bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Exodus 28
Exodus 28
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 29 →
1
“നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവരെയും പുരോഹിതന്മാരായി എനിക്കു ശുശ്രൂഷ ചെയ്യാന്‍ ഇസ്രായേല്‍ജനത്തില്‍നിന്ന് നിന്റെ അടുക്കലേക്കു വിളിക്കുക.
2
അഹരോനു ധരിക്കാന്‍ ശ്രേഷ്ഠവും മനോഹരവുമായ പൗരോഹിത്യവസ്ത്രം നീ ഉണ്ടാക്കണം.
3
എന്റെ പുരോഹിതശുശ്രൂഷയ്ക്കായി അഹരോനെ അവരോധിക്കുന്നതിനുവേണ്ട വസ്ത്രങ്ങളുണ്ടാക്കാന്‍ ഞാന്‍ പ്രത്യേക നൈപുണ്യം നല്‍കിയിട്ടുള്ള എല്ലാ വിദഗ്ദ്ധന്മാരോടും പറയുക.
4
മാര്‍ച്ചട്ട, ഏഫോദ്, പുറങ്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, തലപ്പാവ്, ഇടക്കെട്ട് എന്നിവയാണ് അവര്‍ നിര്‍മ്മിക്കേണ്ട വസ്ത്രങ്ങള്‍. പുരോഹിതന്മാരായി എനിക്ക് ശുശ്രൂഷ ചെയ്യാന്‍ നിന്റെ സഹോദരനായ അഹരോനും പുത്രന്മാര്ക്കും വേണ്ട വിശുദ്ധവസ്ത്രങ്ങള്‍ അവരുണ്ടാക്കണം.
5
അവര്‍ അതിന് നീല, ധൂമ്രം, കടുംചുവപ്പു വര്‍ണങ്ങളുള്ള പിരിച്ച നൂലുകളും സ്വര്‍ണക്കസവും ഉപയോഗിക്കട്ടെ.
6
അവര്‍ നീല, ധൂമ്രം, കടുംചുവപ്പു നിറങ്ങളുള്ള നൂലും സ്വര്‍ണക്കസവുംകൊണ്ടു നെയ്തെടുത്ത തുണി ഉപയോഗിച്ചു വിദഗ്ദ്ധമായി ഏഫോദു നിര്‍മ്മിക്കട്ടെ.
7
അതിന്റെ ഇരുവശങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നതിനു രണ്ടു തോള്‍വാറുകള്‍ തയ്ച്ചു പിടിപ്പിക്കണം. ഏഫോദിനായി ഉപയോഗിച്ച സ്വര്‍ണനൂല്‍, നീല, ധൂമ്രം, ചുവപ്പുനൂലുകള്‍, നേര്‍ത്ത ലിനന്‍ എന്നിവകൊണ്ട്
8
ഏഫോദു കെട്ടി മുറുക്കുന്നതിനുള്ള അരപ്പട്ടയും വിദഗ്ദ്ധമായി നിര്‍മ്മിക്കണം.
9
[9,10] രണ്ടു ഗോമേദകക്കല്ലുകളെടുത്ത് ഓരോ കല്ലിലും ആറു പേരുകള്‍ വീതം ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രപിതാക്കന്മാരുടെയും പേരുകള്‍ പ്രായക്രമമനുസരിച്ച് എഴുതണം.
11
രത്നശില്പി മുദ്ര കൊത്തുന്നതുപോലെ ഇസ്രായേല്‍പുത്രന്മാരുടെ പേരുകള്‍ ആ കല്ലുകളില്‍ കൊത്തിവയ്ക്കണം; അവ ചിത്രപ്പണി ചെയ്ത സ്വര്‍ണച്ചട്ടത്തില്‍ ഉറപ്പിക്കുകയും വേണം.
12
ഇസ്രായേല്‍മക്കളുടെ സ്മാരകമായ ഈ രണ്ടു കല്ലുകളും ഏഫോദിന്റെ രണ്ടു തോള്‍വാറുകളില്‍ ഉറപ്പിക്കണം. അങ്ങനെ ഒരു സ്മാരകം എന്ന നിലയില്‍ അവരുടെ പേരുകള്‍ അഹരോന് തന്റെ ചുമലുകളില്‍ സര്‍വേശ്വരന്റെ മുമ്പാകെ വഹിച്ചുകൊണ്ടിരിക്കണം;
13
ചിത്രപ്പണി ചെയ്ത സ്വര്‍ണത്തകിടുകള്‍ നിര്‍മ്മിക്കുക.
14
തനിത്തങ്കം കൊണ്ടുണ്ടാക്കിയ രണ്ടു ചങ്ങലകള്‍ പിണച്ചെടുത്ത് ആ തകിടുകളോടു ബന്ധിക്കണം.
15
ഏഫോദു നിര്‍മ്മിച്ചതുപോലെ നീല, ധൂമ്രം, കടുംചുവപ്പ് വര്‍ണങ്ങളിലുള്ള നൂലുകളും സ്വര്‍ണക്കസവും പിരിച്ചെടുത്ത ലിനന്‍നൂലും ഉപയോഗിച്ചു ചിത്രപ്പണികളോടുകൂടി വിദഗ്ദ്ധമായി ഒരു മാര്‍ച്ചട്ട ഉണ്ടാക്കുക; ഇത് ന്യായവിധിക്കു വേണ്ടിയുള്ളതാണ്.
16
അത് ഒരു ചാണ് സമചതുരത്തില്‍ രണ്ടു മടക്കുള്ളതായി ഉണ്ടാക്കണം.
17
അതില്‍ നാലു നിര രത്നങ്ങള്‍ പതിക്കണം. ഒന്നാമത്തെ നിരയില്‍ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം എന്നിവയും
18
രണ്ടാമത്തെ നിരയില്‍ മരതകം, ഇന്ദ്രനീലം, വജ്രം എന്നിവയും
19
മൂന്നാമത്തെ നിരയില്‍ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം എന്നിവയും
20
നാലാമത്തെ നിരയില്‍ പത്മരാഗം, ഗോമേദകം, സൂര്യകാന്തം എന്നിവയും സ്വര്‍ണച്ചട്ടങ്ങളില്‍ ഉറപ്പിക്കണം.
21
ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് ഈ പന്ത്രണ്ടു കല്ലുകളില്‍ ഓരോന്നിലും ഇസ്രായേല്‍പുത്രന്മാരുടെ പേരുകള്‍ മുദ്രമോതിരത്തിലെന്നപോലെ കൊത്തിയിരിക്കണം.
22
മാര്‍ച്ചട്ടയ്‍ക്കുവേണ്ടിയുള്ള ചരടുകള്‍ തനിസ്വര്‍ണംകൊണ്ടു കയറുപോലെ പിണച്ചെടുത്തു നിര്‍മ്മിക്കണം.
23
മാര്‍ച്ചട്ടയ്‍ക്കുള്ള രണ്ടു വളയങ്ങള്‍ സ്വര്‍ണംകൊണ്ടു നിര്‍മ്മിച്ച് ഇരുവശങ്ങളിലും പിടിപ്പിക്കണം.
24
ഈ വളയങ്ങളിലൂടെ സ്വര്‍ണച്ചരടുകള്‍ കടത്തി ബന്ധിപ്പിക്കണം.
25
ചരടുകളുടെ മറ്റേ അറ്റം തോള്‍വാറുകളിലുള്ള കൊളുത്തുകളില്‍ ഏഫോദിന്റെ മുന്‍വശത്തു ബന്ധിപ്പിക്കണം.
26
സ്വര്‍ണംകൊണ്ടു രണ്ടു വളയങ്ങള്‍ കൂടി ഉണ്ടാക്കി അവ മാര്‍ച്ചട്ടയുടെ താഴത്തെ മൂലകളില്‍ ഉള്‍ഭാഗത്ത് ഏഫോദിനോടടുത്തു തന്നെ ബന്ധിപ്പിക്കണം.
27
വേറേ രണ്ടു സ്വര്‍ണവളയങ്ങള്‍ കൂടിയുണ്ടാക്കി അവയെ ഏഫോദിന്റെ തോള്‍വാറുകളില്‍ കീഴ്ഭാഗത്ത് വിദഗ്ദ്ധമായി നിര്‍മ്മിച്ചിട്ടുള്ള അരപ്പട്ടയ്ക്കു മുകളില്‍ ഉറപ്പിക്കണം.
28
മാര്‍ച്ചട്ട ഏഫോദിന്റെ മുകളില്‍ മുറുകിയിരിക്കത്തക്കവിധം അതിന്റെ വളയങ്ങള്‍ ഏഫോദിന്റെ വളയങ്ങളുമായി അരപ്പട്ടയ്ക്കു മുകളില്‍ വച്ച് നീലച്ചരടുകള്‍ കൊണ്ടു ബന്ധിക്കണം.
29
അഹരോന് വിശുദ്ധസ്ഥലത്തു പ്രവേശിക്കുമ്പോള്‍ ഇസ്രായേല്‍ഗോത്രങ്ങളുടെ പേരുകളുള്ള ന്യായവിധിയുടെ മാര്‍ച്ചട്ട ധരിച്ചിരിക്കണം. അങ്ങനെ സര്വേശ്വരന് എപ്പോഴും ജനങ്ങളെ ഓര്‍ക്കാന്‍ ഇടയാകും.
30
ന്യായവിധിയുടെ മാര്ച്ചട്ടയ്ക്കുള്ളില് ദൈവഹിതം അറിയാനുള്ള ഊറീമും തുമ്മീമും വയ്ക്കണം. സര്‍വേശ്വരന്റെ സന്നിധിയില്‍ പ്രവേശിക്കുമ്പോഴെല്ലാം അഹരോന് അതു ധരിക്കട്ടെ; അങ്ങനെ ഇസ്രായേല്‍ജനങ്ങളെ സംബന്ധിച്ചുള്ള ദൈവവിധി അറിയാന്‍ ഇടവരട്ടെ.
31
“ഏഫോദിന്റെ മേല്‍ക്കുപ്പായം നീലനൂല്‍കൊണ്ടു നിര്‍മ്മിച്ചതായിരിക്കണം.
32
അതിന്റെ നടുവില്‍ തല കടത്താനുള്ള ദ്വാരം ഉണ്ടായിരിക്കണം. ആ ദ്വാരം കീറിപ്പോകാതിരിക്കാന്‍ പടച്ചട്ടയ്‍ക്കുള്ളതുപോലെ ദ്വാരത്തിനു ചുറ്റും നെയ്തെടുത്ത ഒരു നാട തയ്ച്ചു ചേര്‍ക്കണം.
33
[33,34] കുപ്പായത്തിന്റെ വിളുമ്പുകളില്‍ നീലയും, ധൂമ്രവും, കടുംചുവപ്പുള്ള നൂലുകള്‍കൊണ്ട് മാതളനാരങ്ങയുടെ രൂപങ്ങളും സ്വര്‍ണമണികളും ഒന്നിടവിട്ട് തയ്ച്ചു ചേര്‍ക്കണം.
35
പുരോഹിതശുശ്രൂഷ ചെയ്യുമ്പോള്‍ അഹരോന് ഇത് ധരിച്ചിരിക്കണം. വിശുദ്ധസ്ഥലത്ത് അവിടുത്തെ സന്നിധിയില്‍ ശുശ്രൂഷ നടത്താന്‍ പ്രവേശിക്കുമ്പോഴും തിരിച്ചുവരുമ്പോഴും ആ മണികളുടെ നാദം കേള്‍ക്കണം. അല്ലാത്തപക്ഷം അയാള്‍ മരിക്കും.
36
ഒരു തങ്കത്തകിടുണ്ടാക്കി അതില്‍ മുദ്രമോതിരത്തില്‍ എന്നപോലെ ‘സര്‍വേശ്വരനു സമര്‍പ്പിതം’ എന്നു കൊത്തിവയ്ക്കുക.
37
ഒരു നീല നാടകൊണ്ട് ഇത് തലപ്പാവിന്റെ മുന്‍വശത്തു ബന്ധിക്കണം.
38
അത് അഹരോന് നെറ്റിയില്‍ ധരിക്കണം. അങ്ങനെ ഇസ്രായേല്‍ജനം അര്‍പ്പിക്കുന്ന വഴിപാടുകളില്‍ സംഭവിച്ചേക്കാവുന്ന കുറവുകള്‍ അഹരോന് ഏറ്റെടുക്കണം; ആ വിശുദ്ധ വഴിപാടുകള്‍ സര്‍വേശ്വരനു സ്വീകാര്യമാകാന്‍ ആ ലിഖിതം അഹരോന്റെ നെറ്റിയില്‍ എപ്പോഴും ഉണ്ടായിരിക്കണം.
39
അതിവിശിഷ്ടമായ ലിനന്‍നൂല്‍കൊണ്ട് ചിത്രപ്പണികളോടുകൂടി വിദഗ്ദ്ധമായി ഒരു നിലയങ്കി നെയ്തെടുക്കണം; ആ നൂല്‍കൊണ്ടുതന്നെ ഒരു തലപ്പാവും ചിത്രപ്പണികളോടുകൂടിയ ഒരു അരപ്പട്ടയും നെയ്തുണ്ടാക്കണം.
40
അഹരോന്റെ പുത്രന്മാര്ക്ക് ശ്രേഷ്ഠതയും സൗന്ദര്യവും ഉണ്ടാകത്തക്കവിധം അങ്കിയും അരപ്പട്ടയും തൊപ്പിയും നിര്‍മ്മിക്കണം.
41
നീ അവയെ നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ധരിപ്പിച്ച് അവരെ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാന്‍ അഭിഷേകം ചെയ്തു വേര്‍തിരിച്ചു നിയോഗിക്കണം.
42
അവരുടെ നഗ്നത മറയ്ക്കാന്‍ അരമുതല്‍ തുടവരെ നീണ്ടുകിടക്കുന്ന കാല്‍ച്ചട്ടയും ഉണ്ടാക്കണം.
43
അഹരോനും അവന്റെ പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തില്‍ പ്രവേശിക്കുമ്പോഴും യാഗപീഠത്തിന്റെ അടുക്കല്‍ ചെല്ലുമ്പോഴും അതു ധരിക്കണം; അല്ലെങ്കില്‍ അവര്‍ മരിക്കും. ഇത് അഹരോനും പിന്തലമുറക്കാരും എന്നേക്കും അനുഷ്ഠിക്കേണ്ട നിയമമാകുന്നു.
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 29 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40