bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezekiel 20
Ezekiel 20
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 21 →
1
പ്രവാസത്തിന്റെ ഏഴാം വര്‍ഷം അഞ്ചാം മാസം പത്താം ദിവസം ഇസ്രായേലിലെ ജനപ്രമാണികളില്‍ ചിലര്‍ സര്‍വേശ്വരന്റെ ഹിതം ആരായാന്‍ എന്റെ മുമ്പില്‍ വന്നു.
2
അപ്പോള്‍ അവിടുത്തെ അരുളപ്പാട് എനിക്കുണ്ടായി:
3
“മനുഷ്യപുത്രാ, നീ ഇസ്രായേലിലെ ജനപ്രമാണികളോടു പറയുക. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ഹിതം ആരായാനാണോ നിങ്ങള്‍ വന്നിരിക്കുന്നത്? ഞാന്‍ സത്യം ചെയ്തു പറയുന്നു: “നിങ്ങള്‍ക്ക് എന്നില്‍നിന്നു മറുപടി ലഭിക്കുകയില്ല.”
4
മനുഷ്യപുത്രാ, നീ അവരെ കുറ്റം വിധിക്കുകയില്ലേ? അവരുടെ പിതാക്കന്മാരുടെ മ്ലേച്ഛതകള്‍ നീ അവരെ അറിയിക്കുക.
5
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്ന് അവരോടു പറയുക; ഇസ്രായേലിനെ ഞാന്‍ തിരഞ്ഞെടുത്ത ദിവസം ഞാന്‍ അവരോട് ഒരു ശപഥം ചെയ്തു. നിങ്ങളുടെ സര്‍വേശ്വരനായ കര്‍ത്താവ് ഞാനാകുന്നു എന്നു സത്യം ചെയ്തുകൊണ്ടു ഞാന്‍ എന്നെത്തന്നെ അവര്‍ക്കു വെളിപ്പെടുത്തി.
6
ഞാന്‍ അവരെ അവിടെനിന്ന് അവര്‍ക്കായി നോക്കിവച്ചതും പാലും തേനും ഒഴുകുന്നതും എല്ലാ ദേശങ്ങളെക്കാളും ശ്രേഷ്ഠവുമായ ദേശത്തേക്കു കൊണ്ടുപോകുമെന്ന് അന്നു ഞാന്‍ ശപഥം ചെയ്തു.
7
ഞാന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ദൃഷ്ടി പതിപ്പിച്ചിരിക്കുന്ന മ്ലേച്ഛവസ്തുക്കളെ വലിച്ചെറിയുവിന്; ഈജിപ്തിലെ വിഗ്രഹങ്ങളെ ആരാധിച്ചു നിങ്ങള്‍ മലിനരാകരുത്. ഞാന്‍ നിങ്ങളുടെ സര്‍വേശ്വരനായ കര്‍ത്താവാകുന്നു.
8
എന്നാല്‍ അവര്‍ എന്നെ ധിക്കരിച്ചു; എന്റെ വാക്കുകള്‍ ശ്രദ്ധിച്ചില്ല. തങ്ങള്‍ ദൃഷ്ടി പതിപ്പിച്ചിരുന്ന മ്ലേച്ഛവസ്തുക്കളെ അവര്‍ വലിച്ചെറിയുകയോ, ഈജിപ്തിലെ വിഗ്രഹങ്ങളെ ഉപേക്ഷിക്കുകയോ ചെയ്തില്ല. അപ്പോള്‍ ഈജിപ്തില്‍ വച്ചുതന്നെ എന്റെ ക്രോധം അവരുടെമേല്‍ ചൊരിയണമെന്നും അത് അവരുടെമേല്‍ പ്രയോഗിച്ചുതീര്‍ക്കണമെന്നും ഞാന്‍ ചിന്തിച്ചു.
9
എങ്കിലും ആരുടെ മധ്യത്തില്‍ അവര്‍ പാര്‍ത്തിരുന്നുവോ, ആരുടെ കണ്‍മുമ്പില്‍വച്ചു ഞാന്‍ അവരെ ഈജിപ്തില്‍നിന്നു മോചിപ്പിക്കുമെന്നു പറഞ്ഞ് എന്നെത്തന്നെ വെളിപ്പെടുത്തിയോ ആ ജനതകളുടെ മുമ്പില്‍വച്ച് എന്റെ നാമം അശുദ്ധമാക്കാതിരിക്കാന്‍വേണ്ടി ഞാന്‍ അവരോടു കാരുണ്യപൂര്‍വം വര്‍ത്തിച്ചു.
10
അങ്ങനെ ഞാന്‍ അവരെ ഈജിപ്തില്‍ നിന്നു മോചിപ്പിച്ചു മരുഭൂമിയില്‍ കൊണ്ടുവന്നു.
11
എന്റെ ചട്ടങ്ങള്‍ അവര്‍ക്കു നല്കി; കല്പനകള് അവരെ പഠിപ്പിച്ചു. അവ അനുഷ്ഠിക്കുന്ന മനുഷ്യന് ജീവിക്കും.
12
കൂടാതെ സര്‍വേശ്വരനായ ഞാനാണ് അവരെ വിശുദ്ധീകരിക്കുന്നതെന്ന് അവര്‍ അറിയാന്‍ അവര്‍ക്കും എനിക്കും മധ്യേ ഒരു അടയാളമായിരിക്കത്തക്കവിധം എന്റെ ശബത്തുകള്‍ അവര്‍ക്കു നല്കി.
13
എങ്കിലും ഇസ്രായേല്‍ജനം മരുഭൂമിയില്‍വച്ച് എന്നോടു ധിക്കാരം കാട്ടി. അവര്‍ എന്റെ ചട്ടങ്ങള്‍ അനുസരിക്കാതെ എന്റെ കല്പനകള് ലംഘിച്ചു. അവ അനുസരിച്ചു നടക്കുന്നതുകൊണ്ടാണല്ലോ മനുഷ്യന് ജീവിക്കുന്നത്. എന്റെ ശബത്തുകള്‍ അവര്‍ അങ്ങേയറ്റം അശുദ്ധമാക്കി. അപ്പോള്‍ മരുഭൂമിയില്‍വച്ച് എന്റെ ക്രോധം അവരുടെമേല്‍ ചൊരിഞ്ഞ് അവരെ നിശ്ശേഷം നശിപ്പിക്കണമെന്നു ഞാന്‍ വീണ്ടും ചിന്തിച്ചു.
14
എന്നാല്‍ ഞാന്‍ അവരെ മോചിപ്പിച്ചുകൊണ്ട് വന്നതിനു സാക്ഷ്യം വഹിച്ച ജനതകളുടെ മുമ്പില്‍വച്ച് എന്റെ നാമം അശുദ്ധമാക്കാതിരിക്കാന്‍ ഞാന്‍ കാരുണ്യപൂര്‍വം അവരോട് പ്രവര്‍ത്തിച്ചിരുന്നു.
15
[15,16] ഞാന്‍ അവര്‍ക്ക് നല്കിയിരുന്നതും പാലും തേനും ഒഴുകുന്നതും എല്ലാ ദേശങ്ങളിലും ശ്രേഷ്ഠവുമായ ദേശത്തേക്ക് ഞാന്‍ അവരെ കൊണ്ടുപോകുകയില്ലെന്ന് മരുഭൂമിയില്‍വച്ച് ശപഥം ചെയ്തു. അവര്‍ വിഗ്രഹങ്ങളെ ആരാധിച്ച് എന്റെ കല്പനകളെ നിരാകരിക്കുകയും എന്റെ ചട്ടങ്ങള്‍ അനുസരിക്കാതെ ശബത്തിനെ അശുദ്ധമാക്കുകയും ചെയ്തുവല്ലോ.
17
എന്നിട്ടും എനിക്ക് അവരോട് കനിവുതോന്നി. ഞാന്‍ അവരെ നശിപ്പിക്കുകയോ മരുഭൂമിയില്‍വച്ച് അവരെ സംഹരിക്കുകയോ ചെയ്തില്ല.
18
മരുഭൂമിയില്‍വച്ച് അവരുടെ മക്കളോട് ഞാന്‍ പറഞ്ഞു: “നിങ്ങളുടെ പിതാക്കന്മാരുടെ ചട്ടങ്ങള്‍ പ്രമാണമാക്കുകയോ അവരുടെ അനുശാസനങ്ങള്‍ പാലിക്കുകയോ അവരുടെ വിഗ്രഹങ്ങളെ ആരാധിച്ച് നിങ്ങളെത്തന്നെ അശുദ്ധമാക്കുകയോ ചെയ്യരുത്.
19
സര്‍വേശ്വരനായ ഞാന്‍ നിങ്ങളുടെ ദൈവമാകുന്നു; എന്റെ ചട്ടങ്ങള്‍ അനുസരിച്ചു നടക്കുക, എന്റെ കല്പനകള് പാലിക്കുകയും ചെയ്യുക.
20
എന്റെ ശബത്തുകള്‍ വിശുദ്ധമായി ആചരിക്കുക; ഞാനാണു നിങ്ങളുടെ സര്‍വേശ്വരനായ കര്‍ത്താവ് എന്നു നിങ്ങള്‍ അറിയാന്‍ എനിക്കും നിങ്ങള്‍ക്കും മധ്യേ ഇത് ഒരു അടയാളമായിരിക്കട്ടെ.” എന്നാല്‍ അവരും എന്നെ ധിക്കരിച്ചു.
21
അവര്‍ എന്റെ ചട്ടങ്ങള്‍ അനുസരിക്കുകയോ, എന്റെ കല്പനകള് പാലിക്കുകയോ ചെയ്തില്ല. അവ അനുസരിക്കുന്നതു മൂലമാണല്ലോ മനുഷ്യന് ജീവിക്കുന്നത്. അവര്‍ എന്റെ ശബത്തിനെ അശുദ്ധമാക്കി. അപ്പോള്‍ മരുഭൂമിയില്‍വച്ച് എന്റെ ക്രോധം അവരുടെമേല്‍ ചൊരിയണമെന്നും അവരുടെ നേരേ അതു പ്രയോഗിച്ചുതീര്‍ക്കണമെന്നും ഞാന്‍ വീണ്ടും ചിന്തിച്ചു.
22
എങ്കിലും ഞാന്‍ അതില്‍നിന്നു പിന്തിരിഞ്ഞു; അവരെ ഞാന്‍ മോചിപ്പിച്ചുകൊണ്ടുവന്നതിനു സാക്ഷ്യം വഹിച്ച ജനതകളുടെ മുമ്പില്‍ എന്റെ നാമത്തിനു കളങ്കം വരാതിരിക്കാന്‍ വേണ്ടി ഞാന്‍ അവരോടു കാരുണ്യപൂര്‍വം പ്രവര്‍ത്തിച്ചു.
23
[23,24] അവരെ ജനതകളുടെയും രാജ്യങ്ങളുടെയും ഇടയില്‍ ചിതറിക്കുമെന്നു മരുഭൂമിയില്‍ വച്ചു ഞാന്‍ ശപഥം ചെയ്തു. കാരണം അവര്‍ എന്റെ കല്പനകള് പാലിച്ചില്ല. എന്റെ ചട്ടങ്ങള്‍ നിരസിക്കുകയും ചെയ്തു. അവര്‍ എന്റെ ശബത്തിനെ അശുദ്ധമാക്കി അവരുടെ പിതാക്കന്മാര് പൂജിച്ച വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തു.
25
അതുകൊണ്ട് പ്രയോജനപ്രദമല്ലാത്ത ചട്ടങ്ങളും ജീവന് പ്രാപിക്കാന്‍ ഉതകാത്ത കല്പനകളും ഞാന്‍ അവര്‍ക്കു നല്കി.
26
അവരുടെ വഴിപാടുകളാല്‍ ഞാനവരെ അശുദ്ധരാക്കി. ആദ്യജാതരെ ദഹനയാഗമായി അര്‍പ്പിക്കാന്‍ ഇടയാക്കുകയും ചെയ്തു. ഇത് അവരെ ശൂന്യമാക്കാനും ഞാന്‍ തന്നെയാകുന്നു സര്‍വേശ്വരനെന്ന് അവര്‍ മനസ്സിലാക്കാനും വേണ്ടിയായിരുന്നു.
27
മനുഷ്യപുത്രാ, ഇസ്രായേല്‍ജനത്തോടു പറയുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു; നിങ്ങളുടെ പിതാക്കന്മാര് എന്നോട് അവിശ്വസ്തമായി പെരുമാറി എന്നെ നിന്ദിച്ചു.
28
ഞാന്‍ അവര്‍ക്കു നല്കുമെന്നു വാഗ്ദാനം ചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുവന്നപ്പോള്‍ അവര്‍ ഉയര്‍ന്ന കുന്നുകളും പച്ചമരങ്ങളും കണ്ടിടത്തെല്ലാം യാഗങ്ങള്‍ അര്‍പ്പിച്ചു. സൗരഭ്യം പരത്തുന്ന ധൂപം അര്‍പ്പിക്കുകയും പാനീയനിവേദ്യം പകരുകയും ചെയ്തുകൊണ്ടുള്ള അവരുടെ യാഗങ്ങള്‍ എന്നെ പ്രകോപിപ്പിച്ചു.
29
നിങ്ങള്‍ പോകുന്ന പൂജാഗിരി ഏത് എന്നു ഞാന്‍ ചോദിച്ചു. അതുകൊണ്ട് ഇന്നും ആ സ്ഥലം ബാമാ എന്നറിയപ്പെടുന്നു.
30
അതുകൊണ്ട് ഇസ്രായേല്‍ജനത്തോടു പറയുക; സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാര് ചെയ്തതുപോലെ വഴിപിഴച്ചു മ്ലേച്ഛവിഗ്രഹങ്ങളുടെ പിന്നാലെ പോയി നിങ്ങള്‍ നിങ്ങളെത്തന്നെ അശുദ്ധമാക്കുമോ?
31
നിങ്ങള്‍ അതേ വഴിപാടുകള്‍ അര്‍പ്പിക്കുമ്പോഴും നിങ്ങളുടെ പുത്രന്മാരെ ഹോമബലിയായി നല്കുമ്പോഴും വിഗ്രഹാരാധനമൂലം നിങ്ങളെത്തന്നെ ഇന്നും നിങ്ങള്‍ അശുദ്ധരാക്കുന്നു. ഇസ്രായേല്‍ജനമേ, എന്നില്‍ നിന്നു നിങ്ങള്‍ക്ക് ഉത്തരം ലഭിക്കുമോ? ഞാന്‍ സത്യം ചെയ്തു പറയുന്നു, എന്നില്‍നിന്നു നിങ്ങള്‍ക്ക് ഉത്തരം ലഭിക്കുകയില്ല.
32
ജനതകളെയും വിദേശങ്ങളിലെ ഗോത്രങ്ങളെയുംപോലെ നമുക്കു കല്ലിനെയും മരത്തെയും ആരാധിക്കാം എന്ന നിങ്ങളുടെ മനോഗതം ഒരിക്കലും നടപ്പാകുകയില്ല.
33
ഉഗ്രരോഷത്തോടും കരുത്തുറ്റ കരങ്ങളോടും നീട്ടിയ ഭുജത്തോടുംകൂടി ഞാന്‍ നിശ്ചയമായും നിങ്ങളെ ഭരിക്കും.
34
ജനതകളുടെ ഇടയില്‍നിന്നു നിങ്ങളെ പുറത്തുകൊണ്ടു വരും; നിങ്ങള്‍ ചിതറിപ്പാര്‍ക്കുന്ന ദേശങ്ങളില്‍നിന്നു നിങ്ങളെ ഒന്നിച്ചുകൂട്ടും എന്നു സര്‍വേശ്വരനായ കര്‍ത്താവ് സത്യം ചെയ്തു പറയുന്നു.
35
ജനതകളുടെ മരുഭൂമിയിലേക്ക് ഞാന്‍ നിങ്ങളെ കൊണ്ടുവരും; അവിടെവച്ചു ഞാന്‍ തന്നെ നിങ്ങളെ വിചാരണ ചെയ്യും.
36
ഈജിപ്തിലെ മരുഭൂമിയില്‍വച്ച് നിങ്ങളുടെ പിതാക്കന്മാരെ വിചാരണചെയ്തതുപോലെ നിങ്ങളെയും ഞാന്‍ വിചാരണ ചെയ്യും എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
37
ഞാന്‍ നിങ്ങളെ എന്റെ ചെങ്കോലിന്‍കീഴില്‍ കൊണ്ടുവരികയും ഉടമ്പടി നിങ്ങളെക്കൊണ്ട് അനുസരിപ്പിക്കുകയും ചെയ്യും.
38
എന്നെ ധിക്കരിക്കുന്നവരെയും എനിക്കെതിരെ അതിക്രമം കാട്ടുന്നവരെയും നിങ്ങളുടെ ഇടയില്‍നിന്നു ഞാന്‍ നീക്കിക്കളയും. അവര്‍ ഇപ്പോള്‍ പാര്‍ക്കുന്ന ദേശങ്ങളില്‍നിന്നു ഞാന്‍ അവരെ പുറത്തുകൊണ്ടുവരും. അവര്‍ ഇസ്രായേല്‍ദേശത്തു പ്രവേശിക്കാന്‍ ഇടവരുത്തുകയില്ല. ഞാനാണ് സര്‍വേശ്വരനെന്ന് നിങ്ങള്‍ അപ്പോള്‍ അറിയും.
39
ഇസ്രായേല്‍ജനമേ, സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ വാക്കു നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ പോയി നിങ്ങളുടെ വിഗ്രഹങ്ങളെ ആരാധിച്ചുകൊള്‍ക. എന്നാല്‍ ഇനിമേല്‍ നിങ്ങളുടെ വഴിപാടുകളും വിഗ്രഹങ്ങളുംകൊണ്ട് എന്റെ നാമം അശുദ്ധമാക്കരുത്.
40
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ഇസ്രായേല്‍ജനത മുഴുവനും ഒന്നൊഴിയാതെ എന്റെ വിശുദ്ധഗിരിയില്‍ ഇസ്രായേലിലെ ഗിരിമുകളില്‍ത്തന്നെ എന്നെ ആരാധിക്കും. അവിടെവച്ചു ഞാനവരെ സ്വീകരിക്കും. അവിടെ നിങ്ങളുടെ കാഴ്ചകളും ആദ്യഫലങ്ങളും നിവേദ്യങ്ങളും ഞാന്‍ ആവശ്യപ്പെടും.
41
ജനതകളുടെ മധ്യത്തില്‍നിന്ന് ഞാന്‍ നിങ്ങളെ പുറത്തുകൊണ്ടുവരികയും നിങ്ങള്‍ ചിതറിപ്പാര്‍ത്തിരുന്ന ദേശങ്ങളില്‍ നിന്ന് നിങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യുമ്പോള്‍ സുഗന്ധധൂപം പോലെ ഞാന്‍ നിങ്ങളെ കൈക്കൊള്ളും. ജനതകള്‍ കാണ്‍കെ എന്റെ വിശുദ്ധി നിങ്ങളുടെ ഇടയില്‍ ഞാന്‍ വെളിപ്പെടുത്തും.
42
നിങ്ങളുടെ പിതാക്കന്മാര്ക്കു നല്കുമെന്നു വാഗ്ദാനം ചെയ്ത ഇസ്രായേല്‍ദേശത്തേക്കു ഞാന്‍ നിങ്ങളെ തിരിച്ചുകൊണ്ടുവരുമ്പോള്‍ ഞാനാണ് സര്വേശ്വരന് എന്നു നിങ്ങള്‍ അറിയും.
43
നിങ്ങളെത്തന്നെ അശുദ്ധമാക്കിയ നിങ്ങളുടെ ജീവിതരീതിയും പ്രവൃത്തികളും അപ്പോള്‍ നിങ്ങള്‍ അനുസ്മരിക്കും. നിങ്ങളുടെ തിന്മപ്രവൃത്തികള്‍ ഓര്‍ത്തു നിങ്ങള്‍ക്ക് നിങ്ങളോടുതന്നെ വെറുപ്പുതോന്നും.
44
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ജനമേ, നിങ്ങളുടെ ദുഷിച്ച ജീവിതരീതിക്കും ദുര്‍വൃത്തികള്‍ക്കും തക്കവിധം പ്രവൃത്തിക്കാതെ എന്റെ നാമത്തെപ്രതിതന്നെ ഞാന്‍ നിങ്ങളോടു പെരുമാറുമ്പോള്‍ ഞാനാകുന്നു സര്വേശ്വരന് എന്നു നിങ്ങള്‍ അറിയും.
45
സര്‍വേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി:
46
മനുഷ്യപുത്രാ, നെഗബിലേക്കു തിരിഞ്ഞ് അതിനെതിരെ പ്രഘോഷിക്കുക; അവിടത്തെ വനങ്ങള്‍ക്കെതിരെ പ്രവചിക്കുക. നെഗബിലെ വനത്തോടു പറയുക:
47
സര്‍വേശ്വരന്റെ വചനം കേള്‍ക്കുക; സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ഇതാ ഞാന്‍ നിന്നെ അഗ്നിക്കിരയാക്കും. നിന്റെ സകല പച്ചമരങ്ങളും ഉണക്കമരങ്ങളും അതു ദഹിപ്പിക്കും. ആ അഗ്നിജ്വാല കെട്ടടങ്ങുകയില്ല. തെക്കു മുതല്‍ വടക്കുവരെ എല്ലാവരും അതില്‍ ദഹിച്ചുപോകും.
48
സര്‍വേശ്വരനായ ഞാനാണ് അതു കൊളുത്തിയത് എന്ന് എല്ലാവരും അറിയും. അതു കെട്ടടങ്ങുകയില്ല.”
49
അപ്പോള്‍ ഞാന്‍ പറഞ്ഞു: സര്‍വേശ്വരനായ കര്‍ത്താവേ, ഞാന്‍ കടങ്കഥയല്ലേ പറയുന്നത് എന്ന് അവര്‍ ചോദിക്കുന്നു.
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 21 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48