bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Exodus 1
Exodus 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 2 →
1
യാക്കോബിന്റെകൂടെ കുടുംബസമേതം ഈജിപ്തിലേക്കു വന്ന അദ്ദേഹത്തിന്റെ പുത്രന്മാര്:
2
രൂബേന്‍, ശിമെയോന്, ലേവി,
3
യെഹൂദാ, ഇസ്സാഖാര്‍, സെബൂലൂന്, ബെന്യാമീന്,
4
ദാന്‍, നഫ്താലി, ഗാദ്, ആശേര്‍ എന്നിവരാണ്. യോസേഫ് നേരത്തെതന്നെ ഈജിപ്തില്‍ ആയിരുന്നു.
5
അങ്ങനെ യാക്കോബിന്റെ സന്താനങ്ങള്‍ ആകെ എഴുപതു പേര്.
6
യോസേഫും സഹോദരന്മാരും ഉള്‍പ്പെട്ട ആ തലമുറയിലെ എല്ലാവരും മരിച്ചു.
7
യാക്കോബിന്റെ പിന്തലമുറക്കാര് പെരുകി അത്യന്തം പ്രബലരായിത്തീര്‍ന്നു. ദേശം അവരെക്കൊണ്ടു നിറഞ്ഞു.
8
അക്കാലത്തു യോസേഫിനെ അറിയാത്ത ഒരു പുതിയ രാജാവ് ഈജിപ്തില്‍ ഭരണമേറ്റു.
9
അദ്ദേഹം ജനങ്ങളോടു പറഞ്ഞു: “ഇസ്രായേല്‍ജനം എണ്ണത്തില്‍ പെരുകിയിരിക്കുന്നു.
10
അവര്‍ നമ്മെക്കാള്‍ ശക്തരുമാണ്; അവര്‍ ഇനിയും വര്‍ധിക്കാതിരിക്കാന്‍ നാം തന്ത്രപൂര്‍വം പ്രവര്‍ത്തിക്കണം. ഒരു യുദ്ധമുണ്ടായാല്‍ ശത്രുപക്ഷം ചേര്‍ന്ന് അവര്‍ നമ്മോടു പൊരുതുമെന്നു മാത്രമല്ല രാജ്യം വിട്ടുപോയെന്നും വരാം.”
11
അങ്ങനെ ഇസ്രായേല്യരെ കഠിനജോലി ചെയ്യിച്ച് പീഡിപ്പിക്കാന്‍ മേല്‍നോട്ടക്കാരെ നിയമിച്ചു. അവര്‍ ഫറവോയ്ക്കുവേണ്ടി പീഥോം, റയംസേസ് എന്നീ ധാന്യസംഭരണനഗരങ്ങള്‍ പണിതു.
12
എന്നാല്‍ പീഡിപ്പിക്കുന്തോറും അവര്‍ വര്‍ധിച്ച് ദേശമെങ്ങും വ്യാപിച്ചു. അതിനാല്‍ ഈജിപ്തുകാര്‍ ഇസ്രായേല്‍ജനത്തെ ഭയപ്പെട്ടു.
13
അവര്‍ ഇസ്രായേല്‍ജനങ്ങളെക്കൊണ്ട് കഠിനവേല ചെയ്യിച്ച് അവരുടെ ജീവിതം ക്ലേശപൂര്‍ണമാക്കി.
14
ഇഷ്ടികയും കുമ്മായവും കൊണ്ടുള്ള പണികളും വയലിലെ പണികളും അവര്‍ അവരെക്കൊണ്ടു ചെയ്യിച്ചു. അവര്‍ ചെയ്ത എല്ലാ ജോലികളും കാഠിന്യമുള്ളതായിരുന്നു.
15
ഈജിപ്തിലെ രാജാവ് ശിപ്രാ, പൂവാ എന്നീ രണ്ട് എബ്രായസൂതികര്‍മിണികളോടു കല്പിച്ചു:
16
“നിങ്ങള്‍ പ്രസവശുശ്രൂഷ ചെയ്യുന്ന എബ്രായസ്ത്രീകള്ക്കു ജനിക്കുന്ന ശിശുക്കള്‍ ആണ്‍കുട്ടികളെങ്കില്‍ അവരെ കൊന്നുകളയുക; പെണ്കുട്ടികളെങ്കില് ജീവിച്ചുകൊള്ളട്ടെ.
17
“എന്നാല്‍ ആ സൂതികര്‍മിണികള്‍ ദൈവഭയം ഉള്ളവര്‍ ആയിരുന്നതിനാല്‍ രാജകല്പന പാലിക്കാതെ ആ കുട്ടികളെ ജീവിക്കാന്‍ അനുവദിച്ചു.
18
രാജാവ് സൂതികര്‍മിണികളെ വരുത്തി ചോദ്യം ചെയ്തു. “നിങ്ങള്‍ എന്താണീ ചെയ്യുന്നത്? ആ കുട്ടികളെ ജീവിക്കാന്‍ അനുവദിക്കുന്നോ?”
19
സൂതികര്‍മിണികള്‍ ഫറവോയോടു പറഞ്ഞു: “എബ്രായസ്ത്രീകള് ഈജിപ്തുകാരികളെപ്പോലെയല്ല; ഓജസ്സുള്ള അവര്‍ സൂതികര്‍മിണികള്‍ എത്തുംമുമ്പേ പ്രസവിച്ചുകഴിയും.”
20
ദൈവം സൂതികര്‍മിണികളോടു നന്മ ചെയ്തു;
21
അവര്‍ ദൈവഭയമുള്ളവരായിരുന്നതുകൊണ്ട് അവിടുന്ന് അവര്‍ക്ക് സന്താനസമൃദ്ധി നല്കി അനുഗ്രഹിച്ചു. ഇസ്രായേല്യര്‍ വര്‍ധിച്ചു പ്രബലരായി.
22
ഫറവോ തന്റെ പ്രജകളോടു കല്പിച്ചു: “എബ്രായര്ക്കു ജനിക്കുന്ന എല്ലാ ആണ്‍കുട്ടികളെയും നൈല്‍നദിയില്‍ എറിഞ്ഞുകളയുക, പെണ്‍കുട്ടികള്‍ ജീവിച്ചുകൊള്ളട്ടെ.”
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40