bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Exodus 10
Exodus 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 11 →
1
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “ഫറവോയുടെ അടുക്കലേക്കു ചെല്ലുക. അവരുടെ ഇടയില്‍ എന്റെ അടയാളങ്ങള്‍ കാട്ടാന്‍ ഞാന്‍ ഫറവോയുടെയും അവന്റെ ജനങ്ങളുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു.
2
ഈജിപ്തില്‍ എന്തെല്ലാം അടയാളങ്ങള്‍ ഞാന്‍ കാട്ടിയെന്നും ഈജിപ്തുകാരെ ഞാന്‍ എങ്ങനെ പരിഹാസവിഷയമാക്കിയെന്നും നിങ്ങളുടെ പുത്രന്മാരോടും പൗത്രന്മാരോടും നിങ്ങള്‍ പറയണം. അങ്ങനെ ഞാന്‍ സര്‍വേശ്വരനാകുന്നു എന്നു നിങ്ങള്‍ അറിയും.”
3
മോശയും അഹരോനും ഫറവോയുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “എബ്രായരുടെ ദൈവമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: എത്രകാലം നീ എന്റെ മുമ്പില്‍ ധിക്കാരം കാട്ടും? എന്നെ ആരാധിക്കുന്നതിന് എന്റെ ജനത്തെ വിട്ടയയ്ക്കുക.
4
എന്റെ ജനത്തെ വിട്ടയച്ചില്ലെങ്കില്‍ നാളെ നിന്റെ രാജ്യത്തേക്ക് ഞാന്‍ വെട്ടുക്കിളികളെ അയയ്ക്കും.
5
നിലം കാണാനാവാത്തവിധം അതു ദേശം മൂടും; കന്മഴയ്‍ക്കുശേഷം എന്തെങ്കിലും ശേഷിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം വെട്ടുക്കിളി തിന്നുതീര്‍ക്കും; നിങ്ങളുടെ വയലില്‍ തളിര്ത്തുവരുന്ന എല്ലാ മരങ്ങളും അവ തിന്നൊടുക്കും.
6
നിന്റെയും നിന്റെ ഭൃത്യന്മാരുടെയും നിന്റെ ജനങ്ങളുടെയും വീടുകളില്‍ അവ നിറയും; നിന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ജനിച്ചതുമുതല്‍ ഇന്നോളം കണ്ടിട്ടില്ലാത്ത അനുഭവമായിരിക്കും അത്. ഇതു പറഞ്ഞിട്ട് മോശ ഫറവോയുടെ അടുത്തുനിന്നു തിരിഞ്ഞുനടന്നു.
7
ഭൃത്യന്മാര് ഫറവോയോടു പറഞ്ഞു: “എത്രനാള്‍ ഇയാള്‍ നമ്മെ ശല്യപ്പെടുത്തും. തങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കാന്‍ അവരെ വിട്ടയച്ചാലും; ഈജിപ്തു നശിച്ചുകഴിഞ്ഞത് അങ്ങു കാണുന്നില്ലേ?”
8
ഉടനെ ഫറവോ മോശയെയും അഹരോനെയും തിരിച്ചുവിളിച്ചു പറഞ്ഞു: “നിങ്ങള്‍ പോയി സര്‍വേശ്വരനെ ആരാധിച്ചുകൊള്ളുക; എന്നാല്‍ നിങ്ങള്‍ ആരൊക്കെയാണു പോകുന്നത്?”
9
മോശ പറഞ്ഞു: “കുഞ്ഞുങ്ങളും വൃദ്ധജനങ്ങളും ഉള്‍പ്പെടെ ഞങ്ങളെല്ലാവരും പോകും. ഞങ്ങളുടെ പുത്രീപുത്രന്മാരും ഞങ്ങളുടെ ആട്ടിന്‍പറ്റങ്ങളും കന്നുകാലികളും ഞങ്ങളുടെ കൂടെ പോരും; കാരണം ഞങ്ങള്‍ സര്വേശ്വരന് ഒരു ഉത്സവം ആചരിക്കുകയാണ്.”
10
രാജാവു പറഞ്ഞു: “കൊള്ളാം സര്വേശ്വരന് നിങ്ങളെ കാക്കട്ടെ. നിങ്ങളോടൊപ്പം കുട്ടികളെയും ഞാന്‍ പോകാന്‍ അനുവദിക്കുമെന്നോ? നിങ്ങളുടെ ഉള്ളില്‍ എന്തോ ദുരുദ്ദേശ്യമുണ്ട്.
11
പുരുഷന്മാര് മാത്രം പോയി സര്‍വേശ്വരനെ ആരാധിച്ചുകൊള്ളുക. അത്രയുമല്ലേ നിങ്ങള്‍ക്കു വേണ്ടൂ.” ഇതു പറഞ്ഞിട്ട് ഫറവോ തന്റെ മുമ്പില്‍നിന്ന് അവരെ ഓടിച്ചു.
12
പിന്നീട് സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “ഈജിപ്തിന്റെമേല്‍ കൈ നീട്ടുക. വെട്ടുക്കിളികള്‍ വരട്ടെ. കന്മഴയില്‍നിന്ന് രക്ഷപ്പെട്ട സസ്യങ്ങളെയെല്ലാം അവ വന്ന് തിന്നൊടുക്കട്ടെ.”
13
സര്വേശ്വരന് കല്പിച്ചതുപോലെ മോശ ഈജിപ്തിന്റെമേല്‍ തന്റെ വടി നീട്ടി; സര്വേശ്വരന് അന്നു രാപ്പകല്‍ ആ ദേശത്ത് കിഴക്കന്‍കാറ്റ് വീശിപ്പിച്ചു. പ്രഭാതമായപ്പോള്‍ കിഴക്കന്‍കാറ്റിനോടൊപ്പം വെട്ടുക്കിളികള്‍ വന്നു.
14
ഈജിപ്തില്‍ എല്ലായിടത്തും അവ നിറഞ്ഞു; അത്രയും വലിയ വെട്ടുക്കിളിക്കൂട്ടം അതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല.
15
ഭൂമി മുഴുവന്‍ ഇരുള് പരക്കുംവിധം ദേശം മുഴുവനും വെട്ടുക്കിളികളെക്കൊണ്ടു മൂടി. കന്മഴയെ അതിജീവിച്ച സസ്യങ്ങളും വൃക്ഷഫലങ്ങളും അവ തിന്നുതീര്‍ത്തു; ഈജിപ്തിലൊരിടത്തും വൃക്ഷങ്ങളിലോ, ചെടികളിലോ പച്ച നിറമുള്ള യാതൊന്നും ശേഷിച്ചില്ല.
16
ഫറവോ മോശയെയും അഹരോനെയും ഉടന്‍തന്നെ വിളിച്ചുവരുത്തി പറഞ്ഞു: “നിങ്ങള്‍ക്കും നിങ്ങളുടെ സര്‍വേശ്വരനായ ദൈവത്തിനെതിരായി ഞാന്‍ പാപം ചെയ്തു.
17
ഈ പ്രാവശ്യം കൂടി എന്റെ പാപം ക്ഷമിക്കണമെന്നു ഞാന്‍ അപേക്ഷിക്കുന്നു. ഈ മാരകമായ ബാധയില്‍നിന്ന് എന്നെ വിടുവിക്കാന്‍ ഒരിക്കല്‍കൂടി നിങ്ങളുടെ ദൈവമായ സര്‍വേശ്വരനോട് അപേക്ഷിക്കുക.”
18
മോശ രാജസന്നിധിയില്‍നിന്നു പുറത്തുചെന്ന് ഫറവോയ്ക്ക് വേണ്ടി പ്രാര്‍ഥിച്ചു.
19
സര്വേശ്വരന് അതിശക്തമായ ഒരു പടിഞ്ഞാറന്‍ കാറ്റടിപ്പിച്ചു; അതു വെട്ടുക്കിളികളെ മുഴുവന്‍ ചെങ്കടലിലേക്ക് തള്ളി വിട്ടു; ഈജിപ്തില്‍ ഒരിടത്തും ഒരു വെട്ടുക്കിളിയും ശേഷിച്ചില്ല.
20
എന്നാല്‍ സര്വേശ്വരന് ഫറവോയെ കഠിനചിത്തനാക്കി. അയാള്‍ ഇസ്രായേല്‍ജനങ്ങളെ വിട്ടയച്ചുമില്ല.
21
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “നീ ആകാശത്തേക്ക് കൈ ഉയര്‍ത്തുക; ഈജിപ്തില്‍ ഇരുട്ടു പരക്കട്ടെ.”
22
മോശ ആകാശത്തേക്കു കൈ ഉയര്‍ത്തി; അപ്പോള്‍ ഈജിപ്തിലെല്ലാം കൂരിരുട്ടു പരന്നു. അതു മൂന്നു ദിവസം നീണ്ടുനിന്നു.
23
പരസ്പരം കാണാന്‍പോലും വയ്യാത്തതിനാല്‍ മൂന്നു ദിവസത്തേക്ക് ആരും സ്വസ്ഥാനത്തുനിന്ന് എഴുന്നേറ്റതുപോലുമില്ല. എന്നാല്‍ ഇസ്രായേല്‍ജനം വസിച്ചിരുന്ന സ്ഥലത്ത് പ്രകാശം ഉണ്ടായിരുന്നു.
24
ഫറവോ മോശയെ വരുത്തി പറഞ്ഞു: “സര്‍വേശ്വരനെ ആരാധിക്കാന്‍ പൊയ്ക്കൊള്ളുക; കുട്ടികളും കൂടെ വന്നുകൊള്ളട്ടെ. എന്നാല്‍ നിങ്ങളുടെ കന്നുകാലികളും ആട്ടിന്‍പറ്റങ്ങളും ഇവിടെത്തന്നെ നില്ക്കട്ടെ.”
25
മോശ പറഞ്ഞു: “ഞങ്ങളുടെ ദൈവമായ സര്വേശ്വരന് യാഗങ്ങളും ഹോമങ്ങളും അര്‍പ്പിക്കണം.
26
അതിനാല്‍ ഞങ്ങളുടെ കന്നുകാലികള്‍ മുഴുവനെയും കൂടെ കൊണ്ടുപോകാന്‍ അനുവദിക്കണം. അവയില്‍ ഒന്നിനെപ്പോലും ഇവിടെ വിട്ടിട്ടു പോകാന്‍ സാധ്യമല്ല; ഞങ്ങളുടെ ദൈവമായ സര്വേശ്വരന് യാഗം അര്‍പ്പിക്കേണ്ടത് അവയില്‍നിന്നാണ്. അവിടെ ചെല്ലുന്നതുവരെ, ഏതിനെയാണ് അര്‍പ്പിക്കേണ്ടതെന്നു ഞങ്ങള്‍ക്കു നിശ്ചയമില്ല.”
27
സര്വേശ്വരന് ഫറവോയെ കഠിനഹൃദയനാക്കിയതിനാല്‍ അയാള്‍ അവരെ വിട്ടയച്ചില്ല.
28
ഫറവോ മോശയോടു പറഞ്ഞു: “കടന്നുപോകൂ. ഇനിമേല്‍ എന്റെ മുമ്പില്‍ വരരുത്; വന്നാല്‍ അന്നു നീ മരിക്കും.”
29
മോശ മറുപടി പറഞ്ഞു: “അങ്ങു പറഞ്ഞതുപോലെയാകട്ടെ. ഇനിമേല്‍ ഞാന്‍ അങ്ങയുടെ മുഖം കാണുകയില്ല.”
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
Recommended Reading
Commentary
Exodus Commentaries
→
Devotional
Exodus Devotional Guide
→
Get This Bible
BSI Study Bible
→