്നിരിക്കുന്നത്?”
32
യേഹൂ കിളിവാതില്ക്കലേക്ക് മുഖം ഉയര്‍ത്തി ചോദിച്ചു: “ആരുണ്ട്? എന്റെ പക്ഷത്ത് ആരുണ്ട്?” രണ്ടോ മൂന്നോ ഷണ്ഡന്മാരായ അന്തഃപുരസേവകര്‍ അയാളെ നോക്കി.
33
“അവളെ താഴേക്ക് എറിയുക” എന്നു യേഹൂ പറഞ്ഞു. അവര്‍ അവളെ താഴേക്ക് എറിഞ്ഞു. അവളുടെ രക്തം ചുവരിന്മേലും കുതിരപ്പുറത്തും തെറിച്ചുവീണു. കുതിരകള്‍ അവളെ ചവുട്ടിമെതിച്ചു.
34
യേഹൂ കൊട്ടാരത്തില്‍ പ്രവേശിച്ചു; ഭക്ഷണപാനീയങ്ങള്‍ കഴിച്ചു. പിന്നീട് അയാള്‍ പറഞ്ഞു: “ആ ശപിക്കപ്പെട്ടവളെ എടുത്ത് അടക്കം ചെയ്യുക; അവള് രാജകുമാരിയാണല്ലോ.”
35
അവളെ സംസ്കരിക്കാന്‍ ചെന്നവര്‍ അവളുടെ തലയോടും കാലുകളും കൈപ്പത്തികളുമല്ലാതെ മറ്റൊന്നും കണ്ടില്ല.
36
അവര്‍ വിവരം അറിയിച്ചപ്പോള്‍ യേഹൂ പറഞ്ഞു: “തിശ്ബ്യനായ ഏലിയായിലൂടെ സര്വേശ്വരന് അരുളിച്ചെയ്ത വാക്കുകള്‍ ഇതാണല്ലോ: ജെസ്രീലിന്റെ അതിര്‍ത്തിക്കുള്ളില്‍വച്ചുതന്നെ ഈസേബെലിന്റെ മാംസം നായ്ക്കള്‍ ഭക്ഷിക്കും.
37
അവളുടെ ജഡം തിരിച്ചറിയാന്‍ പാടില്ലാത്തവിധം ജെസ്രീലിലെ വയലില്‍ ചാണകംപോലെ കിടക്കും.”
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25