bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Exodus 29
Exodus 29
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 28
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 30 →
1
അഹരോനെയും പുത്രന്മാരെയും എനിക്ക് പുരോഹിതശുശ്രൂഷയ്ക്കായി വേര്‍തിരിക്കുന്നതിനു നീ ഇതു ചെയ്യണം: ഒരു കാളക്കുട്ടിയെയും കുറ്റമറ്റ രണ്ട് ആണാടിനെയും തിരഞ്ഞെടുക്കുക.
2
കൂടാതെ പുളിപ്പില്ലാത്ത അപ്പം, എണ്ണയിലുണ്ടാക്കിയ പുളിപ്പില്ലാത്ത അട, എണ്ണ പുരട്ടിയുണ്ടാക്കിയ പുളിപ്പില്ലാത്ത വട എന്നിവ കരുതണം. ഇവയെല്ലാം നേരിയ കോതമ്പുമാവുകൊണ്ട് ഉണ്ടാക്കണം.
3
ഇവ ഒരു കൂടയിലാക്കി കാളക്കുട്ടിയോടും ആണാടുകളോടുമൊപ്പം കൊണ്ടുവരണം.
4
അഹരോനെയും പുത്രന്മാരെയും തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല് കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകുക.
5
പൗരോഹിത്യവസ്ത്രങ്ങളില്‍ നിലയങ്കിയും ഏഫോദിന്റെ കുപ്പായവും ഏഫോദും മാര്‍ച്ചട്ടയും ചിത്രപ്പണി ചെയ്ത അരപ്പട്ടയും ധരിപ്പിക്കണം.
6
തലയില്‍ തലപ്പാവും അതിനുമീതെ വിശുദ്ധകിരീടവും അണിയിക്കണം.
7
പിന്നീട് അഭിഷേകതൈലം തലയില്‍ ഒഴിച്ച് അഹരോനെ അഭിഷേകം ചെയ്യണം.
8
അഹരോന്റെ പുത്രന്മാരെയും കൊണ്ടുവന്നു പൗരോഹിത്യവസ്ത്രങ്ങള്‍ ധരിപ്പിക്കണം.
9
അവരെ അരപ്പട്ടയും തൊപ്പിയും ധരിപ്പിക്കുക; ശാശ്വതനിയമമനുസരിച്ചു പൗരോഹിത്യം അവരുടേതായിരിക്കും. അങ്ങനെ അഹരോനെയും പുത്രന്മാരെയും പുരോഹിതന്മാരായി അവരോധിക്കണം.
10
“തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല് കാളക്കുട്ടിയെ കൊണ്ടുവരണം; അഹരോനും പുത്രന്മാരും അതിന്റെ തലയില്‍ കൈവയ്ക്കണം.
11
പിന്നീട് സര്‍വേശ്വരന്റെ മുമ്പാകെ തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല്വച്ചുതന്നെ അതിനെ കൊല്ലണം.
12
അതിന്റെ രക്തത്തില്‍ കുറെ എടുത്തു നിന്റെ വിരലുകള്‍കൊണ്ട് യാഗപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം. ശേഷിക്കുന്നത് യാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കുക.
13
ആന്തരികാവയവങ്ങള്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്റെ നെയ്വലയും, വൃക്കകളും അവയെ പൊതിഞ്ഞിരിക്കുന്ന മേദസ്സും, യാഗപീഠത്തില്‍വച്ചു ദഹിപ്പിക്കുക.
14
എന്നാല്‍ കാളയുടെ മാംസവും തോലും ചാണകവും പാളയത്തിനു പുറത്തുവച്ചുതന്നെയാണ് ദഹിപ്പിക്കേണ്ടത്. ഇതു പാപപരിഹാരയാഗമാകുന്നു.
15
രണ്ട് ആണാടുകളില്‍ ഒന്നിനെ കൊണ്ടുവന്ന് അഹരോനും പുത്രന്മാരും അതിന്റെ തലയില്‍ കൈ വയ്ക്കണം.
16
പിന്നീട് അതിനെ കൊന്നു രക്തമെടുത്തു യാഗപീഠത്തിന്റെ നാലു വശത്തും തളിക്കണം.
17
പിന്നെ അതിനെ കഷണങ്ങളാക്കി ആന്തരികാവയവങ്ങളും കാലുകളും കഴുകിയെടുത്ത് അവയും തലയും,
18
യാഗപീഠത്തില്‍വച്ച് അതിനെ മുഴുവന്‍ ഹോമയാഗമായി അര്‍പ്പിക്കണം; അതിന്റെ സൗരഭ്യം സര്‍വേശ്വരനു ഹിതകരമായിരിക്കും.
19
മറ്റേ ആടിനെയും കൊണ്ടുവന്ന് അഹരോനും പുത്രന്മാരും അതിന്റെ തലയില്‍ കൈകള്‍ വച്ചശേഷം കൊല്ലുക.
20
അതിന്റെ രക്തത്തില്‍ കുറെ എടുത്ത് അഹരോന്റെയും പുത്രന്മാരുടെയും വലതുകാതിന്റെ അഗ്രത്തിലും വലതുകൈയുടെ പെരുവിരലിലും വലതുകാലിന്റെ പെരുവിരലിലും പുരട്ടണം; ശേഷിക്കുന്ന രക്തം യാഗപീഠത്തിനു ചുറ്റും ഒഴിക്കണം.
21
യാഗപീഠത്തിലുള്ള രക്തത്തില്‍ അല്പമെടുത്ത് അഭിഷേകതൈലത്തോടൊപ്പം അഹരോന്റെയും അവന്റെ വസ്ത്രത്തിന്റെയും അഹരോന്റെ പുത്രന്മാരുടെയും അവരുടെ വസ്ത്രങ്ങളുടെയുംമേല്‍ തളിക്കണം. അപ്പോള്‍ അവനും അവന്റെ പുത്രന്മാരും അവരുടെ വസ്ത്രങ്ങളും ശുദ്ധീകരിക്കപ്പെടും.
22
“ഈ ആണാട് അഭിഷേകശുശ്രൂഷയ്‍ക്കുള്ളതാകയാല്‍ അതിന്റെ മേദസ്സും തടിച്ച വാലും കുടല് പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള നെയ്വലയും വൃക്കകള്‍ രണ്ടും അവയുടെ മേലുള്ള മേദസ്സും വലതുതുടയും എടുക്കണം;
23
അതിനുശേഷം സര്‍വേശ്വരന്റെ സന്നിധിയില്‍ വച്ചിട്ടുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ കുട്ടയില്‍നിന്ന് ഒരു അപ്പവും എണ്ണ ചേര്‍ത്തുണ്ടാക്കിയ ഒരു അടയും ഒരു വടയും എടുക്കണം.
24
ഇവ അഹരോന്റെയും പുത്രന്മാരുടെയും കൈകളില്‍ കൊടുക്കണം; അവര്‍ അവ സര്‍വേശ്വരന്റെ മുമ്പില്‍ നീരാജനം ചെയ്യണം.
25
പിന്നീട് അവ തിരിച്ചുവാങ്ങി, ഹോമയാഗത്തോടൊപ്പം യാഗപീഠത്തില്‍ ദഹിപ്പിക്കണം. ഈ ദഹനയാഗത്തിന്റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമാണ്.
26
“അഹരോന്റെ അഭിഷേകശുശ്രൂഷയ്‍ക്കുള്ള ആടിന്റെ നെഞ്ച് സര്വേശ്വരന് നീരാജനം ചെയ്യണം; അതു നിന്റെ ഓഹരി ആയിരിക്കും.
27
പുരോഹിതാഭിഷേക ശുശ്രൂഷയ്ക്കുള്ള ആണാടിന്റെ നെഞ്ചും തുടയും നീരാജനം ചെയ്ത് അര്‍പ്പിച്ചശേഷം അഹരോനും പുത്രന്മാര്ക്കുമായി മാറ്റി വയ്ക്കണം. ഇത് ഇസ്രായേല്‍ജനം അര്‍പ്പിക്കുന്ന സമാധാനയാഗത്തില്‍നിന്ന് അവര്‍ക്കുള്ള നിത്യഓഹരിയാകുന്നു.
28
ഇത് ഇസ്രായേല്‍ജനം സര്‍വേശ്വരനു നീരാജനം ചെയ്ത് അര്‍പ്പിക്കുന്ന വഴിപാടാണ്.
29
അഹരോന്റെ മരണശേഷം അവന്റെ വിശുദ്ധവസ്ത്രങ്ങളെല്ലാം പുത്രന്മാര്ക്ക് അവകാശപ്പെട്ടതാണ്; പുരോഹിതന്മാരായി അഭിഷേകം ചെയ്യപ്പെടുമ്പോഴും നിയോഗിക്കപ്പെടുമ്പോഴും അവര്‍ അവ ധരിച്ചിരിക്കണം.
30
അഹരോനു പകരം പുരോഹിതനായി നിയോഗിക്കപ്പെടുന്ന പുത്രന് തിരുസാന്നിധ്യകൂടാരത്തിലെ വിശുദ്ധസ്ഥലത്തു ശുശ്രൂഷയ്ക്കായി വരുമ്പോള്‍ ഏഴു ദിവസം അവ ധരിക്കണം.
31
“പുരോഹിതാഭിഷേക ശുശ്രൂഷയ്ക്കുള്ള ആണാടിന്റെ മാംസം വിശുദ്ധമായ ഒരു സ്ഥലത്തുവച്ചു പാകം ചെയ്യണം;
32
അഹരോനും പുത്രന്മാരും ആ മാംസവും കുട്ടയിലുള്ള അപ്പവും തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല്വച്ചു ഭക്ഷിക്കണം.
33
തങ്ങളെ അഭിഷേകം ചെയ്തു നിയോഗിച്ചപ്പോള്‍ പാപപരിഹാരമായി അര്‍പ്പിച്ചതാകയാല്‍ അത് അവര്‍തന്നെ ഭക്ഷിക്കണം. അവ വിശുദ്ധമാകയാല്‍ മറ്റാരും അതു ഭക്ഷിക്കരുത്.
34
പുരോഹിതാഭിഷേക ശുശ്രൂഷയ്‍ക്കുപയോഗിച്ച മാംസമോ അപ്പമോ ബാക്കി വന്നാല്‍ അവ ദഹിപ്പിച്ചുകളയണം. വിശുദ്ധമായതുകൊണ്ട് അതു ഭക്ഷിക്കരുത്.
35
“അഹരോനും പുത്രന്മാര്‍ക്കുമുള്ള പുരോഹിതാഭിഷേക ശുശ്രൂഷ ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ഏഴു ദിവസംകൊണ്ട് അനുഷ്ഠിക്കണം.
36
ദിനംതോറും ഒരു കാളയെ പാപപരിഹാരത്തിനായി അര്‍പ്പിക്കണം. യാഗപീഠത്തിന്റെ ശുദ്ധീകരണത്തിനുവേണ്ടിയും പാപപരിഹാരയാഗം അര്‍പ്പിക്കണം; പിന്നീട് യാഗപീഠം അഭിഷേകം ചെയ്തു വിശുദ്ധീകരിക്കണം.
37
ഏഴു ദിവസവും പാപപരിഹാരത്തിനുവേണ്ടി പ്രായശ്ചിത്തയാഗമര്‍പ്പിച്ചു യാഗപീഠം ശുദ്ധീകരിക്കണം; അപ്പോള്‍ യാഗപീഠം അതിവിശുദ്ധമായിത്തീരും. യാഗപീഠത്തെ സ്പര്‍ശിക്കുന്നതെന്തും ശുദ്ധമായിത്തീരും.
38
“യാഗപീഠത്തില്‍ അര്‍പ്പിക്കപ്പെടേണ്ടത് ഇവയാണ്: ഒരു വയസ്സ് പ്രായമുള്ള രണ്ട് ആട്ടിന്‍കുട്ടികളെ ദിവസംതോറും അര്‍പ്പിക്കണം.
39
അവയില്‍ ഒന്നിനെ രാവിലെയും മറ്റതിനെ വൈകിട്ടും അര്‍പ്പിക്കണം.
40
ഒന്നാമത്തെ ആട്ടിന്‍കുട്ടിയോടൊപ്പം ആട്ടിയെടുത്ത കാല് ഹീന്‍ ഒലിവെണ്ണയില്‍ കുഴച്ച ഒരിടങ്ങഴി കോതമ്പുമാവും പാനീയയാഗമായി കാല് ഹീന്‍ വീഞ്ഞും അര്‍പ്പിക്കണം.
41
രണ്ടാമത്തെ ആട്ടിന്‍കുട്ടിയെ വൈകിട്ടു യാഗമര്‍പ്പിക്കുമ്പോള്‍ അതോടൊപ്പം രാവിലത്തേതുപോലെ തന്നെ കോതമ്പുമാവും ഒലിവെണ്ണയും വീഞ്ഞും ദഹനയാഗമായി അര്‍പ്പിക്കണം. ഈ ദഹനയാഗത്തിന്റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമാണ്.
42
ഇതു തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല് സര്‍വേശ്വരന്റെ മുമ്പാകെ നിങ്ങളുടെ ഭാവിതലമുറകള്‍ സദാകാലവും അര്‍പ്പിക്കേണ്ട ദഹനയാഗമാകുന്നു. അവിടെ ഞാന്‍ നിങ്ങളെ സന്ദര്‍ശിച്ച് നിങ്ങളോടു സംസാരിക്കും.
43
ഞാന്‍ ഇസ്രായേല്‍ജനത്തെ സന്ദര്‍ശിക്കുന്ന ആ സ്ഥലം എന്റെ മഹത്ത്വംകൊണ്ട് പരിശുദ്ധമാകും.
44
തിരുസാന്നിധ്യകൂടാരവും യാഗപീഠവും ഞാന്‍ വിശുദ്ധീകരിക്കും; എനിക്കു പൗരോഹിത്യശുശ്രൂഷ നിര്‍വഹിക്കാന്‍ അഹരോനെയും പുത്രന്മാരെയും ഞാന്‍ ശുദ്ധീകരിച്ചു വേര്‍തിരിക്കും.
45
ഞാന്‍ അവരുടെ ദൈവമായി ഇസ്രായേല്‍ജനങ്ങളുടെ ഇടയില്‍ പാര്‍ക്കും.
46
അവരുടെ ഇടയില്‍ പാര്‍ക്കാന്‍ ഈജിപ്തില്‍നിന്ന് അവരെ കൂട്ടിക്കൊണ്ടുവന്ന ഞാന്‍ അവരുടെ ദൈവമായ സര്വേശ്വരന് എന്ന് അവര്‍ അറിയും. ഞാനാണ് അവരുടെ ദൈവമായ സര്വേശ്വരന്.
← Chapter 28
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 30 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40