bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezekiel 41
Ezekiel 41
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 40
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 42 →
1
പിന്നീട് അയാള്‍ എന്നെ ദേവാലയത്തിന്റെ അന്തര്‍മന്ദിരത്തിലേക്ക് നയിച്ചു. അതിന്റെ കട്ടിളകള്‍ അയാള്‍ അളന്നു. ഓരോ വശത്തുമുള്ള കട്ടിളയുടെ വീതി ആറു മുഴം ആയിരുന്നു.
2
പ്രവേശനദ്വാരത്തിന്റെ വീതി പത്തുമുഴവും പാര്‍ശ്വഭിത്തികളുടെ കനം അഞ്ചു മുഴവും വീതം ആയിരുന്നു.
3
പിന്നീട് അയാള്‍ അന്തര്‍മന്ദിരം അളന്നു; അതിനു നാല്പതുമുഴം നീളം, ഇരുപതു മുഴം വീതി. പിന്നീട് അയാള്‍ അന്തര്‍മന്ദിരത്തിന്റെ ഉള്ളില്‍ കടന്ന് അതിന്റെ കട്ടിളകള്‍ അളന്നു. അവയുടെ വീതി രണ്ടു മുഴം. പ്രവേശനദ്വാരത്തിന് വീതി ആറു മുഴവും പാര്‍ശ്വഭിത്തികള്‍ക്ക് ഏഴു മുഴവും.
4
പിന്നീട് ആ മുറിയുടെ നീളവും വീതിയും അളന്നു. നീളവും വീതിയും ഇരുപതു മുഴം വീതമായിരുന്നു. ഇതാണ് അതിവിശുദ്ധസ്ഥലം എന്ന് അയാള്‍ പറഞ്ഞു.
5
പിന്നീട് ദേവാലയഭിത്തികള്‍ അളന്നു. അതിന്റെ കനം ആറു മുഴം. ദേവാലയത്തിന്റെ പാര്‍ശ്വമുറികളുടെ വീതി നാലു മുഴം.
6
പാര്‍ശ്വമുറികള്‍ മൂന്നു നിലകളിലായി നിലതോറും മുപ്പതു വീതം ഉണ്ടായിരുന്നു. ആ മുറികള്‍ താങ്ങു ചുവരുകളില്‍ ഉറപ്പിച്ചിരുന്നു. ദേവാലയഭിത്തികള്‍ അല്ലായിരുന്നു അവയെ താങ്ങി നിര്‍ത്തിയിരുന്നത്.
7
മുകളിലേക്ക് ചെല്ലുന്തോറും താങ്ങുകളുടെ വലിപ്പം അനുസരിച്ചു പാര്‍ശ്വമുറികളുടെ വിസ്താരം കൂടിവന്നു. ദേവാലയത്തിന്റെ അരികില്‍ ഒരു ഗോവണി ഉണ്ടായിരുന്നു. അതില്കൂടി രണ്ടാം നിലയിലേക്കും അവിടെനിന്ന് മൂന്നാം നിലയിലേക്കും കയറാന്‍ കഴിയുമായിരുന്നു.
8
ദേവാലയത്തിനു ചുറ്റും ഉയര്‍ന്ന ഒരു തറ ഞാന്‍ കണ്ടു. പാര്‍ശ്വമുറികളുടെ അടിസ്ഥാനത്തിന് ഒരു ദണ്ഡ് വീതി ഉണ്ടായിരുന്നു.
9
പാര്‍ശ്വമുറികളുടെ പുറംഭിത്തിക്ക് കനം അഞ്ചു മുഴം, തറയുടെ ശേഷിച്ച ഭാഗം അഞ്ചു മുഴം.
10
ആലയത്തിന്റെ പാര്‍ശ്വമുറികള്‍ക്കും മണ്ഡപങ്ങള്‍ക്കും ഇടയില്‍ ഇരുപതു മുഴം വീതിയുള്ള മുറ്റം ഉണ്ടായിരുന്നു.
11
പാര്‍ശ്വമുറികളുടെ വാതിലുകള്‍ തറയുടെ ഒഴിഞ്ഞു കിടന്ന ഭാഗത്തേക്കാണു തുറന്നിരുന്നത്. ഒരു വാതില്‍ തെക്കോട്ടും മറ്റൊന്ന് വടക്കോട്ടും തുറക്കാവുന്നവിധം അതു സജ്ജീകരിച്ചിരുന്നു. ചുറ്റും ഒഴിഞ്ഞു കിടന്ന തറയ്ക്ക് വീതി അഞ്ചു മുഴം.
12
ദേവാലയാങ്കണത്തിന് അഭിമുഖമായി പടിഞ്ഞാറു വശത്തുണ്ടായിരുന്ന കെട്ടിടത്തിന്റെ നീളം തൊണ്ണൂറു മുഴവും വീതി എഴുപതു മുഴവും ചുറ്റുമുള്ള ഭിത്തിയുടെ കനം അഞ്ച് മുഴവും ആയിരുന്നു.
13
പിന്നീട് അയാള്‍ ദേവാലയം അളന്നു. നീളം നൂറു മുഴം; അങ്കണവും കെട്ടിടവും അതിന്റെ ചുവരുകളും ഉള്‍പ്പെടെ നീളം നൂറുമുഴം.
14
ആലയത്തിന്റെ മുന്‍ഭാഗത്തിന്റെയും അങ്കണത്തിന്റെയും വീതി നൂറു മുഴം.
15
പിന്നീട് അയാള്‍ പടിഞ്ഞാറുവശത്ത് അങ്കണത്തിന് അഭിമുഖമായി നിന്നിരുന്ന കെട്ടിടത്തിന്റെ ഇരുവശത്തുമുള്ള ഇടനാഴികള്‍ ഉള്‍പ്പെടെയുള്ള നീളം അളന്നു-നൂറു മുഴം. അന്തര്‍മന്ദിരത്തിന്റെ അകത്തും അതിവിശുദ്ധസ്ഥലത്തും പൂമുഖത്തും തറമുതല്‍ ജാലകങ്ങള്‍ വരെ ചുറ്റും പലകകള്‍ അടിച്ചിരുന്നു.
16
ഇവയ്ക്കു മൂന്നിനും ചുറ്റുമായി അകത്തേക്ക് ഇടുങ്ങിയതും അഴിയിട്ടതുമായ ജാലകങ്ങള്‍ ഉണ്ടായിരുന്നു. ജാലകങ്ങള്‍ക്കു മറയും അന്തര്‍മന്ദിരത്തിന്റെ പുറത്ത് ഉമ്മരപ്പടിയുടെ മുകള്ഭാഗം വരെ പുറമേ ചുറ്റും പലക അടിച്ചിരുന്നു.
17
അന്തര്‍മന്ദിരത്തിന്റെയും അതിവിശുദ്ധ സ്ഥലത്തിന്റെയും എല്ലാ ചുവരുകളിലും കെരൂബുകളുടെയും ഈന്തപ്പനയുടെയും രൂപങ്ങള്‍ കൊത്തിവച്ചിരുന്നു.
18
രണ്ടു കെരൂബുകള്‍ക്കിടയില്‍ ഒരു ഈന്തപ്പന എന്ന കണക്കിനാണ് രൂപങ്ങള്‍ കൊത്തിവച്ചിരുന്നത്. ഓരോ കെരൂബിനും ഈരണ്ടു മുഖങ്ങള്‍ ഉണ്ടായിരുന്നു.
19
ഒരു മുഖം മനുഷ്യന്റേതും മറ്റേമുഖം സിംഹത്തിന്റേതുമായിരുന്നു. ഓരോ മുഖവും ഇരുവശങ്ങളിലുള്ള ഈന്തപ്പനകള്‍ക്ക് അഭിമുഖമായിരുന്നു. ദേവാലയത്തിനു പുറമേയും ചുറ്റുമായി ഇതുപോലെയുള്ള കൊത്തുപണികള്‍ ഉണ്ടായിരുന്നു.
20
ദേവാലയത്തിന്റെ തറമുതല്‍ വാതിലിന്റെ മേലറ്റംവരെ കെരൂബിന്റെയും ഈന്തപ്പനയുടെയും രൂപങ്ങള്‍ കൊത്തിവച്ചിരുന്നു. അന്തര്‍മന്ദിരത്തിന്റെ കട്ടിളകള്‍ സമചതുരാകൃതിയിലായിരുന്നു.
21
തടികൊണ്ടു നിര്‍മിച്ച യാഗപീഠംപോലെ തോന്നിക്കുന്ന ഏതോ ഒന്ന് വിശുദ്ധമന്ദിരത്തിന്റെ മുമ്പിലുണ്ടായിരുന്നു.
22
അതിന്റെ നീളം രണ്ടു മുഴം, വീതി രണ്ടു മുഴം, ഉയരം മൂന്നു മുഴം. അതിന്റെ കോണുകളും ചുവടും വശങ്ങളും തടികൊണ്ടാണു നിര്‍മിച്ചിരുന്നത്. അയാള്‍ എന്നോടു പറഞ്ഞു: “ഇത് സര്‍വേശ്വരന്റെ സന്നിധിയിലെ മേശയാണ്.”
23
അന്തര്‍മന്ദിരത്തിനും വിശുദ്ധമന്ദിരത്തിനും ഇരട്ടക്കതകുകളോടുകൂടിയ ഓരോ വാതിലുണ്ടായിരുന്നു.
24
ഓരോ കതകിനും മടക്കാവുന്ന രണ്ടു പാളികളുണ്ടായിരുന്നു.
25
ചുവരുകളില്‍ ചെയ്തിരുന്ന കൊത്തുപണിപോലെ വിശുദ്ധമന്ദിരത്തിന്റെ കതകുകളിലും ഈന്തപ്പനയുടെയും കെരൂബുകളുടെയും രൂപം കൊത്തിയിരുന്നു.
26
പൂമുഖത്തിന്റെ മുമ്പില്‍ തടികൊണ്ടു നിര്‍മിച്ച ഒരു മേല്ക്കട്ടി ഉണ്ടായിരുന്നു. പൂമുഖത്തിന്റെ പാര്‍ശ്വഭിത്തികളില്‍ ഉള്ളിലേക്ക് ഇടുങ്ങിയ ജാലകങ്ങളും അവയുടെ ഇരുവശങ്ങളിലുമായി ഈന്തപ്പനരൂപങ്ങളും ഉണ്ടായിരുന്നു.
← Chapter 40
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 42 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48