bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Exodus 16
Exodus 16
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 17 →
1
ഇസ്രായേല്‍ജനം ഏലീമില്‍നിന്നു യാത്ര തുടര്‍ന്നു. ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്റെ രണ്ടാം മാസം പതിനഞ്ചാം ദിവസം അവര്‍ ഏലീമിനും സീനായിക്കും ഇടയ്ക്കുള്ള സീന്‍ മരുഭൂമിയില്‍ എത്തി.
2
മരുഭൂമിയില്‍വച്ച് ഇസ്രായേല്‍ജനം മോശയ്ക്കും അഹരോനുമെതിരെ പിറുപിറുത്തു.
3
അവര്‍ പറഞ്ഞു: “ഈജിപ്തില്‍വച്ചുതന്നെ സര്വേശ്വരന് ഞങ്ങളെ കൊന്നിരുന്നെങ്കില്‍ നന്നായിരുന്നു. അവിടെ ഞങ്ങള്‍ അപ്പവും ഇറച്ചിയും വേണ്ടുവോളം ഭക്ഷിച്ചിരുന്നു; പട്ടിണികൊണ്ടു മരിക്കാന്‍ ജനത്തെ മുഴുവനും നിങ്ങള്‍ ഈ മരുഭൂമിയില്‍ കൊണ്ടുവന്നിരിക്കുന്നു.”
4
അപ്പോള്‍ സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “ആകാശത്തുനിന്നു ഞാന്‍ നിങ്ങള്‍ക്കു ഭക്ഷണം വര്‍ഷിക്കും; ജനം പുറത്തിറങ്ങി അതതു ദിവസത്തേക്കു വേണ്ടതു ശേഖരിക്കട്ടെ. അവര്‍ എന്റെ കല്പന അനുസരിക്കുമോ എന്ന് ഇങ്ങനെ ഞാന്‍ പരീക്ഷിച്ചുനോക്കും.
5
ആറാം ദിവസം ശേഖരിച്ചതു പാകം ചെയ്യുമ്പോള്‍ ദിവസംതോറും ശേഖരിച്ചതിന്റെ ഇരട്ടി ഉണ്ടായിരിക്കും.”
6
മോശയും അഹരോനും എല്ലാ ഇസ്രായേല്യരോടുമായി പറഞ്ഞു: “നിങ്ങളെ ഈജിപ്തില്‍നിന്നു വിടുവിച്ചു കൊണ്ടുവന്നതു സര്വേശ്വരന് തന്നെയെന്നു നിങ്ങള്‍ ഇന്നു വൈകിട്ടു മനസ്സിലാക്കും.
7
പ്രഭാതത്തില്‍ നിങ്ങള്‍ സര്‍വേശ്വരന്റെ മഹത്ത്വം ദര്‍ശിക്കും; അവിടുത്തേക്ക് എതിരായി നിങ്ങള്‍ പിറുപിറുക്കുന്നത് അവിടുന്നു കേട്ടിരിക്കുന്നു; നിങ്ങള്‍ ഞങ്ങളുടെ നേരേ പിറുപിറുക്കാന്‍ ഞങ്ങള്‍ ആരാണ്?
8
രാവിലെ നിങ്ങള്‍ക്കു വേണ്ടിടത്തോളം അപ്പവും വൈകിട്ടു മാംസവും സര്വേശ്വരന് നല്കുമ്പോള് അവിടുത്തേക്കെതിരെ നിങ്ങള്‍ പിറുപിറുത്തത് അവിടുന്നു കേട്ടിരിക്കുന്നു എന്നു നിങ്ങള്‍ അറിയും. നിങ്ങളുടെ പിറുപിറുപ്പ്, ഞങ്ങള്‍ക്കെതിരെയല്ല വാസ്തവത്തില്‍ സര്‍വേശ്വരനെതിരെയാണ്.”
9
മോശ അഹരോനോടു പറഞ്ഞു: “ഇസ്രായേല്‍ജനങ്ങളോടു പറയുക. സര്‍വേശ്വരന്റെ സന്നിധിയിലേക്കു വരിക; നിങ്ങളുടെ ആവലാതി അവിടുന്ന് കേട്ടിരിക്കുന്നു.”
10
അഹരോന് ജനത്തോടു സംസാരിക്കുമ്പോള്‍ തന്നെ അവര്‍ മരുഭൂമിയിലേക്ക് നോക്കി; അപ്പോള്‍ സര്‍വേശ്വരന്റെ തേജസ്സ് മേഘത്തില്‍ അവര്‍ക്ക് ദൃശ്യമായി.
11
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “ഞാന്‍ ഇസ്രായേല്‍ജനങ്ങളുടെ ആവലാതി കേട്ടിരിക്കുന്നു;
12
ഇന്നു വൈകുന്നേരം അവര്‍ക്കു മാംസം ലഭിക്കുമെന്ന് അവരോടു പറയുക; പ്രഭാതത്തില്‍ അവര്‍ അപ്പംകൊണ്ടും തൃപ്തരാകും. അപ്പോള്‍ ഞാനാണ് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെന്ന് നിങ്ങള്‍ അറിയും.”
13
വൈകുന്നേരം കാടപ്പക്ഷികള്‍ വന്നു പാളയം മൂടി. പ്രഭാതമായപ്പോള്‍ പാളയത്തിനു ചുറ്റും മഞ്ഞു വീണു കിടന്നു;
14
മഞ്ഞു മാറിയപ്പോള്‍ അവലുപോലെ നേരിയ ശകലങ്ങള്‍ ഉറഞ്ഞ മഞ്ഞുപോലെ മൂടിയിരിക്കുന്നത് അവര്‍ കണ്ടു.
15
അതുകണ്ട് ‘ഇതെന്ത്’ എന്ന് അവര്‍ പരസ്പരം ചോദിച്ചു; അത് എന്തെന്ന് അവര്‍ക്ക് മനസ്സിലായില്ല.
16
അപ്പോള്‍ മോശ പറഞ്ഞു: ‘ഇതാണ് സര്വേശ്വരന് നിങ്ങള്‍ക്കു തന്നിരിക്കുന്ന ഭക്ഷണം.’ അവിടുത്തെ കല്പന ഇതാകുന്നു: നിങ്ങളില്‍ ഓരോരുവനും ഭക്ഷിക്കാവുന്നിടത്തോളം ശേഖരിച്ചുകൊള്ളുക; ഓരോ കൂടാരത്തിലും ഉള്ളവരുടെ എണ്ണമനുസരിച്ച് ആളൊന്നിന് ഇടങ്ങഴി വീതം ശേഖരിക്കാം.”
17
ഇസ്രായേല്‍ജനം അപ്രകാരം ചെയ്തു; അവരവര്‍ക്കു വേണ്ടുവോളം ഓരോരുത്തരും ശേഖരിച്ചു. ചിലര്‍ കൂടുതലും ചിലര്‍ കുറച്ചും പെറുക്കി.
18
എന്നാല്‍ അളന്നുനോക്കിയപ്പോള്‍ കൂടുതല്‍ പെറുക്കിയവര്‍ക്കു കൂടുതലോ കുറച്ചു പെറുക്കിയവര്‍ക്കു കുറവോ കണ്ടില്ല;
19
മോശ അവരോടു പറഞ്ഞു: “ആരും അതില്‍ നിന്നു പിറ്റേദിവസത്തേക്ക് നീക്കിവയ്ക്കരുത്.
20
എന്നാല്‍ ചിലര്‍ അതു കൂട്ടാക്കാതെ അടുത്ത ദിവസത്തേക്കു കുറെ ശേഷിപ്പിച്ചു; അതെല്ലാം പുഴുത്തു നാറി; മോശ അവരെ ശകാരിച്ചു.
21
അവര്‍ക്കു ഭക്ഷിക്കാവുന്നിടത്തോളം പ്രഭാതംതോറും അവര്‍ ശേഖരിച്ചുവന്നു; വെയിലുറയ്ക്കുമ്പോള് അത് ഉരുകിപ്പോകുമായിരുന്നു.
22
ആറാം ദിവസം പതിവില്‍ ഇരട്ടി, രണ്ടിടങ്ങഴി വീതം അവര്‍ ശേഖരിച്ചു.
23
ജനപ്രമാണികള്‍ വന്ന് വിവരം അറിയിച്ചപ്പോള്‍ മോശ അവരോടു പറഞ്ഞു: “സര്‍വേശ്വരന്റെ കല്പന ഇതാണ്: നാളെ വിശ്രമദിനമാണ്. അവിടുത്തെ വിശുദ്ധമായ ശബത്തുദിനം പ്രമാണിച്ച്. ഇന്നുതന്നെ ചുടാനുള്ളതു ചുടുകയും പുഴുങ്ങാനുള്ളതു പുഴുങ്ങുകയും ചെയ്യുക. അധികമുള്ള ഭക്ഷണം പിറ്റേദിവസത്തേക്കു സൂക്ഷിക്കുക.”
24
മോശ കല്പിച്ചതുപോലെ പിറ്റേദിവസത്തേക്ക് അവര്‍ കരുതിവച്ച ഭക്ഷണം കേടായില്ല; അവയില്‍ കൃമി ഉണ്ടായതുമില്ല.
25
മോശ പറഞ്ഞു: “അത് ഇന്നു ഭക്ഷിക്കാം; ഇന്നു സര്‍വേശ്വരന്റെ ശബത്താകുന്നു. പാളയത്തിനു പുറത്ത് ആ വസ്തു ഇന്നു കാണുകയില്ല.
26
ആറു ദിവസം നിങ്ങള്‍ അതു ശേഖരിക്കണം; ഏഴാം ദിവസം ശബത്താകയാല്‍ അതു കാണുകയില്ല.
27
ശബത്തില്‍ ചിലര്‍ അതു ശേഖരിക്കാന്‍ പോയെങ്കിലും അത് കണ്ടില്ല.
28
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “എന്റെ ആജ്ഞയും പ്രമാണങ്ങളും നിങ്ങള്‍ എത്രനാള്‍ ധിക്കരിക്കും?
29
ശബത്തുദിനം നിങ്ങള്‍ക്കു തന്നതു സര്‍വേശ്വരനാണെന്ന് ഓര്‍ക്കുക; അതുകൊണ്ടാണ് ആറാം ദിവസം രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം അവിടുന്ന് തരുന്നത്; ഏഴാം ദിവസം ആരും തന്റെ ഭവനത്തില്‍നിന്നോ സ്ഥലത്തുനിന്നോ പുറത്തുപോകരുത്.
30
അതനുസരിച്ച് ഏഴാം ദിവസം ജനങ്ങള്‍ വിശ്രമിച്ചു.
31
ഇസ്രായേല്‍ജനങ്ങള്‍ ആ ഭക്ഷണപദാര്‍ഥത്തിനു ‘മന്ന’ എന്നു പേരിട്ടു; അത് കൊത്തമല്ലിയുടെ ആകൃതിയുള്ളതും വെളുത്തതും തേന്‍ചേര്‍ത്ത അടപോലെ രുചികരവും ആയിരുന്നു.
32
മോശ പറഞ്ഞു: “നിങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നപ്പോള്‍ മരുഭൂമിയില്‍വച്ചു ഞാന്‍ നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ നല്‍കിയത് ഇതായിരുന്നു എന്നു ഭാവിതലമുറ മനസ്സിലാക്കുന്നതിന് ഇടങ്ങഴി മന്ന സൂക്ഷിച്ചുവയ്ക്കണമെന്നു സര്വേശ്വരന് കല്പിക്കുന്നു.”
33
മോശ അഹരോനോടു പറഞ്ഞു: “ഒരു ഭരണിയില്‍ ഇടങ്ങഴി മന്ന നിറച്ച് നിങ്ങളുടെ ഭാവിതലമുറയ്ക്ക് കാണാന്‍ സര്‍വേശ്വരന്റെ സന്നിധിയില്‍ വയ്ക്കുക.”
34
സര്വേശ്വരന് മോശയോടു കല്പിച്ചതുപോലെ അഹരോന് അതു സാക്ഷ്യപേടകത്തിന്റെ മുമ്പില്‍ സൂക്ഷിച്ചുവച്ചു.
35
ആവാസയോഗ്യമായ കനാന്‍ദേശത്ത് എത്തുന്നതുവരെ നാല്പതു വര്‍ഷം ജനങ്ങള്‍ മന്ന ഭക്ഷിച്ചു.
36
അന്ന് അളവുപാത്രമായി ഉപയോഗിച്ചിരുന്ന ഓമര്‍ ഏഫെയുടെ പത്തിലൊന്നായിരുന്നു.
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 17 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
Recommended Reading
Commentary
Exodus Commentaries
→
Devotional
Exodus Devotional Guide
→
Get This Bible
BSI Study Bible
→