bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezekiel 18
Ezekiel 18
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 19 →
1
സര്‍വേശ്വരന്റെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി.
2
പിതാക്കന്മാര് പച്ച മുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്ന് ഇസ്രായേല്‍ദേശത്തു നിങ്ങള്‍ പഴഞ്ചൊല്ലു പറയുന്നതെന്തിന്?
3
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈ പഴഞ്ചൊല്ല് ഇനിമേല്‍ ഇസ്രായേലില്‍ നിങ്ങള്‍ ആവര്‍ത്തിക്കുകയില്ല എന്ന് ഞാന്‍ സത്യം ചെയ്തു പറയുന്നു.
4
എല്ലാവരുടെയും ജീവന് എന്റേതാണ്. പിതാവിന്റെയും പുത്രന്റെയും ജീവന് എനിക്കുള്ളതാകുന്നു. പാപം ചെയ്യുന്നവന് മരിക്കും.
5
[5,6] നീതിയും ന്യായവും അനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന ഒരു നീതിനിഷ്ഠന് പൂജാഗിരികളില്‍ വച്ചു ഭക്ഷണം കഴിക്കുകയോ, ഇസ്രായേലിലെ വിഗ്രഹങ്ങളുടെ മുമ്പില്‍ നമസ്കരിക്കുകയോ അയല്ക്കാരന്റെ ഭാര്യയെ വഴിപിഴപ്പിക്കുകയോ ഒരു സ്ത്രീ അശുദ്ധയായിരിക്കുമ്പോള്‍ അവളെ പ്രാപിക്കുകയോ ചെയ്യുന്നില്ല. അവന് ആരെയും പീഡിപ്പിക്കുകയില്ല;
7
അവന് കടം വാങ്ങിയവനു പണയം മടക്കിക്കൊടുക്കുന്നു. അവന് കവര്‍ച്ച നടത്തുന്നില്ല; വിശക്കുന്നവന് ആഹാരം നല്‍കുകയും നഗ്നനെ വസ്ത്രം ധരിപ്പിക്കുകയും ചെയ്യുന്നു.
8
അവന് പലിശ വാങ്ങുകയോ ലാഭം എടുക്കുകയോ ചെയ്യുന്നില്ല. അയാളുടെ കരങ്ങള്‍ അകൃത്യം ചെയ്യുന്നില്ല. വ്യവഹാരങ്ങളില്‍ സത്യസന്ധതയോടെ തീര്‍പ്പു കല്പിക്കുന്നു.
9
എന്റെ ചട്ടങ്ങള്‍ അനുസരിക്കുകയും കല്പനകള് പാലിക്കുകയും ചെയ്യുന്നതില്‍ അവന് ശ്രദ്ധിക്കുന്നു. അവന് നീതിമാനാണ്. അവന് നിശ്ചയമായും ജീവിക്കും എന്ന് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
10
എന്നാല്‍ അവന്റെ പുത്രന് കൊള്ളക്കാരനും കൊലപാതകിയുമായിത്തീര്‍ന്നു എന്നിരിക്കട്ടെ.
11
അവന് തന്റെ പിതാവ് ചെയ്ത നന്മകള് ഒന്നും ചെയ്യുന്നില്ല. പൂജാഗിരിയില്‍വച്ച് അവന് ഭക്ഷണം കഴിക്കുന്നു. അയല്ക്കാരന്റെ ഭാര്യയെ വഴിപിഴപ്പിക്കുന്നു;
12
ദരിദ്രരെയും അഗതികളെയും പീഡിപ്പിക്കുന്നു; കൊള്ള ചെയ്യുന്നു; അവന് കടക്കാരനു പണയം തിരിച്ചു കൊടുക്കുന്നില്ല. അവന് വിഗ്രഹങ്ങളിലേക്കു കണ്ണുകളുയര്‍ത്തുകയും മ്ലേച്ഛതകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
13
അവന് പണം പലിശയ്ക്കു കൊടുക്കുകയും അധികം തിരിച്ചു വാങ്ങുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നവന് ജീവിക്കുമോ? അവന് ജീവിക്കുകയില്ല. ഈ മ്ലേച്ഛകൃത്യങ്ങളെല്ലാം അവന് ചെയ്യുന്നുവല്ലോ. നിശ്ചയമായും അവന് മരിക്കും; അവന്റെ രക്തം അവന്റെമേല്‍തന്നെ പതിക്കും.
14
എന്നാല്‍ ഈ മനുഷ്യന് ഒരു പുത്രന് ജനിക്കയും തന്റെ പിതാവു ചെയ്ത എല്ലാ പാപകര്‍മങ്ങളും കണ്ടു ഭയപ്പെട്ട് അവന് അപ്രകാരം പ്രവര്‍ത്തിക്കാതിരിക്കയും ചെയ്യുന്നു എന്നിരിക്കട്ടെ.
15
അവന് പൂജാഗിരികളില്‍ വച്ചു ഭക്ഷണം കഴിക്കയോ, ഇസ്രായേലിലെ വിഗ്രഹങ്ങളെ ആരാധിക്കയോ, അയല്ക്കാരന്റെ ഭാര്യയെ വഴിപിഴപ്പിക്കയോ ചെയ്യുന്നില്ല;
16
ആരോടും അനീതി പ്രവര്‍ത്തിക്കുന്നില്ല. കടക്കാരനു പണയം തിരിച്ചുകൊടുക്കാതിരിക്കുന്നില്ല; കവര്‍ച്ച ചെയ്യുന്നതുമില്ല. അവന് വിശക്കുന്നവന് ആഹാരം നല്‍കുകയും നഗ്നനെ വസ്ത്രം ധരിപ്പിക്കുകയും ചെയ്യുന്നു.
17
അവന് അകൃത്യം ചെയ്യുന്നില്ല; അവന് പലിശ വാങ്ങുകയോ ലാഭം എടുക്കുകയോ ചെയ്യുന്നില്ല. അവന് എന്റെ കല്പനകള് പാലിക്കുകയും എന്റെ ചട്ടങ്ങള്‍ അനുസരിച്ചു നടക്കുകയും ചെയ്യുന്നു. സ്വപിതാവിന്റെ അകൃത്യം നിമിത്തം അവന് മരിക്കുകയില്ല; നിശ്ചയമായും അവന് ജീവിക്കും.
18
അവന്റെ പിതാവാകട്ടെ അക്രമം പ്രവര്‍ത്തിക്കുകയും സഹോദരനെ കൊള്ളയടിക്കുകയും സ്വജനങ്ങളുടെ ഇടയില്‍ അയോഗ്യമായതു പ്രവര്‍ത്തിക്കുകയും ചെയ്തതുകൊണ്ടു തന്റെ അപരാധംമൂലം അയാള്‍ മരിക്കും.
19
പിതാവിന്റെ ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷ പുത്രന് അനുഭവിക്കാത്തതെന്തുകൊണ്ട് എന്നു നിങ്ങള്‍ ചോദിച്ചേക്കാം. മകന് നീതിയും ന്യായവും പ്രവര്‍ത്തിക്കുകയും എന്റെ ചട്ടങ്ങള്‍ പാലിക്കുകയും ചെയ്തതിനാല്‍ നിശ്ചയമായും ജീവിക്കും.
20
പാപം ചെയ്യുന്നവന് മരിക്കും. പിതാവിന്റെ അപരാധത്തിനു പുത്രനോ, പുത്രന്റെ അപരാധത്തിനു പിതാവോ ശിക്ഷ അനുഭവിക്കുകയില്ല. നീതിമാന് തന്റെ നീതിയുടെ ഫലവും ദുഷ്ടന് തന്റെ ദുഷ്പ്രവൃത്തിയുടെ ഫലവും അനുഭവിക്കും.
21
ദുഷ്ടന് താന്‍ ചെയ്തിട്ടുള്ള പാപകര്‍മങ്ങളില്‍നിന്നു പിന്തിരിയുകയും എന്റെ ചട്ടങ്ങളെല്ലാം അനുസരിച്ചു നീതിയും ന്യായവും പ്രവര്‍ത്തിക്കുകയും ചെയ്യുന്നെങ്കില്‍ അവന് നിശ്ചയമായും ജീവിക്കും. അവന് മരിക്കയില്ല.
22
അവന് ചെയ്ത അതിക്രമങ്ങള്‍ ഒന്നും തന്നെ അവനെതിരെ കണക്കിലെടുക്കയില്ല. അവന് നീതി പ്രവര്‍ത്തിച്ചതുകൊണ്ടു ജീവിക്കും. ദുഷ്ടന്റെ മരണത്തിലല്ല,
23
അവന് തന്റെ ദുര്‍മാര്‍ഗം വിട്ടു ജീവിക്കുന്നതിലാണ് ഞാന്‍ സന്തോഷിക്കുന്നത്.
24
എന്നാല്‍ നീതിമാന് അപഥസഞ്ചാരം ചെയ്യുകയും അധര്‍മം പ്രവര്‍ത്തിക്കുകയും ദുഷ്ടന് ചെയ്യുന്ന അതേ മ്ലേച്ഛകൃത്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നെങ്കില്‍ അവന് ജീവിക്കുമോ? അവന് ചെയ്തിട്ടുള്ള സല്‍പ്രവൃത്തികള്‍ ഒന്നുംതന്നെ ഓര്‍മിക്കപ്പെടുകയില്ല; അവന് ചെയ്ത ദ്രോഹവും പാപവും മൂലം അവന് മരിക്കും.
25
സര്‍വേശ്വരന്റെ വഴി നീതിപൂര്‍വമല്ല എന്നു നിങ്ങള്‍ പറയുന്നു. ഇസ്രായേല്‍ജനമേ, കേള്‍ക്കുക; എന്റെ വഴി നീതിപൂര്‍വകമല്ലേ? നിങ്ങളുടെ മാര്‍ഗമല്ലേ നീതികെട്ടത്?
26
നീതിമാന് നീതിയുടെ മാര്‍ഗം വെടിഞ്ഞ് അധര്‍മം പ്രവര്‍ത്തിച്ചാല്‍ അവന് തന്മൂലം മരിക്കും. താന്‍ ചെയ്ത അകൃത്യം നിമിത്തം അവന് മരിക്കുകതന്നെ ചെയ്യും.
27
ദുഷ്ടന് താന്‍ ചെയ്ത ദുഷ്പ്രവൃത്തികളില്‍നിന്നു പിന്തിരിയുകയും നീതിയും ന്യായവും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ അവന് തന്റെ ജീവനെ രക്ഷിക്കും.
28
താന്‍ ചെയ്തിട്ടുള്ള അതിക്രമങ്ങളെക്കുറിച്ചോര്‍ത്ത് അവയില്‍നിന്നു പിന്തിരിഞ്ഞതുകൊണ്ടു നിശ്ചയമായും അവന് ജീവിക്കും; അവന് മരിക്കയില്ല.
29
എന്നിട്ടും സര്‍വേശ്വരന്റെ മാര്‍ഗം നീതിപൂര്‍വകമല്ലെന്ന് ഇസ്രായേല്‍ജനം പറയുന്നു. ഇസ്രായേല്‍ജനമേ, എന്റെ വഴികള്‍ നീതിപൂര്‍വകമല്ലേ? നിങ്ങളുടെ വഴികളല്ലേ നീതിരഹിതമായിട്ടുള്ളത്?
30
അതുകൊണ്ട് ഇസ്രായേല്‍ജനമേ, നിങ്ങളെ ഓരോരുത്തരെയും നിങ്ങളുടെ പ്രവര്‍ത്തിക്കൊത്തവിധം ഞാന്‍ വിധിക്കും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അനുതപിച്ചു നിങ്ങളുടെ എല്ലാ അതിക്രമങ്ങളില്‍നിന്നും പിന്തിരിയുവിന്. അല്ലെങ്കില്‍ നിങ്ങളുടെ അകൃത്യങ്ങള്‍ നിങ്ങള്‍ക്കു നാശഹേതുവായിത്തീരും.
31
എല്ലാ അകൃത്യങ്ങളും നിങ്ങള്‍ ഉപേക്ഷിക്കുവിന്‍. ഒരു പുതിയ ഹൃദയവും ആത്മാവും നേടുവിന്‍. ഇസ്രായേല്‍ജനമേ, നിങ്ങള്‍ എന്തിനു മരിക്കണം?
32
ആരുടെയും മരണത്തില്‍ ഞാന്‍ സന്തോഷിക്കുന്നില്ല. അതുകൊണ്ട് നിങ്ങള്‍ പശ്ചാത്തപിച്ചു ജീവിക്കുക എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 19 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48