bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Exodus 4
Exodus 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 5 →
1
മോശ പറഞ്ഞു: “അവര്‍ എന്നെ വിശ്വസിക്കുകയില്ല, ഞാന്‍ പറയുന്നതു ശ്രദ്ധിക്കുകയുമില്ല. ‘സര്വേശ്വരന് നിനക്കു പ്രത്യക്ഷപ്പെട്ടില്ല’ എന്ന് അവര്‍ പറയും.”
2
അപ്പോള്‍ അവിടുന്നു ചോദിച്ചു: “നിന്റെ കൈയിലിരിക്കുന്നതെന്താണ്?” അദ്ദേഹം പറഞ്ഞു: “ഒരു വടി.”
3
അവിടുന്ന് അരുളിച്ചെയ്തു: “നീ അതു നിലത്തിടുക.” മോശ വടി താഴെയിട്ടപ്പോള്‍ അതു സര്‍പ്പമായിത്തീര്‍ന്നു; മോശ അതിനെ കണ്ട് ഓടിയകന്നു.
4
എന്നാല്‍ അവിടുന്നു മോശയോട് അരുളിച്ചെയ്തു: “നീ കൈ നീട്ടി അതിന്റെ വാലില്‍ പിടിക്കുക.” അദ്ദേഹം അതിനെ പിടിച്ചപ്പോള്‍ അതു വീണ്ടും വടിയായിത്തീര്‍ന്നു.
5
നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്വേശ്വരന് അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവംതന്നെ നിനക്കു പ്രത്യക്ഷനായി എന്ന് അവര്‍ ഇതുനിമിത്തം വിശ്വസിക്കും.”
6
സര്വേശ്വരന് വീണ്ടും മോശയോടു കല്പിച്ചു: “നിന്റെ കൈ നിന്റെ മാറിടത്തില്‍ വയ്ക്കുക.” മോശെ കൈ മാറിടത്തില്‍ വച്ചു. തിരിച്ചെടുത്തപ്പോള്‍ അതു കുഷ്ഠം ബാധിച്ചു മഞ്ഞുപോലെ വെള്ള നിറമായി.
7
“കൈ വീണ്ടും മാറിടത്തില്‍ വയ്ക്കുക.” ദൈവം കല്പിച്ചു. കൈ മാറിടത്തില്‍ വച്ചിട്ടു തിരിച്ചെടുത്തപ്പോള്‍ അത് ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍പോലെ ആയിത്തീര്‍ന്നു.
8
അവര്‍ നിന്നെ വിശ്വസിക്കാതെ ആദ്യ അടയാളം നിരാകരിച്ചാല്‍ രണ്ടാമത്തെ അടയാളം വിശ്വസിക്കും.
9
അവര്‍ ഈ രണ്ട് അടയാളങ്ങളും അവിശ്വസിച്ചു നിന്റെ വാക്കു ശ്രദ്ധിക്കാതെയിരുന്നാല്‍ നൈല്‍നദിയില്‍നിന്നു കുറെ വെള്ളമെടുത്ത് ഉണങ്ങിയ നിലത്തൊഴിക്കണം; അത് അവിടെ രക്തമായിത്തീരും.”
10
മോശ സര്‍വേശ്വരനോടു പറഞ്ഞു: “സര്‍വേശ്വരാ, ഞാന്‍ വാക്സാമര്‍ഥ്യം ഇല്ലാത്തവന്; അവിടുന്ന് ഈ ദാസനോട് സംസാരിക്കുന്നതിനു മുമ്പും ഇപ്പോഴും അങ്ങനെതന്നെ. സംസാരിക്കുമ്പോള്‍ എനിക്ക് തടസ്സവുമുണ്ട്.”
11
അപ്പോള്‍ അവിടുന്നു ചോദിച്ചു: “മനുഷ്യന് വായ് നല്‍കിയതാര്? ഒരുവനെ മൂകനോ, ബധിരനോ, കാഴ്ചയുള്ളവനോ, കാഴ്ചയില്ലാത്തവനോ ആക്കുന്നത് ആര്?
12
സര്‍വേശ്വരനായ ഞാന്‍ അല്ലേ? അതുകൊണ്ട് ഉടനെ പുറപ്പെടുക. ഞാന്‍ ഞാനാകുന്നവന്‍ തന്നെ, നിന്റെ നാവിനോടൊപ്പം ഉണ്ടായിരിക്കും. സംസാരിക്കേണ്ടത് ഞാന്‍ നിനക്കു പറഞ്ഞുതരും.”
13
മോശയാകട്ടെ വീണ്ടും അപേക്ഷിച്ചു: “എന്റെ സര്‍വേശ്വരാ, മറ്റാരെയെങ്കിലും അയയ്ക്കേണമേ.”
14
അപ്പോള്‍ സര്വേശ്വരന് മോശയോട് കുപിതനായി പറഞ്ഞു: “ലേവ്യനായ അഹരോന് നിന്റെ സഹോദരനല്ലേ? അവന് നല്ല വാക്ചാതുര്യമുള്ളവനാണല്ലോ. നിന്നെ കാണാന്‍ അവന് വരുന്നുണ്ട്; നിന്നെ കാണുമ്പോള്‍ അവന് സന്തോഷിക്കും.
15
പറയേണ്ട കാര്യങ്ങള്‍ നീ അവനു പറഞ്ഞു കൊടുക്കണം. ഞാന്‍ നിങ്ങള്‍ ഇരുവരുടെയും നാവിനെ ശക്തിപ്പെടുത്തും; നിങ്ങള്‍ എന്താണു ചെയ്യേണ്ടതെന്നു ഞാന്‍ നിങ്ങളെ പഠിപ്പിക്കും.
16
നിനക്കുവേണ്ടി അവന് ജനത്തോടു സംസാരിക്കും; അവന് നിനക്കു നാവ് ആയിരിക്കും. നീ അവനു ദൈവത്തെപ്പോലെ ആയിരിക്കും.
17
അടയാളങ്ങള്‍ക്കുള്ള വടി കൈയില്‍ എടുത്തുകൊള്ളുക.
18
മോശ ഭാര്യാപിതാവായ യിത്രോവിനെ സമീപിച്ചു പറഞ്ഞു: “എന്റെ ചാര്‍ച്ചക്കാര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ എന്ന് അറിയാന്‍ ഈജിപ്തിലേക്ക് മടങ്ങിപ്പോകാന്‍ എന്നെ അനുവദിച്ചാലും.” യിത്രോ പറഞ്ഞു: “സമാധാനത്തോടെ പോകുക.”
19
സര്വേശ്വരന് മോശയോട് മിദ്യാനില്‍വച്ച് അരുളിച്ചെയ്തു: “ഈജിപ്തിലേക്കു മടങ്ങിപ്പോകുക; നിന്നെ കൊല്ലാന്‍ ശ്രമിച്ചവരെല്ലാം മരിച്ചുപോയിരിക്കുന്നു.”
20
മോശ ഭാര്യയെയും പുത്രന്മാരെയും കഴുതപ്പുറത്തു കയറ്റി ഈജിപ്തിലേക്കു യാത്രയായി; ദൈവത്തിന്റെ ശക്തി വെളിപ്പെടുത്താനുപയോഗിക്കേണ്ട വടിയും മോശ കൈയിലെടുത്തു.
21
സര്വേശ്വരന് വീണ്ടും മോശയോട് അരുളിച്ചെയ്തു: “നീ ഈജിപ്തില്‍ മടങ്ങിച്ചെന്ന് ഞാന്‍ നിനക്ക് വശമാക്കി തന്നിട്ടുള്ള എല്ലാ അദ്ഭുതങ്ങളും ഫറവോയുടെ മുമ്പില്‍ ചെയ്യണം. എന്നാല്‍ ഞാന്‍ അവന്റെ ഹൃദയം കഠിനമാക്കും. അവന് ജനത്തെ വിട്ടയയ്ക്കുകയില്ല.
22
നീ ഫറവോയോടു പറയണം; സര്വേശ്വരന് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ എന്റെ ആദ്യജാതനാണ്.
23
ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു: എന്നെ ആരാധിക്കാന്‍ എന്റെ പുത്രനെ വിട്ടയയ്ക്കുക. നീ അതിനു വിസമ്മതിച്ചാല്‍ ഞാന്‍ നിന്റെ ആദ്യജാതനെ വധിക്കും.”
24
ഈജിപ്തിലേക്കുള്ള യാത്രാമധ്യേ, ഒരു താവളത്തില്‍വച്ചു സര്വേശ്വരന് മോശയെ കൊല്ലാന്‍ ഒരുങ്ങി.
25
അപ്പോള്‍ സിപ്പോറാ മൂര്‍ച്ചയുള്ള കല്ലിന്‍ചീളുകൊണ്ടു മകന്റെ അഗ്രചര്‍മം ഛേദിച്ചെടുത്ത് അതുകൊണ്ടു മോശയുടെ കാലില്‍ സ്പര്‍ശിച്ചിട്ടു പറഞ്ഞു: “നീ എനിക്കു രക്തമണവാളനായിരിക്കുന്നു.”
26
അപ്പോള്‍ അവിടുന്നു മോശയെ കൊല്ലാതെ വിട്ടു. അവള് പറഞ്ഞു: “പരിച്ഛേദനം നിമിത്തം നീ എനിക്ക് രക്തമണവാളനാകുന്നു.”
27
സര്വേശ്വരന് അഹരോനോട് അരുളിച്ചെയ്തു: “നീ മരുഭൂമിയില്‍ ചെന്ന് മോശയെ കാണുക.” അഹരോന് ദൈവത്തിന്റെ പര്‍വതത്തില്‍ ചെന്നു മോശയെ കണ്ട് അദ്ദേഹത്തെ ചുംബിച്ചു.
28
ഈജിപ്തിലേക്കയയ്‍ക്കുമ്പോള്‍ ദൈവം തന്നോട് അരുളിച്ചെയ്ത വാക്കുകളും വശമാക്കിക്കൊടുത്ത അദ്ഭുതങ്ങളുമെല്ലാം മോശ അഹരോനു വിവരിച്ചുകൊടുത്തു.
29
പിന്നീട് മോശയും അഹരോനും ചെന്ന് ഇസ്രായേല്‍പ്രമാണികളെയെല്ലാം വിളിച്ചുകൂട്ടി.
30
ദൈവം മോശയോട് അരുളിച്ചെയ്ത വാക്കുകള്‍ അഹരോന് അവരെ അറിയിക്കുകയും അവരുടെ മുമ്പില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
31
ജനങ്ങള്‍ വിശ്വസിച്ചു; സര്വേശ്വരന് തങ്ങളെ കടാക്ഷിച്ചു എന്നും തങ്ങളുടെ ദുരിതങ്ങള്‍ കണ്ടറിഞ്ഞു എന്നും കേട്ട് ഇസ്രായേല്‍ജനം കുമ്പിട്ട് അവിടുത്തെ ആരാധിച്ചു.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40