bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Kings 5
2 Kings 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 6 →
1
സിറിയാരാജാവിന്റെ സൈന്യാധിപനായിരുന്നു നയമാന്. അയാള്‍ മുഖാന്തരം സര്വേശ്വരന് സിറിയായ്ക്കു വിജയം നല്കിയിരുന്നതുകൊണ്ട് രാജാവ് അയാളെ മഹാനായി കരുതി ബഹുമാനിച്ചു. നയമാന് വീരപരാക്രമി ആയിരുന്നെങ്കിലും കുഷ്ഠരോഗിയായിരുന്നു.
2
സിറിയാക്കാര്‍ ഒരിക്കല്‍ ഇസ്രായേലില്‍ കവര്‍ച്ച നടത്തിയപ്പോള്‍ ഒരു പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയിരുന്നു. അവള് നയമാന്റെ ഭാര്യയെ പരിചരിച്ചുപോന്നു;
3
ഒരു ദിവസം അവള് തന്റെ യജമാനത്തിയോടു പറഞ്ഞു: “ശമര്യയില്‍ പാര്‍ക്കുന്ന പ്രവാചകന്റെ അടുക്കലേക്ക് എന്റെ യജമാനന് പോയിരുന്നെങ്കില്‍ അദ്ദേഹം എന്റെ യജമാനന്റെ കുഷ്ഠം മാറ്റുമായിരുന്നു.”
4
അങ്ങനെ നയമാന് രാജാവിന്റെ അടുക്കല്‍ ചെന്ന് പെണ്‍കുട്ടി പറഞ്ഞ കാര്യം അറിയിച്ചു.
5
“ഞാന്‍ തരുന്ന കത്തുമായി ഇസ്രായേല്‍രാജാവിന്റെ അടുക്കലേക്ക് ഉടന്‍ പോകുക.” സിറിയാരാജാവ് നയമാനോട് കല്പിച്ചു. അയാള്‍ പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെല്‍ സ്വര്‍ണവും പത്തു വിശിഷ്ട വസ്ത്രങ്ങളുമായി പുറപ്പെട്ടു.
6
അദ്ദേഹം കത്ത് ഇസ്രായേല്‍രാജാവിനെ ഏല്പിച്ചു. അതില്‍ ഇപ്രകാരം എഴുതിയിരുന്നു: “ഈ എഴുത്തുമായി വരുന്ന എന്റെ ദാസനായ നയമാനെ കുഷ്ഠരോഗം മാറ്റി സുഖപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു.”
7
കത്തു വായിച്ചപ്പോള്‍ ഇസ്രായേല്‍രാജാവ് വസ്ത്രം കീറി. അദ്ദേഹം പറഞ്ഞു: “കുഷ്ഠരോഗിയെ സുഖപ്പെടുത്താന്‍ അയാള്‍ എന്നോട് ആവശ്യപ്പെടുന്നു; ഞാന്‍ മരണത്തിന്റെയും ജീവന്റെയുംമേല്‍ അധികാരമുള്ള ദൈവമാണോ? എന്നോടു യുദ്ധം ചെയ്യാന്‍ അയാള്‍ കാരണം ഉണ്ടാക്കുന്നതു കണ്ടില്ലേ?”
8
എലീശ ഇതു കേട്ട് ഒരു ദൂതനെ അയച്ച് രാജാവിനോടു പറഞ്ഞു: “അങ്ങ് എന്തിനാണു വസ്ത്രം കീറിയത്? അയാള്‍ എന്റെ അടുക്കല്‍ വരട്ടെ; ഇസ്രായേലില്‍ ഒരു പ്രവാചകനുണ്ടെന്നു ഞാന്‍ അയാളെ ബോധ്യപ്പെടുത്തും.”
9
നയമാന് രഥങ്ങളും കുതിരകളുമായി എലീശയുടെ വീട്ടുപടിക്കല്‍ എത്തി.
10
എലീശ ഒരു ദൂതനെ അയച്ച് നയമാനെ അറിയിച്ചു: “നീ പോയി ഏഴു പ്രാവശ്യം യോര്‍ദ്ദാന്‍നദിയില്‍ കുളിക്കുക; അപ്പോള്‍ നിന്റെ ശരീരം പൂര്‍വസ്ഥിതിയിലായി നീ ശുദ്ധനാകും.”
11
നയമാന് കുപിതനായി മടങ്ങിപ്പോയി; അയാള്‍ സ്വയം പറഞ്ഞു: “അയാള്‍ എന്റെ അടുക്കല്‍ ഇറങ്ങിവന്ന് തന്റെ ദൈവമായ സര്‍വേശ്വരനോടു പ്രാര്‍ഥിക്കുമെന്നും തന്റെ കൈ വീശി കുഷ്ഠരോഗം സുഖപ്പെടുത്തുമെന്നും ഞാന്‍ വിചാരിച്ചു.
12
ദമാസ്ക്കസിലെ നദികളായ അബാനയും പര്‍പ്പരും ഇസ്രായേലിലെ ഏതൊരു നദിയെക്കാളും വിശിഷ്ടമല്ലേ? അവയില്‍ കുളിച്ച് എനിക്ക് ശുദ്ധനാകാമല്ലോ.” ഇങ്ങനെ ക്രുദ്ധനായി അയാള്‍ അവിടെനിന്നു മടങ്ങിപ്പോയി.
13
എന്നാല്‍ ഭൃത്യന്മാര് അടുത്തുവന്നു പറഞ്ഞു: “പ്രഭോ, ഇതിലും വലിയ കാര്യം ചെയ്യാനാണ് പ്രവാചകന് പറഞ്ഞിരുന്നതെങ്കില്‍ അങ്ങു ചെയ്യാതിരിക്കുമോ? അങ്ങനെയെങ്കില്‍ ‘കുളിച്ചു ശുദ്ധനാകുക’ എന്നു പറയുമ്പോള്‍ അത് അനുസരിക്കേണ്ടതല്ലേ.”
14
ഇതു കേട്ടു നയമാന് പോയി പ്രവാചകന് പറഞ്ഞതുപോലെ യോര്‍ദ്ദാന്‍നദിയില്‍ ഏഴു പ്രാവശ്യം മുങ്ങി; അയാള്‍ പൂര്‍ണസൗഖ്യം പ്രാപിച്ചു; ശരീരം ഒരു ശിശുവിന്റേതുപോലെയായി.
15
തന്റെ ഭൃത്യന്മാരുമായി മടങ്ങിച്ചെന്ന് പ്രവാചകന്റെ മുമ്പില്‍ നിന്നുകൊണ്ട് അയാള്‍ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമല്ലാതെ മറ്റൊരു ദൈവവും ഭൂമിയില്‍ ഇല്ലെന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; അതുകൊണ്ട് അങ്ങയുടെ ദാസനില്‍നിന്നും ഒരു സമ്മാനം സ്വീകരിച്ചാലും.”
16
എന്നാല്‍ പ്രവാചകന് പറഞ്ഞു: “ഒരു സമ്മാനവും സ്വീകരിക്കുകയില്ല എന്നു ഞാന്‍ ആരാധിക്കുന്ന സര്‍വേശ്വരന്റെ നാമത്തില്‍ സത്യം ചെയ്തു പറയുന്നു.” നയമാന് നിര്‍ബന്ധിച്ചെങ്കിലും പ്രവാചകന് വഴങ്ങിയില്ല.
17
അപ്പോള്‍ നയമാന് പറഞ്ഞു: “അങ്ങനെയെങ്കില്‍ രണ്ടു കഴുതപ്പുറത്തു കയറ്റാവുന്നത്ര മണ്ണ് തന്നാലും; അങ്ങയുടെ ദാസന് ഇനിയും സര്‍വേശ്വരനല്ലാതെ മറ്റൊരു ദൈവത്തിനും ഹോമയാഗമോ മറ്റു യാഗങ്ങളോ അര്‍പ്പിക്കുകയില്ല.
18
എന്നാല്‍ ഒരു കാര്യത്തില്‍ മാത്രം അവിടുന്ന് എന്നോട് ക്ഷമിക്കട്ടെ! എന്റെ യജമാനന് അകമ്പടി സേവിച്ചു രിമ്മോന്‍ക്ഷേത്രത്തില്‍ ആരാധിക്കാന്‍ പോകുമ്പോള്‍ അദ്ദേഹത്തോടൊത്തു ഞാനും തല വണങ്ങേണ്ടി വരും; അതു സര്വേശ്വരന് എന്നോടു ക്ഷമിക്കട്ടെ.”
19
“സമാധാനമായി പോകുക” എലീശ പറഞ്ഞു.
20
അങ്ങനെ നയമാന് കുറെ ദൂരം പോയി. അപ്പോള്‍ എലീശയുടെ ശിഷ്യന് ഗേഹസി ആത്മഗതം ചെയ്തു: “സിറിയാക്കാരനായ നയമാന് കൊണ്ടുവന്നതൊന്നും സ്വീകരിക്കാതെ എന്റെ യജമാനന് അയാളെ പറഞ്ഞയച്ചിരിക്കുന്നു; സര്‍വേശ്വരന്റെ നാമത്തില്‍ ഞാന്‍ ശപഥം ചെയ്യുന്നു: ഞാന്‍ അയാളുടെ പിറകെ പോയി എന്തെങ്കിലും വാങ്ങും.”
21
അങ്ങനെ ഗേഹസി നയമാനെ പിന്തുടര്ന്നു; തന്റെ പിറകെ ഗേഹസി ഓടി വരുന്നതുകണ്ട് നയമാന് അവനെ സ്വീകരിക്കാന്‍ രഥത്തില്‍നിന്നും താഴെയിറങ്ങി. “എല്ലാം ശുഭംതന്നെയല്ലേ.” എന്നു ചോദിച്ചു.
22
പ്രവാചകഭൃത്യന്‍ പറഞ്ഞു: “എല്ലാം ശുഭം തന്നെ; എന്നാല്‍ എഫ്രയീംമലനാട്ടില്‍നിന്ന് പ്രവാചകഗണത്തില്‍പ്പെട്ട രണ്ടു യുവാക്കള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നു; അവര്‍ക്കു കൊടുക്കാന്‍ ഒരു താലന്തു വെള്ളിയും രണ്ടു വിശിഷ്ട വസ്ത്രങ്ങളും നല്‍കണമെന്ന് അപേക്ഷിക്കാന്‍ യജമാനന് എന്നെ അയച്ചിരിക്കുന്നു.”
23
“ദയവായി രണ്ടു താലന്തു വെള്ളി സ്വീകരിച്ചാലും” നയമാന് പറഞ്ഞു. രണ്ടു താലന്തു വെള്ളിയും വിശിഷ്ട വസ്ത്രങ്ങളും രണ്ടു സഞ്ചികളിലാക്കി രണ്ടു ഭൃത്യന്മാര് വശം കൊടുത്തയച്ചു. അവര്‍ അത് എടുത്തുകൊണ്ടു ഗേഹസിയുടെ മുമ്പില്‍ നടന്നു.
24
എലീശ പാര്‍ത്തിരുന്ന മലമുകളില്‍ എത്തിയപ്പോള്‍ ഗേഹസി സഞ്ചികള്‍ അവരില്‍നിന്നു വാങ്ങി വീട്ടിനുള്ളില്‍ സൂക്ഷിച്ചുവച്ചശേഷം അവരെ പറഞ്ഞയച്ചു.
25
അയാള്‍ അകത്ത് എലീശയുടെ മുമ്പില്‍ ചെന്നപ്പോള്‍ അദ്ദേഹം അവനോടു ചോദിച്ചു: “ഗേഹസീ, നീ എവിടെപ്പോയിരുന്നു?” “അവിടുത്തെ ദാസന് എങ്ങും പോയില്ല” ഗേഹസി മറുപടി പറഞ്ഞു.
26
പ്രവാചകന് പറഞ്ഞു: “ആ മനുഷ്യന് രഥത്തില്‍ നിന്നിറങ്ങി നിന്നെ സ്വീകരിച്ചപ്പോള്‍ എന്റെ ആത്മാവ് അവിടെ ഉണ്ടായിരുന്നില്ലേ? പണം, വസ്ത്രം, ഒലിവുതോട്ടങ്ങള്‍, മുന്തിരിത്തോട്ടങ്ങള്‍, ആടുമാടുകള്‍, ദാസീദാസന്മാര് എന്നിവ സ്വീകരിക്കാനുള്ള സമയം അതായിരുന്നോ?
27
നയമാന്റെ കുഷ്ഠം നിന്നെയും നിന്റെ സന്തതികളെയും എന്നേക്കും ബാധിക്കട്ടെ.” അങ്ങനെ ഗേഹസി കുഷ്ഠരോഗിയായി, മഞ്ഞുപോലെ വെളുത്ത ശരീരവുമായി എലീശയുടെ അടുക്കല്‍നിന്നു പോയി.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25