bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Exodus 25
Exodus 25
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 26 →
1
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
2
“എല്ലാവരും എനിക്കു വഴിപാട് അര്‍പ്പിക്കണമെന്ന് ഇസ്രായേല്യരോടു പറയുക; സ്വമനസ്സാല്‍ അര്‍പ്പിക്കുന്ന വഴിപാടുകള്‍ എല്ലാം സ്വീകരിക്കുക;
3
അവരില്‍നിന്നു സ്വീകരിക്കേണ്ട വഴിപാടുകള്‍ ഇവയാണ്: സ്വര്‍ണം, വെള്ളി, ഓട്,
4
നീല, ധൂമ്ര, ചുവപ്പു നിറങ്ങളുള്ള നൂലുകള്‍, ആട്ടുരോമം, പഞ്ഞിനൂല്‍,
5
ഊറയ്ക്കിട്ട ആട്ടിന്തോല്, മിനുത്ത തോല്,
6
കരുവേലകത്തടി, വിളക്കെണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനും വേണ്ട സുഗന്ധവര്‍ഗം,
7
മഹാപുരോഹിതന്റെ ഏഫോദിലും നെഞ്ചില്‍ ധരിക്കുന്ന വസ്ത്രത്തിലും പതിക്കാനുള്ള ഗോമേദകക്കല്ലും, മറ്റു രത്നങ്ങളും
8
അവരുടെ ഇടയില്‍ എനിക്കു പാര്‍ക്കാന്‍ ഒരു വിശുദ്ധമന്ദിരവും ഉണ്ടാക്കട്ടെ.
9
ഞാന്‍ കാണിച്ചു തരുന്ന മാതൃകയില്‍ ആയിരിക്കണം വിശുദ്ധകൂടാരവും അതിലെ ഉപകരണങ്ങളും നിര്‍മ്മിക്കേണ്ടത്.”
10
കരുവേലകംകൊണ്ടു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവുമുള്ള ഒരു പെട്ടകം ഉണ്ടാക്കണം.
11
അതിന്റെ അകവും പുറവും തങ്കംകൊണ്ടു പൊതിയുകയും മീതെ ചുറ്റും സ്വര്‍ണംകൊണ്ടു അരികുപാളി പിടിപ്പിക്കുകയും വേണം.
12
സ്വര്‍ണവളയങ്ങള്‍ ഉണ്ടാക്കി ഇരുവശത്തും ഈരണ്ടെണ്ണം നാലു കാലുകളിലും തറയ്ക്കണം.
13
കരുവേലകത്തടികൊണ്ട് തണ്ടുകള്‍ ഉണ്ടാക്കി അവയും സ്വര്‍ണംകൊണ്ടു പൊതിയണം.
14
പെട്ടകം ചുമക്കാനുള്ള ഈ തണ്ടുകള്‍ പാര്‍ശ്വവളയങ്ങളില്‍ക്കൂടി കടത്തണം.
15
തണ്ടുകള്‍ എപ്പോഴും വളയങ്ങളില്‍ത്തന്നെ ആയിരിക്കണം; അവ എടുത്തുമാറ്റരുത്.
16
ഞാന്‍ തരുന്ന സാക്ഷ്യഫലകങ്ങള്‍ പെട്ടകത്തിനകത്തു വയ്ക്കണം.
17
സാക്ഷ്യപെട്ടകത്തിന് തനിത്തങ്കംകൊണ്ട് മൂടി നിര്‍മ്മിക്കുക; അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കണം.
18
അടിച്ചുപരത്തിയ സ്വര്‍ണംകൊണ്ടുള്ള രണ്ടു കെരൂബുകളെ പെട്ടകത്തിന്റെ മൂടിയോടു ചേര്‍ത്ത് രണ്ടറ്റത്തുമായി സ്ഥാപിക്കണം.
19
ഇരുവശത്തുമുള്ള കെരൂബുകളും മൂടിയും ചേര്‍ന്നിരിക്കത്തക്കവിധം അവയെ യോജിപ്പിക്കണം.
20
അഭിമുഖമായി നില്ക്കുന്ന കെരൂബുകളുടെ വിരിച്ച ചിറകുകള്‍കൊണ്ട് പെട്ടകത്തിന്റെ മൂടി മൂടുംവിധം അവയെ നിര്‍മ്മിക്കുക.
21
പെട്ടകത്തിനുമീതെ കൃപാസനം വയ്ക്കുക. ഞാന്‍ നല്കുന്ന സാക്ഷ്യഫലകങ്ങള്‍ പെട്ടകത്തിനകത്തു വയ്ക്കണം.
22
അവിടെ ഞാന്‍ നിനക്കു ദര്‍ശനം നല്‍കും; പെട്ടകമൂടിക്ക് മീതെ കെരൂബുകള്‍ക്കു നടുവില്‍ നിന്നുകൊണ്ട് ഇസ്രായേല്‍ജനത്തിനുള്ള എന്റെ കല്പനകള് ഞാന്‍ നിന്നെ അറിയിക്കും.
23
കരുവേലകംകൊണ്ട് രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവുമുള്ള ഒരു മേശയുണ്ടാക്കണം.
24
അതു തങ്കംകൊണ്ടു പൊതിയണം; സ്വര്‍ണംകൊണ്ടു തന്നെ അരികുപാളിയും പിടിപ്പിക്കണം.
25
അതിന്റെ ചുറ്റും കൈപ്പത്തി വീതിയില്‍ ചട്ടം പണിത് അതിനു ചുറ്റും സ്വര്‍ണംകൊണ്ടുള്ള അരികുപാളി പിടിപ്പിക്കണം.
26
സ്വര്‍ണംകൊണ്ടു തന്നെ നാലു വളയങ്ങളുണ്ടാക്കി അവ മൂലയ്ക്കുള്ള നാലു കാലുകളിലായി തറയ്ക്കണം.
27
തണ്ടുകള്‍ ഇട്ട് മേശ ചുമന്നുകൊണ്ടു പോകത്തക്കവിധം ഈ വളയങ്ങള്‍ വക്കോടു ചേര്‍ത്ത് ഉറപ്പിക്കണം.
28
തണ്ടുകള്‍ കരുവേലകംകൊണ്ടു നിര്‍മ്മിച്ച് സ്വര്‍ണം പൊതിയണം. അവ മേശ ചുമക്കാന്‍ വേണ്ടിയുള്ളതാണ്.
29
ധൂപാര്ച്ചനയ്ക്കുള്ള തളികകളും കരണ്ടികളും പാനീയബലിക്കുള്ള ഭരണികളും പാത്രങ്ങളുമെല്ലാം സ്വര്‍ണനിര്‍മ്മിതമായിരിക്കണം.
30
എനിക്കുള്ള കാഴ്ചയപ്പം മേശമേല്‍ എന്റെ മുമ്പാകെ എപ്പോഴും വച്ചിരിക്കണം.
31
തങ്കംകൊണ്ട് ഒരു വിളക്കുതണ്ട് നിര്‍മ്മിക്കണം; അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും ദലങ്ങളും മൊട്ടുകളും അതേ തകിടില്‍ നിര്‍മ്മിച്ചതായിരിക്കണം.
32
ഇരുവശത്തുനിന്നും മൂന്നു വീതം ആകെ ആറു ശിഖരങ്ങള്‍ അതിനുണ്ടായിരിക്കണം.
33
ആറു ശിഖരങ്ങളില്‍ ഓരോന്നിനും ബദാംപൂവിന്റെ ആകൃതിയിലുള്ള മൂന്നു പുഷ്പപുടവും അതില്‍ ഓരോന്നിലും പൂക്കളും മൊട്ടുകളും ഉണ്ടായിരിക്കണം.
34
മൊട്ടുകളോടും പൂക്കളോടുംകൂടി ബദാംപുഷ്പം പോലെയുള്ള നാലു പുഷ്പപുടങ്ങള്‍ വിളക്കിന്റെ തണ്ടിലും ഉണ്ടായിരിക്കണം.
35
ഓരോ ജോഡി ശാഖയ്ക്കും താഴെ ഓരോ മൊട്ടു വീതം മൂന്നു ജോഡി ശാഖകള്‍ക്കും താഴെ മൊട്ടുകളുണ്ടായിരിക്കണം.
36
മൊട്ടുകളും ശാഖകളും വിളക്കുതണ്ടും എല്ലാം ചേര്‍ന്ന് ഒരേ സ്വര്‍ണത്തകിടില്‍ നിര്‍മ്മിച്ചതായിരിക്കണം ആ വിളക്ക്.
37
മുന്‍വശത്ത് പ്രകാശം ലഭിക്കത്തക്കവിധം അതില്‍ ഏഴു ദീപങ്ങള്‍ പിടിപ്പിക്കണം.
38
അതിന്റെ കരിന്തിരി നീക്കുന്ന കത്രികകളും അവയ്ക്കുള്ള തട്ടങ്ങളും തനി സ്വര്‍ണംകൊണ്ടുതന്നെ ആയിരിക്കണം.
39
വിളക്കുതണ്ടും അതിന്റെ ഉപകരണങ്ങളും കൂടി ഒരു താലന്തു സ്വര്‍ണമായിരിക്കണം.
40
പര്‍വതത്തില്‍വച്ചു ഞാന്‍ കാണിച്ച മാതൃകയില്‍ തന്നെ അതു നിര്‍മ്മിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 26 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
Recommended Reading
Commentary
Exodus Commentaries
→
Devotional
Exodus Devotional Guide
→
Get This Bible
BSI Study Bible
→