bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Exodus 7
Exodus 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 8 →
1
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “ഞാന്‍ നിന്നെ ഫറവോയ്ക്ക് ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു; നിന്റെ സഹോദരനായ അഹരോന് നിനക്കു പ്രവാചകനുമായിരിക്കും.
2
ഞാന്‍ കല്പിച്ചതെല്ലാം നീ അഹരോനോടു പറയണം; ഇസ്രായേല്‍ജനത്തെ വിട്ടയയ്ക്കാന് അഹരോന് ഫറവോയോടു പറയും.
3
ഈജിപ്തില്‍ ഞാന്‍ വളരെ അദ്ഭുതങ്ങളും അടയാളങ്ങളും കാണിക്കും. എന്നാലും ഞാന്‍ ഫറവോയുടെ ഹൃദയം കഠിനമാക്കും.
4
ഫറവോ നിങ്ങളെ കൂട്ടാക്കുകയില്ല; ഞാന്‍ ഈജിപ്തിനെ കഠിനമായി ശിക്ഷിച്ച് എന്റെ ജനമായ ഇസ്രായേലിനെ കൂട്ടത്തോടെ മോചിപ്പിക്കും.
5
ഞാന്‍ എന്റെ കരം ഈജിപ്തിനെതിരെ ഉയര്‍ത്തി അവരുടെ ഇടയില്‍നിന്ന് എന്റെ ജനമായ ഇസ്രായേലിനെ മോചിപ്പിക്കുമ്പോള്‍ ഞാനാണു സര്വേശ്വരന് എന്ന് ഈജിപ്തുകാര്‍ അറിയും.”
6
സര്വേശ്വരന് കല്പിച്ചതുപോലെ മോശയും അഹരോനും പ്രവര്‍ത്തിച്ചു.
7
ഫറവോയോടു സംസാരിക്കുന്ന കാലത്തു മോശയ്ക്ക് എണ്‍പതും അഹരോന് എണ്‍പത്തിമൂന്നും വയസ്സായിരുന്നു.
8
സര്വേശ്വരന് മോശയോടും അഹരോനോടും അരുളിച്ചെയ്തു:
9
“ഒരു അടയാളം കാണിക്കുക എന്നു ഫറവോ നിങ്ങളോടാവശ്യപ്പെട്ടാല്‍ കൈയിലുള്ള വടി ഫറവോയുടെ മുമ്പിലിടാന്‍ അഹരോനോടു പറയണം; അതു സര്‍പ്പമായിത്തീരും.”
10
മോശയും അഹരോനും ഫറവോയുടെ സന്നിധിയിലെത്തി അവിടുന്നു കല്പിച്ചതുപോലെ ചെയ്തു; ഫറവോയുടെയും ഉദ്യോഗസ്ഥന്മാരുടെയും മുമ്പില്‍ അഹരോന് വടി നിലത്തിട്ടപ്പോള്‍ അതു സര്‍പ്പമായിത്തീര്‍ന്നു.
11
അപ്പോള്‍ ഫറവോ ഈജിപ്തിലെ വിദ്വാന്മാരെയും മന്ത്രവാദികളെയും വരുത്തി; അവരും ജാലവിദ്യയാല്‍ അതുപോലെ പ്രവര്‍ത്തിച്ചു.
12
അവരും തങ്ങളുടെ വടി നിലത്തിട്ടു; അവയും സര്‍പ്പമായി മാറി. എന്നാല്‍ അഹരോന്റെ വടി മറ്റു വടികളെയെല്ലാം വിഴുങ്ങിക്കളഞ്ഞു.
13
സര്വേശ്വരന് അരുളിച്ചെയ്തതുപോലെ ഫറവോയുടെ ഹൃദയം കഠിനമായി. അയാള്‍ അവരെ ശ്രദ്ധിച്ചുമില്ല.
14
സര്വേശ്വരന് മോശയോടു പറഞ്ഞു: “ജനത്തെ വിട്ടയയ്ക്കാന് സമ്മതിക്കാതെ ഫറവോ കഠിനഹൃദയനായിരിക്കുകയാണ്.
15
ഫറവോ രാവിലെ നദിയിലേക്കു പോകുമ്പോള്‍ അവന്റെ അടുക്കല്‍ ചെല്ലണം; നീ നദീതീരത്തുതന്നെ കാത്തുനില്ക്കണം; സര്‍പ്പമായിത്തീര്‍ന്ന വടിയും എടുത്തുകൊള്ളണം.
16
അവനോടു നീ ഇപ്രകാരം പറയണം: ‘മരുഭൂമിയില്‍ എന്നെ ആരാധിക്കാന്‍ എന്റെ ജനത്തെ വിട്ടയയ്ക്കുക’ എന്ന് അങ്ങയോടു പറയാന്‍ എബ്രായരുടെ ദൈവമായ സര്വേശ്വരന് എന്നെ അയച്ചിരിക്കുന്നു. ഇതുവരെയും അങ്ങ് അതു ശ്രദ്ധിച്ചില്ല;”
17
അവിടുന്നു കല്പിക്കുന്നു: “ഞാന്‍ സര്‍വേശ്വരനാകുന്നു എന്നു നീ ഇതിനാല്‍ അറിയും; ഞാന്‍ ഈ വടികൊണ്ട് നൈല്‍നദിയിലെ ജലത്തിന്മേല് അടിക്കും; അതു രക്തമായി മാറും.
18
നദിയിലെ മത്സ്യങ്ങള്‍ ചത്തുപോകും. ജലം മലീമസമാകും. ഈജിപ്തുകാര്‍ക്ക് അതു കുടിക്കാന്‍ കഴിയുകയില്ല.
19
സര്വേശ്വരന് മോശെയോടു പറഞ്ഞു: “ഈജിപ്തിലെ അരുവികള്‍, നദികള്‍, കുളങ്ങള്‍, ജലസംഭരണികള്‍ തുടങ്ങി എല്ലാ ജലാശയങ്ങള്‍ക്കും മീതെ നിന്റെ വടി നീട്ടുക എന്ന് അഹരോനോടു പറയുക; അവ രക്തമായി മാറും; അങ്ങനെ ഈജിപ്തിലെല്ലായിടത്തും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും കോരിവച്ചിരിക്കുന്ന വെള്ളംപോലും രക്തമായിമാറും.”
20
സര്വേശ്വരന് കല്പിച്ചതുപോലെ മോശയും അഹരോനും പ്രവര്‍ത്തിച്ചു; അഹരോന് ഫറവോയുടെയും ഉദ്യോഗസ്ഥന്മാരുടെയും മുമ്പില്‍വച്ചുതന്നെ വടി ഉയര്‍ത്തി നൈല്‍നദിയിലെ ജലത്തിന്മേല് അടിച്ചു; അതിലെ വെള്ളം മുഴുവന്‍ രക്തമായി മാറി.
21
നദിയിലെ മത്സ്യങ്ങള്‍ ചത്തു; അതിലെ വെള്ളം ഈജിപ്തുകാര്‍ക്കു കുടിക്കാനാവാത്തവിധം മലീമസമായി. ഈജിപ്തില്‍ എല്ലായിടത്തും വെള്ളം രക്തമായിത്തീര്‍ന്നു;
22
ഈജിപ്തിലെ മന്ത്രവാദികളും തങ്ങളുടെ മാന്ത്രികശക്തികൊണ്ട് വെള്ളം രക്തമാക്കി. എങ്കിലും ഫറവോ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. അവരുടെ വാക്കു ശ്രദ്ധിച്ചുമില്ല.
23
ഫറവോ തന്റെ കൊട്ടാരത്തിലേക്കു മടങ്ങി; സംഭവിച്ചതൊന്നും കൂട്ടാക്കിയില്ല.
24
നദീജലം പാനയോഗ്യമല്ലാതിരുന്നതിനാല്‍ ഈജിപ്തുകാര്‍ ദാഹജലത്തിനുവേണ്ടി നൈല്‍നദിക്കു ചുറ്റും കുഴികള്‍ കുഴിച്ചു. സര്വേശ്വരന് ജലത്തില്‍ അടിച്ചിട്ട് ഏഴു ദിവസം കഴിഞ്ഞു.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40