bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Exodus 8
Exodus 8
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 9 →
1
അതിനുശേഷം സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു. “നീ ചെന്നു ഫറവോയോടു പറയുക സര്വേശ്വരന് ഇപ്രകാരം കല്പിക്കുന്നു: എന്നെ ആരാധിക്കുന്നതിന് എന്റെ ജനത്തെ വിട്ടയയ്ക്കുക.
2
അതിനു വിസമ്മതിച്ചാല്‍ നിന്റെ രാജ്യം ഞാന്‍ തവളകളെക്കൊണ്ട് നിറയ്ക്കും.
3
നൈല്‍നദിയില്‍ തവളകള്‍ പെരുകും; അവിടെനിന്ന് അവ നിന്റെ ഭവനത്തിലും കിടക്കറയിലും കിടക്കയിലും നിന്റെ ഉദ്യോഗസ്ഥന്മാരുടെയും ജനങ്ങളുടെയും വീടുകളിലും നിങ്ങളുടെ അടുപ്പുകളിലും മാവു കുഴയ്ക്കുന്ന പാത്രങ്ങളിലും ഇരച്ചുകയറും.
4
നിന്റെയും നിന്റെ ജനങ്ങളുടെയും നിന്റെ സകല ജോലിക്കാരുടെയുംമേല്‍ അവ ചാടിക്കയറും.”
5
സര്വേശ്വരന് മോശയോടു കല്പിച്ചു: “തവളകള്‍ ഈജിപ്തിലെങ്ങും നിറയേണ്ടതിനു ദേശത്തെ തോടുകള്‍ക്കും നദികള്‍ക്കും കുളങ്ങള്‍ക്കും മീതെ നിന്റെ വടി നീട്ടാന്‍ അഹരോനോടു പറയുക.”
6
അങ്ങനെ അഹരോന് ഈജിപ്തിലെ ജലാശയങ്ങളുടെമേല്‍ കൈ നീട്ടി; തവളകളെക്കൊണ്ടു ദേശം മുഴുവന്‍ നിറഞ്ഞു.
7
എന്നാല്‍ മാന്ത്രികശക്തികൊണ്ട് മന്ത്രവാദികളും അങ്ങനെ പ്രവര്‍ത്തിച്ചു.
8
ഫറവോ മോശയെയും അഹരോനെയും വിളിച്ചുവരുത്തി പറഞ്ഞു: “എന്റെയടുത്തുനിന്നും ജനങ്ങളില്‍നിന്നും തവളകള്‍ നീങ്ങിപ്പോകാന്‍ സര്‍വേശ്വരനോട് അപേക്ഷിക്കുക; സര്വേശ്വരന് യാഗമര്‍പ്പിക്കാന്‍ ഞാന്‍ ജനങ്ങളെ വിട്ടയയ്ക്കാം.”
9
മോശ ഫറവോയോടു പറഞ്ഞു: “തവളകള്‍ അങ്ങയുടെ അടുത്തുനിന്നും അങ്ങയുടെ ഭവനങ്ങളില്‍നിന്നും മാറി നൈല്‍നദിയില്‍ മാത്രം ശേഷിക്കാന്‍ അങ്ങേക്കും ഉദ്യോഗസ്ഥന്മാര്ക്കും ജനങ്ങള്‍ക്കുംവേണ്ടി എപ്പോള്‍ പ്രാര്ഥിക്കണമെന്നു നിശ്ചയിച്ചാലും.”
10
“നാളെത്തന്നെ” അയാള്‍ പ്രതിവചിച്ചു. ഞങ്ങളുടെ സര്‍വേശ്വരനായ ദൈവത്തെപ്പോലെ മറ്റാരുമില്ലെന്ന് അങ്ങ് മനസ്സിലാക്കുന്നതിനായി അങ്ങു പറഞ്ഞതുപോലെ ചെയ്യാം” എന്നു മോശ പറഞ്ഞു.
11
തവളകള്‍ അങ്ങയുടെ അടുക്കല്‍നിന്നും അങ്ങയുടെ ഭവനങ്ങളില്‍നിന്നും ഉദ്യോഗസ്ഥന്മാരുടെയും ജനങ്ങളുടെയും ഇടയില്‍നിന്നും നൈല്‍നദിയിലേക്കു മാറിക്കൊള്ളും.
12
മോശെയും അഹരോനും രാജസന്നിധിയില്‍നിന്നു പോയി; ഫറവോയോടു സമ്മതിച്ചിരുന്നതുപോലെ ബാധ നീക്കിക്കൊടുക്കാന്‍ സര്‍വേശ്വരനോടു മോശ പ്രാര്‍ഥിച്ചു.
13
മോശ അപേക്ഷിച്ചതുപോലെ അവിടുന്നു പ്രവര്‍ത്തിച്ചു; ഭവനങ്ങളിലും പരിസരങ്ങളിലും നിലങ്ങളിലും ഉണ്ടായിരുന്ന തവളകളെല്ലാം ചത്തൊടുങ്ങി.
14
ജനങ്ങള്‍ അവയെ കൂമ്പാരമായി കൂട്ടി;
15
ദേശത്തെങ്ങും ദുര്‍ഗന്ധം പരന്നു; ബാധ നീങ്ങിയെന്നു ബോധ്യമായപ്പോള്‍ സര്വേശ്വരന് അരുളിച്ചെയ്തതുപോലെ ഫറവോ തന്റെ ഹൃദയം വീണ്ടും കഠിനമാക്കി. അയാള്‍ അവര്‍ പറഞ്ഞതു കേട്ടില്ല.
16
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “വടികൊണ്ടു നിലത്തെ പൂഴിയില്‍ അടിക്കാന്‍ അഹരോനോടു പറയുക. അതു ചെള്ളുകളായി ഈജിപ്തിലെങ്ങും പരക്കും.” അഹരോന് വടികൊണ്ടു നിലത്തടിച്ചു.
17
മനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ ചെള്ളുണ്ടായി; ഈജിപ്തിലുള്ള പൂഴി മുഴുവന്‍ ചെള്ളുകളായി രൂപാന്തരപ്പെട്ടു.
18
ചെള്ളുകളെ വരുത്താന്‍ മന്ത്രവാദികള്‍ ശ്രമിച്ചെങ്കിലും അവരുടെ മാന്ത്രികശക്തിക്ക് അതിനു കഴിഞ്ഞില്ല. ചെള്ളുകള്‍ മനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ വ്യാപിച്ചു.
19
അപ്പോള്‍ മന്ത്രവാദികള്‍ ഫറവോയോടു പറഞ്ഞു: “ഇതു ദൈവത്തിന്റെ പ്രവൃത്തിതന്നെയാണ്” എന്നാല്‍ സര്വേശ്വരന് പറഞ്ഞതുപോലെ ഫറവോ കഠിനഹൃദയനായി. അയാള്‍ അവരുടെ വാക്കു ശ്രദ്ധിച്ചില്ല.
20
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “നീ അതിരാവിലെ എഴുന്നേറ്റു ഫറവോ നദിയിലേക്കു പോകുമ്പോള്‍ വഴിയില്‍ കാത്തുനിന്ന് അയാളോടു പറയുക: ‘എന്നെ ആരാധിക്കുന്നതിന് എന്റെ ജനത്തെ വിട്ടയയ്ക്കാന് സര്വേശ്വരന് കല്പിക്കുന്നു.
21
അതിനു വിസമ്മതിച്ചാല്‍ നിന്റെയും നിന്റെ ഉദ്യോഗസ്ഥന്മാരുടെയും ജനങ്ങളുടെയുംമേല്‍ ഈച്ചകളെ ഞാന്‍ പറ്റമായി അയയ്ക്കും. നിന്റെ ഭവനങ്ങളിലും ഈജിപ്തിലെ ജനങ്ങളുടെ പാര്‍പ്പിടങ്ങളിലും ദേശത്തും അവ നിറയും.
22
എന്നാല്‍ അന്നാളില്‍ എന്റെ ജനം പാര്‍ക്കുന്ന ഗോശെന്‍ദേശത്തെ ഈച്ചബാധയുണ്ടാകാതെ ഞാന്‍ വേര്‍തിരിക്കും; അങ്ങനെ ഭൂമിയില്‍ ഞാന്‍ സര്‍വേശ്വരനെന്നു നീ അറിയും.
23
നിന്റെയും എന്റെയും ജനത്തെ തമ്മില്‍ ഞാന്‍ വേര്‍തിരിക്കും. നാളെ ഈ അടയാളം സംഭവിക്കും.
24
സര്വേശ്വരന് അങ്ങനെതന്നെ പ്രവര്‍ത്തിച്ചു. രാജകൊട്ടാരത്തിലും ഉദ്യോഗസ്ഥന്മാരുടെ ഭവനങ്ങളിലും ഈജിപ്തില്‍ എല്ലായിടത്തും ഈച്ചകള്‍ പറ്റമായി വന്നു നിറഞ്ഞു. ഈച്ചബാധയാല്‍ ദേശം വലഞ്ഞു.
25
അപ്പോള്‍ ഫറവോ മോശയെയും അഹരോനെയും വിളിപ്പിച്ചു പറഞ്ഞു: “നിങ്ങള്‍ ഈ രാജ്യത്തെവിടെയെങ്കിലും പോയി നിങ്ങളുടെ ദൈവത്തിനു യാഗമര്‍പ്പിച്ചുകൊള്ളുവിന്‍.”
26
മോശ പ്രതിവചിച്ചു: “അതു ശരിയല്ല; ഈജിപ്തുകാര്‍ക്കു നിഷിദ്ധമായവയും ഞങ്ങളുടെ ദൈവമായ സര്വേശ്വരന് അര്‍പ്പിക്കേണ്ടിവരും; അങ്ങനെ അവര്‍ മ്ലേച്ഛമെന്നു കരുതുന്നത് അവരുടെ കണ്മുമ്പില് വച്ച് അര്‍പ്പിക്കുമ്പോള്‍ അവര്‍ ഞങ്ങളെ കല്ലെറിയുകയില്ലേ?
27
സര്‍വേശ്വരന്റെ കല്പനയനുസരിച്ച് മരുഭൂമിയില്‍ മൂന്നു ദിവസത്തെ വഴി ദൂരം പോയി, ഞങ്ങള്‍ക്ക് ഞങ്ങളുടെ ദൈവമായ സര്വേശ്വരന് യാഗം അര്‍പ്പിക്കണം.”
28
ഫറവോ പറഞ്ഞു: “മരുഭൂമിയില്‍ പോയി നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു യാഗം കഴിക്കാന്‍ ഞാന്‍ നിങ്ങളെ വിട്ടയയ്ക്കാം; എന്നാല്‍ വളരെ ദൂരം പോകരുത്; എനിക്കുവേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുകയും വേണം.”
29
അപ്പോള്‍ മോശ പറഞ്ഞു: “അങ്ങയുടെ സന്നിധിയില്‍നിന്നു ഞാന്‍ പോകുന്നു; അങ്ങേക്കുവേണ്ടി ഞാന്‍ അവിടുത്തോടു പ്രാര്‍ഥിക്കാം. ഈച്ചകള്‍ നാളെത്തന്നെ, അങ്ങയെയും ഉദ്യോഗസ്ഥന്മാരെയും ജനങ്ങളെയും വിട്ടുപോകും. എന്നാല്‍ സര്‍വേശ്വരനു വഴിപാടര്‍പ്പിക്കാന്‍ ജനങ്ങളെ അയയ്ക്കാതെ അങ്ങ് ഇനിയും വഞ്ചന കാട്ടരുത്.”
30
മോശ ഫറവോയുടെ അടുക്കല്‍നിന്നു പോയി, സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു. മോശ അപേക്ഷിച്ചതുപോലെ അവിടുന്നു പ്രവര്‍ത്തിച്ചു;
31
രാജാവിന്റെയും ഭൃത്യന്മാരുടെയും ജനങ്ങളുടെയും ഇടയില്‍നിന്ന് ഈച്ചകളെ നിശ്ശേഷം നീക്കിക്കളഞ്ഞു.
32
എന്നാല്‍ ഫറവോയുടെ ഹൃദയം വീണ്ടും കഠിനപ്പെട്ടു; അയാള്‍ ജനത്തെ വിട്ടയച്ചില്ല.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40