bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Exodus 32
Exodus 32
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 31
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 33 →
1
മോശ മലയില്‍നിന്ന് ഇറങ്ങിവരാന്‍ താമസിച്ചതിനാല്‍ ജനം അഹരോന്റെ ചുറ്റും കൂടി. അവര്‍ പറഞ്ഞു: “ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന മോശയ്ക്ക് എന്തു സംഭവിച്ചുവെന്ന് അറിയുന്നില്ല; അതുകൊണ്ടു ഞങ്ങളെ നയിക്കാന്‍ ഒരു ദേവനെ ഉണ്ടാക്കിത്തരിക.”
2
അഹരോന് അവരോടു പറഞ്ഞു: “നിങ്ങളുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരും കാതിലിടുന്ന പൊന്‍വളയങ്ങള്‍ എന്റെ അടുക്കല്‍ കൊണ്ടുവരിക.”
3
കാതില്‍ അണിഞ്ഞിരുന്ന പൊന്‍വളയങ്ങള്‍ ഊരിയെടുത്ത് അവര്‍ അഹരോനെ ഏല്പിച്ചു.
4
അദ്ദേഹം അവ മൂശയില്‍ ഉരുക്കി ഒരു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി കൊത്തുളികൊണ്ടു മിനുക്കുപണി ചെയ്തു. അവര്‍ പറഞ്ഞു: “ഇസ്രായേലേ ഇതാ, നിങ്ങളെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചുകൊണ്ടുവന്ന ദേവന്.”
5
അപ്പോള്‍ അഹരോന് കാളക്കുട്ടിയുടെ മുമ്പില്‍ ഒരു യാഗപീഠം പണിതു; നാളെ സര്വേശ്വരന് ഉത്സവദിനം എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
6
അവര്‍ അതിരാവിലെ എഴുന്നേറ്റു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു; അവര്‍ തിന്നുകുടിച്ചുല്ലസിച്ചു കൂത്താടാന്‍ തുടങ്ങി.
7
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “ഈജിപ്തില്‍നിന്നു നീ കൊണ്ടുവന്ന ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ഇറങ്ങിച്ചെല്ലുക.
8
ഞാന്‍ നിര്‍ദ്ദേശിച്ചിരുന്ന വഴിവിട്ട് അവര്‍ കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി. ഇസ്രായേലേ, ഇതാ ഈജിപ്തില്‍നിന്നു നിങ്ങളെ കൊണ്ടുവന്ന ദൈവം എന്നു പറഞ്ഞ് അതിനെ ആരാധിക്കുകയും അതിനു യാഗങ്ങളര്‍പ്പിക്കുകയും ചെയ്യുന്നു.”
9
അവിടുന്നു മോശയോടു പറഞ്ഞു: “അവര്‍ വളരെ ദുശ്ശാഠ്യമുള്ള ജനമാണെന്നു ഞാന്‍ കാണുന്നു;
10
അവര്‍ക്കെതിരേ എന്റെ കോപം ജ്വലിക്കും. അത് അവരെ ദഹിപ്പിക്കും. നീ അതിനു തടസ്സം നില്‍ക്കരുത്; എന്നാല്‍ ഞാന്‍ നിന്നെ ഒരു വലിയ ജനതയാക്കും.”
11
എന്നാല്‍ മോശ തന്റെ ദൈവമായ സര്‍വേശ്വരന്റെ സന്നിധിയില്‍ കേണപേക്ഷിച്ചു: “മഹാശക്തിയും കരബലവുംകൊണ്ട് ഈജിപ്തില്‍നിന്നു വിടുവിച്ചു കൊണ്ടുവന്ന അവിടുന്ന് ജനത്തോട് ഇങ്ങനെ കോപിക്കുന്നതെന്ത്?
12
മലകളില്‍വച്ചു സംഹരിച്ചു ഭൂമുഖത്തുനിന്നുതന്നെ അവരെ നീക്കിക്കളയണമെന്ന ദുരുദ്ദേശ്യത്തോടെ ആയിരുന്നു ജനത്തെ കൂട്ടിക്കൊണ്ടു പോയത് എന്നു ഈജിപ്തുകാരെക്കൊണ്ട് എന്തിനു പറയിക്കണം. അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ. ജനത്തിനെതിരായ അവിടുത്തെ തീരുമാനം നടപ്പാക്കരുതേ.
13
അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും അവിടുത്തെ സ്വന്തനാമത്തില്‍ ചെയ്ത പ്രതിജ്ഞ ഓര്‍ക്കണമേ; ‘ഞാന്‍ നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ വര്‍ധിപ്പിക്കും; ഈ സ്ഥലമെല്ലാം നിന്റെ ഭാവിതലമുറകള്‍ക്ക് അവകാശമായി നല്‍കും; അവര്‍ അതു കൈവശമാക്കും’ എന്ന് അങ്ങ് പ്രതിജ്ഞ ചെയ്തിരുന്നല്ലോ.”
14
ജനത്തിനെതിരേ എടുത്ത തീരുമാനത്തില്‍നിന്നു സര്വേശ്വരന് പിന്മാറി; അവരുടെമേല്‍ വരുത്താന്‍ നിശ്ചയിച്ചിരുന്ന അനര്‍ഥം വരുത്തിയതുമില്ല.
15
ഇരുവശങ്ങളിലും എഴുതിയിരുന്ന രണ്ടു സാക്ഷ്യകല്പലകകളും കൈയിലെടുത്തു മോശ മലയില്‍ നിന്നിറങ്ങി.
16
കല്പലകകള് ദൈവത്തിന്റെ കരവേലയും അവയില്‍ കൊത്തിയിരുന്നത് അവിടുത്തെ കൈയെഴുത്തും ആയിരുന്നു.
17
ജനത്തിന്റെ ആര്‍പ്പുവിളി കേട്ട് യോശുവ, “പാളയത്തില്‍ യുദ്ധാരവം കേള്‍ക്കുന്നു” എന്നു മോശയോടു പറഞ്ഞു.
18
എന്നാല്‍ മോശ പറഞ്ഞു: “വിജയികളുടെ വിജയാഘോഷമോ പരാജിതരുടെ നിലവിളിയോ അല്ല, പാട്ടു പാടുന്ന ശബ്ദമാണ് ഞാന്‍ കേള്‍ക്കുന്നത്.”
19
പാളയത്തില്‍ എത്തിയപ്പോള്‍ മോശ കാളക്കുട്ടിയെ കണ്ടു. അതിന്റെ മുമ്പില്‍ ജനം നൃത്തം ചെയ്യുന്നു. മോശയുടെ കോപം ആളിക്കത്തി; അദ്ദേഹം കൈയിലിരുന്ന കല്പലകകള് മലയുടെ അടിവാരത്തിലേക്ക് എറിഞ്ഞുടച്ചുകളഞ്ഞു.
20
അവര്‍ വാര്‍ത്തുണ്ടാക്കിയ കാളക്കുട്ടിയെ എടുത്തു തീയിലിട്ടു ചുട്ടു. എന്നിട്ട് ഇടിച്ചുപൊടിച്ചു വെള്ളത്തില്‍ കലക്കി ഇസ്രായേല്‍ജനത്തെ കുടിപ്പിച്ചു. മോശ അഹരോനോടു ചോദിച്ചു:
21
“ഈ മഹാപാപം ജനത്തിന്റെമേല്‍ വരുത്തിവയ്ക്കാന് തക്കവിധം അവര്‍ നിന്നോട് എന്തു ചെയ്തു?”
22
അഹരോന് പറഞ്ഞു; “അങ്ങു കോപിക്കരുതേ; തെറ്റു ചെയ്യാനുള്ള ജനത്തിന്റെ പ്രവണത അങ്ങേക്ക് അറിയാമല്ലോ.
23
‘ഞങ്ങളെ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടുവന്ന മോശയ്ക്ക് എന്തുപറ്റി എന്ന് അറിയുന്നില്ല. അതുകൊണ്ട് ഞങ്ങളെ നയിക്കാന്‍ ഒരു ദേവനെ ഉണ്ടാക്കിത്തരിക’ എന്ന് അവര്‍ എന്നോടു പറഞ്ഞു.
24
അവര്‍ അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരാന്‍ ഞാന്‍ ആവശ്യപ്പെട്ടു; അവര്‍ അതെല്ലാം കൊണ്ടുവന്നു. ഞാന്‍ അത് തീയിലിട്ടപ്പോള്‍ ഈ കാളക്കുട്ടി പുറത്തുവന്നു.
25
“ശത്രുക്കളുടെ മുമ്പാകെ അപഹാസ്യരാകുംവിധം ജനം അഴിഞ്ഞാടുന്നത് അഹരോന് അവരെ നിയന്ത്രണമില്ലാതെ വിഹരിക്കാന്‍ വിട്ടതുകൊണ്ടാണെന്നു മോശ മനസ്സിലാക്കി.
26
പാളയത്തിന്റെ കവാടത്തില്‍നിന്നുകൊണ്ടു മോശ വിളിച്ചുപറഞ്ഞു: “സര്‍വേശ്വരന്റെ പക്ഷത്തുള്ളവര്‍ എന്റെ അടുക്കല്‍ വരട്ടെ.” ലേവ്യരെല്ലാം അദ്ദേഹത്തിന്റെ അടുക്കല്‍ ഒത്തുകൂടി.
27
മോശ അവരോടു പറഞ്ഞു:” ഇതു സര്‍വേശ്വരന്റെ വചനം. ഓരോരുത്തനും സ്വന്തം വാള് അരയില്‍ ധരിക്കട്ടെ; പാളയത്തില്‍ വാതില്‍തോറും ചെന്നു സഹോദരന്മാരെയും സ്നേഹിതരെയും അയല്‍ക്കാരെയും കൊന്നുകളയുക.”
28
മോശ കല്പിച്ചതുപോലെ ലേവ്യര്‍ ചെയ്തു. ഏകദേശം മൂവായിരം പേരെ അവര്‍ വെട്ടിവീഴ്ത്തി.
29
സര്‍വേശ്വരന്റെ ശുശ്രൂഷയ്ക്കായി നിങ്ങള്‍ സ്വയം സമര്‍പ്പിച്ചിരിക്കുന്നു; സ്വന്തം പുത്രന്മാരെയും സഹോദരന്മാരെയും നിഗ്രഹിക്കാന്‍ നിങ്ങള്‍ മടികാണിച്ചില്ലല്ലോ; അതുകൊണ്ടു സര്‍വേശ്വരന്റെ അനുഗ്രഹം ഇന്നുതന്നെ നിങ്ങള്‍ക്കു ലഭിക്കും.”
30
പിറ്റേ ദിവസം മോശ ജനത്തോടു പറഞ്ഞു: “നിങ്ങള്‍ മഹാപാപം ചെയ്തിരിക്കുന്നു; ഞാന്‍ സര്‍വേശ്വരന്റെ സന്നിധിയിലേക്കു കയറിച്ചെല്ലട്ടെ. നിങ്ങളുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യാന്‍ എനിക്കു കഴിഞ്ഞേക്കും.”
31
മോശ സര്‍വേശ്വരന്റെ സന്നിധിയില്‍ മടങ്ങിച്ചെന്നു പറഞ്ഞു: “കഷ്ടം! ഈ ജനം മഹാപാപം ചെയ്തുപോയി; അവര്‍ സ്വര്‍ണംകൊണ്ടു ദേവനെ ഉണ്ടാക്കി.
32
അവരുടെ പാപം അവരോടു ക്ഷമിക്കണമേ. ഇല്ലെങ്കില്‍ അവിടുത്തെ പുസ്തകത്തില്‍ അങ്ങ് എഴുതിയിരിക്കുന്ന എന്റെ പേരു മായിച്ചു കളഞ്ഞാലും.”
33
അവിടുന്നു മോശയോടു പറഞ്ഞു: “എനിക്കെതിരായി പാപം ചെയ്തവന്റെ പേരു മാത്രമേ എന്റെ പുസ്തകത്തില്‍നിന്നു നീക്കം ചെയ്യൂ.
34
നീ പോയി ഞാന്‍ നിന്നോടു പറഞ്ഞ ദേശത്തേക്കു ജനത്തെ നയിക്കുക. എന്റെ ദൂതന് നിനക്കുമുമ്പേ സഞ്ചരിക്കും; എന്നാല്‍ ശിക്ഷാദിവസം ഞാന്‍ അവരുടെ പാപത്തിനു ശിക്ഷ നല്‍കും.”
35
കാളക്കുട്ടിയെ ഉണ്ടാക്കാന്‍ ജനം അഹരോനെ നിര്‍ബന്ധിച്ചതുകൊണ്ടു സര്വേശ്വരന് അവരുടെമേല്‍ ഒരു ബാധ അയച്ചു.
← Chapter 31
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 33 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40