bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Kings 6
2 Kings 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 7 →
1
എലീശയുടെ കൂടെയുണ്ടായിരുന്ന പ്രവാചകശിഷ്യന്മാര്‍ അദ്ദേഹത്തോടു പറഞ്ഞു: “ഞങ്ങളുടെ പാര്‍പ്പിടം വളരെ ചെറുതാണല്ലോ.
2
യോര്ദ്ദാന് കരയില്‍ ചെന്ന് മരം വെട്ടിക്കൊണ്ടുവന്നു പാര്‍പ്പിടം ഉണ്ടാക്കാന്‍ ഞങ്ങളെ അനുവദിച്ചാലും.” “പൊയ്ക്കൊള്‍ക” എലീശ മറുപടി നല്കി.
3
“സദയം ഞങ്ങളുടെ കൂടെ വന്നാലും,” അവരില്‍ ഒരാള്‍ പ്രവാചകനോടു പറഞ്ഞു. “ഞാന്‍ വരാം” എലീശ പറഞ്ഞു.
4
അങ്ങനെ അദ്ദേഹം അവരുടെകൂടെ പോയി. അവര്‍ യോര്‍ദ്ദാനിലെത്തി മരം വെട്ടിക്കൊണ്ടിരിക്കുമ്പോള്‍,
5
അവരില്‍ ഒരാളുടെ കോടാലി ഊരി വെള്ളത്തില്‍ വീണു. “അയ്യോ യജമാനനേ, ഞാന്‍ അതു വായ്പ വാങ്ങിയതായിരുന്നു” എന്നു പറഞ്ഞ് അവന് നിലവിളിച്ചു.
6
“അത് എവിടെയാണ് വീണത്” പ്രവാചകന് ചോദിച്ചു. അവന് സ്ഥലം കാണിച്ചുകൊടുത്തു. അപ്പോള്‍ പ്രവാചകന് ഒരു കമ്പുവെട്ടി അവിടേക്ക് എറിഞ്ഞു. ഉടനെ കോടാലി പൊങ്ങിവന്നു.
7
“അതെടുത്തുകൊള്ളുക” എന്ന് എലീശ പറഞ്ഞു. അവന് കൈ നീട്ടി അതെടുത്തു.
8
സിറിയാരാജാവ് ഒരിക്കല്‍ ഇസ്രായേലിനോടു യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കെ പാളയം അടിക്കേണ്ട സ്ഥലം ഏതായിരിക്കണമെന്നു സേവകന്മാരോട് ആലോചിച്ചു നിശ്ചയിച്ചു.
9
തത്സമയം എലീശ ഇസ്രായേല്‍രാജാവിന്റെ അടുക്കല്‍ ആളയച്ച്: “ആ സ്ഥലത്തുകൂടി പോകരുത്; സിറിയാക്കാര്‍ ആ സ്ഥലം ആക്രമിക്കാന്‍ വരുന്നുണ്ട്” എന്ന് അറിയിച്ചു.
10
ഇസ്രായേല്‍രാജാവ് പ്രവാചകന് പറഞ്ഞ സ്ഥലത്തേക്ക് സൈന്യത്തെ അയച്ചു. ഇങ്ങനെ പലപ്രാവശ്യം പ്രവാചകന് മുന്നറിയിപ്പ് നല്‍കുകയും രാജാവ് രക്ഷപെടുകയും ചെയ്തിട്ടുണ്ട്.
11
അതുനിമിത്തം സിറിയാരാജാവ് വളരെ അസ്വസ്ഥനായി. അയാള്‍ സേവകന്മാരെ വിളിച്ച് “നമ്മുടെ ഇടയില്‍ ഇസ്രായേല്‍രാജാവിന്റെ പക്ഷക്കാരന്‍ ആരാണ്? അയാളെ കാണിച്ചുതരിക” എന്നു പറഞ്ഞു.
12
രാജഭൃത്യന്മാരില്‍ ഒരാള്‍ രാജാവിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, അങ്ങനെയല്ല; അങ്ങു കിടപ്പറയില്‍വച്ചു സംസാരിക്കുന്ന കാര്യങ്ങള്‍ പോലും ഇസ്രായേല്‍രാജാവിനെ അറിയിക്കുന്നത് ഇസ്രായേലിലെ പ്രവാചകനായ എലീശ ആണ്.”
13
“അവന് എവിടെയാണ്; എനിക്കവനെ പിടികൂടണം” രാജാവു പറഞ്ഞു. എലീശ ദോഥാനിലുണ്ടെന്നു രാജാവിനു അറിവുകിട്ടി.
14
അപ്പോള്‍ കുതിരകളും രഥങ്ങളും അടങ്ങുന്ന ഒരു വലിയ സൈന്യത്തെ രാജാവ് അവിടേക്ക് അയച്ചു; അവര്‍ രാത്രിയില്‍ പട്ടണം വളഞ്ഞു.
15
പ്രവാചകന്റെ ഭൃത്യന് രാവിലെ എഴുന്നേറ്റു പുറത്തേക്കു നോക്കിയപ്പോള്‍ രഥങ്ങളോടും കുതിരകളോടുംകൂടിയ ഒരു വലിയ സൈന്യം പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു. “അയ്യോ എന്റെ യജമാനനേ, നാം എന്തു ചെയ്യും” എന്നു പറഞ്ഞ് അവന് നിലവിളിച്ചു.
16
പ്രവാചകന് പറഞ്ഞു: “ഭയപ്പെടേണ്ടാ; അവരോടുകൂടെ ഉള്ളതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ നമ്മോടുകൂടെയുണ്ട്.”
17
പിന്നീട് എലീശ പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, ഇവന്റെ കണ്ണുകള്‍ തുറന്നാലും; ഇവന് കാണട്ടെ.” അവിടുന്ന് അവന്റെ കണ്ണു തുറന്നു; എലീശയ്ക്കു ചുറ്റും ആഗ്നേയരഥങ്ങളും കുതിരകളുംകൊണ്ട് മല നിറഞ്ഞിരിക്കുന്നത് അവന് കണ്ടു.
18
സിറിയാക്കാര്‍ എലീശയുടെ അടുക്കലേക്ക് നീങ്ങിയപ്പോള്‍ എലീശ പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, ഇവരുടെ കണ്ണുകള്‍ അന്ധമാക്കണമേ.” എലീശയുടെ പ്രാര്‍ഥനയനുസരിച്ച് അവിടുന്ന് അവരെ അന്ധരാക്കി.
19
എലീശ അവരോടു പറഞ്ഞു: “വഴി ഇതല്ല; പട്ടണവും ഇതല്ല; എന്നെ അനുഗമിക്കുവിന്‍; നിങ്ങള്‍ അന്വേഷിക്കുന്ന ആളിന്റെ അടുക്കലേക്ക് ഞാന്‍ നിങ്ങളെ കൊണ്ടുപോകാം.” അങ്ങനെ പ്രവാചകന് അവരെ ശമര്യയിലേക്കു നയിച്ചു.
20
അവര്‍ ശമര്യയില്‍ പ്രവേശിച്ചപ്പോള്‍ എലീശ പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, ഇവരുടെ കണ്ണുകള്‍ തുറക്കണമേ.” അവിടുന്ന് അവരുടെ കണ്ണുകള്‍ തുറന്നു. തങ്ങള്‍ ശമര്യയുടെ മധ്യത്തിലാണെന്നു അവര്‍ മനസ്സിലാക്കി.
21
ഇസ്രായേല്‍രാജാവ് അവരെ കണ്ടപ്പോള്‍ എലീശയോട് ചോദിച്ചു: “പ്രഭോ, ഞാന്‍ ഇവരെ കൊന്നുകളയട്ടയോ?”
22
പ്രവാചകന് പറഞ്ഞു: “കൊല്ലരുത്, നിങ്ങള്‍ വാളും വില്ലുംകൊണ്ട് കീഴടക്കിയവരെ നിങ്ങള്‍ കൊല്ലുമോ? അവര്‍ക്കു ഭക്ഷണപാനീയങ്ങള്‍ കൊടുക്കുക; അവര്‍ ഭക്ഷിച്ചശേഷം തങ്ങളുടെ രാജാവിന്റെ അടുക്കലേക്കു പോകട്ടെ.”
23
ഇസ്രായേല്‍രാജാവ് അവര്‍ക്ക് ഒരു വലിയ വിരുന്നൊരുക്കി; ഭക്ഷണപാനീയങ്ങള്‍ നല്‍കിയശേഷം അദ്ദേഹം അവരെ വിട്ടയച്ചു. അവര്‍ തങ്ങളുടെ രാജാവിന്റെ അടുക്കലേക്കു പോയി. പിന്നീട് സിറിയന്‍ പട്ടാളം ഇസ്രായേലിനെ ആക്രമിച്ചിട്ടില്ല.
24
കുറെക്കാലം കഴിഞ്ഞ് സിറിയാരാജാവായ ബെന്‍-ഹദദ് തന്റെ സൈന്യത്തെ മുഴുവന്‍ കൂട്ടിക്കൊണ്ട് ശമര്യപട്ടണത്തെ ഉപരോധിച്ചു.
25
അപ്പോള്‍ ശമര്യയില്‍ കഠിനക്ഷാമം ഉണ്ടായി. ഒരു കഴുതത്തലയ്ക്ക് എണ്പതു വെള്ളിക്കാശും കാല്‍കബ് കാട്ടുള്ളിക്ക് അഞ്ചു വെള്ളിക്കാശും വിലയായി.
26
ഒരു ദിവസം ഇസ്രായേല്‍രാജാവ് കോട്ടയുടെ മുകളിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ ഒരു സ്ത്രീ നിലവിളിച്ചു പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, സഹായിച്ചാലും.”
27
രാജാവ് മറുപടി നല്കി: “ദൈവം നിന്നെ സഹായിക്കുന്നില്ലെങ്കില്‍ എനിക്ക് എങ്ങനെ കഴിയും? എന്റെ പക്കല്‍ ധാന്യമോ, മുന്തിരിയോ ഇല്ലല്ലോ.”
28
“നിന്റെ പ്രശ്നം എന്ത്” രാജാവു ചോദിച്ചു. അവള് പറഞ്ഞു: “ഈ സ്ത്രീ എന്നോട് ‘നിന്റെ മകനെ കൊണ്ടുവരിക; ഇന്നു നമുക്ക് അവനെയും നാളെ എന്റെ മകനെയും ഭക്ഷിക്കാം’ എന്നു പറഞ്ഞു.
29
അതനുസരിച്ച് എന്റെ മകനെ പാകം ചെയ്ത് ഭക്ഷിച്ചു. അടുത്ത ദിവസം അവളോട് ‘നിന്റെ മകനെ കൊണ്ടുവരിക; നമുക്ക് അവനെ ഭക്ഷിക്കാം’ എന്നു പറഞ്ഞപ്പോള്‍ അവള് തന്റെ മകനെ ഒളിപ്പിച്ചുകളഞ്ഞു.”
30
ആ സ്ത്രീ പറഞ്ഞതു കേട്ടപ്പോള്‍ രാജാവു വസ്ത്രം കീറി. അപ്പോള്‍ അദ്ദേഹം കോട്ടമേല് നടക്കുകയായിരുന്നു; രാജാവ് പുറംകുപ്പായത്തിനടിയില്‍ ചാക്കുതുണി ധരിച്ചിരുന്നതു ജനം കണ്ടു.
31
രാജാവു പറഞ്ഞു: “ശാഫാത്തിന്റെ പുത്രന് എലീശയെ ഇന്നു ശിരച്ഛേദം ചെയ്യുന്നില്ലെങ്കില്‍ സര്വേശ്വരന് എന്നെ ശിക്ഷിക്കട്ടെ.”
32
എലീശ തന്റെ വീട്ടില്‍ ജനപ്രമാണികളോടു കൂടി ഇരിക്കുകയായിരുന്നു. രാജാവ് ഒരാളെ അവിടേക്കു പറഞ്ഞയച്ചു. അയാള്‍ വന്നെത്തുന്നതിനു മുമ്പ് പ്രവാചകന് പറഞ്ഞു: “എന്റെ തല കൊയ്യാന്‍ ഒരു കൊലയാളി ആളയച്ചിരിക്കുന്നതു നിങ്ങള്‍ക്കറിയാമോ? അവന് വരുമ്പോള്‍ വാതില്‍ അടച്ച് അവനെ തടഞ്ഞു നിര്‍ത്തണം. അവന്റെ യജമാനന്റെ കാലൊച്ചയല്ലേ പിമ്പില്‍ കേള്‍ക്കുന്നത്?”’
33
ഇതു പറഞ്ഞുതീരുന്നതിനുമുമ്പേ രാജാവ് അവിടെ എത്തി; രാജാവു പറഞ്ഞു: “ഈ അനര്‍ഥം വരുത്തിയത് സര്‍വേശ്വരനാണ്; അവിടുത്തെ സഹായത്തിനുവേണ്ടി ഞാന്‍ ഇനിയും കാത്തിരിക്കണമോ?”
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25