bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Kings 12
2 Kings 12
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 13 →
1
ഇസ്രായേല്‍രാജാവായ യേഹൂവിന്റെ ഏഴാം ഭരണവര്‍ഷത്തിലാണ് യോവാശ് യെഹൂദായുടെ ഭരണം ആരംഭിച്ചത്. അദ്ദേഹം യെരൂശലേമില്‍ നാല്പതു വര്‍ഷം ഭരിച്ചു. അദ്ദേഹത്തിന്റെ അമ്മ ബേര്‍-ശേബക്കാരി സിബ്യാ ആയിരുന്നു.
2
യെഹോയാദ പുരോഹിതന് അദ്ദേഹത്തിന്റെ ഉപദേഷ്ടാവായിരുന്നതുകൊണ്ട് യോവാശ് സര്‍വേശ്വരനു ഹിതകരമായി പ്രവര്‍ത്തിച്ചു;
3
എങ്കിലും അയാള്‍ പൂജാഗിരികള്‍ നശിപ്പിച്ചില്ല. ജനം അവിടെ യാഗവും ധൂപവും അര്‍പ്പിച്ചുവന്നു.
4
[4,5] “സര്‍വേശ്വരന്റെ ആലയത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധവസ്തുക്കളുടെ മുഴുവന്‍ വിലയും ഓരോരുത്തരും നല്‍കേണ്ട പണവും ആളുകള്‍ സ്വമേധയാ അര്‍പ്പിക്കുന്ന പണവും വാങ്ങി ദേവാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കണം” എന്നു പുരോഹിതന്മാരോട് യോവാശ് കല്പിച്ചു.
6
യോവാശിന്റെ ഇരുപത്തിമൂന്നാം ഭരണവര്‍ഷംവരെ പുരോഹിതന്മാര് ദേവാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്തിരുന്നില്ല.
7
അതിനാല്‍ രാജാവ് യെഹോയാദ പുരോഹിതനെയും മറ്റു പുരോഹിതന്മാരെയും വിളിച്ചു ചോദിച്ചു: “നിങ്ങള്‍ ദേവാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാത്തത് എന്ത്? ഇനിയും ജനങ്ങളില്‍നിന്നു ലഭിക്കുന്ന പണം നിങ്ങള്‍ എടുക്കാതെ ദേവാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി കൊടുക്കുക.”
8
അതുകൊണ്ട് ഇനിമേല്‍ ജനങ്ങളില്‍നിന്നു പണം വാങ്ങേണ്ടതില്ലെന്നും ദേവാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ തങ്ങള്‍ ചെയ്യേണ്ടതില്ലെന്നും പുരോഹിതന്മാര് തീരുമാനിച്ചു.
9
അടപ്പില്‍ ദ്വാരമിട്ട ഒരു പെട്ടി യെഹോയാദ പുരോഹിതന് യാഗപീഠത്തിനരികില്‍ ദേവാലയത്തിലേക്കുള്ള വാതിലിന്റെ വലതുവശത്ത് സ്ഥാപിച്ചു. വാതില്‍ കടക്കുന്ന പുരോഹിതന്മാര് സര്‍വേശ്വരന്റെ ആലയത്തില്‍ ലഭിക്കുന്ന പണമെല്ലാം ആ പെട്ടിയില്‍ നിക്ഷേപിക്കും.
10
പെട്ടി നിറയുമ്പോള്‍ രാജാവിന്റെ കാര്യവിചാരകനും പ്രധാനപുരോഹിതനും കൂടി പണം എണ്ണി സഞ്ചികളില്‍ കെട്ടിവയ്ക്കും.
11
പിന്നീട് ആ പണം ദേവാലയത്തിന്റെ പണിയുടെ മേല്‍നോട്ടം വഹിക്കുന്നവരെ ഏല്പിക്കും.
12
അവര്‍ അത് ദേവാലയത്തിലെ മരപ്പണിക്കാര്‍, ശില്പികള്, കല്പണിക്കാര്, കല്ലുവെട്ടുകാര് എന്നിവര്‍ക്കു കൂലി കൊടുക്കാനും അറ്റകുറ്റപ്പണികള്‍ക്ക് വേണ്ട തടിയും ചെത്തിയ കല്ലും വാങ്ങാനും മറ്റു ചെലവുകള്‍ നിര്‍വഹിക്കാനുമായി വിനിയോഗിക്കും.
13
സര്‍വേശ്വരന്റെ ആലയത്തില്‍ വരുന്ന പണം വെള്ളിപ്പാത്രങ്ങളോ, തിരികത്രികകളോ, തളിക്കാനുള്ള പാത്രങ്ങളോ, കാഹളങ്ങളോ, സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള മറ്റു പാത്രങ്ങളോ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചില്ല.
14
അത് ദേവാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നവര്‍ക്കു നല്കി.
15
അറ്റകുറ്റപ്പണികള്‍ക്കു വേണ്ടിയുള്ള പണം ഏറ്റുവാങ്ങിയിരുന്നവര്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിച്ചതുകൊണ്ട് അവരോട് കണക്കു ചോദിച്ചിരുന്നില്ല.
16
പ്രായശ്ചിത്തയാഗത്തിലൂടെയും പാപപരിഹാരയാഗത്തിലൂടെയും ലഭിച്ചിരുന്ന പണം ദേവാലയത്തില്‍ നിക്ഷേപിച്ചില്ല; അതു പുരോഹിതന്മാര്ക്കുള്ളതായിരുന്നു.
17
അക്കാലത്തു സിറിയാരാജാവായ ഹസായേല്‍ ഗത്ത് ആക്രമിച്ചു കീഴടക്കി; യെരൂശലേം ആക്രമിക്കുന്നതിനും അയാള്‍ തീരുമാനിച്ചു.
18
അപ്പോള്‍ യെഹൂദാരാജാവായ യോവാശ് താനും തന്റെ പിതാക്കന്മാരായ യെഹോശാഫാത്ത്, യെഹോരാം, അഹസ്യാ എന്നീ യെഹൂദാരാജാക്കന്മാരും നിവേദിച്ചിരുന്ന സാധനങ്ങളും ദേവാലയത്തിലെയും കൊട്ടാരത്തിലെയും സ്വര്‍ണനിക്ഷേപങ്ങളും എടുത്ത് സിറിയാരാജാവായ ഹസായേലിനു കൊടുത്തയച്ചു. അങ്ങനെ ഹസായേല്‍ യെരൂശലേം ആക്രമിക്കാതെ പിന്‍വാങ്ങി.
19
യോവാശിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
20
യോവാശിന്റെ സേവകന്മാര് അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തി. സില്ലായിലേക്കു പോകുന്ന വഴിയില്‍ മില്ലോഭവനത്തില്‍ വച്ച് അവര്‍ അദ്ദേഹത്തെ വധിച്ചു.
21
ശിമെയാത്തിന്റെ പുത്രനായ യോസാഖാര്, ശോമേരിന്റെ പുത്രനായ യെഹോസാബാദ് എന്നിവരായിരുന്നു അദ്ദേഹത്തെ വധിച്ചത്. അദ്ദേഹത്തിന്റെ പിതാക്കന്മാരുടെകൂടെ ദാവീദിന്റെ നഗരത്തില്‍ അദ്ദേഹത്തെ സംസ്കരിച്ചു. യോവാശിന്റെ പുത്രന് അമസ്യാ പകരം രാജാവായി.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25