bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Exodus 23
Exodus 23
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 24 →
1
നിങ്ങള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്; കള്ളസ്സാക്ഷ്യം നല്കി കുറ്റവാളിക്കു തുണ നില്‍ക്കരുത്.
2
ഭൂരിപക്ഷത്തോടു ചേര്‍ന്നു തെറ്റു ചെയ്യരുത്; ന്യായം മറിച്ചുകളയാന്‍ അവരോടു ചേര്‍ന്നു വ്യവഹാരത്തില്‍ സാക്ഷ്യം പറയരുത്.
3
വ്യവഹാരത്തില്‍ ദരിദ്രനോടു പ്രത്യേക പക്ഷപാതം കാട്ടരുത്.
4
ശത്രുവിന്റെ കാളയോ കഴുതയോ കെട്ടഴിഞ്ഞ് അലയുന്നതു കണ്ടാല്‍ അതിനെ അവന്റെ അടുക്കല്‍ എത്തിക്കണം.
5
നിന്നെ ദ്വേഷിക്കുന്നവന്റെ കഴുത ഭാരവുമായി വീണുകിടക്കുന്നതു കണ്ടാല്‍, അതിനെ കടന്നു പോകരുത്; അതിനെ എഴുന്നേല്പിക്കാന് തീര്‍ച്ചയായും അവനെ സഹായിക്കണം.
6
വ്യവഹാരത്തില്‍ ദരിദ്രന് നീതി നിഷേധിക്കരുത്.
7
വ്യാജാരോപണങ്ങള്‍ ഉന്നയിക്കരുത്. നിഷ്കളങ്കനെയും നീതിമാനെയും കൊല്ലാന്‍ ഇടവരരുത്. ദുഷ്ടനെ ഞാന്‍ വെറുതെ വിടുകയില്ല.
8
നീ കൈക്കൂലി വാങ്ങരുത്. അതു കാഴ്ചയുള്ളവന്റെ കണ്ണ് അന്ധമാക്കുകയും നീതിമാനു ന്യായം നിഷേധിക്കുകയും ചെയ്യുന്നു.
9
പരദേശിയെ നിങ്ങള്‍ കഷ്ടപ്പെടുത്തരുത്. ഈജിപ്തില്‍ പരദേശികളായിരുന്ന നിങ്ങള്‍ക്ക് പരദേശിയുടെ വികാരങ്ങള്‍ അറിയാമല്ലോ.
10
“ആറു വര്‍ഷം നിങ്ങള്‍ക്ക് നിലങ്ങളില്‍ വിതച്ചു വിളവെടുക്കാം.
11
എന്നാല്‍ ഏഴാം വര്‍ഷം അതു തരിശായി ഇടണം. അതിലുണ്ടാകുന്ന വിളവ് നിങ്ങളുടെ ഇടയിലെ ദരിദ്രന്മാര് എടുത്തുകൊള്ളട്ടെ. പിന്നീട് ശേഷിക്കുന്നത് കാട്ടുമൃഗങ്ങള്‍ തിന്നട്ടെ. നിങ്ങളുടെ മുന്തിരിത്തോട്ടത്തിന്റെയും ഒലിവുതോട്ടത്തിന്റെയും കാര്യത്തിലും ഇങ്ങനെതന്നെ ചെയ്യുക.
12
“ആറു ദിവസം നിങ്ങളുടെ ജോലികള്‍ ചെയ്യുക. ഏഴാം ദിവസം വിശ്രമിക്കണം. അങ്ങനെ നിങ്ങളുടെ കാളയും കഴുതയും വിശ്രമിക്കട്ടെ. അടിമകളും പരദേശികളും അന്നു വിശ്രമിച്ച് ഉന്മേഷം പ്രാപിക്കട്ടെ.
13
ഞാന്‍ നിങ്ങളോടു പറഞ്ഞ കാര്യങ്ങളിലെല്ലാം ശ്രദ്ധ വയ്ക്കണം. അന്യദേവന്മാരുടെ നാമം ഉച്ചരിക്കരുത്. അവ നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കുകയും അരുത്.
14
“ആണ്ടില്‍ മൂന്നു തവണ നിങ്ങള്‍ എനിക്ക് ഉത്സവം ആചരിക്കണം.
15
പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍ നിങ്ങള്‍ ആചരിക്കണം. ഞാന്‍ കല്പിച്ചിട്ടുള്ളതുപോലെ ആബീബുമാസത്തില്‍ നിശ്ചിതസമയമായ ഏഴു ദിവസത്തേക്കു നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. അന്നായിരുന്നുവല്ലോ നിങ്ങള്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടു പോന്നത്.” “വെറുംകൈയോടെ ആരും എന്റെ സന്നിധിയില്‍ വരരുത്.”
16
വിതച്ച നിലം കൊയ്യുമ്പോള്‍ വിളവെടുപ്പു പെരുന്നാളും, വര്‍ഷാവസാനം തോട്ടങ്ങളില്‍നിന്ന് ആദ്യഫലം ശേഖരിക്കുമ്പോള്‍ ഫലശേഖരപ്പെരുന്നാളും ആഘോഷിക്കണം.
17
“ആണ്ടില്‍ മൂന്നു തവണ പുരുഷന്മാരെല്ലാം ദൈവമായ സര്‍വേശ്വരന്റെ സന്നിധിയില്‍ വന്നുചേരണം.”
18
“പുളിപ്പുള്ള അപ്പത്തോടുകൂടി യാഗരക്തം അര്‍പ്പിക്കരുത്; പെരുന്നാളില്‍ അര്‍പ്പിക്കുന്ന മേദസ്സ് പ്രഭാതംവരെ ശേഷിപ്പിക്കുകയും അരുത്.”
19
“വയലിലെ വിളവിന്റെ ആദ്യഫലം നിന്റെ ദൈവമായ സര്‍വേശ്വരന്റെ ആലയത്തില്‍ കൊണ്ടുവരണം. ആട്ടിന്‍കുട്ടിയെ അതിന്റെ തള്ളയുടെ പാലില്‍ പാകം ചെയ്യരുത്.”
20
ഇതാ ഞാന്‍ ഒരു ദൂതനെ അയയ്ക്കുന്നു. യാത്രയില്‍ അവന് നിങ്ങളെ പരിപാലിക്കും. ഞാന്‍ ഒരുക്കിയിട്ടുള്ള ദേശത്തേക്ക് അവന് നിങ്ങളെ നയിക്കും.
21
അവന് പറയുന്നത് ആദരപൂര്‍വം അനുസരിക്കണം; അവനോടു മത്സരിക്കരുത്. എന്റെ നാമം അവനിലുള്ളതുകൊണ്ട് നിങ്ങളുടെ അതിക്രമങ്ങള്‍ അവന് ക്ഷമിക്കുകയില്ല.
22
എന്നാല്‍ നിങ്ങള്‍ അവന്റെ വാക്ക് സൂക്ഷ്മതയോടെ ശ്രദ്ധിക്കുകയും ഞാന്‍ പറയുന്നതെല്ലാം അനുസരിക്കുകയും ചെയ്താല്‍ നിങ്ങളുടെ എതിരാളികള്‍ക്ക് ഞാന്‍ എതിരാളിയും നിങ്ങളുടെ ശത്രുക്കള്‍ക്ക് ഞാന്‍ ശത്രുവുമായിരിക്കും.
23
എന്റെ ദൂതന് നിങ്ങളുടെ മുമ്പില്‍ നടന്നു നിങ്ങളെ അമോര്യര്‍, ഹിത്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ നാട്ടിലേക്കു നയിക്കും. ഞാന്‍ അവരെ അവരുടെ നാട്ടില്‍നിന്ന് ഉന്മൂലനം ചെയ്യും.
24
നിങ്ങള്‍ അവരുടെ ദേവന്മാരെ നമസ്കരിക്കുകയോ ആരാധിക്കുകയോ ചെയ്യരുത്; അവരുടെ ആചാരങ്ങള്‍ അനുകരിക്കരുത്. അവരുടെ ദേവവിഗ്രഹങ്ങളെ പൂര്‍ണമായി നശിപ്പിക്കണം.
25
നിങ്ങള്‍ എന്നെ, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെത്തന്നെ ആരാധിക്കണം; അങ്ങനെ ചെയ്താല്‍ ഞാന്‍ നിങ്ങളെ സമൃദ്ധമായ ഭക്ഷണപാനീയങ്ങളാല്‍ അനുഗ്രഹിക്കും. നിങ്ങളുടെ രോഗങ്ങള്‍ നീക്കിക്കളയും.
26
ഗര്‍ഭനാശമോ വന്ധ്യതയോ നിങ്ങളുടെ നാട്ടില്‍ ഉണ്ടാകുകയില്ല. നിങ്ങള്‍ക്കു ഞാന്‍ ദീര്‍ഘായുസ്സു നല്‍കും.
27
നിങ്ങള്‍ക്കു നേരിടേണ്ടി വരുന്ന ജനതകളില്‍ എന്നെക്കുറിച്ചുള്ള ഭീതി ഞാന്‍ മുന്‍കൂട്ടി ജനിപ്പിക്കും; അവര്‍ സംഭ്രാന്തരാകും; അവര്‍ പിന്തിരിഞ്ഞോടും;
28
ഞാന്‍ കടന്നലുകളെ അയച്ച് ഹിവ്യരെയും കനാന്യരെയും, ഹിത്യരെയും നിങ്ങളുടെ മുമ്പില്‍നിന്ന് ഓടിച്ചുകളയും.
29
എന്നാല്‍ ഒറ്റ വര്‍ഷംകൊണ്ട് അവരെ ഞാന്‍ നീക്കിക്കളയുകയില്ല. അങ്ങനെ ചെയ്താല്‍ ആ പ്രദേശം നിര്‍ജനമായിത്തീര്‍ന്ന് നിങ്ങള്‍ക്ക് ഉപദ്രവകരമാകുംവിധം കാട്ടുമൃഗങ്ങള്‍ പെരുകും;
30
നിങ്ങള്‍ വര്‍ധിച്ച് ദേശം കൈവശമാക്കുന്നതനുസരിച്ച് അവരെ ഞാന്‍ ക്രമേണ നീക്കിക്കൊണ്ടിരിക്കും.
31
നിങ്ങളുടെ ദേശം ചെങ്കടല്‍മുതല്‍ മധ്യധരണിക്കടല്‍വരെയും, മരുഭൂമിമുതല്‍ യൂഫ്രട്ടീസ്നദിവരെയും വിസ്തൃതമായിരിക്കും. ഈ ദേശത്തിലെ ജനങ്ങളെ ഞാന്‍ നിങ്ങളുടെ കൈയില്‍ ഏല്പിക്കും; നിങ്ങളുടെ മുമ്പില്‍നിന്ന് അവരെ ഓടിച്ചുകളയണം;
32
നിങ്ങള്‍ അവരുമായോ അവരുടെ ദേവന്മാരുമായോ ഉടമ്പടി ഉണ്ടാക്കരുത്;
33
അവര്‍ നിങ്ങളുടെ നാട്ടില്‍ പാര്‍ക്കരുത്; പാപം ചെയ്യാന്‍ അവര്‍ നിങ്ങളെ പ്രേരിപ്പിക്കും. അവരുടെ ദേവന്മാരെ ആരാധിക്കുന്നത് നിങ്ങള്‍ക്കു കെണിയായിത്തീരും.”
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 24 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
Recommended Reading
Commentary
Exodus Commentaries
→
Devotional
Exodus Devotional Guide
→
Get This Bible
BSI Study Bible
→