bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Exodus 9
Exodus 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 10 →
1
സര്വേശ്വരന് മോശയോട് കല്പിച്ചു: “നീ ഫറവോയോട് ഇങ്ങനെ പറയണം: എന്നെ ആരാധിക്കാന്‍ എന്റെ ജനത്തെ വിട്ടയയ്ക്കണമെന്ന് എബ്രായരുടെ സര്‍വേശ്വരനായ ദൈവം കല്പിക്കുന്നു.
2
നീ അവരെ വിട്ടയയ്ക്കാന് കൂട്ടാക്കാതെ തടഞ്ഞുനിര്‍ത്തിയാല്‍
3
നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളായ കുതിര, കഴുത, ഒട്ടകം, കന്നുകാലികള്‍, ആട്ടിന്പറ്റങ്ങള് എന്നിവയുടെമേല്‍ അതികഠിനമായ വ്യാധി വരുത്തി അവിടുന്നു നിങ്ങളെ ശിക്ഷിക്കും.
4
ഇസ്രായേല്‍ജനങ്ങളുടെയും ഈജിപ്തുകാരുടെയും കന്നുകാലികള്‍ക്കു തമ്മില്‍ സര്വേശ്വരന് ഭേദം കല്പിക്കും; ഇസ്രായേല്യരുടെ കന്നുകാലികളില്‍ ഒന്നുപോലും ചാകുകയില്ല.
5
നാളെ ഈ ദേശത്ത് ഇപ്രകാരം ചെയ്യുമെന്ന് അവിടുന്ന് കല്പിച്ചുറച്ചിരിക്കുന്നു.
6
സര്വേശ്വരന് പിറ്റന്നാള്തന്നെ അങ്ങനെ പ്രവര്‍ത്തിച്ചു. ഈജിപ്തിലെ കന്നുകാലികളെല്ലാം ചത്തൊടുങ്ങി. എന്നാല്‍ ഇസ്രായേല്യരുടെ മൃഗങ്ങളില്‍ ഒന്നുപോലും നശിച്ചില്ല;
7
ഈ വിവരം ഫറവോ ആളയച്ചന്വേഷിച്ചറിഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ ഹൃദയം കഠിനപ്പെട്ടു; ജനത്തെ വിട്ടയച്ചതുമില്ല.
8
സര്വേശ്വരന് മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ചൂളയില്‍നിന്നു കൈ നിറയെ വെണ്ണീര് വാരി ഫറവോ കാണ്‍കെ മോശ ആകാശത്തേക്കു വിതറണം.
9
അതു കാറ്റില്‍ പറന്ന് ഈജിപ്തിലെ ജനങ്ങളുടെയും മൃഗങ്ങളുടെയുംമേല്‍ പൊട്ടിയൊലിക്കുന്ന വ്രണങ്ങളുണ്ടാക്കും.”
10
അവര്‍ വെണ്ണീറുമായി ഫറവോയുടെ മുമ്പില്‍ ചെന്നു; മോശ അത് ആകാശത്തേക്കു വിതറി; അതു മനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ പൊട്ടിയൊലിക്കുന്ന വ്രണങ്ങളുണ്ടാക്കി.
11
മന്ത്രവാദികളുടെയും സകല ഈജിപ്തുകാരുടെയുംമേല്‍ വ്രണങ്ങള്‍ ഉണ്ടായി. അതുകൊണ്ട് മന്ത്രവാദികള്‍ക്ക് മോശയുടെ മുമ്പില്‍ നില്ക്കാന്പോലും കഴിഞ്ഞില്ല.
12
മോശയോടു പറഞ്ഞിരുന്നതുപോലെ സര്വേശ്വരന് ഫറവോയുടെ ഹൃദയം കഠിനമാക്കി. ഫറവോ അവരുടെ വാക്കു ശ്രദ്ധിച്ചില്ല.
13
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “അതിരാവിലെ എഴുന്നേറ്റുചെന്ന് രാജാവിനോടു പറയുക: എബ്രായരുടെ ദൈവമായ സര്വേശ്വരന് കല്പിക്കുന്നു: എന്നെ ആരാധിക്കാന്‍വേണ്ടി എന്റെ ജനത്തെ വിട്ടയയ്ക്കുക.
14
ഇത്തവണ നിന്റെയും ഉദ്യോഗസ്ഥന്മാരുടെയും നിന്റെ ജനങ്ങളുടെയുംമേല്‍ ഞാന്‍ സകല വ്യാധികളും അയയ്ക്കും. ഞാന്‍ ഭൂമിയില്‍ അതുല്യനെന്നു നീ അറിയും.
15
നിന്നെയും നിന്റെ ജനങ്ങളെയും ബാധകളാല്‍ ശിക്ഷിച്ച് ഭൂമിയില്‍നിന്ന് എനിക്കു നീക്കിക്കളയാമായിരുന്നു.
16
എങ്കിലും എന്റെ ശക്തി നീ മനസ്സിലാക്കാനും എന്റെ നാമം ഭൂമി മുഴുവന്‍ പ്രസിദ്ധമാക്കാനും ഞാന്‍ നിന്നെ ഇതുവരെ ജീവിക്കാന്‍ അനുവദിച്ചു.
17
നീ ഇപ്പോഴും അഹങ്കാരത്തോടെ എന്റെ ജനത്തെ വിട്ടയയ്ക്കാതെ തടഞ്ഞു വച്ചിരിക്കുന്നു.
18
ഈജിപ്തിന്റെ ആരംഭംമുതല്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തവിധം അതികഠിനമായ കന്മഴ നാളെ ഈ നേരത്തുണ്ടാകും.
19
ഇപ്പോള്‍ ആളയച്ചു കന്നുകാലികളെയും വയലിലുള്ള സകലതിനെയും സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിക്കുക; വീട്ടിലെത്താതെ വയലില്‍ നില്ക്കുന്ന സകല മനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ കന്മഴ പെയ്യിക്കും.
20
അവയെല്ലാം ചത്തുപോകും.” ഫറവോയുടെ ജോലിക്കാരില്‍ സര്‍വേശ്വരന്റെ വാക്കുകള്‍ കേട്ടു ഭയപ്പെട്ടവര്‍ തങ്ങളുടെ അടിമകളെയും കന്നുകാലികളെയും വീടുകള്‍ക്കുള്ളിലാക്കി രക്ഷിച്ചു;
21
എന്നാല്‍ അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കാതെയിരുന്നവര്‍ തങ്ങളുടെ അടിമകളെയും കന്നുകാലികളെയും വയലില്‍ത്തന്നെ നിര്‍ത്തി.
22
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “ഈജിപ്തില്‍ എങ്ങുമുള്ള വയലുകളിലെ ചെടികളുടെയും, മൃഗങ്ങളുടെയും, മനുഷ്യരുടെയുംമേല്‍ കന്മഴ പെയ്യിക്കാന്‍ കൈ ആകാശത്തേക്കു നീട്ടുക.”
23
അപ്പോള്‍ മോശ തന്റെ വടി ആകാശത്തേക്കുയര്‍ത്തി; അവിടുന്ന് ഇടിയും കന്മഴയും അയച്ചു. തീ ഭൂമിയിലേക്കിറങ്ങി. ഈജിപ്തിലെല്ലാം സര്വേശ്വരന് കന്മഴ പെയ്യിച്ചു.
24
അതികഠിനമായ കന്മഴയും അതോടൊപ്പം ഇടിമിന്നലും തുടരെ ഉണ്ടായി. ഈജിപ്തുകാര്‍ ഒരു ജനത ആയതിനുശേഷം ഇതുപോലൊരു കന്മഴ വര്‍ഷിച്ചിട്ടില്ല.
25
വയലുകളിലുണ്ടായിരുന്ന സകലവും കന്മഴ നശിപ്പിച്ചു; മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും നശിച്ചു; മരങ്ങളെല്ലാം തകര്‍ന്നു.
26
ഇസ്രായേല്‍ജനം വസിച്ചിരുന്ന ഗോശെന്‍പ്രദേശത്തു മാത്രം കന്മഴ പെയ്തില്ല.
27
ഫറവോ മോശയെയും അഹരോനെയും വിളിപ്പിച്ചു പറഞ്ഞു: “ഇത്തവണ എനിക്കു തെറ്റുപറ്റി; സര്‍വേശ്വരന്‍തന്നെ യഥാര്‍ഥ ദൈവം. ഞാനും എന്റെ ജനങ്ങളും മത്സരികളായിപ്പോയി.
28
ഇടിയും കന്മഴയും ദുര്‍വഹമായിരിക്കയാല്‍ അവിടുത്തോടു പ്രാര്‍ഥിച്ചാലും; ഞാന്‍ നിങ്ങളെ വിട്ടയയ്ക്കാം. ഇനി ഒട്ടും താമസിപ്പിക്കുകയില്ല.”
29
മോശ പറഞ്ഞു: “ഞാന്‍ പട്ടണത്തിനു പുറത്തു ചെന്നാലുടന്‍ എന്റെ കൈ ഉയര്‍ത്തി സര്‍വേശ്വരനോടു പ്രാര്‍ഥിക്കും; ഇടിയും കന്മഴയും അവസാനിക്കും; അപ്പോള്‍ ഭൂമി മുഴുവനും സര്വേശ്വരന്റേതാണെന്ന് അങ്ങു മനസ്സിലാക്കും.
30
എന്നാല്‍ അങ്ങും അങ്ങയുടെ ഭൃത്യന്മാരും ഇപ്പോഴും ദൈവമായ സര്‍വേശ്വരനെ ഭയപ്പെടുന്നില്ലെന്ന് എനിക്കറിയാം.
31
ബാര്‍ലിയും ചണവും നശിച്ചുപോയി. ബാര്‍ലി കതിരിട്ടിരുന്നു; ചണം പൂത്തിരുന്നു.
32
എന്നാല്‍ കോതമ്പും ചോളവും മുളച്ചിട്ടില്ലായിരുന്നതിനാല്‍ നശിച്ചില്ല.
33
മോശ ഫറവോയുടെ അടുത്തുനിന്നു പട്ടണത്തിനു പുറത്തു വന്നു സര്‍വേശ്വരന്റെ നേര്‍ക്ക് കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ചു; ഉടനെ മഴയും ഇടിയും കന്മഴയും നിലച്ചു.
34
മഴയും കന്മഴയും ഇടിയും നിലച്ചതോടെ ഫറവോ വീണ്ടും മത്സരിക്കാന്‍ തുടങ്ങി; രാജാവിന്റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമായി.
35
ഫറവോയുടെ ഹൃദയം കഠിനപ്പെട്ടതിനാല്‍ സര്വേശ്വരന് മോശയോടു പറഞ്ഞിരുന്നതുപോലെ ഫറവോ ഇസ്രായേല്‍ജനത്തെ വിട്ടയച്ചില്ല.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40