bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Exodus 19
Exodus 19
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 20 →
1
ഇസ്രായേല്‍ജനം രെഫീദീമില്നിന്നു യാത്ര തുടര്‍ന്നു; ഈജിപ്തില്‍നിന്നു പുറപ്പെട്ട് കൃത്യം മൂന്നു മാസം പൂര്‍ത്തിയായപ്പോള്‍ സീനായ്മരുഭൂമിയില്‍ എത്തിച്ചേര്‍ന്നു.
2
അവിടെ അവര്‍ സീനായ്മലയ്ക്ക് അഭിമുഖമായി പാളയമടിച്ചു.
3
മോശ ദൈവസന്നിധിയിലേക്കു കയറിച്ചെന്നു. സര്വേശ്വരന് മലയില്‍നിന്ന് മോശയെ വിളിച്ച് യാക്കോബിന്റെ വംശജരായ ഇസ്രായേല്യരോട് ഇപ്രകാരം പറയാന്‍ കല്പിച്ചു:
4
“ഞാന്‍ ഈജിപ്തുകാരോടു പ്രവര്‍ത്തിച്ചതും കഴുകന് തന്റെ കുഞ്ഞുങ്ങളെ ചിറകില്‍ വഹിച്ചുകൊണ്ടു വരുന്നതുപോലെ നിങ്ങളെ എന്റെ അടുക്കല്‍ കൊണ്ടുവന്നതും നിങ്ങള്‍ കണ്ടുവല്ലോ.
5
നിങ്ങള്‍ എന്റെ വാക്കുകേട്ട് എന്റെ ഉടമ്പടി പാലിച്ചാല്‍ സകല ജനതകളിലുംവച്ചു നിങ്ങള്‍ എനിക്ക് പ്രത്യേക ജനം ആയിരിക്കും; ഭൂമി മുഴുവനും എന്റേതാണെങ്കിലും.
6
നിങ്ങള്‍ എനിക്ക് ഒരു പുരോഹിതവംശവും വിശുദ്ധജനതയും ആയിരിക്കും.”
7
മോശ ജനനേതാക്കന്മാരെ വിളിച്ചുകൂട്ടി സര്‍വേശ്വരന്റെ കല്പന അവരെ അറിയിച്ചു.
8
“സര്വേശ്വരന് കല്പിച്ചതെല്ലാം ഞങ്ങള്‍ ചെയ്യും” എന്നു ജനം ഏകസ്വരത്തില്‍ പ്രതിവചിച്ചു; ജനത്തിന്റെ വാക്ക് മോശ സര്‍വേശ്വരനെ അറിയിച്ചു.
9
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “ഇതാ ഞാന്‍ കാര്മേഘത്തില് നിന്റെ അടുക്കല്‍ വരുന്നു; ഞാന്‍ നിന്നോടു സംസാരിക്കുന്നതു ജനം കേള്‍ക്കട്ടെ. അങ്ങനെ അവര്‍ എന്നും നിന്നെ വിശ്വസിക്കാന്‍ ഇടയാകും.” പിന്നീട് മോശ ജനത്തിന്റെ വാക്ക് സര്‍വേശ്വരനെ അറിയിച്ചു.
10
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “ജനങ്ങളുടെ അടുത്തു ചെന്ന് അവരെ ഇന്നും നാളെയും ശുദ്ധീകരിക്കണം.
11
അവര്‍ വസ്ത്രം അലക്കി വെടിപ്പാക്കി മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ; അന്നു സീനായ്മലയില്‍ ജനം കാണ്‍കെ ഞാന്‍ ഇറങ്ങി വരും.
12
മലയ്ക്കു ചുറ്റും അതിര്‍ത്തി കല്പിച്ചുകൊണ്ട് അവരോടു പറയണം: നിങ്ങള്‍ മലയില്‍ കയറുകയോ അതിരിനുള്ളില്‍ പ്രവേശിക്കുകയോ അരുത്. മലയെ സ്പര്‍ശിക്കുന്നവന്‍ കൊല്ലപ്പെടണം.
13
ആരും അവനെ തൊടരുത്; കല്ലെറിഞ്ഞോ അമ്പെയ്തോ അവനെ കൊല്ലണം; അവനെ സ്പര്‍ശിക്കുന്നവന്‍ മനുഷ്യനോ മൃഗമോ ആകട്ടെ ജീവിച്ചിരിക്കരുത്. നീണ്ട കാഹളധ്വനി കേള്‍ക്കുമ്പോള്‍ ജനം മലയുടെ സമീപം വരട്ടെ.”
14
മോശ മലയില്‍നിന്ന് ഇറങ്ങിച്ചെന്ന് ജനങ്ങളെ ശുദ്ധീകരിച്ചു; അവര്‍ വസ്ത്രം അലക്കി വെടിപ്പാക്കി.
15
അദ്ദേഹം ജനങ്ങളോടു പറഞ്ഞു: “മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കുക. അതിനിടയില്‍ സ്ത്രീസമ്പര്ക്കം അരുത്.”
16
മൂന്നാം ദിവസം പ്രഭാതത്തില്‍ വലിയ ഇടിയും മിന്നലും ഉണ്ടായി; വലിയ കാര്‍മേഘം മലമുകളില്‍ പ്രത്യക്ഷപ്പെട്ടു; പാളയത്തിലെ ജനം നടുങ്ങത്തക്കവിധം കാഹളം ഉച്ചത്തില്‍ മുഴങ്ങി.
17
ദൈവത്തെ ദര്‍ശിക്കാന്‍ മോശ ജനത്തെ പാളയത്തിനു പുറത്തു കൊണ്ടുവന്ന് മലയുടെ അടിവശത്തു നിര്‍ത്തി.
18
സര്വേശ്വരന് അഗ്നിയിലൂടെ ഇറങ്ങി വന്നതിനാല്‍ സീനായ്മല പുകകൊണ്ടു മൂടി; ചൂളയില്‍ നിന്നെന്നപോലെ പുക പൊങ്ങി; മല ശക്തമായി കുലുങ്ങി;
19
കാഹളധ്വനി അടിക്കടി ഉച്ചത്തിലായിക്കൊണ്ടിരുന്നു. അപ്പോള്‍ മോശ ദൈവത്തോടു സംസാരിച്ചു. അവിടുന്ന് ഇടിമുഴക്കത്തിലൂടെ ഉത്തരമരുളി.
20
സര്വേശ്വരന് സീനായ്മലമുകളില്‍ ഇറങ്ങി; മോശയെ കൊടുമുടിയിലേക്കു വിളിച്ചു. അദ്ദേഹം അവിടേക്കു ചെന്നു.
21
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “നീ ഇറങ്ങിച്ചെന്നു മുന്നറിയിപ്പ് നല്‍കുക. അല്ലെങ്കില്‍ എന്നെ കാണാന്‍ ജനം അതിര്‍ത്തി ലംഘിച്ച് അനേകര്‍ മരിക്കാന്‍ ഇടയാകും.
22
സര്‍വേശ്വരനെ സമീപിക്കാന്‍ ശ്രമിക്കുന്ന പുരോഹിതന്മാരും ശിക്ഷിക്കപ്പെടാതിരിക്കണമെങ്കില്‍ സ്വയം ശുദ്ധീകരിക്കണം.
23
മോശ സര്‍വേശ്വരനോടു പറഞ്ഞു: “സീനായ്മലയ്ക്ക് ചുറ്റും അതിരു കല്പിച്ച് അതിനെ വിശുദ്ധീകരിക്കണമെന്ന് അവിടുന്നുതന്നെ ജനങ്ങളോടു കല്പിച്ചതുകൊണ്ട് ജനങ്ങള്‍ക്ക് കയറിവരാന്‍ സാധ്യമല്ല.”
24
സര്വേശ്വരന് മോശയോടു പറഞ്ഞു: “നീ ഇറങ്ങിച്ചെന്ന് അഹരോനെ കൂട്ടിക്കൊണ്ടു വരിക; പുരോഹിതന്മാരും ജനവും അതിര്‍ത്തി ലംഘിച്ച് എന്നെ സമീപിക്കരുത്; അതിരുകടന്നാല്‍ അവര്‍ ശിക്ഷിക്കപ്പെടും.
25
മോശ ജനത്തിന്റെ അടുക്കല്‍ ഇറങ്ങിച്ചെന്ന് സര്‍വേശ്വരന്റെ വാക്ക് അവരെ അറിയിച്ചു.
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 20 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
Recommended Reading
Commentary
Exodus Commentaries
→
Devotional
Exodus Devotional Guide
→
Get This Bible
BSI Study Bible
→