bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Kings 2
2 Kings 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 3 →
1
സര്വേശ്വരന് ഒരു ചുഴലിക്കാറ്റിലൂടെ ഏലിയായെ സ്വര്‍ഗത്തിലേക്ക് എടുക്കാന്‍ സമയമായി. ഏലിയായും എലീശയും ഗില്ഗാലില്നിന്നു യാത്ര ചെയ്യുകയായിരുന്നു.
2
ഏലിയാ എലീശയോടു പറഞ്ഞു: “നീ ഇവിടെ താമസിക്കുക; ബേഥേലിലേക്കു പോകാന്‍ സര്വേശ്വരന് എന്നോടു കല്പിച്ചിരിക്കുന്നു.” എലീശ പറഞ്ഞു: “ജീവിക്കുന്ന സര്‍വേശ്വരനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു: ഞാന്‍ അങ്ങയെ വിട്ടുപോകുകയില്ല.” അങ്ങനെ അവര്‍ ബേഥേലിലേക്കു പോയി.
3
ബേഥേലിലുണ്ടായിരുന്ന പ്രവാചകഗണത്തില്‍പ്പെട്ടവര്‍ എലീശായോടു ചോദിച്ചു: “സര്വേശ്വരന് ഇന്നുതന്നെ അങ്ങയുടെ അടുക്കല്‍നിന്ന് അങ്ങയുടെ യജമാനനെ എടുക്കാന്‍ പോകുന്ന വിവരം അങ്ങേക്കറിയാമോ?” അദ്ദേഹം പറഞ്ഞു: “എനിക്കറിയാം, നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ.”
4
ഏലിയാ എലീശയോടു പറഞ്ഞു: “നീ ഇവിടെ താമസിക്കുക; യെരീഹോവിലേക്കു പോകാന്‍ സര്വേശ്വരന് എന്നോടു കല്പിച്ചിരിക്കുന്നു. “അപ്പോള്‍ എലീശ പറഞ്ഞു: “സര്‍വേശ്വരനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു. അങ്ങയെ വിട്ടു ഞാന്‍ പോകുകയില്ല.” അങ്ങനെ അവര്‍ യെരീഹോവിലെത്തി.
5
അവിടെ ഉണ്ടായിരുന്ന പ്രവാചകഗണത്തില്‍പ്പെട്ടവര്‍ എലീശയോടു ചോദിച്ചു: “സര്വേശ്വരന് ഇന്നുതന്നെ അങ്ങയുടെ യജമാനനെ അങ്ങയുടെ അടുക്കല്‍നിന്ന് എടുക്കാന്‍ പോകുന്ന വിവരം അങ്ങേക്കറിയാമോ.” എലീശ പ്രതിവചിച്ചു: “എനിക്കറിയാം, നിങ്ങള്‍ നിശ്ശബ്ദരായിരിക്കുവിന്‍.”
6
ഏലിയാ എലീശയോടു വീണ്ടും പറഞ്ഞു: “നീ ഇവിടെ താമസിച്ചുകൊള്ളുക. സര്വേശ്വരന് എന്നോട് യോര്‍ദ്ദാനിലേക്കു പോകാന്‍ കല്പിച്ചിരിക്കുന്നു.” എലീശ പറഞ്ഞു: “ജീവിക്കുന്ന സര്‍വേശ്വരനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു: ഞാന്‍ അങ്ങയെ വിട്ടുപോകുകയില്ല.” അങ്ങനെ അവര്‍ ഇരുവരും യാത്ര തുടര്‍ന്നു.
7
അവര്‍ യോര്‍ദ്ദാന്‍നദിയുടെ അരികില്‍ എത്തിയപ്പോള്‍ പ്രവാചകഗണത്തില്‍പ്പെട്ട അമ്പതുപേര്‍ വന്ന് അല്പം അകലെ മാറിനിന്നു.
8
ഏലിയാ മേലങ്കിയെടുത്തു ചുരുട്ടി വെള്ളത്തില്‍ അടിച്ചു; വെള്ളം ഇരുവശത്തേക്കും മാറി; അവര്‍ ഉണങ്ങിയ നിലത്തുകൂടി കടന്നു മറുകര എത്തി.
9
അവിടെ എത്തിയപ്പോള്‍ ഏലിയാ എലീശയോടു ചോദിച്ചു: “ഞാന്‍ നിന്നില്‍നിന്ന് എടുക്കപ്പെടുന്നതിനുമുമ്പ് ഞാന്‍ എന്താണ് നിനക്ക് ചെയ്തുതരേണ്ടത്.” എലീശ പറഞ്ഞു: “അങ്ങയുടെ ചൈതന്യത്തിന്റെ ഇരട്ടി അവകാശം എനിക്കു ലഭിക്കട്ടെ.”
10
ഏലിയാ പറഞ്ഞു: “നീ ചോദിച്ചതു ദുഷ്കരമായ കാര്യമാണ്; എങ്കിലും ഞാന്‍ നിന്നില്‍നിന്ന് എടുക്കപ്പെടുന്നത് നീ കാണുകയാണെങ്കില്‍ അതു നിനക്കു ലഭിക്കും; കാണുന്നില്ലെങ്കില്‍ അതു ലഭിക്കുകയില്ല.”
11
അവര്‍ സംസാരിച്ചുകൊണ്ട് വീണ്ടും നടന്നു. തത്സമയം ഒരു അഗ്നിത്തേരും അഗ്നിക്കുതിരകളും അവരെ തമ്മില്‍ വേര്‍പെടുത്തി. ഏലിയാ ഒരു ചുഴലിക്കാറ്റില്‍ ആകാശത്തിലേക്ക് എടുക്കപ്പെട്ടു.
12
എലീശ അതുകണ്ടു. “എന്റെ പിതാവേ, എന്റെ പിതാവേ, ഇസ്രായേലിന്റെ തേരുകളും തേരാളികളുമേ” എന്നു നിലവിളിച്ചു പറഞ്ഞു. പിന്നെ അദ്ദേഹം ഏലിയായെ കണ്ടില്ല. എലീശ തന്റെ വസ്ത്രം രണ്ടായി കീറി.
13
ഏലിയായില്‍നിന്നു താഴെ വീണ മേലങ്കി എലീശാ എടുത്തുകൊണ്ട് യോര്‍ദ്ദാന്‍നദിയുടെ തീരത്തു വന്നു.
14
ഏലിയായുടെ ദൈവമായ സര്വേശ്വരന് എവിടെ എന്നു പറഞ്ഞ് ആ മേലങ്കികൊണ്ട് അദ്ദേഹം വെള്ളത്തില്‍ അടിച്ചു; വെള്ളം ഇരുവശത്തേക്കും മാറി; എലീശ നദി കടക്കുകയും ചെയ്തു.
15
യെരീഹോവില്‍നിന്നുള്ള അമ്പതു പ്രവാചകന്മാരും അദ്ദേഹത്തെ കണ്ടപ്പോള്‍ ഏലിയായുടെ ചൈതന്യം അദ്ദേഹത്തില്‍ കുടികൊള്ളുന്നു” എന്നു പറഞ്ഞു. അവര്‍ ചെന്ന് അദ്ദേഹത്തെ സ്വീകരിച്ച് അദ്ദേഹത്തിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.
16
അവര്‍ പറഞ്ഞു: “ബലശാലികളായ അമ്പതു പേര് ഞങ്ങളുടെ കൂടെ ഉണ്ട്. അങ്ങയുടെ യജമാനനെ അന്വേഷിച്ചുപോകാന്‍ അവരെ അനുവദിക്കണമേ. സര്‍വേശ്വരന്റെ ആത്മാവ് അദ്ദേഹത്തെ വല്ല മലയിലോ താഴ്വരയിലോ ഉപേക്ഷിച്ചിരിക്കും.” അപ്പോള്‍ എലീശ പറഞ്ഞു: “ആരെയും അയയ്ക്കേണ്ടാ.”
17
അദ്ദേഹം അനുവാദം നല്‍കുന്നതുവരെ അവര്‍ നിര്‍ബന്ധിച്ചു. അങ്ങനെ അവര്‍ അമ്പതുപേരെ അയച്ചു; അവര്‍ മൂന്നു ദിവസം അന്വേഷിച്ചു നടന്നെങ്കിലും ഏലിയായെ കണ്ടെത്തിയില്ല.
18
അവര്‍ മടങ്ങിവന്നു യെരീഹോവില്‍ പാര്‍ത്തിരുന്ന എലീശയെ കണ്ടു. “നിങ്ങള്‍ പോകേണ്ട എന്നു ഞാന്‍ പറഞ്ഞതല്ലേ?” എലീശ ചോദിച്ചു.
19
യെരീഹോനിവാസികളില്‍ ചിലര്‍ എലീശയുടെ അടുക്കല്‍ വന്നു പറഞ്ഞു: “അങ്ങു കാണുന്നതുപോലെ മനോഹരമായ ഈ നഗരം പാര്‍ക്കാന്‍ പറ്റിയതാണ്. എന്നാല്‍ ഇവിടത്തെ വെള്ളം മലിനവും ദേശം ഫലശൂന്യവുമാണ്.”
20
“ഒരു പുതിയ പാത്രം കൊണ്ടുവന്ന് അതില്‍ കുറെ ഉപ്പിടുക” എലീശ പറഞ്ഞു. അവര്‍ അങ്ങനെ ചെയ്തു.
21
എലീശ നീരുറവിന്റെ അടുക്കല്‍ ചെന്ന് ഉപ്പ് അതില്‍ വിതറിക്കൊണ്ടു പറഞ്ഞു: “സര്വേശ്വരന് അരുളിച്ചെയ്യുന്നു: ഞാന്‍ ഈ ജലം ശുദ്ധീകരിച്ചിരിക്കുന്നു; ഇനിയും ഇത് ആരുടെയും മരണത്തിനോ ഗര്‍ഭനാശത്തിനോ ഇടയാക്കുകയില്ല.”
22
എലീശ പറഞ്ഞതുപോലെ ആ ജലം ഇപ്പോഴും ശുദ്ധമാണ്.
23
എലീശ അവിടെനിന്നു ബേഥേലിലേക്കു പോയി. വഴിയില്‍വച്ചു പട്ടണത്തില്‍നിന്നു വന്ന ചില ബാലന്മാര്: “കഷണ്ടിത്തലയാ കയറിപ്പോകൂ, കയറിപ്പോകൂ” എന്നു വിളിച്ചു കൂവി അദ്ദേഹത്തെ പരിഹസിച്ചു.
24
എലീശ തിരിഞ്ഞ് അവരെ നോക്കി. അദ്ദേഹം സര്‍വേശ്വരന്റെ നാമത്തില്‍ അവരെ ശപിച്ചു. പെട്ടെന്ന് കാട്ടില്‍നിന്ന് രണ്ട് പെണ്കരടികള് ഇറങ്ങിവന്ന് നാല്പത്തിരണ്ടു ബാലന്മാരെ കടിച്ചുകീറിക്കളഞ്ഞു.
25
എലീശ അവിടെനിന്നു മടങ്ങി കര്‍മ്മേല്‍പര്‍വതത്തിലേക്കും പിന്നീട് ശമര്യയിലേക്കും പോയി.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25