bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Exodus 34
Exodus 34
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 33
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 35 →
1
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “ആദ്യത്തേതുപോലെ രണ്ടു കല്പലകകള് ചെത്തിയുണ്ടാക്കുക; നീ ഉടച്ചു കളഞ്ഞവയില്‍ ഉണ്ടായിരുന്ന വാക്കുകള്‍തന്നെ ഞാന്‍ അവയില്‍ എഴുതും.
2
രാവിലെതന്നെ നീ തയാറായി സീനായ്മല കയറി എന്റെ സന്നിധിയില്‍ വരണം.
3
നിന്റെ കൂടെ ആരും മലയില്‍ കയറി വരരുത്. മലയില്‍ ഒരിടത്തും ഒരു മനുഷ്യനെയും കാണരുത്. മലയുടെ അടിവാരത്തില്‍ ആട്ടിന്‍പറ്റങ്ങളോ കന്നുകാലിക്കൂട്ടമോ മേയുകയും അരുത്.”
4
ആദ്യത്തേതുപോലെ രണ്ടു കല്പലകകള് മോശ ചെത്തിയുണ്ടാക്കി; അവിടുന്നു കല്പിച്ചിരുന്നതുപോലെ അതിരാവിലെ എഴുന്നേറ്റ് അവയുമെടുത്തു മലയില്‍ കയറിച്ചെന്നു.
5
അവിടുന്നു മേഘത്തില്‍ മോശയുടെ അടുക്കല്‍ ഇറങ്ങിവന്നു ‘സര്വേശ്വരന്’ എന്ന അവിടുത്തെ നാമം പ്രഘോഷിച്ചു.
6
അവിടുന്ന് ഇപ്രകാരം പ്രഖ്യാപിച്ചുകൊണ്ടു മോശയുടെ മുമ്പില്‍ കൂടി കടന്നുപോയി: “സര്വേശ്വരന് കരുണയും കൃപയുമുള്ള ദൈവം; അവിടുന്നു ക്ഷമാശീലന്‍. അചഞ്ചലസ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരന്‍; അകൃത്യവും അതിക്രമവും പാപവും ക്ഷമിച്ചുകൊണ്ട്
7
ബഹുസഹസ്രം ജനത്തോട് അചഞ്ചലസ്നേഹം കാട്ടുന്നവന്; എന്നാല്‍ കുറ്റവാളികളെ വെറുതെ വിടാത്തവന്‍; പിതാക്കന്മാരുടെ കുറ്റത്തിനു മക്കളോടും മക്കളുടെ മക്കളോടും മൂന്നും നാലും തലമുറവരെ കണക്കു ചോദിക്കുന്നവന്.”
8
മോശ ഉടനെ നിലംപറ്റെ താണു സര്‍വേശ്വരനെ വന്ദിച്ചു. പിന്നീട് ഇപ്രകാരം പറഞ്ഞു:
9
“സര്‍വേശ്വരാ, ഇപ്പോള്‍ അവിടുന്ന് എന്നോടു പ്രീതി കാട്ടുമെങ്കില്‍ ഞങ്ങളുടെ കൂടെ പോരണമേ; ഞങ്ങള്‍ എത്ര ദുശ്ശാഠ്യമുള്ള ജനതയാണെങ്കിലും ഞങ്ങളുടെ അധര്‍മവും പാപവും ക്ഷമിച്ച് അങ്ങയുടെ സ്വന്തജനമായി ഞങ്ങളെ കൈക്കൊള്ളണമേ.”
10
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “ഇതാ ഞാന്‍ ഒരു ഉടമ്പടി ചെയ്യുന്നു. ഭൂമിയിലെങ്ങും ഒരു ജനതയുടെ ഇടയിലും ഉണ്ടായിട്ടില്ലാത്ത അദ്ഭുതങ്ങള്‍ നിന്റെ ജനത്തിന്റെ മുമ്പില്‍ ഞാന്‍ പ്രവര്‍ത്തിക്കും; ചുറ്റുമുള്ള എല്ലാ ജനങ്ങളും സര്‍വേശ്വരന്റെ പ്രവൃത്തികള്‍ കാണും; ഭയാനകമായ പ്രവൃത്തിയാണു ഞാന്‍ ചെയ്യാന്‍ പോകുന്നത്.
11
ഞാന്‍ ഇന്നു നിങ്ങളോടു കല്പിക്കുന്നതു നിങ്ങള്‍ അനുസരിക്കണം. അമോര്യര്‍, കനാന്യര്‍, ഹിത്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരെ നിങ്ങളുടെ മുമ്പില്‍നിന്നു ഞാന്‍ നീക്കിക്കളയും.
12
നിങ്ങള്‍ ചെന്നെത്തുന്ന സ്ഥലത്തെ ജനങ്ങളുമായി ഉടമ്പടി ചെയ്യരുത്. അല്ലെങ്കില്‍ അതു നിങ്ങള്‍ക്ക് ഒരു കെണിയായിത്തീരും.
13
നിങ്ങള്‍ അവരുടെ യാഗപീഠങ്ങള്‍ ഇടിച്ചു നിരത്തുകയും അവരുടെ സ്തംഭങ്ങള്‍ തകര്‍ക്കുകയും അശേരാപ്രതിഷ്ഠകള്‍ നശിപ്പിച്ചുകളയുകയും വേണം.
14
നിങ്ങള്‍ മറ്റൊരു ദേവനെയും ആരാധിക്കരുത്. തീക്ഷ്ണതയുള്ള സര്വേശ്വരന് എന്നാകുന്നു എന്റെ നാമം; തീക്ഷ്ണതയുള്ള ദൈവം തന്നെ.
15
നിങ്ങള്‍ ചെല്ലുന്ന ദേശത്തെ ജനങ്ങളുമായി ഉടമ്പടി ചെയ്യരുത്; അങ്ങനെ ചെയ്താല്‍ അവര്‍ തങ്ങളുടെ ദേവന്മാരെ ആരാധിക്കുകയും അവര്‍ക്കു യാഗങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെ ക്ഷണിക്കും; അവരുടെ ദേവന്മാര്ക്ക് അര്‍പ്പിച്ച ഭക്ഷണസാധനങ്ങള്‍ തിന്നാന്‍ നിങ്ങള്‍ പ്രേരിതരാകും.
16
നിങ്ങളുടെ പുത്രന്മാര് അവരുടെ പുത്രിമാരെ ഭാര്യമാരായി സ്വീകരിക്കും; അവര്‍ തങ്ങളുടെ ദേവന്മാരെ ആരാധിക്കുമ്പോള്‍ നിങ്ങളുടെ പുത്രന്മാരും വിജാതീയദേവന്മാരെ ആരാധിക്കാന്‍ തുടങ്ങും.
17
“നിങ്ങള്‍ക്കുവേണ്ടി ദേവന്മാരെ വാര്‍ത്തുണ്ടാക്കരുത്.”
18
പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍ നിങ്ങള്‍ ആചരിക്കണം; ആബീബ് മാസത്തില്‍ ഞാന്‍ നിങ്ങളോടു കല്പിച്ചിട്ടുള്ള ഏഴു ദിവസങ്ങളില്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം; ആബീബ്മാസത്തിലായിരുന്നുവല്ലോ നിങ്ങള്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടത്.
19
“നിങ്ങളുടെ ആദ്യജാതന്മാരെല്ലാം എനിക്കുള്ളതാണ്; നിങ്ങള്‍ വളര്‍ത്തുന്ന ആടുമാടുകളുടെ കടിഞ്ഞൂല്‍ ആണ്‍കുട്ടികളും എനിക്കുള്ളതാകുന്നു.
20
എന്നാല്‍ ആട്ടിന്‍കുട്ടിയെ പകരം അര്‍പ്പിച്ചു കഴുതക്കുട്ടിയെ വീണ്ടെടുക്കാം. വീണ്ടെടുക്കുന്നില്ലെങ്കില്‍ അതിനെ കഴുത്തു ഞെരിച്ചു കൊല്ലണം. നിങ്ങളുടെ പുത്രിമാരില്‍ ആദ്യജാതരെയും വീണ്ടെടുക്കണം. വെറുംകൈയായി ആരും എന്റെ സന്നിധിയില്‍ വരരുത്.
21
നിങ്ങള്‍ ആറു ദിവസം ജോലി ചെയ്യണം. ഏഴാം ദിവസം വിശ്രമിക്കണം; ഉഴവുകാലമോ കൊയ്ത്തുകാലമോ ആയാലും നിങ്ങള്‍ വിശ്രമിക്കണം.
22
“നിങ്ങള്‍ കോതമ്പിന്റെ ആദ്യവിളവെടുക്കുമ്പോള്‍ വാരോത്സവവും ആണ്ടവസാനം കായ്കനികള്‍ ശേഖരിക്കുമ്പോള്‍ വിളവെടുപ്പുത്സവവും ആചരിക്കണം.
23
നിങ്ങളില്‍ പുരുഷന്മാരെല്ലാം ആണ്ടില്‍ മൂന്നു തവണ സര്‍വേശ്വരന്റെ മുമ്പില്‍ സന്നിഹിതരാകണം; ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരന്റെ; സന്നിധിയില്‍തന്നെ.
24
ഞാന്‍ നിങ്ങളുടെ മുമ്പില്‍നിന്നു വിജാതീയരെ നീക്കിക്കളയും; നിങ്ങളുടെ ദേശം വിസ്തൃതമാക്കും. ആണ്ടില്‍ മൂന്നുതവണ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ സന്നിധിയിലേക്കു പോകുമ്പോള്‍ നിങ്ങളുടെ ഭൂമി കൈവശപ്പെടുത്താന്‍ ഒരുവനും ആഗ്രഹിക്കുകയില്ല.
25
പുളിപ്പുചേര്‍ത്ത അപ്പത്തോടൊപ്പം യാഗമൃഗത്തിന്റെ രക്തം എനിക്ക് അര്‍പ്പിക്കരുത്; പെസഹാ പെരുന്നാളിനു കൊല്ലുന്ന മൃഗത്തിന്റെ മാംസം അടുത്ത ദിവസത്തേക്കു ശേഷിപ്പിക്കുകയുമരുത്.
26
നിങ്ങളുടെ നിലത്തിലെ ആദ്യവിളവില്‍ ഏറ്റവും മികച്ചതു നിങ്ങള്‍ സര്‍വേശ്വരന്റെ ആലയത്തില്‍ കൊണ്ടുവരണം; നിങ്ങള്‍ ആട്ടിന്‍കുട്ടിയെ അതിന്റെ തള്ളയുടെ പാലില്‍ പാകം ചെയ്യരുത്.
27
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “ഈ വചനങ്ങളെല്ലാം എഴുതിയെടുക്കുക; ഞാന്‍ നിന്നോടും ഇസ്രായേല്‍ജനത്തോടും ചെയ്ത ഉടമ്പടിയിലെ വ്യവസ്ഥകളാണിവ.
28
ഭക്ഷണമോ പാനീയമോ കൂടാതെ നാല്പതു പകലും നാല്പതു രാവും മോശ സര്‍വേശ്വരന്റെ കൂടെ പാര്‍ത്തു; ഉടമ്പടിയിലെ വചനങ്ങളായ പത്തു കല്പനകള് മോശ കല്പലകകളില് എഴുതി.
29
മോശ സീനായ്മലയില്‍നിന്നു സാക്ഷ്യത്തിന്റെ ഫലകങ്ങളുമായി ഇറങ്ങി; ദൈവവുമായി സംസാരിച്ചതിനാല്‍ തന്റെ മുഖം തേജോമയമായ കാര്യം അദ്ദേഹം അറിഞ്ഞിരുന്നില്ല.
30
മോശയുടെ മുഖം ശോഭിക്കുന്നതു കണ്ടപ്പോള്‍ അഹരോനും ഇസ്രായേല്‍ജനവും അദ്ദേഹത്തിന്റെ അടുത്തു ചെല്ലാന്‍ ഭയപ്പെട്ടു;
31
മോശ അഹരോനെയും ജനനേതാക്കളെയും അടുത്തു വിളിച്ചു; അവരുമായി സംസാരിച്ചു.
32
ഇസ്രായേല്‍ജനം അടുത്തു ചെന്നു; സീനായ്മലയില്‍ വച്ചു സര്വേശ്വരന് തന്നോട് അരുളിച്ചെയ്തതെല്ലാം മോശ അവര്‍ക്കു കല്പനകളായി നല്കി.
33
അവരോടു സംസാരിച്ചു തീര്‍ന്നപ്പോള്‍ മോശ മൂടുപടംകൊണ്ടു മുഖം മറച്ചു;
34
അദ്ദേഹം സര്‍വേശ്വരനോടു സംസാരിക്കാന്‍ തിരുസന്നിധിയില്‍ ചെല്ലുമ്പോഴെല്ലാം പുറത്തു വരുന്നതുവരെ മൂടുപടം ധരിക്കുമായിരുന്നില്ല. അദ്ദേഹം പുറത്തുവന്നു ദൈവത്തിന്റെ കല്പനകളെപ്പറ്റി ഇസ്രായേല്‍ജനത്തോടു പറയുമായിരുന്നു.
35
അപ്പോഴെല്ലാം അവര്‍ മോശയുടെ മുഖം ശോഭിക്കുന്നതു കണ്ടു; സര്‍വേശ്വരനോടു സംസാരിക്കാന്‍ വീണ്ടും അകത്തു പ്രവേശിക്കുന്നതുവരെ മോശ മൂടുപടംകൊണ്ടു മുഖം മറച്ചിരുന്നു.
← Chapter 33
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 35 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
Recommended Reading
Commentary
Exodus Commentaries
→
Devotional
Exodus Devotional Guide
→
Get This Bible
BSI Study Bible
→