bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Exodus 36
Exodus 36
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 35
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 37 →
1
“വിശുദ്ധമന്ദിരത്തിന്റെ നിര്‍മ്മാണജോലികള്‍ ചെയ്യാന്‍ സര്വേശ്വരന് ബുദ്ധിശക്തിയും അറിവും നല്കി അനുഗ്രഹിച്ചിരുന്ന ബെസലേലും ഒഹോലിയാബും സാമര്‍ഥ്യമുള്ള മറ്റെല്ലാവരും സര്വേശ്വരന് കല്പിച്ചതുപോലെതന്നെ പ്രവര്‍ത്തിക്കണം.”
2
ജോലി ചെയ്യാന്‍ ഉള്‍പ്രേരണയും പ്രത്യേക വൈദഗ്ദ്ധ്യവും സര്‍വേശ്വരനില്‍നിന്നു ലഭിച്ച ബെസലേലിനെയും ഒഹോലിയാബിനെയും മറ്റെല്ലാവരെയും മോശ വിളിച്ചുവരുത്തി.
3
വിശുദ്ധമന്ദിരത്തിന്റെ പണികള്‍ക്കുവേണ്ടി ഇസ്രായേല്‍ജനം അര്‍പ്പിച്ചിരുന്നവയെല്ലാം അവര്‍ മോശയുടെ സാന്നിധ്യത്തില്‍ ഏറ്റുവാങ്ങി. ജനം പ്രഭാതംതോറും സ്വമേധയാ വഴിപാടുകള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ കൊണ്ടുവന്നു.
4
അതിനാല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വിദഗ്ദ്ധര്‍ ജോലി നിര്‍ത്തിയിട്ടു മോശയെ സമീപിച്ചു പറഞ്ഞു:
5
“സര്വേശ്വരന് നമ്മോട് കല്പിച്ച ജോലികള്‍ക്ക് ആവശ്യമായതിലധികം വഴിപാടുകള്‍ ജനം കൊണ്ടുവരുന്നു.
6
അതിനാല്‍ വിശുദ്ധമന്ദിരത്തിന്റെ പണിക്കുവേണ്ടി ഇനി ആരുംതന്നെ വഴിപാട് അര്‍പ്പിക്കേണ്ടതില്ല” എന്ന മോശയുടെ കല്പന പാളയത്തിലെങ്ങും പ്രസിദ്ധപ്പെടുത്തി. അങ്ങനെ ജനത്തിന്റെ സംഭാവനകള്‍ നിര്‍ത്തിവച്ചു.
7
പണികള്‍ക്ക് ആവശ്യമുള്ളതിലധികം അവര്‍ക്കു ലഭിച്ചിരുന്നു.
8
പണിക്കാരില്‍ ഏറ്റവും വിദഗ്ദ്ധന്മാര് ചേര്‍ന്നു പത്തു തിരശ്ശീലകള്കൊണ്ടു തിരുസാന്നിധ്യകൂടാരം നിര്‍മ്മിച്ചു. നീല, ധൂമ്രം, കടുംചുവപ്പു വര്‍ണങ്ങളുള്ള നൂലുകളും, മേനിയുള്ള ലിനന്നൂലുകളുംകൊണ്ടു നെയ്ത് കെരൂബുകളുടെ രൂപം തുന്നിച്ചേര്‍ത്താണ് അത് ഉണ്ടാക്കിയത്.
9
തിരശ്ശീലകളെല്ലാം ഒരേ അളവിലായിരുന്നു; നീളം ഇരുപത്തെട്ടു മുഴവും, വീതി നാലു മുഴവും.
10
അയ്യഞ്ചെണ്ണം കൂട്ടിച്ചേര്‍ത്ത് അവ രണ്ടു വിരികളാക്കി,
11
ആദ്യത്തെ വിരിയുടെ ആദ്യത്തെയും രണ്ടാമത്തെ വിരിയുടെ ഒടുവിലത്തെയും തിരശ്ശീലകളുടെ വിളുമ്പില്‍ നീലനൂലുകൊണ്ട് കണ്ണികള്‍ ഉണ്ടാക്കി.
12
ഓരോ വിരിയിലും അമ്പതു കണ്ണികള്‍ വീതമാണ് ഉണ്ടായിരുന്നത്; രണ്ടിലെയും കണ്ണികള്‍ നേര്‍ക്കുനേരേയാണ് പിടിപ്പിച്ചത്.
13
കണ്ണികള്‍ കൂട്ടിച്ചേര്‍ത്ത് കൂടാരം നിര്‍മ്മിക്കാന്‍ അമ്പതു സ്വര്ണക്കൊളുത്തുകളുമുണ്ടാക്കി.
14
തിരുസാന്നിധ്യകൂടാരം മൂടുന്നതിനു കോലാട്ടുരോമംകൊണ്ട് പതിനൊന്നു മൂടുവിരികളും നിര്‍മ്മിച്ചു.
15
മുപ്പതു മുഴം നീളത്തിലും നാലു മുഴം വീതിയിലും ഒരേ അളവിലുമാണ് വിരികളെല്ലാം നിര്‍മ്മിച്ചത്.
16
അവയില്‍ അഞ്ചു മൂടുവിരികള്‍ ഒരു വിരിയായും ആറെണ്ണം മറ്റൊരു വിരിയായും തുന്നിച്ചേര്‍ത്തു.
17
രണ്ടു മൂടുവിരികളില് ഓരോന്നിന്റെയും അറ്റത്തുള്ള ശീലകളില്‍ അമ്പതു കണ്ണികള്‍ വീതമുണ്ടാക്കി.
18
കണ്ണികള്‍ തമ്മില്‍ ബന്ധിപ്പിച്ചു കൂടാരമാക്കാന്‍വേണ്ടി ഓടുകൊണ്ട് അമ്പതു കൊളുത്തുകളും നിര്‍മ്മിച്ചു.
19
ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഊറയ്ക്കിട്ട തോല്‍കൊണ്ട് പുറമൂടിയും ഉണ്ടാക്കി.
20
കൂടാരം നേരേ നിര്‍ത്താനുള്ള പലകകള്‍ കരുവേലകംകൊണ്ടു പണിതു.
21
ഓരോ പലകയുടെയും നീളം പത്തു മുഴവും വീതി ഒന്നര മുഴവും ആയിരുന്നു.
22
പലകകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഓരോ പലകയിലും ഈരണ്ട് കുടുമയുമുണ്ടാക്കി. വിശുദ്ധകൂടാരത്തിന്റെ എല്ലാ പലകകള്‍ക്കും ഇങ്ങനെതന്നെ നിര്‍മ്മിച്ചു.
23
കൂടാരത്തിന്റെ പലകകള്‍ ഇപ്രകാരം ഉണ്ടാക്കി: തെക്കുവശത്തിന് ഇരുപതു പലകകള്‍.
24
കുടുമകള് തമ്മില്‍ ബന്ധിപ്പിക്കത്തക്കവിധം വെള്ളികൊണ്ട് ഓരോ പലകയുടെയും അടിയില്‍ രണ്ടു കുടുമയ്ക്ക് രണ്ടു ചുവടു വീതം നാല്പതു ചുവടുകളും ഉണ്ടാക്കി.
25
വിശുദ്ധകൂടാരത്തിന്റെ വടക്കുവശത്തിന് ഇരുപതു പലകകളും
26
ഓരോ ചട്ടത്തിനും രണ്ടു ചുവടുകള്‍ വീതം നാല്പതു ചുവടുകളും,
27
പിന്‍ഭാഗമായ പടിഞ്ഞാറുവശത്തേക്ക് ആറു പലകകളും ഉണ്ടാക്കി.
28
തിരുനിവാസത്തിന്റെ പിന്‍ഭാഗത്തുള്ള മൂലകള്‍ ഉറപ്പിക്കാന്‍ രണ്ടു പലകകള്‍ നിര്‍മ്മിച്ചു.
29
അവയുടെ അടിഭാഗം തമ്മില്‍ രണ്ടായി വിഭാഗിച്ചിരുന്നു. എന്നാല്‍ മുകള്ഭാഗം ഒന്നാമത്തെ കണ്ണിവരെ തമ്മില്‍ ബന്ധിപ്പിച്ചിരുന്നു. അങ്ങനെ മൂലകള്‍ തമ്മില്‍ യോജിപ്പിക്കുന്നതിനു പലകകളും ഉണ്ടാക്കി.
30
ഓരോ പലകയ്ക്കും രണ്ടു വെള്ളിച്ചുവടുകള്‍ വീതം പതിനാറു ചുവടുകളും ഉണ്ടാക്കി.
31
കൂടാരത്തിന്റെ ഒരു വശത്തുള്ള പലകകള്‍ക്ക് അഞ്ചും,
32
മറുവശത്തേതിന് അഞ്ചും പുറകുവശമായ പടിഞ്ഞാറേതിന് അഞ്ചുമായി കരുവേലകത്തടികൊണ്ട് അഴികളും നിര്‍മ്മിച്ചു.
33
മധ്യത്തിലുള്ള അഴി, പലകകളുടെ പകുതി ഉയരത്തില്‍വച്ച് ഒരറ്റംമുതല്‍ മറ്റേയറ്റംവരെ കടത്തിവിട്ടു.
34
ഈ പലകകള്‍ സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. സ്വര്‍ണം പൊതിഞ്ഞ അഴികള്‍ കടത്താന്‍ സ്വര്‍ണവളയങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.
35
നീലയും ധൂമ്രവും കടുംചുവപ്പും നിറങ്ങളുള്ള നൂലും പിരിച്ച നേര്‍ത്ത ലിനന്‍നൂലുംകൊണ്ട് ഒരു തിരശ്ശീലയും നെയ്തുണ്ടാക്കി; കെരൂബിന്റെ രൂപം അതില്‍ വിദഗ്ദ്ധമായി തുന്നിയുണ്ടാക്കി.
36
നാലു കരുവേലകത്തൂണുകള് ഉണ്ടാക്കി സ്വര്‍ണംകൊണ്ടു പൊതിഞ്ഞ്, സ്വര്‍ണംകൊണ്ട് കൊളുത്തുകളും ഉണ്ടാക്കി വെള്ളിച്ചുവടുകളില്‍ ഉറപ്പിച്ചു.
37
തിരുനിവാസത്തിലേക്കുള്ള വാതിലിനു നീലയും ധൂമ്രവും കടുംചുവപ്പും നിറങ്ങളിലുള്ള നൂലുകളും നേര്‍മയില്‍ നെയ്ത ചിത്രത്തുന്നല്‍കൊണ്ട് അലങ്കരിച്ച ലിനന്‍തുണി ഉപയോഗിച്ച് ഒരു തിരശ്ശീലയും നിര്‍മ്മിച്ചു.
38
അതിന് കൊളുത്തുകളുള്ള അഞ്ചു തൂണുകള്‍ ഉണ്ടായിരുന്നു. തൂണുകളുടെ മകുടവും മേല്‍ച്ചുറ്റുപടികളും സ്വര്‍ണംകൊണ്ടു പൊതിഞ്ഞവയും ചുവടുകള്‍ അഞ്ചും ഓടുകൊണ്ടു നിര്‍മ്മിച്ചവയുമായിരുന്നു.
← Chapter 35
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 37 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40