bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Exodus 22
Exodus 22
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 23 →
1
“കാളയെയോ ആടിനെയോ മോഷ്ടിച്ചു കൊല്ലുകയോ വില്ക്കുകയോ ചെയ്യുന്നവന് ഒരു കാളയ്ക്കു പകരം അഞ്ചു കാളയെയും ഒരു ആടിനു പകരം നാല് ആടിനെയും കൊടുക്കണം.
2
[2-4] അയാള്‍ നഷ്ടപരിഹാരം ചെയ്തേ മതിയാകൂ. അതിനു വകയില്ലെങ്കില്‍ സ്വയം വിറ്റ് മോഷ്ടിച്ച വസ്തുവിനു പകരം നല്‍കണം. മോഷ്ടിക്കപ്പെട്ട മൃഗം കാളയോ കഴുതയോ ആടോ ആകട്ടെ അതിനെ ജീവനോടെ അയാളുടെ കൈവശം കണ്ടുപിടിച്ചാല്‍ അയാള്‍ ഇരട്ടി പകരം കൊടുക്കണം. ഭവനഭേദനം നടത്തുന്നതിനിടയില്‍ മോഷ്ടാവ് അടിയേറ്റു മരിച്ചാല്‍ അടിച്ചവനെ കൊലപാതകി എന്ന് എണ്ണിക്കൂടാ. എന്നാല്‍ പകല്‍നേരത്താണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ അയാള്‍ കുറ്റക്കാരനായിരിക്കും.
5
ഒരുവന് തന്റെ കന്നുകാലിയെ അഴിച്ചുവിട്ടിട്ട് അത് അയല്ക്കാരന്റെ നിലത്തിലെയോ മുന്തിരിത്തോട്ടത്തിലെയോ കൃഷി തിന്നു നശിപ്പിച്ചാല്‍ മൃഗത്തിന്റെ ഉടമസ്ഥന് നിലത്തിലെയോ മുന്തിരിത്തോട്ടത്തിലെയോ ഏറ്റവും നല്ല വിളവ് നഷ്ടപരിഹാരമായി കൊടുക്കണം.
6
ഒരുവന് തീ കത്തിക്കുന്നതിനിടയില്‍ അതു പടര്‍ന്ന് അയല്ക്കാരന്റെ വയലിലെ വിളവോ, കൊയ്തടുക്കിയ കറ്റകളോ, നിലമോ വെന്തുപോയാല്‍ തീ കത്തിച്ചവന് പകരം കൊടുക്കണം.
7
അയല്ക്കാരന് സൂക്ഷിക്കാന്‍ ഏല്പിച്ച പണമോ സാധനമോ മോഷ്ടിക്കപ്പെടുകയും മോഷ്ടാവ് പിടിക്കപ്പെടുകയും ചെയ്താല്‍ അയാള്‍ ഇരട്ടി പകരം കൊടുക്കണം.
8
മോഷ്ടാവിനെ പിടികിട്ടിയില്ലെങ്കില്‍ വീട്ടുടമസ്ഥന് ദൈവസന്നിധിയില്‍ വന്ന് സൂക്ഷിക്കാന്‍ ഏറ്റ പണമോ പണ്ടമോ അപഹരിച്ചിട്ടില്ലെന്നു സത്യം ചെയ്യണം.
9
കാണാതെ പോയ കാള, കഴുത, ആട്, വസ്ത്രം മുതലായവയില്‍ ഏതെങ്കിലും ഒന്നിന്റെ പേരില്‍ വിശ്വാസലംഘനക്കുറ്റം ആരോപിക്കപ്പെട്ടാല്‍ ഇരുകക്ഷികളും ദൈവസന്നിധിയില്‍ വരണം. കുറ്റക്കാരനായി വിധിക്കപ്പെടുന്നവന് അപരന് ഇരട്ടി പകരം നല്‍കണം.
10
ഒരുവന് മറ്റൊരാളുടെ കഴുതയെയോ കാളയെയോ, ആടിനെയോ മറ്റേതെങ്കിലും മൃഗത്തെയോ സൂക്ഷിക്കാന്‍ ഏല്പിക്കുകയും അതു ചാവുകയോ, അപഹരിക്കപ്പെടുകയോ, അപകടത്തില്‍പ്പെടുകയോ ചെയ്യുകയും ഇതിന് തെളിവൊന്നും ഇല്ലാതിരിക്കുകയും ചെയ്താല്‍ സൂക്ഷിക്കാന്‍ ഏറ്റിരുന്നയാള്‍
11
ദൈവസന്നിധിയില്‍ വന്ന് അപരന്റെ മുതല്‍ അപഹരിച്ചിട്ടില്ലെന്നു സത്യം ചെയ്യണം. പിന്നെ അയാള്‍ നഷ്ടപരിഹാരം ചെയ്യേണ്ടതില്ല. ഉടമസ്ഥന് ഈ സത്യം അംഗീകരിക്കണം.
12
എന്നാല്‍ അതു മോഷ്ടിക്കപ്പെട്ടതാണെങ്കില് സൂക്ഷിക്കാന്‍ ഏറ്റയാള്‍ നഷ്ടപരിഹാരം ചെയ്യണം.
13
വന്യമൃഗങ്ങള്‍ കടിച്ചുകീറി കൊന്നതാണെങ്കില്‍ അതിന്റെ അവശിഷ്ടം തെളിവായി ഹാജരാക്കട്ടെ. അതിനു പകരം കൊടുക്കേണ്ടതില്ല.
14
ഒരുവന് അയല്‍ക്കാരനോടു വായ്പ വാങ്ങിയ മൃഗത്തിന് ഉടമസ്ഥന്റെ അസാന്നിധ്യത്തില്‍ മുറിവേല്‍ക്കുകയോ ജീവഹാനി വരികയോ ചെയ്താല്‍ പൂര്‍ണ നഷ്ടപരിഹാരം ചെയ്യണം.
15
ഉടമസ്ഥന് കൂടെയുണ്ടായിരുന്നാല്‍ പകരം കൊടുക്കേണ്ടതില്ല. കൂലിക്കു വാങ്ങിയതാണെങ്കില്‍ കൂലികൊണ്ടു പരിഹരിക്കപ്പെടും.
16
വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലാത്ത ഒരു യുവതിയെ വശീകരിച്ച് അവളുടെ കൂടെ ശയിക്കുന്നവന് അവള്‍ക്ക് വിവാഹധനം കൊടുത്ത് അവളെ ഭാര്യയായി സ്വീകരിക്കണം.
17
എന്നാല്‍ അവളെ അയാള്‍ക്കു വിവാഹം ചെയ്തുകൊടുക്കാന്‍ അവളുടെ പിതാവിനു സമ്മതമില്ലെങ്കില്‍ കന്യകമാര്‍ക്ക് കൊടുക്കേണ്ട വിവാഹധനം അയാള്‍ അവളുടെ പിതാവിനു കൊടുക്കണം.
18
“മന്ത്രവാദിനികള്‍ നിങ്ങളുടെയിടയില്‍ ജീവിക്കാന്‍ അനുവദിക്കരുത്.
19
മൃഗവുമായി സംയോഗം ചെയ്യുന്നവന് വധിക്കപ്പെടണം;”
20
“സര്‍വേശ്വരനല്ലാതെ അന്യദേവനു യാഗമര്‍പ്പിക്കുന്നവനെ ഉന്മൂലനം ചെയ്യണം.”
21
“വിദേശിയോട് അപമര്യാദമായി പെരുമാറുകയോ, അയാളെ മര്‍ദിക്കുകയോ ചെയ്യരുത്; നിങ്ങളും ഈജിപ്തില്‍ വിദേശികളായിരുന്നുവല്ലോ.”
22
“വിധവയെയോ അനാഥനെയോ പീഡിപ്പിക്കരുത്;
23
അങ്ങനെ ചെയ്താല്‍ അവര്‍ എന്നോടു നിലവിളിക്കുകയും നിശ്ചയമായും ഞാന്‍ അവരുടെ നിലവിളി കേള്‍ക്കുകയും ചെയ്യും.”
24
“എന്റെ കോപം ജ്വലിച്ച് ഞാന്‍ നിങ്ങളെ വാളിനിരയാക്കും. നിങ്ങളുടെ ഭാര്യമാര്‍ വിധവകളും മക്കള്‍ അനാഥരുമായിത്തീരും.”
25
“എന്റെ ജനത്തിലെ ദരിദ്രന്മാരായ ആര്‍ക്കെങ്കിലും പണം കടം കൊടുക്കുമ്പോള്‍ നിങ്ങള്‍ പലിശയ്ക്കു പണം കടം കൊടുക്കുന്നവരെപ്പോലെ പെരുമാറരുത്. അവരില്‍നിന്നു പലിശ ഈടാക്കുകയും അരുത്.
26
അയല്ക്കാരന്റെ മേലങ്കി പണയം വാങ്ങിയാല്‍ സൂര്യന് അസ്തമിക്കുന്നതിനുമുമ്പ് അതു നീ തിരിച്ചുകൊടുക്കണം.
27
അവനു പുതയ്ക്കാന്‍ വേറെ വസ്ത്രമില്ലല്ലോ. അതില്ലാതെ അവന് എങ്ങനെ ഉറങ്ങും. അവന് എന്നോടു നിലവിളിച്ചാല്‍ ഞാന്‍ കേള്‍ക്കും; ഞാന്‍ കൃപാലുവായ ദൈവമാകുന്നു.”
28
“നിങ്ങള്‍ ദൈവത്തെ നിന്ദിക്കരുത്. ജനത്തിന്റെ അധിപതിയെ ശപിക്കയും അരുത്.
29
നിങ്ങളുടെ മെതിക്കളത്തിന്റെയും ചക്കുകളുടെയും സമൃദ്ധിയില്‍നിന്ന് എനിക്കുള്ള ഓഹരി അര്‍പ്പിക്കാന്‍ താമസിക്കരുത്. നിങ്ങളുടെ കടിഞ്ഞൂല്പുത്രന്മാരെ എനിക്കു നല്‍കണം.
30
അതുപോലെതന്നെ നിങ്ങളുടെ കന്നുകാലികളുടെയും ആടുകളുടെയും കടിഞ്ഞൂലുകളെ എനിക്കു നല്‍കണം. അവ ഏഴു ദിവസം തള്ളയോടൊപ്പം നില്ക്കട്ടെ. എട്ടാം ദിവസം അതിനെ എനിക്ക് അര്‍പ്പിക്കണം.
31
നിങ്ങള്‍ എനിക്കായി വേര്‍തിരിക്കപ്പെട്ടവരാണ്. അതുകൊണ്ട് മൃഗങ്ങള്‍ കടിച്ചുകീറിയ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. അത് നായ്ക്കള്‍ക്ക് കൊടുക്കുക.
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 23 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40