bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Exodus 12
Exodus 12
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 13 →
1
സര്വേശ്വരന് ഈജിപ്തില്‍വച്ച് മോശയോടും അഹരോനോടും അരുളിച്ചെയ്തു:
2
“ഈ മാസം നിങ്ങള്‍ക്ക് വര്‍ഷത്തിന്റെ ആദ്യമാസം ആയിരിക്കണം.
3
ഇസ്രായേല്‍ജനത്തോടു പറയുക: ഈ മാസം പത്താം ദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിന്‍കുട്ടിയെ തന്റെ കുടുംബത്തിനുവേണ്ടി വേര്‍തിരിക്കണം.
4
ഒരു ആട്ടിന്‍കുട്ടിയെ മുഴുവന്‍ ഭക്ഷിക്കാന്‍ വേണ്ടവര്‍ ഒരു കുടുംബത്തില്‍ ഇല്ലാതിരുന്നാല്‍ അതിനെ അയല്‍വീട്ടിലെ അംഗങ്ങളുടെ എണ്ണംകൂടി കണക്കാക്കി പങ്കുവയ്ക്കണം. ഭക്ഷിക്കാനുള്ള കഴിവു നോക്കി വേണം ഒരാടിന് എത്ര പേര് എന്നു നിശ്ചയിക്കേണ്ടത്.
5
ആട് ഒരു വയസ്സു തികഞ്ഞ കുറ്റമറ്റ ആണ്‍കുട്ടി ആയിരിക്കണം. ചെമ്മരിയാടോ കോലാടോ ആകാം.
6
ഈ മാസം പതിന്നാലാം തീയതിവരെ നിങ്ങള്‍ അതിനെ സൂക്ഷിക്കണം. പതിന്നാലാം ദിവസം വൈകുന്നേരം എല്ലാ ഇസ്രായേല്യരും തങ്ങളുടെ ആട്ടിന്‍കുട്ടിയെ കൊല്ലണം.
7
അതിന്റെ രക്തം കുറെ എടുത്ത് നിങ്ങള്‍ ഭക്ഷിക്കാന്‍ കൂടിയിരിക്കുന്ന വീടിന്റെ കട്ടിളക്കാലിലും മുകള്‍പ്പടിയിലും പുരട്ടണം.
8
അന്നു രാത്രി മാംസം ചുട്ട് പുളിപ്പുചേര്‍ക്കാത്ത അപ്പവും കയ്പുചീരയും ചേര്‍ത്തു ഭക്ഷിക്കണം.
9
പച്ചയ്ക്കോ വെള്ളത്തില്‍ വേവിച്ചോ മാംസം ഭക്ഷിക്കരുത്. മൃഗത്തെ മുഴുവനും തലയും കാലുകളും ഉള്‍ഭാഗങ്ങളും ഉള്‍പ്പെടെ ചുട്ട് ഭക്ഷിക്കണം.
10
അതില്‍ അല്പം പോലും അടുത്ത ദിവസത്തേക്കു ശേഷിപ്പിക്കരുത്. ബാക്കി വരുന്നതു ദഹിപ്പിച്ചുകളയണം.
11
അര മുറുക്കി, ചെരുപ്പു ധരിച്ച്, കൈയില്‍ വടിയും പിടിച്ചുകൊണ്ട് തിടുക്കത്തില്‍ നിങ്ങള്‍ അതു ഭക്ഷിക്കണം. അതു സര്‍വേശ്വരന്റെ പെസഹ ആണല്ലോ.
12
“അന്നുരാത്രി ഞാന്‍ ഈജിപ്തിലൂടെ കടന്നുപോകും; അവിടെയുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂല്‍സന്തതികളെ ഞാന്‍ സംഹരിക്കും. ഈജിപ്തിലെ എല്ലാ ദേവന്മാരുടെയുംമേല്‍ ഞാന്‍ ശിക്ഷാവിധി നടത്തും; ഞാന്‍ സര്വേശ്വരന് ആകുന്നു.
13
നിങ്ങള്‍ പാര്‍ക്കുന്ന വീടുകള്‍ക്ക് രക്തം അടയാളമായിരിക്കും; അതു കാണുമ്പോള്‍ ഞാന്‍ നിങ്ങളെ കടന്നുപോകും; ഈജിപ്തുകാരെ ഞാന്‍ സംഹരിക്കുമ്പോള്‍, ഒരു ബാധയും നിങ്ങളെ നശിപ്പിക്കുകയില്ല.
14
ഈ ദിവസം നിങ്ങള്‍ക്ക് ഓര്‍മനാളായിരിക്കണം; സര്‍വേശ്വരനുവേണ്ടിയുള്ള ഉത്സവമായി ഈ ദിനം ആചരിക്കണം. നിങ്ങളുടെ പിന്തലമുറകള് എല്ലാക്കാലത്തും ഈ കല്പന പാലിക്കുകയും വേണം.
15
“ഏഴു ദിവസത്തേക്കു നിങ്ങള്‍ പുളിപ്പു ചേര്‍ക്കാത്ത അപ്പം ഭക്ഷിക്കണം. ആദ്യദിവസം തന്നെ പുളിമാവ് വീട്ടില്‍നിന്നു നീക്കിക്കളയണം. ആരെങ്കിലും ഈ ഏഴു ദിനങ്ങളില്‍ എന്നെങ്കിലും പുളിമാവു ചേര്‍ത്ത അപ്പം ഭക്ഷിച്ചാല്‍ അയാളെ ഇസ്രായേല്യരില്‍നിന്നു ബഹിഷ്കരിക്കണം.
16
ഒന്നാം ദിവസവും ഏഴാം ദിവസവും നിങ്ങള്‍ വിശുദ്ധ ആരാധനയ്ക്ക് ഒന്നിച്ചുകൂടണം. ആ ദിവസങ്ങളില്‍ ഒരു ജോലിയും ചെയ്യരുത്. ഭക്ഷണം പാകംചെയ്യുക മാത്രം ആകാം.
17
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവദിനം നിങ്ങള്‍ ആചരിക്കണം. ഈ ദിവസമാണല്ലോ ഞാന്‍ നിങ്ങളെ കൂട്ടംകൂട്ടമായി ഈജിപ്തില്‍നിന്നു വിമോചിപ്പിച്ചത്. അതുകൊണ്ടു നിങ്ങളുടെ പിന്തലമുറകള് ഈ ദിനം ആചരിക്കണമെന്നത് ഒരു ശാശ്വതനിയമമാകുന്നു.
18
ഒന്നാം മാസം പതിന്നാലാം ദിവസം സന്ധ്യമുതല്‍ ഇരുപത്തിയൊന്നാം ദിവസം സന്ധ്യവരെ പുളിപ്പില്ലാത്ത അപ്പം മാത്രമേ നിങ്ങള്‍ ഭക്ഷിക്കാവൂ.
19
ഏഴു ദിവസത്തേക്കു നിങ്ങളുടെ ഭവനങ്ങളില്‍ ഒരിടത്തും പുളിമാവു കാണരുത്. ആരെങ്കിലും സ്വദേശിയോ വിദേശിയോ ആകട്ടെ, ഈ ദിവസങ്ങളില്‍ പുളിപ്പുള്ള അപ്പം ഭക്ഷിച്ചാല്‍ അയാളെ ഇസ്രായേല്യരില്‍നിന്നു ബഹിഷ്കരിക്കണം.
20
പുളിപ്പുചേര്‍ത്ത യാതൊന്നും നിങ്ങള്‍ ഭക്ഷിക്കരുത്; നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം പുളിപ്പു ചേര്‍ക്കാത്ത അപ്പം മാത്രമേ ഭക്ഷിക്കാവൂ.”
21
പിന്നീട് മോശ ഇസ്രായേലിലെ പ്രമുഖന്മാരെ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “നിങ്ങളുടെ കുടുംബാംഗങ്ങളുടെ എണ്ണത്തിനൊത്തവിധം പെസഹാക്കുഞ്ഞാടിനെ തിരഞ്ഞെടുത്ത് അവയെ കൊല്ലണം.
22
അതിന്റെ രക്തം കുറെ ഒരു പാത്രത്തില്‍ എടുത്ത് ഈസോപ്പ്ചെടിയുടെ കുറെ ചില്ലകള്‍ ചേര്‍ത്തു കെട്ടിയതു രക്തത്തില്‍ മുക്കി കട്ടിളക്കാലുകളിലും മുകള്‍പ്പടിയിലും പുരട്ടണം. നിങ്ങളില്‍ ആരും പുലരുവോളം പുറത്തു പോകരുത്.
23
ഈജിപ്തുകാരെ സംഹരിക്കാന്‍ സര്വേശ്വരന് വരും. കട്ടിളക്കാലുകളിലും മുകള്‍പ്പടിയിലും രക്തം കാണുമ്പോള്‍ സര്വേശ്വരന് വാതില്‍ ഒഴിഞ്ഞുമാറി കടന്നുപോകും. നിങ്ങളുടെ ഭവനങ്ങളില്‍ പ്രവേശിച്ച് ആരെയും നശിപ്പിക്കാന്‍ അവിടുന്ന് സംഹാരകനെ അനുവദിക്കുകയില്ല.
24
ഈ ആചാരം നിങ്ങളും നിങ്ങളുടെ മക്കളും എല്ലാക്കാലവും അനുഷ്ഠിക്കേണ്ട നിയമമാണ്.
25
സര്വേശ്വരന് വാഗ്ദാനം ചെയ്തിരിക്കുന്ന ദേശത്ത് പ്രവേശിച്ചശേഷവും നിങ്ങള്‍ ഇത് അനുഷ്ഠിക്കണം.
26
എന്തിന് ഇത് അനുഷ്ഠിക്കുന്നുവെന്ന് നിങ്ങളുടെ മക്കള്‍ ചോദിച്ചാല്‍,
27
‘ഇത് സര്‍വേശ്വരന്റെ പെസഹായാഗം. അവിടുന്ന് ഒഴിഞ്ഞു കടന്നുപോയി; അങ്ങനെ നമ്മുടെ ഭവനങ്ങളെ രക്ഷിച്ചു’ എന്നു പറയണം.” അപ്പോള്‍ ജനം സാഷ്ടാംഗം വീണു വണങ്ങി.
28
മോശയോടും അഹരോനോടും സര്വേശ്വരന് കല്പിച്ചതുപോലെ ചെയ്തു.
29
സിംഹാസനസ്ഥനായ ഫറവോയുടെ ആദ്യജാതനെമുതല്‍ തടവറയില്‍ കിടന്നിരുന്നവന്റെ ആദ്യജാതനെവരെ സര്വേശ്വരന് സംഹരിച്ചു. മൃഗങ്ങളുടെ കടിഞ്ഞൂലുകളും കൊല്ലപ്പെട്ടു.
30
രാത്രിയില്‍ ഫറവോയും ഉദ്യോഗസ്ഥന്മാരും ഈജിപ്തിലുള്ള സര്‍വജനവും ഉണര്‍ന്നു; ദേശത്തെങ്ങും വലിയ വിലാപം ഉണ്ടായി. കാരണം ഒരു മരണമെങ്കിലും സംഭവിക്കാത്ത ഒരു ഭവനവും അവിടെ ഉണ്ടായിരുന്നില്ല.
31
രാജാവ് രാത്രിയില്‍ത്തന്നെ മോശയെയും അഹരോനെയും വിളിപ്പിച്ചു പറഞ്ഞു: “എന്റെ ജനത്തിന്റെ ഇടയില്‍നിന്നു നിങ്ങളും നിങ്ങളുടെ ജനവും നിങ്ങള്‍ പറഞ്ഞതുപോലെ സര്‍വേശ്വരനെ ആരാധിക്കാന്‍ പൊയ്ക്കൊള്ളുക.
32
നിങ്ങള്‍ ആവശ്യപ്പെട്ടതുപോലെ നിങ്ങളുടെ കന്നുകാലികളെയും ആട്ടിന്‍പറ്റങ്ങളെയും കൂടെ കൊണ്ടുപോകാം. പോകുമ്പോള്‍ എന്നെ അനുഗ്രഹിക്കുകയും വേണം.”
33
അവരുടെ ഇടയില്‍ കൂട്ടമരണം ഉണ്ടാകുമെന്നു ഭയന്ന് ഇസ്രായേല്യരെ ദേശത്തുനിന്ന് പറഞ്ഞയയ്ക്കാന് ഈജിപ്തുകാര്‍ തിടുക്കം കൂട്ടി.
34
അതിനാല്‍ മാവു പുളിക്കുന്നതിനു മുമ്പുതന്നെ ജനം അതു പാത്രത്തോടെ തുണിയില്‍ കെട്ടി ചുമലിലേറ്റി.
35
മോശ പറഞ്ഞതുപോലെ തന്നെ, ഇസ്രായേല്‍ജനം ഈജിപ്തുകാരോടു വെള്ളിയാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചിരുന്നു.
36
ഇസ്രായേല്യര്‍ ചോദിക്കുന്നതെന്തും കൊടുക്കാനുള്ള സന്മനസ്സ് സര്വേശ്വരന് ഈജിപ്തിലെ ജനങ്ങള്‍ക്കു നല്‍കിയിരുന്നു; അങ്ങനെ അവര്‍ ഈജിപ്തുകാരുടെ സമ്പത്തും കൈക്കലാക്കി.
37
ഇസ്രായേല്‍ജനം രമെസേസില്‍നിന്നു സുക്കോത്തിലേക്കു കാല്‍നടയായി പുറപ്പെട്ടു; സ്ത്രീകളെയും കുട്ടികളെയും കൂടാതെ പുരുഷന്മാര് മാത്രം ഏകദേശം ആറു ലക്ഷം പേര് ഉണ്ടായിരുന്നു.
38
ഇസ്രായേല്യരല്ലാത്ത ഒട്ടേറെ ആളുകളും ആടുമാടുകള്‍ അടങ്ങിയ മൃഗസഞ്ചയവും അവരോടൊപ്പം പോയി.
39
ഈജിപ്തില്‍നിന്നും തിടുക്കത്തില്‍ പുറപ്പെടേണ്ടി വന്നതിനാല്‍ അവര്‍ക്കു ഭക്ഷണം തയ്യാറാക്കുന്നതിനോ മാവു പുളിപ്പിക്കുന്നതിനോ സമയം ലഭിച്ചിരുന്നില്ല. അതുകൊണ്ട് അവര്‍ പുളിപ്പില്ലാത്ത അപ്പം ഉണ്ടാക്കി.
40
ഇസ്രായേല്‍ജനം നാനൂറ്റിമുപ്പതു വര്‍ഷം ഈജിപ്തില്‍ താമസിച്ചു.
41
നാനൂറ്റിമുപ്പതു വര്‍ഷം തികഞ്ഞ ദിവസം തന്നെ സര്‍വേശ്വരന്റെ ജനസമൂഹം ഈജിപ്തു വിട്ടു.
42
ഈജിപ്തില്‍നിന്ന് അവരെ മോചിപ്പിക്കാന്‍ സര്വേശ്വരന് ജാഗ്രതയോടെ കാത്തിരുന്ന രാത്രിയായിരുന്നു അത്. അതുകൊണ്ട് ഇസ്രായേല്‍ജനം തലമുറതലമുറയായി ഈ രാത്രി ജാഗ്രതയോടെ കാത്തിരുന്നു സര്‍വേശ്വരന്റെ രാത്രിയായി ആചരിക്കണം.
43
സര്വേശ്വരന് മോശയോടും അഹരോനോടും അരുളിച്ചെയ്തു: “പെസഹ ആചരിക്കാനുള്ള ചട്ടം ഇതാണ്: വിദേശികള്‍ ആരും പെസഹ ഭക്ഷിക്കാന്‍ ഇടയാകരുത്.
44
എന്നാല്‍ നിങ്ങള്‍ വിലയ്ക്കു വാങ്ങിയ അടിമ പരിച്ഛേദിതനെങ്കില്‍ പെസഹ ഭക്ഷിച്ചുകൊള്ളട്ടെ.
45
പരദേശിയും കൂലിക്കാരനും അതു ഭക്ഷിക്കരുത്.
46
ഭവനത്തിനുള്ളില്‍ വച്ചുതന്നെ അതു ഭക്ഷിക്കണം. മാംസത്തില്‍ അല്പംപോലും പുറത്തു കൊണ്ടുപോകരുത്. അസ്ഥി ഒന്നും ഒടിക്കയുമരുത്.
47
ഇസ്രായേല്‍സമൂഹം മുഴുവനും ഇത് ആചരിക്കണം.
48
നിങ്ങളുടെകൂടെ പാര്‍ക്കുന്ന പരദേശിക്ക് സര്‍വേശ്വരന്റെ പെസഹ ആചരിക്കണമെന്ന് ആഗ്രഹം ജനിച്ചാല്‍ അയാളുടെ പുരുഷസന്താനങ്ങളെല്ലാം പരിച്ഛേദനം സ്വീകരിക്കട്ടെ. പിന്നെ അയാള്‍ക്ക് പെസഹ ആചരിക്കാം. അയാളെ സ്വദേശിയായി കരുതണം. പരിച്ഛേദനം ഏല്‍ക്കാത്ത ഒരുവനും അതു ഭക്ഷിക്കരുത്.
49
സ്വദേശിക്കും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന വിദേശിക്കും ഒരേ നിയമം തന്നെ.
50
സര്വേശ്വരന് മോശയോടും അഹരോനോടും കല്പിച്ചതെല്ലാം ഇസ്രായേല്‍ജനം അനുഷ്ഠിച്ചു.
51
ഇസ്രായേല്‍ജനങ്ങളെ അന്നുതന്നെ സര്വേശ്വരന് കൂട്ടംകൂട്ടമായി ഈജിപ്തില്‍നിന്നു വിമോചിപ്പിച്ചു.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
Recommended Reading
Commentary
Exodus Commentaries
→
Devotional
Exodus Devotional Guide
→
Get This Bible
BSI Study Bible
→