bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Exodus 3
Exodus 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 4 →
1
മോശ തന്റെ ഭാര്യാപിതാവും മിദ്യാനിലെ പുരോഹിതനുമായ യിത്രോയുടെ ആടുകളെ മേയ്ക്കുകയായിരുന്നു. ഒരു ദിവസം മരുഭൂമിയുടെ പടിഞ്ഞാറുഭാഗത്തേക്ക് അദ്ദേഹം ആടുകളെ നയിച്ചു. അങ്ങനെ ദൈവത്തിന്റെ പര്‍വതമായ ഹോറേബില്‍ എത്തി.
2
അവിടെ മുള്‍പ്പടര്‍പ്പിന്റെ നടുവില്‍ അഗ്നിജ്വാലയുടെ മധ്യേ സര്‍വേശ്വരന്റെ ദൂതന് മോശയ്ക്കു പ്രത്യക്ഷനായി. മുള്‍പ്പടര്‍പ്പ് എരിയാതെ തീ കത്തുന്നത് മോശ ശ്രദ്ധിച്ചു.
3
“മുള്‍പ്പടര്‍പ്പ് എരിഞ്ഞുപോകാതെയിരിക്കുന്നത് അദ്ഭുതം തന്നെ, ഞാന്‍ അതൊന്നു പോയിനോക്കട്ടെ” എന്നു മോശ സ്വയം പറഞ്ഞു.
4
മോശ അതു കാണുന്നതിന് അടുത്തുവരുന്നതു കണ്ടപ്പോള്‍ ദൈവം, “മോശേ, മോശേ” എന്നു മുള്‍പ്പടര്‍പ്പിന്റെ നടുവില്‍നിന്നു വിളിച്ചു. “അടിയന് ഇതാ” എന്നു മോശ പ്രതിവചിച്ചു.
5
അപ്പോള്‍ ദൈവം കല്പിച്ചു. “ഇങ്ങോട്ട് അടുത്തുവരരുത്; നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകയാല്‍ കാലില്‍നിന്ന് ചെരുപ്പ് ഊരിക്കളയുക.
6
ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമാകുന്നു. അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവംതന്നെ.” ദൈവത്തെ നോക്കാന്‍ ഭയപ്പെട്ട് മോശ മുഖം മൂടി.
7
പിന്നീട് സര്വേശ്വരന് അരുളിച്ചെയ്തു: “ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാന്‍ നന്നായി അറിയുന്നു; മേല്നോട്ടക്കാരുടെ ക്രൂരത നിമിത്തമുള്ള അവരുടെ നിലവിളി ഞാന്‍ കേള്‍ക്കുന്നു; അവരുടെ ദുരിതം ഞാന്‍ മനസ്സിലാക്കുന്നു.
8
ഈജിപ്തുകാരില്‍നിന്ന് അവരെ മോചിപ്പിച്ച് ഫലഭൂയിഷ്ഠവും ഐശ്വര്യസമ്പൂര്‍ണവുമായ വിശാലഭൂമിയിലേക്ക്, പാലും തേനും ഒഴുകുന്ന ദേശത്തേക്ക് ഞാന്‍ അവരെ നയിക്കും. ഞാന്‍ അതിനായി ഇറങ്ങി വന്നിരിക്കുന്നു. കനാന്യരും ഹിത്യരും അമോര്യരും പെരിസ്യരും ഹിവ്യരും യെബൂസ്യരും പാര്‍ക്കുന്ന സ്ഥലത്തേക്കു തന്നെ.
9
ഇസ്രായേല്‍ജനത്തിന്റെ നിലവിളി എന്റെ കാതുകളില്‍ എത്തിയിരിക്കുന്നു; ഈജിപ്തുകാര്‍ അവരെ പീഡിപ്പിക്കുന്നതു ഞാന്‍ കണ്ടിരിക്കുന്നു.
10
വരിക, എന്റെ ജനമായ ഇസ്രായേല്യരെ ഈജിപ്തില്‍നിന്നു മോചിപ്പിക്കാന്‍ ഞാന്‍ നിന്നെ ഫറവോയുടെ അടുക്കലേക്കയയ്ക്കും.”
11
“ഫറവോയുടെ അടുക്കല്‍ പോയി ഇസ്രായേല്യരെ ഈജിപ്തില്‍നിന്നു മോചിപ്പിക്കാന്‍ ഞാന്‍ ആരാണ്” എന്നു മോശ ദൈവത്തോടു ചോദിച്ചു.
12
ദൈവം അരുളിച്ചെയ്തു: “ഞാന്‍ നിന്റെ കൂടെയുണ്ടായിരിക്കും. ജനത്തെ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടുവരുമ്പോള്‍ ഈ പര്‍വതത്തില്‍ നിങ്ങള്‍ എന്നെ ആരാധിക്കും; ഞാന്‍ നിന്നെ അയച്ചു എന്നതിന് ഇത് അടയാളമായിരിക്കും.”
13
മോശ ദൈവത്തോടു ചോദിച്ചു: “ഞാന്‍ ഇസ്രായേല്‍ജനത്തോടു നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു പറയുമ്പോള്‍ ‘എന്താകുന്നു അവിടുത്തെ നാമം’ എന്ന് അവര്‍ ചോദിക്കും. അപ്പോള്‍ ഞാന്‍ എന്തു പറയണം?”
14
ദൈവം അരുളിച്ചെയ്തു: “ഞാന്‍ ആകുന്നവന്‍ ഞാന്‍ തന്നെ. ഞാനാകുന്നവന്‍ തന്നെ, എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നു ഇസ്രായേല്‍ജനത്തോടു പറയുക.”
15
ദൈവം മോശയോടു വീണ്ടും പറഞ്ഞു: “അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ സര്വേശ്വരന് എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്ന് ഇസ്രായേല്‍ജനത്തോടു പറയണം. ഇതാണ് എന്റെ ശാശ്വതനാമം; തലമുറതലമുറയായി ഞാന്‍ ഈ പേരില്‍ അറിയപ്പെടും.
16
നീ പോയി ഇസ്രായേല്‍പ്രമാണികളെ വിളിച്ചുകൂട്ടി പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ സര്വേശ്വരന് പ്രത്യക്ഷപ്പെട്ട് എന്നോട് അരുളിച്ചെയ്തു: ‘ഞാന്‍ നിങ്ങളെ പൂര്‍ണമായി മനസ്സിലാക്കുകയും ഈജിപ്തുകാര്‍ നിങ്ങളോടു ചെയ്യുന്നതു കാണുകയും ചെയ്തിരിക്കുന്നു.
17
ഈജിപ്തിലെ ദുരിതങ്ങളില്‍നിന്നു നിങ്ങളെ മോചിപ്പിച്ച് കനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവര്‍ പാര്‍ക്കുന്ന, പാലും തേനും ഒഴുകുന്ന ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു.’
18
“നീ പറയുന്നത് അവര്‍ ശ്രദ്ധിക്കും; ഇസ്രായേല്‍പ്രമാണികളോടൊപ്പം നീ ഈജിപ്തിലെ രാജാവിന്റെ അടുക്കല്‍ ചെന്നു പറയുക: ‘എബ്രായരുടെ ദൈവം ഞങ്ങള്‍ക്കു പ്രത്യക്ഷപ്പെട്ടു; ഞങ്ങളുടെ ദൈവമായ സര്വേശ്വരന് യാഗം കഴിക്കുന്നതിനു മരുഭൂമിയില്‍ മൂന്നു ദിവസത്തെ വഴി ദൂരമുള്ള ഒരു സ്ഥലത്തു പോകാന്‍ ഞങ്ങളെ അനുവദിച്ചാലും.’
19
ഭുജബലം കൊണ്ടല്ലാതെ ഈജിപ്തിലെ രാജാവ് നിങ്ങളെ വിടുകയില്ല എന്നെനിക്കറിയാം.
20
എന്റെ ശക്തിയാല്‍ ഞാന്‍ ഈജിപ്തില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് അവരെ ശിക്ഷിക്കും; പിന്നീട് അവന് നിങ്ങളെ വിട്ടയയ്ക്കും.
21
ഈജിപ്തുകാരുടെ ദൃഷ്ടിയില് ഈ ജനതയോടു ഞാന്‍ അനുഭാവം ഉളവാക്കും. അതിനാല്‍ നിങ്ങള്‍ വെറുംകൈയോടെ പോകേണ്ടി വരികയില്ല.
22
ഓരോ സ്ത്രീയും തന്റെ അയല്‍ക്കാരിയോടും വീട്ടില്‍ അതിഥികളായി പാര്‍ക്കുന്നവരോടും വെള്ളിയാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി പുത്രീപുത്രന്മാരെ അണിയിക്കണം. അങ്ങനെ ഈജിപ്തുകാരുടെ സമ്പത്തു നിങ്ങള്‍ കൊള്ളയടിക്കണം.”
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40