bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Kings 23
2 Kings 23
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 24 →
1
രാജാവ് യെഹൂദ്യയിലെയും യെരൂശലേമിലെയും ജനപ്രമുഖന്മാരെ ആളയച്ചു വരുത്തി.
2
യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങളും പുരോഹിതന്മാരും പ്രവാചകന്മാരും വലിയവരും ചെറിയവരുമായ സകലരും സര്‍വേശ്വരമന്ദിരത്തില്‍ അദ്ദേഹത്തോടൊത്തു ചെന്നു. അവിടെനിന്നു കിട്ടിയ നിയമഗ്രന്ഥത്തിലെ വാക്യങ്ങള്‍ അവരെല്ലാം കേള്‍ക്കെ രാജാവ് വായിച്ചു.
3
രാജാവ് സ്തംഭത്തിനരികെ നിന്നുകൊണ്ട് നിയമഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്ന കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും സര്‍വാത്മനാ പാലിച്ച് സര്‍വേശ്വരനെ അനുഗമിക്കുമെന്ന് അവിടുത്തെ നാമത്തില്‍ ഉടമ്പടി ചെയ്തു. ജനമെല്ലാം ആ ഉടമ്പടിയില്‍ പങ്കുചേര്‍ന്നു.
4
ബാലിനും അശേരായ്ക്കും വാനഗോളങ്ങള്‍ക്കുംവേണ്ടി ഉണ്ടാക്കിയിരുന്ന പാത്രങ്ങള്‍ സര്‍വേശ്വരന്റെ ആലയത്തില്‍നിന്നു പുറത്തുകൊണ്ടുവരാന്‍ മഹാപുരോഹിതനായ ഹില്ക്കീയായോടും മറ്റു പുരോഹിതന്മാരോടും വാതില്‍കാവല്ക്കാരോടും രാജാവ് കല്പിച്ചു. അദ്ദേഹം അവ യെരൂശലേമിനു പുറത്തു കിദ്രോന്‍താഴ്വരയില്‍വച്ച് അഗ്നിക്കിരയാക്കി; ചാരം ബേഥേലിലേക്കു കൊണ്ടുപോയി.
5
യെഹൂദാ പട്ടണങ്ങളിലും യെരൂശലേമിനു പരിസരങ്ങളിലുമുള്ള പൂജാഗിരികളില്‍ യെഹൂദാരാജാക്കന്മാരുടെ നിയോഗപ്രകാരം ധൂപം അര്‍പ്പിച്ചിരുന്ന വിഗ്രഹാരാധകരായ പുരോഹിതന്മാരെയും ബാലിനും സൂര്യചന്ദ്രനക്ഷത്രാദികളായ ആകാശഗോളങ്ങള്‍ക്കും ധൂപം അര്‍പ്പിച്ചിരുന്നവരെയും രാജാവ് നീക്കിക്കളഞ്ഞു.
6
ദേവാലയത്തില്‍നിന്ന് അശേരാപ്രതിഷ്ഠ യെരൂശലേമിനു പുറത്ത് എടുത്തുകൊണ്ടുപോയി കിദ്രോന്‍തോടിനരികെവച്ചു ചുട്ടു ചാമ്പലാക്കി. അതു പൊതുശ്മശാനസ്ഥലത്തു വിതറി.
7
ദേവപ്രീതിക്കുവേണ്ടി വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന പുരുഷന്മാരുടെ ദേവാലയ പരിസരത്തുണ്ടായിരുന്ന വീടുകള്‍ അദ്ദേഹം ഇടിച്ചുനിരത്തി. അവിടെ വച്ചായിരുന്നു സ്ത്രീകള്‍ അശേരായ്‍ക്കുവേണ്ടിയുള്ള ശീലകള്‍ നെയ്തിരുന്നത്.
8
യെഹൂദാനഗരങ്ങളിലുണ്ടായിരുന്ന പുരോഹിതന്മാരെയെല്ലാം അദ്ദേഹം പുറത്താക്കി. ഗേബമുതല്‍ ബേര്‍-ശേബവരെ ഉണ്ടായിരുന്നതും ധൂപാര്‍പ്പണം നടത്തിയിരുന്നതുമായ സകല പൂജാഗിരികളും അശുദ്ധമാക്കി. നഗരാധിപനായ യോശുവയുടെ പ്രവേശനകവാടത്തിന്റെ ഇടതുവശത്തുള്ള പൂജാഗിരികളും അദ്ദേഹം നശിപ്പിച്ചു.
9
പൂജാഗിരികളിലെ പുരോഹിതന്മാര് യെരൂശലേമിലുള്ള സര്‍വേശ്വരന്റെ ആലയത്തില്‍ ശുശ്രൂഷ ചെയ്യാന്‍ വന്നില്ല. എന്നാല്‍ തങ്ങളുടെ പുരോഹിതന്മാരോടൊപ്പം പുളിപ്പുചേര്‍ക്കാത്ത അപ്പം അവര്‍ ഭക്ഷിച്ചു.
10
ആരും തന്റെ പുത്രനെയോ പുത്രിയെയോ മോലേക്കുദേവനു ഹോമബലിയര്‍പ്പിക്കാതിരിക്കാന്‍ ബെന്‍-ഹിന്നോം താഴ്വരയിലുള്ള തോഫത് അദ്ദേഹം മലിനമാക്കി.
11
സര്‍വേശ്വരന്റെ ആലയത്തിനടുത്ത് ഷണ്ഡനായ നാഥാന്-മേലെക്കിന്റെ വസതിക്കു സമീപം, ദേവാലയത്തിലേക്കുള്ള പ്രവേശനദ്വാരത്തില്‍ യെഹൂദാരാജാക്കന്മാര്‍ സൂര്യദേവനു പ്രതിഷ്ഠിച്ചിരുന്ന അശ്വരൂപങ്ങള്‍ അദ്ദേഹം നീക്കംചെയ്യുകയും സൂര്യരഥങ്ങളെ അഗ്നിക്കിരയാക്കുകയും ചെയ്തു.
12
ആഹാസിന്റെ മാളികയുടെ മേല്പ്പുരയില് യെഹൂദാരാജാക്കന്മാര്‍ നിര്‍മ്മിച്ചിരുന്ന ബലിപീഠങ്ങളും സര്‍വേശ്വരന്റെ ആലയത്തിലെ രണ്ട് അങ്കണങ്ങളില്‍ മനശ്ശെ സ്ഥാപിച്ചിരുന്ന ബലിപീഠങ്ങളും അദ്ദേഹം തകര്‍ത്തു പൊടിയാക്കി കിദ്രോന്‍തോട്ടില്‍ ഒഴുക്കി.
13
ഇസ്രായേല്‍രാജാവായ ശലോമോന്, യെരൂശലേമിനു കിഴക്കും ഒലിവുമലയ്ക്കു തെക്കും സ്ഥാപിച്ചിരുന്ന സീദോന്യരുടെ അസ്തോരെത്ത്, മോവാബ്യരുടെ കെമോശ്, അമ്മോന്യരുടെ മില്കോം എന്നീ മ്ലേച്ഛവിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരുന്ന പൂജാഗിരികള്‍ രാജാവു മലിനപ്പെടുത്തി.
14
അദ്ദേഹം വിഗ്രഹസ്തംഭങ്ങള്‍ തകര്‍ക്കുകയും അശേരാപ്രതിഷ്ഠകള്‍ വെട്ടിവീഴ്ത്തുകയും അവ സ്ഥാപിച്ചിരുന്ന സ്ഥലങ്ങള്‍ മനുഷ്യരുടെ അസ്ഥികള്‍കൊണ്ടു നിറയ്ക്കുകയും ചെയ്തു.
15
ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ പുത്രന് യെരോബെയാം ബേഥേലില്‍ പണിതിരുന്ന ബലിപീഠവും പൂജാഗിരികളും രാജാവ് ഇടിച്ചുനിരത്തി; പൂജാഗിരിയും അശേരാപ്രതിഷ്ഠയും അഗ്നിക്കിരയാക്കി.
16
യോശീയാ തിരിഞ്ഞുനോക്കിയപ്പോള്‍ മലയില്‍ ഉണ്ടായിരുന്ന ചില ശവക്കല്ലറകള്‍ കണ്ടു. അവയില്‍നിന്ന് രാജാവ് അസ്ഥികള്‍ എടുപ്പിച്ച് പ്രവാചകന് മുമ്പു പറഞ്ഞിരുന്നതുപോലെ അവ ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ച് ബലിപീഠം അശുദ്ധമാക്കി.
17
അടുത്തുണ്ടായിരുന്ന ഒരു സ്മാരകം കണ്ട് “ഇത് ആരുടേതാണെന്നു” രാജാവ് ചോദിച്ചു. ആ പട്ടണവാസികള്‍ പറഞ്ഞു: “അങ്ങ് ബേഥേലിലെ ബലിപീഠത്തിനെതിരെ ഇപ്പോള്‍ ചെയ്ത കാര്യങ്ങളെപ്പറ്റി മുമ്പുതന്നെ പ്രവചിച്ചിരുന്ന യെഹൂദായിലെ പ്രവാചകന്റെ ശവകുടീരമാണിത്.
18
രാജാവ് കല്പിച്ചു: “അതവിടെ ഇരിക്കട്ടെ; അദ്ദേഹത്തിന്റെ അസ്ഥികളെ ആരും തൊടരുത്.” അദ്ദേഹത്തിന്റെ അസ്ഥികള്‍ മാത്രമല്ല ശമര്യയില്‍നിന്നു വന്ന പ്രവാചകന്റെ അസ്ഥികളും അവര്‍ ഇളക്കിയില്ല.
19
സര്‍വേശ്വരനെ പ്രകോപിപ്പിച്ചുകൊണ്ട് ഇസ്രായേല്രാജാക്കന്മാര് ശമര്യപട്ടണങ്ങളില്‍ നിര്‍മ്മിച്ചിരുന്ന സകല പൂജാഗിരിക്ഷേത്രങ്ങളും യോശീയാ നശിപ്പിച്ചു. ബേഥേലില്‍ ചെയ്തതുപോലെ അവിടെയും ചെയ്തു.
20
പൂജാഗിരികളിലെ പുരോഹിതന്മാരെ ബലിപീഠങ്ങളില്‍ വച്ചുതന്നെ വെട്ടിക്കൊല്ലുകയും മനുഷ്യരുടെ അസ്ഥികള്‍ അവിടെവച്ചു ദഹിപ്പിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം യെരൂശലേമിലേക്കു മടങ്ങി.
21
നിയമഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതുപോലെ ദൈവമായ സര്‍വേശ്വരനു പെസഹ ആചരിക്കാന്‍ യോശീയാ ജനത്തോടു കല്പിച്ചു.
22
ഇസ്രായേലില്‍ ഭരണം നടത്തിയിരുന്ന ന്യായാധിപന്മാരുടെ കാലംമുതല്‍ ഏതെങ്കിലും ഇസ്രായേല്‍രാജാവിന്റെയോ യെഹൂദാരാജാവിന്റെയോ കാലത്ത് ഇതുപോലെ പെസഹ ആചരിച്ചിട്ടില്ല.
23
യോശീയായുടെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷം യെരൂശലേമില്‍ സര്‍വേശ്വരനു പെസഹ ആചരിച്ചു.
24
ഹില്ക്കീയാപുരോഹിതന് സര്‍വേശ്വരന്റെ ആലയത്തില്‍നിന്നു കണ്ടെത്തിയ നിയമപുസ്തകത്തില്‍ അടങ്ങിയിരുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ആഭിചാരകരെയും ശകുനക്കാരെയും കുലദൈവങ്ങളെയും മറ്റു വിഗ്രഹങ്ങളെയും യെഹൂദ്യയിലും യെരൂശലേമിലുമുള്ള സകല മ്ലേച്ഛതകളെയും യോശീയാ നീക്കിക്കളഞ്ഞു.
25
യോശീയായെപ്പോലെ മോശയുടെ നിയമങ്ങളനുസരിച്ച് സര്‍വേശ്വരനെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടും കൂടി സേവിച്ചിട്ടുള്ള ഒരു രാജാവും അദ്ദേഹത്തിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല.
26
എങ്കിലും മനശ്ശെ ചെയ്ത തിന്മപ്രവൃത്തികള്‍മൂലം യെഹൂദായ്‍ക്കെതിരെയുള്ള സര്‍വേശ്വരന്റെ ഉഗ്രകോപത്തിനു ശമനം ഉണ്ടായില്ല.
27
അവിടുന്നു കല്പിച്ചു: “ഇസ്രായേലിനെപ്പോലെ യെഹൂദായെയും എന്റെ മുമ്പില്‍നിന്ന് ഞാന്‍ നീക്കിക്കളയും; ഞാന്‍ തിരഞ്ഞെടുത്ത യെരൂശലേംനഗരത്തെയും എന്റെ നാമം ഇവിടെ ആയിരിക്കും എന്നു ഞാന്‍ പ്രസ്താവിച്ച ആലയത്തെയും ഞാന്‍ പരിത്യജിക്കും.”
28
യോശീയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
29
അദ്ദേഹത്തിന്റെ ഭരണകാലത്ത് ഈജിപ്തിലെ ഫറവോ ആയ നെഖോ അസ്സീറിയാരാജാവിന്റെ നേരെ യൂഫ്രട്ടീസ്നദിയുടെ സമീപത്തേക്കു പുറപ്പെട്ടു. യോശീയാരാജാവ് അദ്ദേഹത്തെ നേരിട്ടു; മെഗിദ്ദോയില്‍വച്ചു നെബോ യോശീയായെ വധിച്ചു.
30
യോശീയായുടെ ഭൃത്യന്മാര് അദ്ദേഹത്തിന്റെ മൃതശരീരം ഒരു രഥത്തില്‍ മെഗിദ്ദോയില്‍നിന്നും യെരൂശലേമില്‍ കൊണ്ടുവന്ന് അദ്ദേഹത്തിന്റെ സ്വന്തം കല്ലറയില്‍ സംസ്കരിച്ചു. പിന്നീട് ജനം യോശീയായുടെ പുത്രന് യെഹോവാഹാസിനെ രാജാവായി അഭിഷേകം ചെയ്തു.
31
ഭരണമേറ്റപ്പോള്‍ യെഹോവാഹാസിനു ഇരുപത്തിമൂന്നു വയസ്സായിരുന്നു; അദ്ദേഹം മൂന്നു മാസം യെരൂശലേമില്‍ ഭരിച്ചു. ലിബ്നക്കാരനായ യിരെമ്യായുടെ പുത്രി ഹമൂതല്‍ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്.
32
തന്റെ പിതാക്കന്മാരെപ്പോലെ അദ്ദേഹവും സര്‍വേശ്വരനെതിരെ പാപം ചെയ്തു.
33
ഈജിപ്തിലെ നെഖോരാജാവ് രിബ്ലയില്‍വച്ച് അദ്ദേഹത്തെ തടവിലാക്കി. അങ്ങനെ അദ്ദേഹത്തിന്റെ ഭരണം അവസാനിച്ചു. നെഖോ നൂറു താലന്ത് വെള്ളിയും ഒരു താലന്ത് സ്വര്‍ണവും യെഹൂദായ്ക്കു കപ്പം ചുമത്തി.
34
നെഖോരാജാവ് യോശീയായുടെ പുത്രന് എല്യാക്കീമിനെ യെഹൂദായുടെ രാജാവാക്കുകയും അദ്ദേഹത്തിന്റെ പേര് യെഹോയാക്കീം എന്ന് മാറ്റുകയും ചെയ്തു. യെഹോവാഹാസിനെ നെഖോ ഈജിപ്തിലേക്കു കൊണ്ടുപോയി. അവിടെവച്ച് അദ്ദേഹം മരിച്ചു.
35
ഈജിപ്തുരാജാവ് ആവശ്യപ്പെട്ട കപ്പം കൊടുക്കാന്‍ യെഹോയാക്കീം ജനത്തിന്റെമേല്‍ നികുതി ചുമത്തി. താന്‍ നികുതിയായി ചുമത്തിയ വെള്ളിയും സ്വര്‍ണവും പിരിച്ചെടുത്ത് അദ്ദേഹം നെഖോരാജാവിനു കൊടുത്തു.
36
ഭരണമാരംഭിച്ചപ്പോള്‍ യെഹോയാക്കീമിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമില്‍ പതിനൊന്നു വര്‍ഷം ഭരിച്ചു. റൂമാ പട്ടണക്കാരന്‍ പെദായായുടെ പുത്രി സെബീദാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്.
37
തന്റെ പിതാക്കന്മാരെപ്പോലെ സര്വേശ്വരന് അഹിതകരമായി അദ്ദേഹം ജീവിച്ചു.
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 24 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25