bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Exodus 39
Exodus 39
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 38
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 40 →
1
സര്വേശ്വരന് മോശയോടു കല്പിച്ചതുപോലെ വിശുദ്ധസ്ഥലത്തു പുരോഹിതശുശ്രൂഷ ചെയ്യുമ്പോള്‍ അഹരോന് ധരിക്കേണ്ട വിശുദ്ധവസ്ത്രങ്ങള്‍ നീല, ധൂമ്രം, കടുംചുവപ്പ് വര്‍ണങ്ങളിലുള്ള നൂലുകള്‍കൊണ്ട് അവര്‍ ഉണ്ടാക്കി.
2
നീല, ധൂമ്രം, കടുംചുവപ്പു വര്‍ണങ്ങളുള്ള നൂലുകളും കസവും നേര്മയായി നെയ്തെടുത്ത ലിനനുംകൊണ്ട് ഏഫോദ് നിര്‍മ്മിച്ചു.
3
അവര്‍ സ്വര്‍ണം അടിച്ചുപരത്തി നേരിയ കസവുകളായി മുറിച്ചെടുത്ത് നീല, ധൂമ്രം, കടുംചുവപ്പു വര്‍ണങ്ങളുള്ള നൂലുകളും നേര്‍ത്ത ലിനന്‍ എന്നിവയും വിദഗ്ദ്ധമായി നെയ്തെടുത്തു.
4
ഏഫോദിന്റെ ഇരുവശങ്ങളിലും മുകള്‍ഭാഗത്ത് തോള്‍വാറുകള്‍ തയ്ച്ചുപിടിപ്പിച്ചു.
5
ഏഫോദ് ഉണ്ടാക്കാന്‍ ഉപയോഗിച്ച കസവുനൂല്‍, നീല, ധൂമ്രം, കടുംചുവപ്പു നൂലുകള്‍, നേര്‍ത്ത ലിനന്‍ എന്നിവകൊണ്ടുതന്നെ ഏഫോദു കെട്ടിമുറുക്കുന്നതിനുള്ള അരപ്പട്ടയും സര്വേശ്വരന് മോശയോടു കല്പിച്ചതുപോലെ അവര്‍ നിര്‍മ്മിച്ചു.
6
ചെത്തിയെടുത്ത ഗോമേദകക്കല്ലുകള്‍ സ്വര്‍ണച്ചട്ടങ്ങളില്‍ ഉറപ്പിച്ച് ഈ കല്ലുകളില്‍ മുദ്രകൊത്തുന്നതുപോലെ ഇസ്രായേല്‍ഗോത്രങ്ങളുടെ പേരുകള്‍ കൊത്തി.
7
സര്വേശ്വരന് മോശയോടു കല്പിച്ചതുപോലെ അവയെ ഏഫോദിന്റെ രണ്ട് തോള്‍വാറുകളിലുമായി ഇസ്രായേല്‍ജനത്തിന്റെ ഓര്‍മയ്ക്കായി തയ്ച്ചുചേര്ത്തു.
8
ഏഫോദു നിര്‍മ്മിച്ചതുപോലെ നീല, ധൂമ്രം, കടുംചുവപ്പു വര്‍ണങ്ങളിലുള്ള നൂലുകളും കസവും നേര്മയായി നെയ്ത ലിനനുംകൊണ്ട് ചിത്രപ്പണികളോടുകൂടിയ മാര്‍ച്ചട്ട നിര്‍മ്മിച്ചു.
9
അതു സമചതുരത്തില്‍ രണ്ടു മടക്കായിട്ടാണ് ഉണ്ടാക്കിയത്. അതിന് ഒരു ചാണ് നീളവും ഒരു ചാണ് വീതിയും ഉണ്ടായിരുന്നു.
10
അതില്‍ നാലു നിര രത്നങ്ങള്‍ പതിച്ചു. ഒന്നാമത്തെ നിരയില്‍ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം എന്നിവയും
11
രണ്ടാമത്തെ നിരയില്‍ മരതകം, ഇന്ദ്രനീലം, വജ്രം എന്നിവയും
12
മൂന്നാമത്തെ നിരയില്‍ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം എന്നിവയും
13
നാലാമത്തെ നിരയില്‍ പത്മരാഗം, ഗോമേദകം, സൂര്യകാന്തം എന്നിവയും സ്വര്‍ണച്ചട്ടങ്ങളില്‍ പതിച്ചുവച്ചു.
14
ഇസ്രായേല്‍പുത്രന്മാരുടെ പേരുകള്‍ക്കനുസരിച്ച് പന്ത്രണ്ടു രത്നങ്ങളുണ്ടായിരുന്നു. ഓരോ ഗോത്രത്തിന്റെയും പേര് ഓരോന്നിലുമായി മുദ്രണം ചെയ്തിരുന്നു.
15
മാര്‍ച്ചട്ടയ്‍ക്കുവേണ്ടി തങ്കം കയറുപോലെ പിരിച്ചെടുത്തു ചങ്ങലകള്‍ ഉണ്ടാക്കി.
16
സ്വര്‍ണംകൊണ്ടു രണ്ട് അരികുപാളികളും രണ്ടു വളയങ്ങളും നിര്‍മ്മിച്ചു. വളയങ്ങള്‍ മാര്‍ച്ചട്ടയുടെ മുകള്‍ഭാഗത്ത് ഇരുകോണുകളിലും ഘടിപ്പിച്ചു;
17
സ്വര്‍ണച്ചങ്ങലകള്‍ മാര്‍ച്ചട്ടയുടെ മൂലകളിലുള്ള ഈ വളയങ്ങളില്‍ കൊളുത്തി.
18
ഈ ചങ്ങലകളുടെ മറ്റേ അറ്റങ്ങള്‍ സ്വര്‍ണത്തകിടുകളില്‍ ഘടിപ്പിച്ച് ഏഫോദിലുള്ള തോള്‍വാറുകളില്‍ മുന്‍ഭാഗത്ത് ഉറപ്പിച്ചു.
19
വേറെ രണ്ടു വളയങ്ങള്‍ ഉണ്ടാക്കി, മാര്‍ച്ചട്ടയുടെ താഴത്തെ കോണുകളില്‍ ഉള്‍ഭാഗത്ത് ഏഫോദിനോടു ബന്ധിച്ചു.
20
അവര്‍ വേറെ രണ്ടു സ്വര്‍ണവളയങ്ങള്‍കൂടി ഉണ്ടാക്കി. അവ ഏഫോദിന്റെ തോള്‍വാറുകള്‍ക്കു താഴെ വിദഗ്ദ്ധമായി നെയ്തെടുത്ത അരപ്പട്ടയുടെ മുകളില്‍ ബന്ധിച്ചു.
21
മാര്‍ച്ചട്ട ഏഫോദിന്റെ മുകളില്‍ അയഞ്ഞു കിടക്കാതിരിക്കാന്‍ സര്വേശ്വരന് മോശയോടു കല്പിച്ചതുപോലെ മാര്‍ച്ചട്ടയുടെ വളയങ്ങള്‍ ഏഫോദിന്റെ വളയങ്ങളുമായി നീലനാടകൊണ്ട് അരപ്പട്ടയ്ക്കു മുകളില്‍ ഉറപ്പിച്ചു.
22
ഏഫോദിന്റെ പുറത്ത് അണിയുന്ന കുപ്പായം നീലനൂലുകൊണ്ടു നിര്‍മ്മിച്ചു;
23
അതിന്റെ നടുവില്‍ തല കടത്താനുള്ള ദ്വാരമുണ്ടാക്കി; ആ ഭാഗം കീറിപ്പോകാതിരിക്കുന്നതിനു ദ്വാരത്തിനു ചുറ്റും ഒരു നാട ചേര്‍ത്തു ബലപ്പെടുത്തിയിരുന്നു;
24
[24-26] കുപ്പായത്തിന്റെ താഴെയുള്ള വിളുമ്പുകളില്‍ നീലയും, ധൂമ്രവും, കടുംചുവപ്പു നൂലുകളും നേര്‍ത്ത ലിനനുംകൊണ്ട് മാതളനാരങ്ങാരൂപങ്ങള്‍ ഉണ്ടാക്കി; അവയും സ്വര്‍ണമണികളും ഒന്നിടവിട്ട് തയ്ച്ചുചേര്ത്തു.
27
അഹരോനും പുത്രന്മാര്ക്കും ധരിക്കാന്‍ നിലയങ്കി ഉണ്ടാക്കി.
28
നേര്മയായി നെയ്തെടുത്ത ലിനന്‍കൊണ്ട് തലപ്പാവ്, തൊപ്പി, കാലുറ എന്നിവയും
29
നീലയും ധൂമ്രവും കടുംചുവപ്പും നൂലുകള്‍കൊണ്ട് ചിത്രത്തയ്യലോടുകൂടിയ അരക്കെട്ടും സര്വേശ്വരന് മോശയോടു കല്പിച്ചിരുന്നതുപോലെ നിര്‍മ്മിച്ചു.
30
വിശുദ്ധകിരീടത്തിന്റെ നെറ്റിപ്പട്ടം തങ്കത്തില്‍ ഉണ്ടാക്കി. അതില്‍ മുദ്രമോതിരത്തിലെന്നതുപോലെ സര്‍വേശ്വരനു സമര്‍പ്പിതം എന്നു കൊത്തിവയ്ക്കുകയും ചെയ്തു.
31
സര്വേശ്വരന്റ കല്പനപോലെ തലപ്പാവിന്റെ മുന്‍വശത്തു ബന്ധിക്കാന്‍ ഒരു നീലനാട നെറ്റിപ്പട്ടത്തില്‍ പിടിപ്പിച്ചു.
32
ഇങ്ങനെ തിരുസാന്നിധ്യകൂടാരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. സര്വേശ്വരന് മോശയോടു കല്പിച്ചിരുന്നതുപോലെ ഇസ്രായേല്‍ജനം എല്ലാ കാര്യങ്ങളും ചെയ്തുതീര്‍ത്തു.
33
അവര്‍ തിരുസാന്നിധ്യകൂടാരവും അതിന്റെ ഉപകരണങ്ങളും മോശയുടെ അടുക്കല്‍ കൊണ്ടുവന്നു. കൂടാരം, കൊളുത്തുകള്‍, ചട്ടങ്ങള്‍, അഴികള്‍, തൂണുകള്‍, ചുവടുകള്‍;
34
കോലാടിന്റെ ഊറയ്ക്കിട്ട തോലുകൊണ്ടും തഹശുതോല്‍കൊണ്ടും നിര്‍മ്മിച്ച മൂടുവിരികള്‍, തിരശ്ശീലകള്‍;
35
ഉടമ്പടിപ്പെട്ടകം, അതിന്റെ തണ്ടുകള്‍, മൂടി,
36
കാഴ്ചയപ്പം വയ്ക്കുന്ന മേശ, അതിന്റെ ഉപകരണങ്ങള്‍,
37
തനി തങ്കംകൊണ്ടുനിര്‍മ്മിച്ച വിളക്കുതണ്ട്, വിളക്കുകള്‍, ഉപകരണങ്ങള്‍,
38
വിളക്കിനു വേണ്ട എണ്ണ, സ്വര്‍ണയാഗപീഠം, അഭിഷേകതൈലം, ധൂപക്കൂട്ട്,
39
കൂടാരവാതിലിന്റെ തിരശ്ശീല, ഓടുകൊണ്ടുള്ള യാഗപീഠവും അതിന്റെ അഴിക്കൂടും, തണ്ടുകള്‍, ഉപകരണങ്ങള്‍, ക്ഷാളനപാത്രം, അതിന്റെ പീഠം;
40
അങ്കണത്തിന്റെ മറകള്‍, അവയുടെ തൂണുകള്‍; ചുവടുകള്‍, പ്രവേശനകവാടത്തിന്റെ തിരശ്ശീല, അതിന്റെ ചരടുകള്‍, കുറ്റികള്‍, വിശുദ്ധമായ തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷയ്ക്കാവശ്യമായ ഉപകരണങ്ങള്‍,
41
പുരോഹിതനായ അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരായ പുരോഹിതന്മാരും വിശുദ്ധസ്ഥലത്തു പുരോഹിതശുശ്രൂഷ ചെയ്യുമ്പോള്‍ ധരിക്കേണ്ട വിശുദ്ധവസ്ത്രങ്ങള്‍ എന്നിവയെല്ലാം കൊണ്ടുവന്നു.
42
സര്വേശ്വരന് മോശയോടു കല്പിച്ചതുപോലെതന്നെ ഇസ്രായേല്‍ജനം ചെയ്തു.
43
അവര്‍ ചെയ്തതെല്ലാം മോശ പരിശോധിച്ചു. സര്വേശ്വരന് കല്പിച്ചിരുന്നതുപോലെതന്നെ അവര്‍ എല്ലാം ചെയ്തിരുന്നതുകൊണ്ടു മോശ അവരെ അനുഗ്രഹിച്ചു.
← Chapter 38
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 40 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40