bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Exodus 2
Exodus 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 3 →
1
ആ കാലത്ത് ലേവിഗോത്രത്തില്‍പ്പെട്ട ഒരാള്‍ അതേ ഗോത്രത്തില്‍നിന്നുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു.
2
അവര്‍ക്കൊരു പുത്രന് ജനിച്ചു. ശിശു കോമളനായിരുന്നതിനാല്‍ അമ്മ അവനെ മൂന്നുമാസം ഒളിച്ചുവച്ചു.
3
പിന്നീട് അസാധ്യമെന്നു ബോധ്യമായപ്പോള്‍ അവള് ഞാങ്ങണകൊണ്ട് ഒരു പെട്ടിയുണ്ടാക്കി, വെള്ളം കയറാത്തവിധം അതില്‍ പശയും കീലും തേച്ചു; കുഞ്ഞിനെ അതില്‍ കിടത്തി; നൈല്‍നദിയുടെ തീരത്ത് ഞാങ്ങണയുടെ ഇടയില്‍ വച്ചു.
4
അവന് എന്തു സംഭവിക്കുമെന്ന് അറിയാന്‍ അവന്റെ സഹോദരി അല്പം അകലെ കാത്തുനിന്നു.
5
അപ്പോള്‍ ഫറവോയുടെ പുത്രി നദിയില്‍ കുളിക്കാന്‍ വന്നു; അവളുടെ തോഴിമാര് നദീതീരത്തുകൂടി നടന്നു; ഞാങ്ങണയുടെ ഇടയിലിരുന്ന പെട്ടി രാജകുമാരിയുടെ ദൃഷ്ടിയില്പെട്ടു. അത് എടുത്തുകൊണ്ടുവരാന്‍ അവള് തോഴിയെ അയച്ചു.
6
പെട്ടി തുറന്നപ്പോള്‍ ഒരു ആണ്‍കുഞ്ഞ് കരയുന്നു. രാജകുമാരിക്ക് ആ ശിശുവിനോടു കരുണ തോന്നി. അവള് പറഞ്ഞു: “ഇത് ഒരു എബ്രായശിശുവാണ്.”
7
ശിശുവിന്റെ സഹോദരി രാജകുമാരിയെ സമീപിച്ചു ചോദിച്ചു: “ഈ കുട്ടിയെ പാലൂട്ടി വളര്‍ത്താന്‍ ഒരു എബ്രായസ്ത്രീയെ ഞാന്‍ കൂട്ടിക്കൊണ്ടു വരണമോ?”
8
“കൊണ്ടുവരിക” എന്നു രാജകുമാരി പറഞ്ഞു. അവള് ഓടിച്ചെന്ന് കുഞ്ഞിന്റെ അമ്മയെത്തന്നെ കൂട്ടിക്കൊണ്ടുവന്നു.
9
രാജകുമാരി പറഞ്ഞു: “ഈ കുഞ്ഞിനെ കൊണ്ടുപോയി എനിക്കുവേണ്ടി പാലൂട്ടി വളര്‍ത്തുക. അതിനുള്ള ശമ്പളം ഞാന്‍ തരാം”. ആ സ്ത്രീ കുഞ്ഞിനെ കൊണ്ടുപോയി വളര്‍ത്തി.
10
കുഞ്ഞു വളര്‍ന്നപ്പോള്‍ അവള് അവനെ രാജകുമാരിയുടെ അടുക്കല്‍ കൊണ്ടുചെന്നു; അങ്ങനെ അവന് രാജകുമാരിയുടെ പുത്രനായി വളര്‍ന്നു. “ഞാന്‍ അവനെ വെള്ളത്തില്‍നിന്നു വലിച്ചെടുത്തു” എന്നു പറഞ്ഞ് അവള് അവനു മോശ എന്നു പേരിട്ടു.
11
പ്രായപൂര്‍ത്തിയായശേഷം ഒരു ദിവസം മോശ സ്വന്തം ജനങ്ങളുടെ അടുക്കലേക്കു ചെന്നു. അവരുടെ ജോലിയുടെ കാഠിന്യം മോശയ്ക്കു ബോധ്യമായി. അപ്പോള്‍ ഒരു എബ്രായനെ ഒരു ഈജിപ്തുകാരന് അടിക്കുന്നതു കണ്ടു.
12
അയാള്‍ ചുറ്റുപാടും നോക്കി. ആരുമില്ലെന്നു കണ്ടപ്പോള്‍ ഈജിപ്തുകാരനെ കൊന്നു മണലില്‍ മറവുചെയ്തു.
13
അടുത്ത ദിവസം രണ്ട് എബ്രായര്‍ തമ്മില്‍ ശണ്ഠകൂടുന്നതു മോശ കണ്ടു. അവരുടെ അടുത്തു ചെന്ന് തെറ്റു ചെയ്തവനോട്: “നിന്റെ സഹോദരനെ അടിക്കുന്നത് എന്ത്” എന്നു ചോദിച്ചു.
14
അയാള്‍ പറഞ്ഞു: “ആരാണ് നിന്നെ ഞങ്ങളുടെ മേലധികാരിയും ന്യായാധിപനും ആക്കിയത്? ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാന്‍ ഭാവിക്കുകയാണോ?” അപ്പോള്‍ കാര്യം പരസ്യമായല്ലോ എന്നു ചിന്തിച്ചു മോശ ഭയപ്പെട്ടു.
15
ഫറവോ ഈ വിവരം അറിഞ്ഞ് മോശയെ വധിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മോശ ഫറവോയുടെ പിടിയില്‍പ്പെടാതെ ഒളിച്ചോടി, മിദ്യാന്യരുടെ ദേശത്തു ചെന്നു പാര്‍ത്തു. ഒരു ദിവസം മോശ ഒരു കിണറിനു സമീപം ഇരിക്കുകയായിരുന്നു.
16
മിദ്യാനിലെ പുരോഹിതന് ഏഴു പുത്രിമാര്‍ ഉണ്ടായിരുന്നു. അവര്‍ പിതാവിന്റെ ആടുകള്‍ക്കു വെള്ളം കൊടുക്കാന്‍ കിണറിന്റെ അടുത്തു വന്ന് വെള്ളം കോരി തൊട്ടികള്‍ നിറച്ചു.
17
എന്നാല്‍ ഇടയന്മാര് വന്ന് അവരെ ഓടിക്കാന്‍ തുടങ്ങി. അപ്പോള്‍ മോശ അവരുടെ രക്ഷയ്ക്കെത്തി. പുരോഹിതന്റെ ആടുകള്‍ക്കു വെള്ളം കൊടുക്കാന്‍ സഹായിച്ചു.
18
അവര്‍ പിതാവായ റെഗൂവേലിന്റെ അടുക്കല്‍ ചെന്നപ്പോള്‍, “ഇന്നു നിങ്ങള്‍ ഇത്രവേഗം മടങ്ങിവന്നതെങ്ങനെ?” എന്നദ്ദേഹം ചോദിച്ചു.
19
“ഒരു ഈജിപ്തുകാരന് ഞങ്ങളെ ഇടയന്മാരില്‍നിന്നു രക്ഷിച്ചു; വെള്ളം കോരി ആടുകളെ കുടിപ്പിക്കുകയും ചെയ്തു” എന്ന് അവര്‍ പറഞ്ഞു.
20
“അയാള്‍ എവിടെ? അയാളെ വിട്ടിട്ടു പോന്നതെന്ത്? അയാളെ ഭക്ഷണത്തിനു ക്ഷണിച്ചുകൊണ്ടുവരിക” എന്ന് അദ്ദേഹം പറഞ്ഞു.
21
അങ്ങനെ മോശ അവരോടൊപ്പം പാര്‍ക്കാന്‍ സമ്മതിച്ചു; പുരോഹിതന് തന്റെ മകള്‍ സിപ്പോറായെ മോശയ്ക്കു ഭാര്യയായി നല്കി.
22
അവള് ഒരു മകനെ പ്രസവിച്ചു; “ഞാന്‍ പരദേശിയായി പാര്‍ക്കുന്നവനാണല്ലോ” എന്നു പറഞ്ഞ് മോശ അവന് ഗേര്‍ശോം എന്നു പേരിട്ടു.
23
കുറെക്കാലം കഴിഞ്ഞ് ഈജിപ്തിലെ രാജാവു മരിച്ചു. ഇസ്രായേല്‍ജനം അടിമവേല നിമിത്തം നെടുവീര്‍പ്പിട്ടു നിലവിളിച്ചു; അവരുടെ ദീനരോദനം ദൈവസന്നിധിയിലെത്തി.
24
ദൈവം അവരുടെ നിലവിളി കേട്ടു; അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും ചെയ്തിരുന്ന ഉടമ്പടി അവിടുന്ന് ഓര്‍ത്തു.
25
ഇസ്രായേല്‍ജനത്തിന്റെ ദുരിതം ദൈവം കണ്ടു; അവരുടെ ദുരവസ്ഥ ദൈവം അറിഞ്ഞു.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40