bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Exodus 21
Exodus 21
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 22 →
1
ഇസ്രായേല്യര്‍ക്ക് നീ നല്‍കേണ്ട നിയമങ്ങള്‍ ഇവയാണ്:
2
“എബ്രായനായ അടിമയെ നിങ്ങള്‍ വിലയ്ക്കു വാങ്ങിയാല്‍ അവന് ആറു വര്‍ഷം നിന്നെ സേവിക്കട്ടെ. ഏഴാം വര്‍ഷം പ്രതിഫലം വാങ്ങാതെ അവനെ സ്വതന്ത്രനാക്കണം.
3
അവന് തനിയെയാണ് വന്നതെങ്കില്‍ അങ്ങനെതന്നെ പൊയ്ക്കൊള്ളട്ടെ. ഭാര്യയോടുകൂടിയാണ് വന്നതെങ്കില്‍ ഭാര്യയോടൊപ്പം പോകട്ടെ.
4
യജമാനന് അവനെ വിവാഹം കഴിപ്പിക്കുകയും അവനു മക്കളുണ്ടാകുകയും ചെയ്താല്‍ അവന്റെ ഭാര്യയും മക്കളും യജമാനന്റെ വകയായിരിക്കും; അവന് ഒറ്റയ്ക്ക് മടങ്ങിപ്പോകണം;
5
എന്നാല്‍ ‘ഞാന്‍ എന്റെ യജമാനനെയും എന്റെ ഭാര്യയെയും കുട്ടികളെയും സ്നേഹിക്കുന്നു; അതുകൊണ്ട് എനിക്ക് സ്വതന്ത്രനായി പോകേണ്ട’ എന്നു ദാസന് തീര്‍ത്തുപറഞ്ഞാല്‍,
6
യജമാനന് അവനെ ദൈവസന്നിധിയില്‍ വാതിലിന്റെയോ കട്ടിളപ്പടിയുടെയോ അടുത്തു നിര്‍ത്തി സൂചികൊണ്ട് അവന്റെ കാതു തുളയ്ക്കണം; അവന് യജമാനന് ആയുഷ്കാലം അടിമയായിരിക്കും.”
7
“ഒരാള്‍ തന്റെ പുത്രിയെ ദാസിയായി വിറ്റാല്‍ അവള് ദാസന്മാരെപ്പോലെ സ്വതന്ത്രയാകാന്‍ പാടില്ല.
8
ഭാര്യയാക്കാന്‍വേണ്ടി വിലയ്ക്കു വാങ്ങുകയും പിന്നീട് അവളില്‍ അതൃപ്തി തോന്നുകയും ചെയ്താല്‍ അവളെ അവളുടെ പിതാവിനു തിരിച്ചുകൊടുക്കണം. അവളെ വിദേശിക്കു വിറ്റുകളയാന്‍ യജമാനന് അവകാശമില്ല. അവന് അവളോട് അന്യായമായി പ്രവര്‍ത്തിച്ചല്ലോ.
9
മകനു ഭാര്യയാക്കാന്‍ വേണ്ടിയാണു വിലയ്ക്കു വാങ്ങിയതെങ്കില്‍ അവളോടു സ്വന്തം മകളോടെന്നതുപോലെ പെരുമാറണം.
10
രണ്ടാമതൊരുവളെ ഭാര്യയായി സ്വീകരിച്ചാല്‍ ആദ്യഭാര്യക്ക് ഭക്ഷണം, വസ്ത്രം, അര്‍ഹമായ മറ്റ് അവകാശങ്ങള്‍ ഇവയിലൊന്നും കുറവുവരുത്തരുത്.
11
ഈ മൂന്നു വ്യവസ്ഥകളും അവന് നിറവേറ്റുന്നില്ലെങ്കില്‍ വില നല്‍കാതെ അവള്‍ക്കു സ്വതന്ത്രയായി പോകാം.
12
ഒരുവനെ അടിച്ചുകൊല്ലുന്നവന് വധശിക്ഷ നല്‍കണം.
13
അബദ്ധവശാല്‍ അടികൊണ്ട് ഒരാള്‍ മരിക്കുന്നുവെങ്കില്‍ അതു ദൈവനിശ്ചയം എന്നു കരുതാം. ഞാന്‍ നിശ്ചയിക്കുന്ന സ്ഥലത്തേക്ക് അടിച്ചയാള്‍ക്ക് ഓടിപ്പോകാം. അവിടെ അയാള്‍ സുരക്ഷിതനായിരിക്കും.
14
ഒരാള്‍ ക്രുദ്ധനായി മനഃപൂര്‍വം മറ്റൊരുവനെ ചതിച്ചുകൊന്നാല്‍ അയാള്‍ എന്റെ യാഗപീഠത്തില്‍ അഭയം പ്രാപിച്ചാല്‍പോലും അവിടെനിന്ന് പിടിച്ചുകൊണ്ടു വന്ന് അവനെ വധിക്കണം.”
15
സ്വപിതാവിനെയോ മാതാവിനെയോ അടിക്കുന്നവന് വധിക്കപ്പെടണം.
16
വില്‍ക്കാനോ അടിമവേല ചെയ്യിക്കാനോ വേണ്ടി മറ്റൊരാളെ തട്ടിക്കൊണ്ടു പോകുന്നവനും വധിക്കപ്പെടണം.
17
സ്വപിതാവിനെയോ മാതാവിനെയോ ശപിക്കുന്നവന് വധശിക്ഷ നല്‍കണം.
18
പരസ്പരം ശണ്ഠ കൂടുന്നതിനിടയില്‍ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ ഉള്ള പ്രഹരമേറ്റ് ഒരാള്‍ മരിച്ചില്ലെങ്കിലും ശയ്യാവലംബിയായെന്ന് ഇരിക്കട്ടെ;
19
അയാള്‍ക്ക് പിന്നീട് വടിയൂന്നിയെങ്കിലും നടക്കാന്‍ കഴിഞ്ഞാല്‍ ഇടിച്ചയാള്‍ ശിക്ഷാര്‍ഹനല്ല. എന്നാല്‍ അയാള്‍ നഷ്ടപ്പെട്ട സമയത്തിന് പ്രതിഫലം കൊടുക്കുകയും പൂര്‍ണ ആരോഗ്യം ലഭിക്കുന്നതുവരെ അയാളെ പരിപാലിക്കുകയും വേണം.
20
ഒരുവന് തന്റെ അടിമയെ ആണായാലും പെണ്ണായാലും വടികൊണ്ട് അടിക്കുകയും അയാള്‍ തല്‍ക്ഷണം മരിക്കുകയും ചെയ്താല്‍ യജമാനന് ശിക്ഷിക്കപ്പെടണം.
21
എന്നാല്‍ അടിയേറ്റയാള്‍ ഒന്നോ രണ്ടോ ദിവസമെങ്കിലും ജീവിച്ചിരുന്നാല്‍ ശിക്ഷിക്കേണ്ടതില്ല. അടിമ യജമാനന്റെ സ്വത്താണല്ലോ.”
22
“പുരുഷന്മാര് കലഹിക്കുന്നതിനിടയില്‍ ഒരു ഗര്‍ഭിണിക്ക് പരുക്കേല്‍ക്കുകയും ഗര്‍ഭം അലസുകയും മറ്റ് ഉപദ്രവമൊന്നും ഏല്‍ക്കാതിരിക്കുകയും ചെയ്താല്‍ പരുക്കേല്പിച്ചയാള് അവളുടെ ഭര്‍ത്താവിന്റെ ആവശ്യപ്രകാരം മധ്യസ്ഥന്മാര് നിശ്ചയിക്കുന്ന തുക പിഴയായി നല്‍കണം.
23
എന്നാല്‍ അവള്‍ക്ക് ഉപദ്രവം ഏറ്റാല്‍ ജീവനു പകരം ജീവന്,
24
കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാല്,
25
പൊള്ളലിനു പകരം പൊള്ളല്‍, മുറിവിനു പകരം മുറിവ്, ചതവിനു പകരം ചതവ് എന്ന ക്രമത്തില്‍ ശിക്ഷ നല്‍കണം.
26
ഒരുവന്റെ പ്രഹരമേറ്റ് അടിമയുടെ ആണോ പെണ്ണോ ആകട്ടെ-കണ്ണു നഷ്ടപ്പെട്ടാല്‍ ആ അടിമയ്ക്കു സ്വാതന്ത്ര്യം നല്‍കണം.
27
ദാസന്റെയോ ദാസിയുടെയോ പല്ല് അടിച്ചു കൊഴിച്ചാലും പകരം സ്വാതന്ത്ര്യം നല്‍കണം.
28
പുരുഷനെയോ സ്ത്രീയെയോ ഒരു കാള കുത്തിക്കൊന്നാല്‍ കാളയെ കല്ലെറിഞ്ഞു കൊല്ലണം. അതിന്റെ മാംസം ഭക്ഷിക്കരുത്. കാളയുടെ ഉടമസ്ഥന് കുറ്റക്കാരനല്ല.
29
എന്നാല്‍, ആ കാള മനുഷ്യരെ കുത്തുന്ന ശീലമുള്ളതും ഉടമസ്ഥന് അതറിഞ്ഞിട്ടും കെട്ടി സൂക്ഷിക്കാത്തതും ആയിരിക്കെ അത് ആരെയെങ്കിലും കുത്തിക്കൊന്നാല്‍ അതിനെ കല്ലെറിഞ്ഞു കൊല്ലണം. അതിന്റെ ഉടമസ്ഥനെയും വധിക്കണം.
30
എന്നാല്‍, മോചനദ്രവ്യം ചുമത്തപ്പെട്ടാല്‍ ആ തുക അടച്ച് അയാള്‍ക്കു ജീവന് വീണ്ടെടുക്കാം.
31
കാള കുത്തിക്കൊല്ലുന്നത് ആണ്‍കുട്ടിയെയോ പെണ്‍കുട്ടിയെയോ ആയാലും ഈ ചട്ടം പാലിക്കണം.
32
കാള കുത്തിക്കൊല്ലുന്നത് ഒരു ദാസനെയോ ദാസിയെയോ ആണെങ്കില്‍ കാളയുടെ ഉടമസ്ഥന് മുപ്പതു ശേക്കെല്‍ വെള്ളി അടിമയുടെ ഉടമസ്ഥനു കൊടുക്കണം. കാളയെ കല്ലെറിഞ്ഞു കൊല്ലുകയും വേണം.
33
“ഒരുവന് ഒരു കുഴി തുറന്നിടുകയോ കുഴിച്ചശേഷം അതു മൂടാതിരിക്കുകയോ ചെയ്തിട്ട് ആ കുഴിയില്‍ ഒരു കാളയോ കഴുതയോ വീണു ചത്താല്‍
34
കുഴിയുടെ ഉടമസ്ഥന് മൃഗത്തിന്റെ ഉടമസ്ഥന് അതിന്റെ വില കൊടുക്കണം; ചത്തമൃഗം കുഴിയുടെ ഉടമസ്ഥനുള്ളതായിരിക്കും.
35
ഒരാളുടെ കാള മറ്റൊരുവന്റെ കാളയെ കുത്തിക്കൊന്നാല്‍ ജീവനുള്ള കാളയെ വിറ്റ് അതിന്റെ വില രണ്ടുപേരും വീതിച്ചെടുക്കണം; ചത്ത മൃഗത്തെയും അവര്‍ വീതിച്ചെടുക്കണം.
36
തന്റെ കാള കുത്തുന്നതാണെന്നറിഞ്ഞിട്ടും ഉടമസ്ഥന് അതിനെ സൂക്ഷിക്കാതെയിരുന്നാല്‍ അതിന്റെ കുത്തേറ്റു ചാകുന്ന കാളയ്ക്കു പകരം കാളയെ കൊടുക്കണം. ചത്തമൃഗം അയാള്‍ക്കുള്ളതായിരിക്കും.”
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 22 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
Recommended Reading
Commentary
Exodus Commentaries
→
Devotional
Exodus Devotional Guide
→
Get This Bible
BSI Study Bible
→