bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Exodus 5
Exodus 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 6 →
1
മോശയും അഹരോനും ഫറവോയുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് ഇപ്രകാരം കല്പിക്കുന്നു: മരുഭൂമിയില്‍ എനിക്ക് ഒരു ഉത്സവം ആഘോഷിക്കുന്നതിന് എന്റെ ജനത്തെ വിട്ടയയ്ക്കുക.”
2
ഫറവോ ചോദിച്ചു: “ആരാണീ സര്വേശ്വരന്? അവന്റെ വാക്കുകേട്ട് ഞാന്‍ ഇസ്രായേല്‍ജനത്തെ വിട്ടയയ്ക്കണമോ? സര്‍വേശ്വരനെ ഞാന്‍ അറിയുകയില്ല. ഇസ്രായേല്‍ജനത്തെ ഞാന്‍ വിട്ടയയ്ക്കുകയുമില്ല.”
3
അപ്പോള്‍ അവര്‍ പറഞ്ഞു: “എബ്രായരുടെ ദൈവം ഞങ്ങള്‍ക്കു പ്രത്യക്ഷപ്പെട്ടു. മൂന്നു ദിവസത്തെ വഴി ദൂരം പോയി മരുഭൂമിയില്‍ ഞങ്ങളുടെ ദൈവമായ സര്‍വേശ്വരനു യാഗമര്‍പ്പിക്കാന്‍ ഞങ്ങളെ വിട്ടയയ്ക്കണമെന്ന് അപേക്ഷിക്കുന്നു; അല്ലെങ്കില്‍ മഹാമാരികൊണ്ടോ വാളുകൊണ്ടോ അവിടുന്നു ഞങ്ങളെ നശിപ്പിക്കും.”
4
എന്നാല്‍ ഈജിപ്തിലെ രാജാവ് പറഞ്ഞു: “മോശേ, അഹരോനേ! നിങ്ങള്‍ ജനങ്ങളുടെ ജോലിക്കു മുടക്കം വരുത്തുന്നതെന്തിന്? നിങ്ങള്‍ നിങ്ങളുടെ പണി നോക്കുക.”
5
ദേശത്ത് ജനങ്ങള്‍ പെരുകിയിരിക്കുകയാണ്; നിങ്ങള്‍ അവരുടെ വേല കൂടി മുടക്കുകയാണോ?”
6
അന്നുതന്നെ ഫറവോ ജനങ്ങളുടെമേല്‍ നിയമിക്കപ്പെട്ടിരിക്കുന്ന മര്‍ദകരായ മേല്‍നോട്ടക്കാരെയും അധികാരികളെയും വിളിച്ചു കല്പിച്ചു:
7
ഇഷ്ടിക ഉണ്ടാക്കാന്‍ നിങ്ങള്‍ ഇനിമേല്‍ വയ്ക്കോല് കൊടുക്കണ്ട; അവര്‍തന്നെ പോയി അതു ശേഖരിക്കട്ടെ.
8
എന്നാല്‍ ഇഷ്ടികയുടെ എണ്ണം കുറയാന്‍ സമ്മതിക്കരുത്. അവര്‍ മടിയന്മാരാണ്. അതുകൊണ്ടാണു പോയി ദൈവത്തിനു യാഗമര്‍പ്പിക്കട്ടെ എന്നു മുറവിളി കൂട്ടുന്നത്.
9
അവരുടെ ജോലിഭാരം കൂട്ടുക. കപടവാക്കുകള്‍ ശ്രദ്ധിക്കാന്‍ ഇടകിട്ടാത്തവിധം അവര്‍ ജോലിയില്‍ മുഴുകട്ടെ.”
10
മര്‍ദകരായ മേല്‍നോട്ടക്കാരും മേലധികാരികളും ചെന്ന് ജനത്തോടു പറഞ്ഞു: “ഫറവോ കല്പിക്കുന്നു, നിങ്ങള്‍ക്ക് ഇനിമേല്‍ വയ്ക്കോല് തരികയില്ല.
11
നിങ്ങള്‍തന്നെ പോയി അതു ശേഖരിക്കണം; എന്നാല്‍ ജോലിയില്‍ അല്പംപോലും കുറവു വരരുത്.”
12
അതുകൊണ്ട് ജനം വയ്ക്കോല് ശേഖരിക്കാന്‍ ഈജിപ്തില്‍ എങ്ങും ചുറ്റിനടന്നു.
13
“വയ്ക്കോല് നല്കിയിരുന്നപ്പോള് നിര്‍മ്മിച്ചത്ര ഇഷ്ടിക ഇപ്പോഴും ദിനംപ്രതി ഉണ്ടാക്കുക” എന്നു പറഞ്ഞ് മേല്‍നോട്ടക്കാര്‍ അവരെ നിര്‍ബന്ധിച്ചു.
14
ഫറവോയുടെ ഉദ്യോഗസ്ഥന്മാര് ജോലിയുടെ മേല്‍നോട്ടത്തിന് ഏര്‍പ്പെടുത്തിയിരുന്ന ഇസ്രായേല്യരെ മര്‍ദിച്ചു. “നിങ്ങള്‍ ഇതുവരെ ഉണ്ടാക്കിയിരുന്നത്ര ഇഷ്ടിക ഇന്നലെയും ഇന്നും നിര്‍മ്മിക്കാതിരുന്നതെന്ത്” എന്ന് അവര്‍ ചോദിച്ചു.
15
ഇസ്രായേല്യമേല്‍നോട്ടക്കാര്‍ രാജസന്നിധിയില്‍ ചെന്ന് സങ്കടമുണര്‍ത്തിച്ചു: “അങ്ങയുടെ ദാസന്മാരായ ഞങ്ങളോട് ഇങ്ങനെ പെരുമാറുന്നതെന്ത്?
16
അടിയങ്ങള്‍ക്ക് വയ്ക്കോല് തരുന്നില്ല; എന്നിട്ടും ഇഷ്ടിക ഉണ്ടാക്കുക എന്ന് അവര്‍ പറയുന്നു; അവര്‍ ഞങ്ങളെ അടിക്കുന്നു; കുറ്റം അവിടുത്തെ ആളുകളുടേതാണ്;” ഫറവോ മറുപടി പറഞ്ഞു:
17
“നിങ്ങള്‍ മടിയന്മാരാണ്; അതുകൊണ്ടാണല്ലോ സര്‍വേശ്വരനു യാഗം കഴിക്കാന്‍ പോകണമെന്നു നിങ്ങള്‍ പറയുന്നത്.
18
പോയി ജോലി ചെയ്യുക; വയ്ക്കോല് തരികയില്ല; ഇഷ്ടിക കണക്കനുസരിച്ച് തരികയും വേണം.”
19
“ഓരോ ദിവസവും നിര്‍മ്മിക്കുന്ന ഇഷ്ടികയുടെ എണ്ണം ഒരു കാരണവശാലും കുറയരുത്” എന്നു പറഞ്ഞപ്പോള്‍ ഇസ്രായേല്യമേല്‍നോട്ടക്കാര്‍ ധര്‍മസങ്കടത്തിലായി.
20
രാജസന്നിധിയില്‍നിന്നു മടങ്ങുമ്പോള്‍ തങ്ങളെ കാത്തുനില്ക്കുന്ന മോശയെയും അഹരോനെയും അവര്‍ കണ്ടു;
21
അവര്‍ മോശയോടും അഹരോനോടും പറഞ്ഞു: “ഫറവോയുടെയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാരുടെയും മുമ്പില്‍ നിങ്ങള്‍ ഞങ്ങളെ നിന്ദിതരാക്കിയല്ലോ; ഞങ്ങളെ കൊല്ലുന്നതിന് ഒരു വാളും അവരുടെ കൈയില്‍ കൊടുത്തിരിക്കുന്നു; നിങ്ങള്‍ ചെയ്തത് ദൈവം കണ്ടിരിക്കുന്നു. അവിടുന്നു നിങ്ങളെ ന്യായം വിധിക്കട്ടെ.”
22
മോശ വീണ്ടും സര്‍വേശ്വരന്റെ സന്നിധിയില്‍ ചെന്നു പറഞ്ഞു: “സര്‍വേശ്വരാ, അവിടുന്ന് എന്തിന് ഈ ജനത്തെ ദ്രോഹിക്കുന്നു? എന്നെ എന്തിന് ഇങ്ങോട്ടയച്ചു?
23
അങ്ങയുടെ നാമത്തില്‍ ഫറവോയോടു സംസാരിക്കാന്‍ ഞാന്‍ വന്നതുമുതല്‍ അയാള്‍ ഇവരോടു ക്രൂരമായി പെരുമാറുന്നു. അവിടുന്ന് ഈ ജനത്തെ വിമോചിപ്പിക്കുന്നുമില്ല.”
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40