bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Kings 8
2 Kings 8
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 9 →
1
താന്‍ പുനര്‍ജീവിപ്പിച്ച കുട്ടിയുടെ മാതാവിനോട് എലീശ പറഞ്ഞു: “നീയും കുടുംബവും കുറച്ചുകാലത്തേക്ക് ഈ സ്ഥലം വിട്ട് എവിടെയെങ്കിലും പോകണം. സര്വേശ്വരന് ഇവിടെ ക്ഷാമം വരുത്താന്‍ പോകുകയാണ്. അത് ഈ ദേശത്ത് ഏഴു വര്‍ഷം നീണ്ടുനില്‍ക്കും.”
2
പ്രവാചകന് പറഞ്ഞതുപോലെ അവളും കുടുംബവും കൂടി ഫെലിസ്ത്യദേശത്തു പോയി ഏഴു വര്‍ഷം പാര്‍ത്തു.
3
ഏഴു വര്‍ഷം കഴിഞ്ഞപ്പോള്‍ അവള് ഫെലിസ്ത്യദേശത്തുനിന്ന് മടങ്ങിവന്ന് തന്റെ വീടും നിലവും തിരികെത്തരണമെന്ന് രാജാവിനോട് അപേക്ഷിച്ചു.
4
അപ്പോള്‍ രാജാവ്, എലീശ ചെയ്ത വന്‍കാര്യങ്ങളെപ്പറ്റി പ്രവാചകശിഷ്യനായ ഗേഹസിയോടു ചോദിച്ചറിയുകയായിരുന്നു.
5
മരിച്ച ബാലനെ എലീശ ജീവിപ്പിച്ച കാര്യം രാജാവിനോടു പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ആ ബാലന്റെ അമ്മ രാജസന്നിധിയില്‍ വന്നു വീടിനും നിലത്തിനുംവേണ്ടി അപേക്ഷിച്ചത്. അവളെ കണ്ടപ്പോള്‍ ഗേഹസി പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, ഇവളുടെ കുട്ടിയെയാണ് എലീശ പുനര്‍ജീവിപ്പിച്ചത്.”
6
രാജാവ് ചോദിച്ചപ്പോള്‍ അവള് അതെല്ലാം വിവരിച്ചുപറഞ്ഞു. “അവളുടെ വീടും നിലവും മാത്രമല്ല നാടു വിട്ടുപോയ നാള്‍മുതല്‍ നിലത്തിന്റെ അന്നുവരെയുള്ള ആദായവും തിരികെ കൊടുക്കണം” എന്ന് അദ്ദേഹം കല്പിച്ചു; അതിനായി ഒരു സേവകനെയും നിയോഗിച്ചു.
7
എലീശ ദമാസ്ക്കസിലേക്കു പോയി. അന്നു സിറിയാരാജാവായ ബെന്‍-ഹദദ് രോഗഗ്രസ്തനായിരുന്നു. എലീശ അവിടെ എത്തിയിട്ടുള്ള വിവരം രാജാവ് അറിഞ്ഞു.
8
രാജാവ് ഹസായേലിനോടു പറഞ്ഞു: “നീ ഒരു സമ്മാനവുമായി ദൈവപുരുഷനെ ചെന്നു കാണുക; ഈ രോഗം മാറി എനിക്കു സൗഖ്യം ലഭിക്കുമോ എന്നു സര്‍വേശ്വരനോട് ആരായാന്‍ എലീശയോട് അപേക്ഷിക്കണം.”
9
അതനുസരിച്ച് ഹസായേല്‍ ദമാസ്ക്കസിലെ വിശിഷ്ട വസ്തുക്കളില്‍നിന്നു നാല്പതു ഒട്ടകങ്ങള്‍ക്കു വഹിക്കാവുന്ന സാധനങ്ങളുമായി പ്രവാചകന്റെ അടുക്കല്‍ ചെന്നു. “അങ്ങയുടെ ദാസനായ ബെന്‍-ഹദദ്‍രാജാവ് തന്റെ രോഗത്തില്‍നിന്ന് വിമുക്തനാവുമോ എന്ന് അറിയാന്‍ എന്നെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
10
എലീശ അവനോടു പറഞ്ഞു: “അയാള്‍ സൗഖ്യം പ്രാപിക്കും എന്നു നീ ചെന്നു പറയുക; എങ്കിലും അയാള്‍ നിശ്ചയമായും മരിക്കുമെന്നു സര്വേശ്വരന് എനിക്കു വെളിപ്പെടുത്തിത്തന്നിട്ടുണ്ട്.”
11
അയാള്‍ അസ്വസ്ഥനാകുന്നതുവരെ പ്രവാചകന് കണ്ണിമയ്ക്കാതെ അയാളെ നോക്കിനിന്നു.
12
പിന്നീട് പ്രവാചകന് കരഞ്ഞു. “എന്റെ യജമാനനേ, അങ്ങ് എന്തിനു കരയുന്നു” എന്നു ഹസായേല്‍ ചോദിച്ചു. പ്രവാചകന് പറഞ്ഞു: “നീ ഇസ്രായേല്‍ജനതയോടു ചെയ്യാന്‍ പോകുന്ന അനര്‍ഥങ്ങള്‍ അറിഞ്ഞിട്ടാണു ഞാന്‍ കരഞ്ഞത്; നീ അവരുടെ ദുര്‍ഗങ്ങള്‍ അഗ്നിക്കിരയാക്കും; യുവാക്കളെ വാള്‍കൊണ്ടു സംഹരിക്കും; കുഞ്ഞുങ്ങളെ അടിച്ചു കൊല്ലുകയും ഗര്‍ഭിണികളുടെ ഉദരം പിളര്‍ക്കുകയും ചെയ്യും.”
13
ഹസായേല്‍ ചോദിച്ചു: “ഇതെല്ലാം ചെയ്യാന്‍ അങ്ങയുടെ ഈ ദാസന് ആരാണ്?” വെറും ഒരു നായ് മാത്രമല്ലേ ഞാന്‍.” എലീശ പറഞ്ഞു. “നീ സിറിയായുടെ രാജാവാകുമെന്ന് സര്വേശ്വരന് എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു.”
14
ഹസായേല്‍ അവിടെനിന്നു മടങ്ങി തന്റെ യജമാനന്റെ അടുത്ത് ചെന്നപ്പോള്‍, “എലീശാ പറഞ്ഞത് എന്ത്” എന്നു ചോദിച്ചു. ഹസായേല്‍ പറഞ്ഞു: “അങ്ങു തീര്‍ച്ചയായും സൗഖ്യം പ്രാപിക്കുമെന്നു പ്രവാചകന് പറഞ്ഞു.”
15
“അടുത്ത ദിവസം ഹസായേല്‍ ഒരു പുതപ്പെടുത്ത് വെള്ളത്തില്‍ മുക്കി അതുകൊണ്ട് രാജാവിന്റെ മുഖം മൂടി. അങ്ങനെ ബെന്‍-ഹദദ് രാജാവ് ശ്വാസംമുട്ടി മരിച്ചു; പകരം ഹസായേല്‍ രാജാവായി.
16
ഇസ്രായേല്‍രാജാവായ ആഹാബിന്റെ പുത്രന് യോരാമിന്റെ അഞ്ചാം ഭരണവര്‍ഷം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പുത്രന് യെഹോരാം രാജ്യഭാരമേറ്റു.
17
അപ്പോള്‍ അയാള്‍ക്ക് മുപ്പത്തിരണ്ടു വയസ്സായിരുന്നു; അയാള്‍ എട്ടു വര്‍ഷം യെരൂശലേമില്‍ ഭരണം നടത്തി.
18
ആഹാബിന്റെ പുത്രി ആയിരുന്നു അയാളുടെ ഭാര്യ; അതുകൊണ്ട് ആഹാബിന്റെ കുടുംബക്കാരെപ്പോലെ ഇസ്രായേല്രാജാക്കന്മാരുടെ ദുര്‍മാര്‍ഗങ്ങളില്‍ത്തന്നെ അയാളും ചരിച്ചു. സര്‍വേശ്വരനു ഹിതകരമല്ലാത്തത് പ്രവര്‍ത്തിച്ചു;
19
എങ്കിലും അവിടുന്നു തന്റെ ദാസനായ ദാവീദിനെ ഓര്‍ത്ത് യെഹൂദായെ നശിപ്പിച്ചില്ല. “ദാവീദിനും അദ്ദേഹത്തിന്റെ പുത്രന്മാര്ക്കും ഒരു പിന്‍ഗാമി ഇല്ലാതെ പോകുകയില്ല” എന്നു സര്വേശ്വരന് ദാവീദിനോടു വാഗ്ദാനം ചെയ്തിരുന്നല്ലോ.
20
യെഹോരാമിന്റെ ഭരണകാലത്ത് എദോം യെഹൂദായ്ക്കെതിരെ കലാപമുണ്ടാക്കി സ്വാതന്ത്ര്യം നേടി സ്വന്തമായി ഒരു രാജാവിനെ വാഴിച്ചു.
21
അതുകൊണ്ട് യെഹോരാം തന്റെ രഥങ്ങളോടുകൂടി സയീരിലേക്കു തിരിച്ചു; എദോമ്യസൈന്യം അവരെ വളഞ്ഞു. എന്നാല്‍ യെഹോരാമും രഥസൈന്യാധിപന്മാരും കൂടി രാത്രിയില്‍ എഴുന്നേറ്റ് തങ്ങളെ വളഞ്ഞിരുന്ന എദോമ്യരെ ആക്രമിച്ചു; എന്നാല്‍ യെഹൂദാസൈന്യത്തിന് തോറ്റു പിന്‍വാങ്ങേണ്ടിവന്നു. അവര്‍ തങ്ങളുടെ കൂടാരങ്ങളിലേക്കു പലായനം ചെയ്തു.
22
അങ്ങനെ എദോമ്യര്‍ യെഹൂദായുടെ ഭരണത്തില്‍നിന്നു സ്വതന്ത്രരായി ഇന്നോളം നില്ക്കുന്നു. ആ കാലത്തുതന്നെ ലിബ്നയും പ്രക്ഷോഭമുണ്ടാക്കി.
23
യെഹോരാമിന്റെ മറ്റു പ്രവൃത്തികളെല്ലാം യെഹൂദാരാജാക്കന്മാരുടെ ദിനവൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്;
24
യെഹോരാം മരിച്ച് പിതാക്കന്മാരോട് ചേര്‍ന്നു. ദാവീദിന്റെ നഗരത്തില്‍ സംസ്കരിക്കപ്പെട്ടു; പുത്രന് അഹസ്യാ അവനു പകരം രാജാവായി.
25
ഇസ്രായേല്‍രാജാവായ ആഹാബിന്റെ പുത്രന് യോരാമിന്റെ പന്ത്രണ്ടാം ഭരണവര്‍ഷം യെഹൂദാരാജാവായ യെഹോരാമിന്റെ പുത്രന് അഹസ്യാ ഭരണമാരംഭിച്ചു.
26
അപ്പോള്‍ അഹസ്യായ്‍ക്ക് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അയാള്‍ ഇസ്രായേലില്‍ ഒരു വര്‍ഷം ഭരിച്ചു; അഥല്യാ ആയിരുന്നു അയാളുടെ മാതാവ്. അവര്‍ ഇസ്രായേല്‍രാജാവായിരുന്ന ഒമ്രിയുടെ പൗത്രി ആയിരുന്നു.
27
അഹസ്യാ വിവാഹം മൂലം ആഹാബ്ഗൃഹത്തോട് ബന്ധപ്പെട്ടിരുന്നു; അങ്ങനെ ആഹാബ്ഗൃഹക്കാരെപ്പോലെ അയാളും സര്വേശ്വരന് ഹിതകരമല്ലാത്തതു പ്രവര്‍ത്തിച്ചു.
28
സിറിയാരാജാവായ ഹസായേലിനോട് യുദ്ധം ചെയ്യാന്‍ അഹസ്യാരാജാവ് ആഹാബിന്റെ പുത്രന് യോരാമിനോടുകൂടെ രാമോത്ത്-ഗിലെയാദിലേക്കു പോയി. യുദ്ധത്തില്‍ യോരാമിനു മുറിവേറ്റു;
29
മുറിവുകള്‍ സുഖപ്പെടുത്താന്‍ യോരാം ജെസ്രീലിലേക്കു പോയി; യെഹൂദാരാജാവായ യെഹോരാമിന്റെ പുത്രനായ അഹസ്യാ അയാളെ സന്ദര്‍ശിക്കാന്‍ ജെസ്രീലില്‍ ചെന്നു.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25