bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezekiel 12
Ezekiel 12
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 13 →
1
സര്‍വേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി:
2
“മനുഷ്യപുത്രാ, നീ ധിക്കാരികളായ ജനത്തിന്റെ നടുവില്‍ പാര്‍ക്കുന്നു; അവര്‍ കണ്ണുണ്ടെങ്കിലും കാണുന്നില്ല; കാതുണ്ടെങ്കിലും കേള്‍ക്കുന്നില്ല; അവര്‍ മത്സരബുദ്ധികളാണല്ലോ.
3
അതുകൊണ്ടു, മനുഷ്യപുത്രാ, പ്രവാസത്തിനുവേണ്ട കെട്ടും ഭാണ്ഡവും ഒരുക്കി അവര്‍ കാണ്‍കെ പകല്‍ സമയത്തുതന്നെ പുറപ്പെടുക. അവര്‍ കാണ്‍കെ, നീ സ്വന്തം സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു പ്രവാസിയെപ്പോലെ പോകണം. അവര്‍ ധിക്കാരികളായ ജനമാണെങ്കിലും ഒരുവേള ഇതിന്റെ പൊരുള്‍ മനസ്സിലാക്കിയേക്കാം.
4
പ്രവാസത്തിനുവേണ്ടി എന്നതുപോലെ നിന്റെ കെട്ടും ഭാണ്ഡവും പകല്‍സമയത്ത് അവര്‍ കാണ്‍കെ പുറത്തുകൊണ്ടുവരിക. വൈകുന്നേരം അവര്‍ കാണ്‍കെ പ്രവാസത്തിനു പുറപ്പെടുന്നവരെപ്പോലെ നീ പുറപ്പെടണം.
5
അവര്‍ കാണ്‍കെ ചുവരില്‍ ഒരു ദ്വാരമുണ്ടാക്കി അതിലൂടെ പുറത്തു കടക്കണം.
6
അവര്‍ നോക്കിനില്‍ക്കെ ഭാണ്ഡം തോളിലേറ്റി ഇരുട്ടത്തു പുറത്തു കടക്കുക; ദേശം കാണാതിരിക്കത്തക്കവിധം നിന്റെ മുഖം മൂടണം. എന്തെന്നാല്‍ നീ ചെയ്യുന്നത് ഇസ്രായേല്‍ജനത്തിന് ഒരു മുന്നറിയിപ്പായിരിക്കും.
7
എന്നോടു കല്പിച്ചതുപോലെയെല്ലാം ഞാന്‍ ചെയ്തു; പ്രവാസത്തിനുള്ള ഭാണ്ഡം എന്നപോലെ ഞാന്‍ പകല്‍സമയത്ത് എന്റെ കെട്ടും ഭാണ്ഡവും കൊണ്ടുപോന്നു. വൈകുന്നേരം എന്റെ കൈകൊണ്ടു തന്നെ ചുവരുതുരന്നു തോളിലേറ്റിയ ഭാണ്ഡവുമായി അവര്‍ കാണ്‍കെ ഞാന്‍ ഇരുട്ടത്തു പുറപ്പെട്ടു.
8
പ്രഭാതത്തില്‍ സര്വേശ്വരന് എന്നോട് അരുളിച്ചെയ്തു:
9
“മനുഷ്യപുത്രാ, നീ എന്താണു ചെയ്യുന്നതെന്നു ധിക്കാരികളായ ഇസ്രായേല്‍ജനം ചോദിച്ചില്ലേ?
10
ഈ അരുളപ്പാട് യെരൂശലേമിലെ രാജാവിനെയും അവിടെയുള്ള എല്ലാ ഇസ്രായേല്‍ജനത്തെയും സംബന്ധിച്ചുള്ളതാണെന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്ന് അവരോടു പറയുക.
11
നീ ചെയ്തത് അവര്‍ക്ക് ഒരു അടയാളമാകുന്നു എന്ന് അവരോടു പറയുക; നീ ചെയ്തതുപോലെ അവര്‍ക്കു ഭവിക്കും; അവര്‍ ബന്ദികളായി പ്രവാസത്തിലേക്കു പോകേണ്ടിവരും.
12
അവരുടെ രാജാവ് ഭാണ്ഡം തോളിലേറ്റി ഇരുട്ടത്തു പുറപ്പെടും; അവര്‍ ചുവരു തുരന്നു പുറത്തു കടക്കും; ദേശം കാണാതിരിക്കാന്‍ അവര്‍ മുഖം മൂടും.
13
ഞാന്‍ വല വീശി അവനെ കെണിയില്‍ കുടുക്കും; ഞാന്‍ അവനെ ബാബിലോണിലേക്കു കൊണ്ടുപോകും; പക്ഷേ ആ ദേശം കാണാതെ അവന് മരണമടയും.
14
അവന്റെ ചുറ്റുമുള്ള എല്ലാവരെയും അവന്റെ സഹായികളെയും സൈന്യത്തെയും ഞാന്‍ എല്ലാ ദിക്കിലേക്കും ചിതറിക്കും. ഊരിയ വാളുമായി ഞാന്‍ അവരെ പിന്തുടരും.
15
ഞാന്‍ അവരെ ജനതകളുടെ ഇടയിലേക്കും വിവിധ രാജ്യങ്ങളിലേക്കും ചിതറിക്കുമ്പോള്‍ ഞാനാണു സര്‍വേശ്വരനെന്ന് അവര്‍ അറിയും.
16
അവര്‍ പോകുന്ന ജനതകളുടെ ഇടയില്‍ തങ്ങളുടെ മ്ലേച്ഛതകള്‍ ഏറ്റുപറയാന്‍വേണ്ടി അവരില്‍ ഏതാനും പേരെ വാളില്‍നിന്നും ക്ഷാമത്തില്‍നിന്നും പകര്‍ച്ചവ്യാധിയില്‍നിന്നും ഞാന്‍ രക്ഷിക്കും. ഞാനാണ് സര്വേശ്വരന് എന്ന് അപ്പോള്‍ അവര്‍ അറിയും.
17
സര്വേശ്വരന് എന്നോട് അരുളിച്ചെയ്തു:
18
“മനുഷ്യപുത്രാ, വിറയലോടെ അപ്പം ഭക്ഷിക്കുക; സംഭ്രമത്തോടെ വെള്ളം കുടിക്കുക.”
19
ആ ദേശത്തെ ജനത്തോടു പറയുക: ഇസ്രായേല്‍ ദേശത്തുള്ള യെരൂശലേംനിവാസികളെപ്പറ്റി സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “അവര്‍ ഭയത്തോടെ അപ്പം ഭക്ഷിക്കുകയും സംഭ്രമത്തോടെ വെള്ളം കുടിക്കുകയും ചെയ്യും. എന്തെന്നാല്‍ അതിലെ നിവാസികളുടെ അക്രമം നിമിത്തം അവരുടെ ദേശത്തുനിന്നു സര്‍വസ്വവും അപഹരിക്കപ്പെടും.
20
ജനനിബിഡമായ നഗരങ്ങള്‍ ശൂന്യമാകും; ദേശം നിര്‍ജനമാകുകയും ചെയ്യും. അങ്ങനെ ഞാനാണു സര്‍വേശ്വരനെന്നു നിങ്ങള്‍ ഗ്രഹിക്കും.”
21
സര്‍വേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി:
22
“മനുഷ്യപുത്രാ, നാളുകള്‍ നീണ്ടുപോകുന്നു, ഒരു ദര്‍ശനവും സഫലമാകുന്നില്ല എന്ന് ഇസ്രായേല്‍ദേശത്തെ സംബന്ധിച്ചുള്ള പഴമൊഴിയുടെ അര്‍ഥം എന്ത്?
23
അവരോടു പറയുക; സര്‍വേശ്വരനായ കര്‍ത്താവ് പറയുന്നു: ഞാന്‍ ഈ പഴഞ്ചൊല്ല് അവസാനിപ്പിക്കും; ഇസ്രായേലില്‍ ഇനിമേല്‍ ഇതാരും ആവര്‍ത്തിക്കുകയില്ല; എന്തെന്നാല്‍ കാലം സമീപിച്ചിരിക്കുന്നു. എല്ലാ ദര്‍ശനങ്ങളും നിവൃത്തിയാകാന് പോകുന്നു.
24
കാരണം ഇസ്രായേലില്‍ ഇനിമേല്‍ മിഥ്യാദര്‍ശനമോ, വ്യാജപ്രവചനമോ ഉണ്ടാവുകയില്ല.
25
സര്‍വേശ്വരനായ ഞാന്‍ ഇച്ഛിക്കുന്നതു പറയും. ഞാന്‍ പറയുന്നതു നിറവേറ്റും. അതിന് ഇനി കാലതാമസം ഉണ്ടാവുകയില്ല. ധിക്കാരികളേ, നിങ്ങളുടെ കാലത്തുതന്നെ അതു നിറവേറ്റും എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.”
26
വീണ്ടും അവിടുത്തെ അരുളപ്പാട് എനിക്കുണ്ടായി:
27
മനുഷ്യപുത്രാ, ഇതാ, ഇസ്രായേല്‍ജനം; നീ കാണുന്ന ദര്‍ശനവും പ്രവചനവും വിദൂരഭാവിയെക്കുറിച്ചുള്ളതാണെന്നു പറയുന്നു.
28
അതുകൊണ്ട് അവരോടു പറയുക; എന്റെ ഒരു പ്രവചനവും നിറവേറാന്‍ ഇനി വൈകുകയില്ല; ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ നിറവേറുക തന്നെ ചെയ്യും” എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48