bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezekiel 36
Ezekiel 36
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 35
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 37 →
1
മനുഷ്യപുത്രാ, ഇസ്രായേലിലെ പര്‍വതങ്ങളോടു പ്രവചിക്കുക; ഹേ, പര്‍വതങ്ങളേ, സര്‍വേശ്വരന്റെ അരുളപ്പാടു ശ്രദ്ധിക്കുവിന്‍.
2
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “പുരാതന ഗിരികള്‍ ഞങ്ങളുടെ കൈവശമായിത്തീര്‍ന്നിരിക്കുന്നു എന്നു ശത്രുക്കള്‍ നിങ്ങളെക്കുറിച്ചും പറഞ്ഞു.
3
‘അതുകൊണ്ട് നീ പ്രവചിക്കുക’ സര്വേശ്വരന് അരുളിച്ചെയ്യുന്നു. അതേ, അവര്‍ നിങ്ങളെ ശൂന്യമാക്കി എല്ലാവശങ്ങളില്‍നിന്നും ആക്രമിച്ചു നിങ്ങളെ തകര്‍ത്തുകളഞ്ഞു. അങ്ങനെ നിങ്ങള്‍ മറ്റു ജനതകളുടെ അധീനതയിലമര്‍ന്നു. നിങ്ങള്‍ അവരുടെ സംഭാഷണത്തിനും പരിഹാസത്തിനും പാത്രമായി.
4
അതുകൊണ്ട് ഇസ്രായേലിലെ പര്‍വതങ്ങളേ, സര്‍വേശ്വരനായ കര്‍ത്താവിന്റെ അരുളപ്പാടു ശ്രദ്ധിക്കുവിന്‍; കുന്നുകളോടും മലകളോടും മലയിടുക്കുകളോടും താഴ്വരകളോടും ശൂന്യമാക്കപ്പെട്ട ദേശങ്ങളോടും ചുറ്റുമുള്ള ജനതകള്‍ക്കു കവര്‍ച്ചയും പരിഹാസവിഷയവും ആയിരിക്കുന്ന നിര്‍ജനമായ നഗരങ്ങളോടും സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
5
എന്റെ ദേശത്തെ ആക്രമിച്ചു കൊള്ള ചെയ്യേണ്ടതിനു അവജ്ഞയോടും പൂര്‍ണസന്തോഷത്തോടും കൂടെ എന്റെ ദേശം കൈവശമാക്കിയ എദോമിനു ചുറ്റുമുള്ള ജനതകള്‍ക്കുമെതിരെ ജ്വലിക്കുന്ന അസഹിഷ്ണുതയോടെ ഞാന്‍ പറയുന്നു.
6
ഇസ്രായേല്‍ദേശത്തെക്കുറിച്ചു പ്രവചിക്കുക. മലകളോടും കുന്നുകളോടും മലയിടുക്കുകളോടും താഴ്വരകളോടും പറയുക. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
7
ചുറ്റുമുള്ള ജനതകളുടെ നിന്ദയ്ക്കു നിങ്ങള്‍ പാത്രമായിത്തീര്‍ന്നതുകൊണ്ട് ഇതാ തീവ്രമായ അസഹിഷ്ണുതയോടെ സര്‍വേശ്വരനായ ഞാന്‍ ശപഥം ചെയ്തു പറയുന്നു: നിങ്ങള്‍ക്കു ചുറ്റുമുള്ള ജനതകള്‍ അധിക്ഷേപപാത്രങ്ങളാകും.
8
എന്നാല്‍ ഇസ്രായേല്‍പര്‍വതങ്ങളേ, എന്റെ ജനത്തിന്റെ പ്രത്യാഗമനം ആസന്നമായിരിക്കയാല്‍ അവര്‍ക്കുവേണ്ടി നിങ്ങളും മരച്ചില്ലകള്‍ തളിര്‍പ്പിച്ചു ഫലം പുറപ്പെടുവിക്കുവിന്‍.
9
ഇതാ, ഞാന്‍ നിങ്ങള്‍ക്ക് അനുകൂലമാണ്. ഞാന്‍ നിങ്ങളിലേക്കു തിരിയും. നിങ്ങളില്‍ ഉഴവും വിതയും ഉണ്ടാകും.
10
നിങ്ങളുടെ ജനത്തെ, ഇസ്രായേലിനെ മുഴുവനെ തന്നെയും ഞാന്‍ വര്‍ധിപ്പിക്കും. നഗരത്തില്‍ ജനവാസം ഉണ്ടാകും. ശൂന്യമാക്കപ്പെട്ട സ്ഥലങ്ങള്‍ പുനഃസ്ഥാപിക്കപ്പെടും.
11
മനുഷ്യരെയും മൃഗങ്ങളെയും ഞാന്‍ വര്‍ധിപ്പിക്കും. അവര്‍ സന്താനസമൃദ്ധിയുള്ളവരായി തീരും. മുന്‍കാലത്തെന്നപോലെ നിങ്ങള്‍ ജനനിബിഡമായി തീരും. ഞാന്‍ നിങ്ങള്‍ക്കു പണ്ടത്തെക്കാള്‍ കൂടുതല്‍ നന്മ ചെയ്യും. അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്നു നിങ്ങള്‍ അറിയും.
12
എന്റെ ജനമായ ഇസ്രായേലിനെ ഞാന്‍ നിങ്ങളില്‍ പുനരധിവസിപ്പിക്കും.
13
അവര്‍ നിന്നെ കൈവശമാക്കും. നീ അവരുടെ അവകാശമായിരിക്കും. ഇനിമേല്‍ നീ അവരെ സന്താനദുഃഖത്തിലാഴ്ത്തുകയില്ല.
14
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ മനുഷ്യരെ വിഴുങ്ങുന്നു; നിന്റെ ജനത്തെ സന്താന ദുഃഖത്തിലാഴ്ത്തുകയും ചെയ്യുന്നു എന്ന് ആളുകള്‍ പറയുന്നതുകൊണ്ട് ഇനിമേല്‍ നീ അങ്ങനെ ചെയ്യുകയില്ല എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
15
ഞാന്‍ നിന്നെ വിജാതീയരുടെ നിന്ദയ്ക്കു പാത്രമാക്കുകയില്ല, ജനതകളുടെ പരിഹാസം നീ പേറുകയോ നിന്റെ ജനത്തിന് ഇടര്‍ച്ച വരുത്തുകയോ ചെയ്യുകയില്ല.
16
സര്‍വേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി:
17
“മനുഷ്യപുത്രാ, ഇസ്രായേല്‍ജനം സ്വന്തം ദേശത്തു പാര്‍ത്തിരുന്നപ്പോള്‍ തങ്ങളുടെ ജീവിതരീതികൊണ്ടും പ്രവൃത്തികള്‍കൊണ്ടും അതിനെ മലിനമാക്കി. എന്റെ മുമ്പില്‍ അവരുടെ പെരുമാറ്റം സ്ത്രീകളുടെ ആര്‍ത്തവംപോലെ മലിനമായിരുന്നു.
18
ദേശത്ത് അവര്‍ രക്തം ചൊരിയുകയും വിഗ്രഹാരാധനകൊണ്ട് അതിനെ മലിനമാക്കുകയും ചെയ്തതിനാല്‍ ഞാന്‍ എന്റെ ഉഗ്രകോപം അവരുടെമേല്‍ ചൊരിഞ്ഞു.
19
ഞാന്‍ അവരെ ജനതകളുടെ ഇടയില്‍ ചിതറിച്ചു. അവര്‍ രാജ്യാന്തരങ്ങളില്‍ ചിന്നിച്ചിതറിപ്പോയി. അവരുടെ പെരുമാറ്റങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും തക്കവിധം ഞാന്‍ അവരെ വിധിച്ചു.
20
അവര്‍ ചെന്നിടത്തെല്ലാം ജനതകള്‍ അവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: അവര്‍ സര്‍വേശ്വരന്റെ ജനമാണ്; എന്നിട്ടും അവിടുന്ന് അവര്‍ക്കു നല്കിയ ദേശം അവര്‍ക്കു വിട്ടുപോകേണ്ടിവന്നു.
21
അങ്ങനെ അവര്‍ എന്റെ വിശുദ്ധനാമം അശുദ്ധമാക്കി. അവര്‍ പോയ ജനതകളുടെ ഇടയിലെല്ലാം അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെക്കുറിച്ചു ഞാന്‍ അസ്വസ്ഥനായി.
22
അതുകൊണ്ട് ഇസ്രായേല്‍ജനത്തോടു പറയുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ജനമേ, നിങ്ങള്‍ നിമിത്തമല്ല നിങ്ങള്‍ ചെന്ന ജനതകളുടെ ഇടയില്‍ നിങ്ങള്‍ മലിനമാക്കിയ എന്റെ വിശുദ്ധനാമത്തെ പ്രതി അത്രേ ഞാന്‍ ഇതു ചെയ്യുന്നത്.
23
വിജാതീയരുടെ ഇടയില്‍ നിങ്ങള്‍ അശുദ്ധമാക്കിയ എന്റെ ശ്രേഷ്ഠനാമത്തിന്റെ വിശുദ്ധി ഞാന്‍ തെളിയിക്കും. അവരുടെ കണ്മുമ്പില് ഞാന്‍ എന്റെ നാമത്തിന്റെ വിശുദ്ധി നിങ്ങളിലൂടെ തെളിയിക്കുമ്പോള്‍ ഞാനാകുന്നു സര്‍വേശ്വരനെന്ന് അവര്‍ അറിയും.
24
ജനതകളുടെ ഇടയില്‍നിന്നു ഞാന്‍ നിങ്ങളെ കൊണ്ടുവരും. രാജ്യാന്തരങ്ങളില്‍നിന്നു നിങ്ങളെ കൂട്ടിവരുത്തി സ്വന്തം ദേശത്തു എത്തിക്കും.
25
ഞാന്‍ ശുദ്ധജലം തളിച്ചു നിങ്ങളുടെ സകല മലിനതകളില്‍നിന്നും നിങ്ങളുടെ സകല വിഗ്രഹങ്ങളില്‍നിന്നും നിങ്ങളെ ശുദ്ധീകരിക്കും.
26
പുതിയ ഹൃദയവും പുതിയ ആത്മാവും ഞാന്‍ നിങ്ങള്‍ക്കു നല്‍കും. കല്ലുപോലെ കാഠിന്യമുള്ള നിങ്ങളുടെ ഹൃദയം മാറ്റി മാംസളമായ ഹൃദയം ഞാന്‍ നിങ്ങള്‍ക്കു നല്‍കും.
27
എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളില്‍ പകരും. നിങ്ങള്‍ എന്റെ ചട്ടങ്ങള്‍ അനുസരിച്ചു നടക്കാനും എന്റെ കല്പനകള് പാലിക്കാനും ഞാന്‍ ഇടയാക്കും.
28
നിങ്ങളുടെ പിതാക്കന്മാര്ക്കു ഞാന്‍ കൊടുത്ത ദേശത്ത് നിങ്ങള്‍ നിവസിക്കും. നിങ്ങള്‍ എന്റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവും ആയിരിക്കും.
29
നിങ്ങളുടെ എല്ലാ മലിനതകളില്‍നിന്നും ഞാന്‍ നിങ്ങളെ മോചിപ്പിക്കും. എന്റെ കല്പനപ്രകാരം ധാന്യങ്ങള്‍ സമൃദ്ധമായ വിളവു നല്‍കും. ഞാന്‍ നിങ്ങള്‍ക്കു ക്ഷാമം വരുത്തുകയില്ല.
30
ഇനിമേല്‍ ജനതകളുടെ മധ്യത്തില്‍ നിങ്ങള്‍ക്കു ക്ഷാമംമൂലം അപകീര്‍ത്തി ഉണ്ടാകാതിരിക്കാന്‍ വൃക്ഷങ്ങളില്‍ ഫലവും നിലത്തില്‍ വിളവും ഞാന്‍ സമൃദ്ധമാക്കും.
31
അപ്പോള്‍ നിങ്ങളുടെ ദുര്‍മാര്‍ഗങ്ങളും ദുഷ്പ്രവൃത്തികളും നിങ്ങള്‍ ഓര്‍ക്കും. നിങ്ങള്‍ ചെയ്ത അകൃത്യങ്ങളും മ്ലേച്ഛജീവിതവും നിമിത്തം നിങ്ങള്‍ക്കു നിങ്ങളോടുതന്നെ വെറുപ്പു തോന്നും.
32
ഇതു നിങ്ങളെ പ്രതിയല്ല ഞാന്‍ ചെയ്യുന്നതെന്ന് അറിഞ്ഞുകൊള്ളുക എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഇസ്രായേല്‍ജനമേ, നിങ്ങളുടെ പ്രവൃത്തികളെക്കുറിച്ചു ലജ്ജിച്ചു തല താഴ്ത്തുവിന്‍.
33
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ എല്ലാ അകൃത്യങ്ങളില്‍ നിന്നും നിങ്ങളെ ശുദ്ധീകരിക്കുന്ന നാളില്‍ നിങ്ങളുടെ പട്ടണങ്ങളില്‍ ജനം വസിക്കാനും ശൂന്യമാക്കപ്പെട്ട സ്ഥലങ്ങള്‍ പുനഃസ്ഥാപിക്കപ്പെടാനും ഞാന്‍ ഇടയാക്കും.
34
വഴിപോക്കര്‍ ശൂന്യമായി കണ്ട സ്ഥലങ്ങള്‍ കൃഷിഭൂമികളായി മാറും.
35
ശൂന്യമായി കിടന്നിരുന്ന ഈ ദേശം ഏദന്‍തോട്ടംപോലെയും, നശിപ്പിക്കപ്പെട്ട് ശൂന്യവും പാഴും ആയിക്കിടന്ന നഗരങ്ങള്‍ സുരക്ഷിതവും ജനവാസമുള്ളതും ആയിത്തീര്‍ന്നിരിക്കുന്നു എന്നു വഴിപോക്കര്‍ പറയും.
36
നശിപ്പിക്കപ്പെട്ടു ദേശത്തെ പുനഃസ്ഥാപിച്ചതും പാഴ്നിലങ്ങളില്‍ വീണ്ടും കൃഷിയിറക്കിയതും സര്‍വേശ്വരനായ ഞാനാണെന്നു ചുറ്റും ശേഷിച്ചിരിക്കുന്ന ജനതകള്‍ അന്ന് അറിയും. ഇതു സര്‍വേശ്വരനായ ഞാനാണ് അരുളിച്ചെയ്യുന്നത്. ഞാന്‍ അതു നിറവേറും.
37
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒരു ആട്ടിന്‍പറ്റത്തെപ്പോലെ തങ്ങളുടെ ജനത്തെ വര്‍ധിപ്പിക്കണമെന്ന ഇസ്രായേല്‍ജനത്തിന്റെ അപേക്ഷ ഞാന്‍ കേട്ട് അങ്ങനെ പ്രവര്‍ത്തിക്കും.
38
പെരുന്നാളുകളില്‍ യെരൂശലേമിലുള്ള ആട്ടിന്‍പറ്റംപോലെ, യാഗത്തിനുള്ള ആട്ടിന്‍കൂട്ടം പോലെതന്നെ ശൂന്യനഗരങ്ങള്‍ മനുഷ്യരാകുന്ന അജഗണത്തെക്കൊണ്ടു നിറയും. അപ്പോള്‍ ഞാനാകുന്നു സര്‍വേശ്വരനെന്ന് അവര്‍ അറിയും.”
← Chapter 35
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 37 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48